

മാനവകുലത്തിൻ്റെ രക്ഷയാണ് പിതാവ് പുത്രനെ ഏല്പിച്ച ദൗത്യം. ഒരു വ്യക്തിക്ക് ഏതെല്ലാം മേഖലക ളിൽ എവിടെയെല്ലാം വിടുതലും രക്ഷയും വിമോചനവും ആവശ്യ മാണോ അവിടെ യെല്ലാം വിടുതലും രക്ഷയും വിമോചനവും നല്‌കുവാൻ ദൈവം അവനെ ലോകത്തി ലേക്ക് അയച്ചു. ഇതാണ് പുത്രനെ ഏല്പിച്ച ദൗത്യം.
യേശു, പിതാവായ ദൈവത്തിൻ്റെ സ്നേഹ ത്തിന്റെ പൂർണ്ണതയാണ്. അവനിലൂടെ നമ്മൾ കണ്ടതും കേട്ടതും അനുഭവിച്ചതും എല്ലാം പിതാ വായ ദൈവത്തിന്റെ സ്നേഹമാണ്. അതുകൊ ണ്ടാണ്, പൗലോസ്ശ്ലീഹാ പറയുന്നത് ദൈവതി ത്തിന്റെ പൂർണ്ണത മുഴുവൻ അവനിൽ മൂർത്തീഭവിച്ചിരിക്കുന്നു.
വി. യോഹന്നാൻ്റെ ലേഖനം പറയുന്നു: തന്റെ ഏകപുത്രൻ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ. ദൈവത്തിന്റെ സ്നേഹം നമ്മുടെയിടയിൽ വെളി പ്പെട്ടിരിക്കുന്നു. (1യോഹ 4:9) വെളിപ്പെടുക എന്നു പറഞ്ഞാൽ കാണപ്പെടുക അല്ലെങ്കിൽ ദൃശ്യമാ വുക എന്നാണ്. പിതാവായ ദൈവം അദൃശ്യനാ യിരുന്നു. എന്നാൽ, സ്വയം ലോകത്തിന് ദൃശ്യ നാക്കിയത് ദൈവപുത്രൻ്റെ മനുഷ്യാവതാരത്തോ ടുകൂടിയാണ്.
യേശുവിനെ ലോകത്തിലേക്ക് അയയ്ക്കു മ്പോൾ പിതാവായ ദൈവത്തിന് പ്രത്യേക ഉദ്ദേ ശ്യങ്ങളും ലക്ഷ്യങ്ങളും പദ്ധതികളും ഉണ്ടായി രുന്നു. ഏശയ്യ പ്രവചനം പറയുന്നു: മഴയും മഞ്ഞും ആകാശത്തു നിന്നു വരുന്നു. അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നന യ്ക്കുന്നു. അതു സസ്യ ങ്ങൾ മുളപ്പിച്ച് ഫലം നൽകി. വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വാക്കും അങ്ങനെ തന്നെ. ഫലരഹി തമായി അതു തിരിച്ചു വരില്ല. എന്റെ ഉദ്ദേശ്യം അതു നിറവേറ്റും. ഞാൻ ഏല്പിക്കുന്ന കാര്യം വിജ യപ്രദമായി ചെയ്യും. (55:10 -11) എന്ത് ഉദ്ദേശ്യത്തോടു കൂടി വചനത്തെ പിതാവായ ദൈവം ലോകത്തിലേക്കയ ച്ചുവോ ആ ഉദ്ദേശം ആ വചനം നിറവേറ്റും. അടുത്ത വചനം പറയുന്നു ഞാൻ ഏല്പിക്കുന്ന ദൗത്യം വിജ യപ്രദമായി ചെയ്യും. ‘ആദി യിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ യായിരുന്നു. വചനം ദൈവ മായിരുന്നു’ (യോഹ 1:1). ആദിയിൽ ദൈവത്തോടു കൂടെ വചനമുണ്ടായിരുന്നു. എല്ലാ സൃഷ്ട്‌ടികൾക്കും മുമ്പ് ഈശോമിശിഹാ ഉണ്ട്. വിശ്വാസപ്രമാണത്തിൽ പറ യുന്നു: എല്ലാ സൃഷ്ട്‌ടി കൾക്കും മുമ്പുള്ള ആദ്യജാ തനായ ഈശോമിശിഹാ യിൽ ഞാൻ വിശ്വസി ക്കുന്നു. ഈ വചനം മാംസം ധരിച്ച് നമ്മുടെ ഇട യിൽ അവതരിച്ചതാണ് യേശുക്രിസ്തു. ദൈവ ത്തോടുകൂടെ ഈ വചനം എല്ലാ സൃഷ്ടികൾക്കും മുമ്പുണ്ട്. കാലത്തിന്റെ, സമ യത്തിന്റെ പൂർണ്ണതയിൽ ആ നിയോഗത്തോടെ വച നത്തിന് മാംസം നല്‌കി. നാം പ്രാർത്ഥി ക്കു ന്നു. വചനം മാംസമായി നമ്മുടെയിടയിൽ അവതരിച്ചു. മാനവകുലത്തിൻ്റെ രക്ഷയാണ് പിതാവ് പുത്രനെ ഏല്പിച്ച ദൗത്യം. ഒരു വ്യക്തിക്ക് ഏതെല്ലാം മേഖലകളിൽ എവിടെയെല്ലാം വിടുതലും രക്ഷയും വിമോചനവും ആവശ്യമാണോ അവിടെയെല്ലാം വിടുതലും രക്ഷയും വിമോചനവും നല്‌കുവാൻ ദൈവം അവനെ ലോകത്തിലേക്ക് അയച്ചു. ഇതാണ് പുത്രനെ ഏല്പിച്ച ദൗത്യം. ഇതാണ് പിതാവിന്റെ ഉദ്ദേ ശ്യം. അതുകൊണ്ടു പഴയനിയമഗ്രന്ഥങ്ങളിൽ യേശുവിന് രക്ഷകൻ എന്നു നാമം നല്‌കപ്പെട്ടിരിക്കുന്നു. ലൂക്കാ സുവിശേഷം പറയുന്നു: ആ പ്രദേ ശത്തെ വയലുകളിൽ ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിൻ്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താ വിന്റെ മഹത്വം അവരുടെ മേൽ പ്രകാശിച്ചു. അവർ വളരെ ഭയപ്പെട്ടു. ദൂതൻ അവരോടു പറഞ്ഞു: ഭയപ്പെടേണ്ട. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻ്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീ ദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്‌തു ഇന്നു ജനിച്ചിരിക്കുന്നു. (ലൂക്ക 2:8)ഇത് ആട്ടിടയന്മാർക്കു മാത്രമുള്ള സദ്വാർത്തയായിരുന്നില്ല. സകല ജനത്തിനും വേണ്ടിയുള്ള സദ്വാർത്തയാ യിരുന്നു.
