രക്ഷ നൽകുന്ന ക്രിസ്തുമസ്



സൈന്യ സ്വർഗ്ഗീയ വ്യൂഹം അവസാനം കണ്ട ത്തിയത് ആടുകളുടെ രക്ഷ യ്ക്കായി ആ പാതിരാ വിലെ കൊടുംതണുപ്പിൽ ഉണർന്നിരിക്കുന്ന പാവ പ്പെട്ട ഇടയന്മാരെ. അവർ സമൂഹത്തിലെ അവശരും എളിയവരും ആയിരുന്നു. സ്വർഗ്ഗീയ വൃന്ദം താഴേക്കു പറന്നിറങ്ങി. മുന്നിലുദിച്ച നല്ലിടയൻ ജനനസന്ദേശം അവർക്കു കൈമാറി.


ഇതാ. സകല ജനത്തിനും വേണ്ടിയുള്ള വലിയൊരു സന്തോ ഷത്തിന്റെ സദ്വാർത്തയുമായി ക്രിസ്‌തുമസ് വീണ്ടും വന്നിരിക്കു ന്നു. നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്‌തുമസ് ട്രീയുമെല്ലാം ക്രിസ്തുമസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. രണ്ടു സഹസ്രാബ്ദ ങ്ങൾക്കു മുമ്പ് മരം കോച്ചുന്ന തണുപ്പത്ത് ലോകം ഉറങ്ങിക്കൊ ണ്ടിരിക്കുമ്പോൾ ലോകത്തിൻ്റെ രക്ഷകൻ ജനിക്കുന്നു. ആനയും അമ്പാരിയും ഇല്ലാതെ, മുത്തുക്കുടയും വർണ്ണാലങ്കാരങ്ങളുമില്ലാ തെ, ആ ദിവ്യ ശിശു ഭൂമിയിലേക്കു വന്നു.കൊട്ടാരവും മനുഷ്യവ സതികളും പ്രവേശനം നിഷേധിച്ച ആ ദിവ്യജ്യോതിസ് ഒടുവിൽ ആടുമാടുകളുടെ തൊഴുത്തിൽ കീറത്തുണികളാൽ പൊതിയപ്പെട്ടു കിടക്കുന്നു. ആ ദിവ്യശിശു എല്ലാവർക്കും പാലൊളിപ്പുഞ്ചിരി നല്കി സ്വീകരിച്ചു. അവൻ്റെ പുഞ്ചിരിയിൽ അവിടമാകെ പ്രകാശിച്ചു. ലോകത്തെ രക്ഷിക്കാനുള്ള മാ‌രശക്തി ആ പുഞ്ചിരിയിൽ നിറഞ്ഞു നിന്നു.


