രക്ഷ അനുതാപത്തിലൂടെ

ഇനിയും സമയം നീട്ടിത്തന്നിരിക്കുന്നു. അനുതപിക്കു.
ജീവിതശൈലിയിൽ മാറ്റമുണ്ടാകും-ഇതാണ് കർത്താവ് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് അവിടുന്ന് നമ്മെ അനുതാപത്തിനായി ആഹ്വാനം ചെയ്യുന്നത്. അനുതപിക്കുക. ദൈവരാജ്യം ആസന്നമായിരിക്കുന്നു

ജോൺ പോൾ ഒന്നാമൻ മാർപാപ്പ. ഒരിക്കൽ വിവിധ രാജ്യങ്ങ
ളിൽ നിന്ന് അദ്ദേഹത്തെ കാണാനായി എത്തി സെൻ്റ് പീറ്റേഴ്‌സ് ബസി ലിക്കയുടെ മുമ്പിൽ നിൽക്കുന്ന ജനക്കൂട്ടത്തോടു പറഞ്ഞ ഒരു സംഭാ ഷണം ഓർമ്മ വരുകയാണ്. അദ്ദേഹം പറഞ്ഞു: ശ്രദ്ധിച്ചു കേൾക്കണം. ഞാനൊരു കാര്യം പറയാം. നിങ്ങൾക്കാർക്കും ഉതപ്പു തോന്നരുത്. ജന ങ്ങൾ ആകാംഷയോടെ ശ്രദ്ധിച്ചു. ഉതപ്പു തോന്നരുതെന്ന മുന്നറിയി പ്പോടെ പിതാവ് പറയാൻ പോകുന്ന കാര്യമെന്താണ്? അദ്ദേഹം തുടർന്നു: ചിലപ്പോഴൊക്കെ പാപം ചെയ്‌തു പോയത് നല്ലതാണെന്നു തോന്നിപ്പോകുകയാണ്. ഇതു കേൾക്കുന്നവർക്ക് അമ്പരപ്പു തോന്നുക സ്വാഭാവികം. പക്ഷേ, ഓർക്കുക പിതാവ് പറഞ്ഞത്, പാപം ചെയ്യുന്നത് നല്ലതാണെന്നല്ല. തൻ്റെ മുൻഗാമിയായ പത്രോസ് ശ്ലീഹായെക്കുറിച്ച് അദ്ദേഹം തുടർന്നു പ്രതി പാ ദിച്ച പ്പോൾ ജോൺപോൾ ഒന്നാമൻ മാർപാപ്പയുടെ സംഭാഷണ ത്തിൽ നിറഞ്ഞു നിന്ന ദൈവസ്നേഹത്തെക്കുറി ച്ചുള്ള സന്ദേശം ജനക്കൂട്ട ത്തിന് വ്യക്തമാവുകയും ചെയ്തു.

Read more