ഇടയന്മാർക്ക് ഒരു ദൗത്യം കൊടുക്കുന്നു. സകലജനങ്ങളെയും ഈ സദ്‌വാർത്ത അറിയിക്കണം. എന്താണ് ആ സദ്വാർത്ത? “ദാവീദിന്റെ നഗരത്തിൽ ഇതാ നിങ്ങൾക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു. മാലാഖ ആട്ടിടയരോടു പറയുന്നത് ഒരു രക്ഷകൻ ഇതാ ജനിച്ചിരിക്കുന്നു എന്നാണ്. ആ രക്ഷകൻ്റെ നാമം അതു കഴിഞ്ഞു പറഞ്ഞു. കർത്താവായ യേശുക്രി സ്തു. യേശുക്രിസ്‌തു അല്ലാതെ മനുഷ്യൻ്റെ രക്ഷയ്ക്ക് മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. യേശുവിലൂടെയല്ലാതെ സമ്പൂർണ്ണമായ രക്ഷ മനുഷ്യന് സാധ്യമല്ല. അപ്പ.പ്രവർത്തനം പറയുന്നു: ആകാശത്തിനു കീഴേ മനുഷ്യ രുടെയിടയിൽ നമുക്ക് രക്ഷക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല. (4:12) നാം രക്ഷപ്പെടുന്നതിന് പല വ്യക്തികളെയും പല സ്ഥലങ്ങളെയും ആശ്രയിക്കാറുണ്ട്. പക്ഷേ, അവിടെ ദൈവം ഈ നാമങ്ങളൊന്നും നല്ക പ്പെട്ടിട്ടില്ല. നൽകപ്പെട്ടിരിക്കുന്ന ഏക നാമം യേശുക്രിസ്‌തുവിന്റേതാണ്. സമസ്‌ത മേഖലകളിലും യേശുവിലൂടെ നമുക്ക് രക്ഷ നല്കുന്നു. അവനി ലാണല്ലോ നമുക്ക് രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത് (കൊളോ 1:14). തിത്തോസ് ലേഖനം പറയുന്നു: എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. യേശു ദൈവത്തിന്റെ കൃപ യാണ്. ആ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എന്തിനു വേണ്ടി? സകല ജന ത്തിന്റെയും രക്ഷയ്ക്കുവേണ്ടി ഇവിടെ യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ ക്രൈസ്തവനെന്നോ അക്രൈസ്‌തവനെന്നോ വ്യത്യാസമില്ല. (2:11) രക്ഷ എന്നു കേൾക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിലേക്ക് കടന്നു വരുന്നത് നാമോരോരുത്തരും രക്ഷപ്പെടേണ്ട മേഖലകളാണ്.
ഉദാഹരണത്തിന്, ഒരു മദ്യപാനി മദ്യപാനത്തിന് അടിമയായി. അതിൽ നിന്ന് രക്ഷയില്ല. അപ്പോൾ അയാളെക്കുറിച്ച് ആളുകളെല്ലാവരും പറയും. നീ ഒരു ധ്യാനം കൂടണം. അങ്ങനെ അയാൾ ഒരു ധ്യാനം കൂടി. അപ്പോൾ മദ്യപാനത്തിൽ നിന്നും രക്ഷ നേടി. മാനസാന്തരപ്പെട്ടു. അങ്ങനെ, അയാൾ മദ്യപാനമെന്ന ദുശ്ശീലത്തിൽ നിന്നും യേശുവിനാൽ മോചിതനായി. അയാളെ കാണുന്നവരെല്ലാം പറയും. കണ്ടോ കള്ളുകുടിച്ചു നടന്നവനാണ്. അവനെ യേശുക്രിസ്‌തു രക്ഷപ്പെടുത്തി. ഇതു യേശുക്രിസ്‌തുവിൽ നിന്നു ലഭിക്കുന്ന രക്ഷയാണ്.
ഈശോനാഥാ, അങ്ങാണ് ഏകരക്ഷകനെന്ന് ലോകം മുഴുവൻ ഉദ്‌ഘോഷിക്കുവാൻ, അനുഭവിക്കുവാൻ ഇടയാക്കണമേ.