വാനവദൂതർ സ്വർഗ്ഗീയഗാനം ആലപിച്ച് ആ ജന്മദിനം കൊണ്ടാ ടി. പിന്നീട്, ആ സ്വർഗ്ഗീയ സൈന്യവ്യൂഹം യേശുവിൻ്റെ ജനനവി ശേഷം അറിയിക്കാൻ യോഗ്യതയുള്ളവരെത്തേടി നടന്നു. അവ സാനം കണ്ടെത്തിയത് ആടുകളുടെ രക്ഷയ്ക്കായി ആ പാതിരാ വിലെ കൊടുംതണുപ്പിൽ ഉണർന്നിരിക്കുന്ന പാവപ്പെട്ട ഇടയന്മാരെ. അവർ സമൂഹത്തിലെ അവശരും എളിയ വരും ആയിരുന്നു. സ്വർഗ്ഗീയ വൃന്ദം താഴേക്കു പറന്നിറങ്ങി. മുന്നിലുദിച്ച് നല്ലിടയൻ്റെ ജനനസ ന്ദേശം അവർക്കു കൈമാറി സ്വന്തം ആടു കൾക്കു വേണ്ടി രാത്രിയുടെ കൊടും തണു പ്പിൽ ഉണർന്നിരുന്നു രക്ഷയേകുന്ന ഇടയന്മാരും മനുഷ്യമക്കളുടെ പാപമോചനത്തിനായി ജീവൻ ബലി നല്കി രക്ഷിക്കുന്ന യേശുവും തമ്മിൽ അവർക്കു സാമ്യം തോന്നിയിരിക്കണം. ഇടയന്മാർക്കു സ്വന്തമായി ഉണ്ടായിരുന്നത് യജ മാനൻ ഏല്പിച്ച ആടുകൾ മാത്രമാണ്. ആ ആടുകളിൽ ഒന്നു പോലും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ചുമതലയാണ് അവർക്കുണ്ടാ യിരുന്നത്. യേശുവിൻ്റെ കാര്യത്തിലും വ്യത്യാ സമില്ല. യേശുവിന് ലോകത്തിൽ സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല. യേശുവിൻ്റെ ദൗത്യം ഇട യനില്ലാത്ത ആടുകളെപ്പോലെ ചുറ്റിത്തിരിയുന്ന മനുഷ്യമക്കളെ രക്ഷിച്ചെടുക്കുക എന്നതായിരു ന്നു. ഒരാൾ പോലും നശിക്കാതെ എല്ലാവരും രക്ഷപ്രാപിക്കണമെന്ന് ദൈവപിതാവ് ആഗ്രഹി ച്ചിരുന്നു. പുത്രനാകട്ടെ, ഏല്പ്‌പിച്ച ദൗത്യം വിജ യകരമായി പൂർത്തിയാക്കുകയും ചെയ്തു.
തന്റെ ദൗത്യം ഏശയ്യായുടെ പുസ്‌തക ത്തിൽ നിന്ന് യേശു വ്യക്തമാക്കി (ലൂക്ക. 4:18). “കർത്താവിന്റെ ആത്മാവ് എൻ്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്ധി തർക്കു മോചനവും അന്ധർക്കു കാഴ്‌യും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാ പിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.”
രണ്ടായിരം വർഷം മുമ്പ് പാലസ്‌തീനാ യിലെ വിജനപ്രദേശത്തു കർത്താവിൻ്റെ ദൂതൻ
ഇടയന്മാരോട് അരുൾചെയ്‌തു. “നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ ക്രിസ്തു‌ ഇന്നു ജനിച്ചിരി ക്കുന്നു” (ലൂക്കാ. 2:11). “നീ അവന് യേശു എന്ന് പേരിടണം. എന്തെന്നാൽ, അവർ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും” കന്യ കയായ മറിയത്തോടും ദുതൻ വ്യക്തമായി മംഗള വാർത്ത അറിയിക്കുന്നുണ്ട്. മറിയം ദുതനുമായി സംഭാഷണത്തിലേർപ്പെടുക വരെ ചെയ്തു. ദുത് ഇപ്രകാരമാണ്. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് യേശു എന്നു പേരിടണം. അവൻ വലിയവൻ ആയിരിക്കും. അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ രാജ്യത്തിന് അവസാനമുണ്ടാകുകയില്ല.” മറിയം തിരുവിഷ്ടം ഏറ്റെടുത്തതോടെ ക്രിസ്തു‌മസിന് ആരംഭമായി.
ജീവിതത്തിൽ ഏറ്റവും സന്തോഷിക്കേണ്ട സുദി നമാണ് ക്രിസ്‌തുമസ്. മനുഷ്യമക്കൾക്കു പാപമോ ചനവും രക്ഷയും നല്‌കാൻ യേശു ഉദയം ചെയ്തു. യേശുവിന് മാത്രമാണ് പിതാവ് ഈ അധികാരം നല്‌കിയത്. അതിനാൽ യേശു മാത്രം ഈ ഭൂമുഖത്ത് സധൈര്യം പാപമോചനവും രക്ഷയും നല്കി. യേശു ഇന്നും നീതിസൂര്യനായി പ്രശോഭിക്കുന്നു. അദ്ധ്വാ നിക്കുന്നവർക്കും ഭാരം വഹിക്കുന്നവർക്കും ആശ്വാ സമായി യേശു നിലകൊള്ളുന്നു. യേശു എന്ന രക്ഷ യുടെ നാമം ഉരുവിടുമ്പോൾ അടയാളങ്ങളും അത്ഭു തങ്ങളും സംഭവിക്കുന്നു. അനേകർ സൗഖ്യപ്പെടു ന്നു. ദുശ്ശീലങ്ങൾ വിട്ടു പോകുന്നു. സമാധാനം സംജാതമാകുന്നു. അനേകരിൽ മാനസാന്തരം സംഭവിക്കുന്നു. കഷ്ടതയിൽ പാടുവാനും സഹനങ്ങളിൽ ദൈവത്തിനു മഹത്വം നല്‌കുവാനും യേശുവിലൂടെ മനുഷ്യനു സാധിക്കുന്നു.
രക്ഷയേകുവാൻ രക്ഷകൻ ജനിച്ചതിൽ നമുക്ക് അതിരറ്റു സന്തോഷിക്കാം. പിതാവായ ദൈവത്തെ നന്ദിയോടെ സ്‌മരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാം.