

യേശുവിന്റെ ശിഷ്യരിൽ പ്രമുഖനായിരുന്ന ശിമയോൻ പത്രോസിൻ്റെ ഉപജീവനമാർഗ്ഗം മീൻപി ടുിത്തമായിരുന്നു. യേശു ആദ്യമായി പത്രോസിനെ കാണുന്നത് ഗലീലി കടൽത്തീരത്തുവച്ചാണ് ദൈവവചനം പ്രഘോഷിക്കുന്നതിനായി തടാക ത്തിന്റെ തീരത്ത് യേശു നില്ക്കുന്നു. ചുറ്റും ധാരാളം ജനങ്ങളും. രണ്ടു വള്ളങ്ങൾ കരയോട ടുത്ത് കിടന്നിരുന്നു. മീൻ പിടിത്തക്കാർ അവയിൽ നിന്നിറങ്ങി വല കഴുകുകയായിരുന്നു. വള്ളങ്ങളിൽ ഒന്ന് ശിമയോൻ പത്രോസിൻ്റേതായിരുന്നു. യേശു അതിൽ കയറി. ഇന്നും ജീവിക്കുന്ന യേശു നമ്മുടെ മനസ്സാകുന്ന വള്ളത്തിൽ കയറാൻ ദൈവകൃപ വേണം. അതിനായി നിരന്തരം പ്രാർത്ഥിക്കണം.
അല്പം അകലേക്ക് വള്ളം നീക്കാൻ യേശു ആവശ്യപ്പെട്ടു. പത്രോസ് തൽക്ഷണം അതനുസ രിച്ചു. യേശു വള്ളത്തിലും: കൂടെ ശിമയോനും സഹപ്രവർത്തകരും, കരയിൽ ജനവും. യേശു വള്ളത്തിലിരുന്ന് ജനത്തെ പഠിപ്പിച്ചു. സംസാരം തീർന്നപ്പോൾ പ്രസംഗം കേട്ടിരുന്ന ശിമയോനോടു പറഞ്ഞു “ആഴത്തിലേക്ക് നീക്കി മീൻ പിടിക്കാൻ വലയിറക്കുക.”
ശിമയോൻ തന്റെ തൊഴിലിൽ തികച്ചും പരിചയസമ്പന്നനായിരുന്നു. കഠി നാദ്ധ്വാനിയും സമർത്ഥനും. രാത്രി മുഴുവൻ അദ്ധ്വാനി ച്ചു. ഒന്നും കിട്ടാതെ സങ്കട പ്പെട്ടിരിക്കുകയായിരുന്നു. യേശു വന്നതും അപ്പോഴാ യിരുന്നു. പത്രോസിൻ്റെ അതേ അവസ്ഥയിൽ ആയി രിക്കുമ്പോൾ യേശു നമ്മുടെ അടുത്തേക്കു വരും, നമ്മളെ അന്വേഷിച്ചു വരും. അതാണ് യേശു. മൽസ്യബന്ധനത്തിനു പറ്റിയ സ്ഥലവും സമയവും ശരിക്കും അറിയുന്നവനായി രുന്നു പത്രോസ്. എന്നിട്ടും, യേശു വല മാറ്റി എറിയാൻ പറഞ്ഞപ്പോൾ പത്രോസ് അനുസരിക്കുന്നു. നാമായി രുന്നെങ്കിലോ? നമ്മൾ ഇന്നും ചെയ്യുന്നത് മറ്റൊ ന്നല്ല. നേർവഴി വിട്ടുപോ കാൻ വെമ്പൽ കൊള്ളുന്നു. നൽ വഴി കാട്ടിത്തന്നാലും ധിക്കാരത്തോടെ ദുർവഴി തേടുന്നു. ദൈവത്തിനിഷ്ട മില്ലാത്തതു ചെയ്യാൻ നമുക്ക് തിടുക്കമാണ്. ഫലമോ നഷ്ടവും കഷ്ട വും പരിഭവവും പരാതിയും ദുഖവും അസ്വസ്ഥതയും. പത്രോസ് ഓർമ്മിപ്പിച്ചു. “ഗുരോ രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം. (വി. ലൂക്കാ 5:5), അക്ഷരാർത്ഥ ത്തിൽ പ്രത്യക്ഷമായ അനു സരണത്തിന്റെ പ്രവൃത്തി യാണ് പത്രോസ് ചെയ്തത്. അതായിരുന്നു പത്രോ സിൻ്റെ യേശുവുമായുള്ള ബന്ധത്തിന്റെ തുടക്കം.
ആ പത്രോസിനെയാണ് അന്നുമുതൽ ഇന്നുവരെ ലോകമറിയുന്ന രീതിയിൽ ദൈവം മാറ്റിയത്. ജീവിതമാ കുന്ന വള്ളം യേശു കല്പ്‌പന പ്രകാരം നിന്നി ടത്തു നിന്ന് മാറ്റി പുതിയ സ്ഥാനത്തായപ്പോൾ അത്ഭുതം നടന്നു. പത്രോസിനും കൂട്ടുകാർക്കും ഭൗതികമായും ആന്തരീ കമായും അവിസ്‌മരണീയമായ കാര്യങ്ങൾ കാണാൻ സാധിച്ചു. ദൈവമ ഹത്വം നേരിൽ കണ്ടു. ഒത്തിരി മത്സ്യങ്ങൾ അവർക്കു കിട്ടി. യേശു പറ ഞ്ഞതനുസരിച്ച് വലയെറിഞ്ഞപ്പോൾ യേശുവിൻ്റെ കല്‌പനയുടെ അർത്ഥം ആദ്യം മനസ്സിലാക്കിയത് മത്സ്യങ്ങളായിരുന്നു. അവയെല്ലാം വല യിൽക്കയറി. സ്രഷ്ടാവിനെ നേരിൽ കണ്ടപ്പോൾ, കേട്ടപ്പോൾ സ്രഷ്ടികൾക്ക് അനുസരിക്കാതെ വേറെ വഴിയില്ല എന്നതാണ് പാഠം. വല കീറാൻ തുട ങ്ങി. പരിസരത്തുണ്ടായിരുന്ന മറ്റു വള്ളത്തിലെ കൂട്ടുകാരെ സഹായത്തി നായി വിളിച്ചു. അവർ എല്ലാവരും കൂടി രണ്ടു വള്ളങ്ങളും മുങ്ങാറാകു വോളം മീൻ നിറച്ചു. ജനം ഇതിനെല്ലാം സാക്ഷികളും. പത്രോസിന്റെയും കൂട്ടരുടെയും ജീവിതത്തിൽ അന്നുവരെ കിട്ടാത്തവിധത്തിൽ അത്രയധികം മീൻ കിട്ടി. പത്രോസിനും കൂട്ടർക്കും അതിസന്തോഷത്തിന്റെ സമയമായി രുന്നു. എന്നിട്ടും, പത്രോസ് എന്താണ് ചെയ്‌തത്. യേശുവിൻ്റെ കാൽക്കൽ വീണ് കരഞ്ഞു പറഞ്ഞു. “കർത്താവേ, എന്നിൽ നിന്ന് അകന്നു പോകണ മേ, ഞാൻ പാപിയാണ്.” പത്രോസിനു മനസ്സിലായി തന്നോടുകൂടെയുള്ള വൻ, തന്നോടു കല്പിച്ചവൻ അതിവിശിഷ്ട വ്യക്തിയാണ്, കർത്താവാണ് അതായത് ദൈവമാണ്. തൻ്റെ തോന്നലുകൾ വഴി മാനസാന്തരം കിട്ടി. പത്രോസ് അതെല്ലാം ഉറക്കെ പരസ്യമായി പറഞ്ഞു.
യേശു നേരിട്ട് പത്രോസിനോട് പലതും ആവശ്യപ്പെട്ടു. ജീവിക്കുന്ന യേശു ഇന്ന് നമ്മളോടും ആവശ്യപ്പെടുന്നു. ആഴത്തിലേക്ക് നീക്കി മീൻപിടിക്കാൻ വലയിറക്കുക. നമ്മൾ ആയിരിക്കുന്ന സ്ഥിതിയിൽ നിന്ന് മാറി കൂടുതൽ ആഴത്തിൽ ദൈവത്തെ മനസ്സിലാക്കുക, ദൈവവചനമനുസരിച്ച് ചിന്തിക്കുക, പ്രവർത്തിക്കുക. അപ്പോൾ നമ്മുടെ ജീവിതത്തിലും അത്ഭുതം നടക്കും. കാരണം, ദൈവം നമ്മളോട് കല്‌പിച്ചത് നമ്മൾ അനുസരിക്കുമ്പോൾ അത്ഭുതം നടക്കാതിരിക്കില്ല. ഒരോറ്റ കാര്യം ചെയ്‌താൽ മതി. അനുസരി ക്കുക. പാപികളെ തേടി വന്നവനാണ് യേശു. പാപികളെ യേശു കൂടുതൽ സ്നേഹിക്കുന്നു എന്നാൽ, അനുസരിക്കുന്ന പാപിയെ യേശു കൂടുതൽ ഇഷ്ടപ്പെടുന്നു. യേശുവിനെ അനുസരിക്കുന്നവൻ യേശു ഹൃദയത്തോടു കൂടി ചേർക്കുന്നു. ജീവന്റെ സത്യത്തിൻ്റെ, സ്നേഹത്തിന്റെ, സമാധാന ത്തിൻ്റെ പ്രത്യാശയുടെ ദൈവമാണ് യേശു.
എങ്ങനെ വലയെറിഞ്ഞാലും ദൈവാനുഗ്രഹമില്ലെങ്കിൽ മത്സ്യങ്ങൾ (ഭൗ തികവും ആത്മീയവും ആയതെല്ലാം) അകന്നുപോകും. ദൈവം കനിഞ്ഞാൽ ചാകരയാകും. പരിശുദ്ധാത്മാവും ഔസേപ്പിതാവും പത്രോസും അനുസ രിച്ച മാതിരി, മറിച്ചൊരുവാക്കും ഉരുവിടാതെ കേട്ടതെല്ലാം ആത്മാർത്ഥമായി അനുസരിക്കുക. ജീവിതമാകുന്ന വലയിൽ വേണ്ടതെല്ലാം നിറഞ്ഞു കവിയും, ദൈവം നിറയ്ക്കും.
അന്നവിടെ നടന്ന കാര്യങ്ങൾ കണ്ടവരെല്ലാം അതിശയിച്ചു. യേശു ശിമ യോനോട് പറഞ്ഞു, ഇതൊന്നും കണ്ട് ഭയപ്പെടേണ്ട നീ ഇന്നു മുതൽ മനു ഷ്യരെ പിടിക്കുന്നവനാകും. അങ്ങനെ മീൻപിടിത്തക്കാരൻ പത്രോസ് മനു ഷ്യരെ പിടിക്കുന്നവനായി. വള്ളങ്ങളും മത്സ്യവും എല്ലാം ഉപേക്ഷിച്ച് അതാ യത്, ഭൗതികമായതെല്ലാം വിട്ട് യേശുവിനെ അനുഗമിക്കുവാൻ അവർ നിശ്ചയിച്ചു മത്സ്യം ശരീരത്തിനാവശ്യമെന്നതുപോലെ വചനം ആത്മീയ ജീവനാവ ശ്യമാണ്. നമ്മുടെ ബുദ്ധിക്കനുസരിച്ച് പ്രവർത്തിച്ച് കഷ്‌ടപ്പെടുമ്പോൾ, യേശു പറയുന്നത് അനുസരിക്കുമ്പോൾ അത്ഭുതം നടക്കും. യേശുവിൻ്റെ ആശീർവാദം കിട്ടിയ പത്രോസും മഹാത്ഭുതങ്ങൾ ചെയ്തു. പത്രോസിൻ്റെ ആദ്യത്തെ പ്രസംഗത്തിൽത്തന്നെ 3000ത്തിൽ പരം ആത്മാക്കൾ വലയിൽ കയറി രക്ഷപ്പെട്ടു. അതാണ് ദൈവനിശ്ചയം. അതുതന്നെയാണ് നമ്മുടെ ആദ്യപാപ്പയായ പത്രോസ് എന്ന പാറയും, ആ പാറയിൽ പണിതീർത്ത സഭയും അതിലെ അംഗങ്ങളായ നമ്മളും. അതിനാൽ, പത്രോസിന്റെ വള്ള ത്തിൽ ഞാനും കയറും എന്നതാകട്ടെ എൻ്റെ തീരുമാനം.
