ബ്രാഹത്തിന്റെ ഭാര്യയായ സാറയുടെ ദാസി ഹാഗാർ തന്റെ യജമാനത്തിയോട് പിണങ്ങി ഹൂറിലേക്കുള്ള വഴിയിൽ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തെത്തി. സാറയുടെ വീട്ടിൽ നിന്ന് വഴക്കിട്ട് ഓടിപോന്നതാണ്. ഹാഗാർ അവിടെ തളർന്നിരിക്കുമ്പോൾ കർത്താ വിന്റെ ദുതൻ അടുത്തെത്തി അവളോട് ചോദിച്ചു: “സാറയുടെ ദാസി യായ ഹാഗാറെ നീ എവിടെ നിന്ന് വരുന്നു? എങ്ങോട്ട് പോകുന്നു?” (ഉല്പ. 16:8). ഹാഗാർ പറഞ്ഞു: “ഞാൻ യജമാനത്തിയോട് വഴക്കിട്ട് പോന്നതാണ്.” ദൂതൻ അവളോടു പറഞ്ഞു: നീ യജമാനത്തിയുടെ അടുത്തേക്ക് തിരിച്ചു പോയി അവൾക്ക് കീഴ്പ്പെട്ടിരിക്കുക (ഉല്പ. 16:9). ദൈവദൂതൻ ഹാഗാറിനോട് ചോദിച്ചത് നമ്മോടും ചിലപ്പോഴൊക്കെ ചോദിക്കുന്നുണ്ട്. നീ എങ്ങോട്ടു പോകുന്നു, എവിടെ നിന്ന് വരുന്നു? പലർക്കും ലക്ഷ്യം വ്യക്തമല്ല. ലക്ഷ്യം വ്യക്തമാണെങ്കിൽ പ്പോലും ഏകാഗ്രതയും പരിശ്രമവും ഇല്ലെങ്കിൽ ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കുകയില്ല. ഇസ്രായേൽക്കാർ കാനാൻദേശത്ത് എത്തുവാൻ നാല്‌പത് വർഷം എടുത്തു. ഏതാണ് ആറു മാസം കൊണ്ടു പൂർത്തി യാക്കാൻ മാത്രം വഴിയേ ഉണ്ടായിരുന്നുള്ളു. പാലും തേനും ഒഴുകുന്ന കാനാൻ ദേശം ദൈവരാജ്യത്തിൻ്റെ പ്രതീകമാണല്ലോ. പാപം മൂലം ദൈവത്തിൽ നിന്നകന്നപ്പോൾ (പുറ. 32:8) അവർക്ക് കാനാൻ ദേശം അകലെയായി. അതായത് ലക്ഷ്യബോധം നഷ്‌ടപ്പെട്ടത് കൊണ്ടാണ് അത്രയും സമയം എടുത്തത്.
യഥാർത്ഥ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വേണം നാം മുന്നേറു വാൻ. ലക്ഷ്യം മറന്നാൽ നാം നശിക്കും. യൂദാസിൻ്റെ ചരിത്രം അതിന് തെളിവാണ്. അദ്ദേഹത്തിന് ആദ്യം ലക്ഷ്യം ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ യൂദാസിന്റെലക്ഷ്യം യേശുവല്ലാതായി. ഒരിക്കൽ യൂദാസ് ചോദിച്ചു? എന്തുകൊണ്ട് ഈ തൈലം മൂന്നൂറു ദനാ റയ്ക്ക് വിറ്റ് ദരിദ്രർക്ക് കൊടുത്തില്ല? അവന് ദരിദ്ര രോട് പരിഗണന ഉണ്ടായതു കൊണ്ടല്ല. പ്രത്യുത, അവൻ ഒരു കള്ളനായതു കൊണ്ടും പണസഞ്ചി അവന്റെ കയ്യിൽ ആയിരുന്നതു കൊണ്ടും ആണ് അവൻ അങ്ങനെ ചോദിച്ചത് (യോഹ. 12:5-6). യൂദാ സിന്റെ ലക്ഷ്യം പണമായി മാറി. നദിയുടെ ഒഴുക്ക് കടലിലേക്കാണ്. നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യ മുണ്ട്. അത് ദൈവമാണ്. എന്നാൽ, അത് മറ്റു പല വസ്‌തുക്കളിലേക്കും വ്യക്തികളിലേക്കും ഒഴുകിപ്പോവുകയാണ്. പലപ്പോഴും പലരുടെയും ജീവിതം ദൈവത്തിലേക്ക് എത്താറില്ല.
നാം എവിടെ നിന്നു വരുന്നു എന്ന് ചിന്തിക്കാം. 2 മക്കബായർ 7:22-23 ഒരമ്മ പറയുന്നത് കേൾക്കുക. “നിങ്ങൾ എങ്ങനെ എൻ്റെ ഉദരത്തിൽ രൂപം കൊണ്ടു എന്നെനിക്കറിയില്ല. നിങ്ങൾക്ക് ജീവനും ശ്വാസവും നല്കിയതും നിങ്ങളുടെ അവയവങ്ങൾ വാർത്തെടു ത്തതും ഞാനല്ല. മനുഷ്യനെ ഉരുവാക്കുകയും എല്ലാ റ്റിന്റെയും ആരംഭം ഒരുക്കുകയും ചെയ്ത‌ ലോക സ്രഷ്ടാവാണ് അത് ചെയ്‌തത്” (സഭാപ്രസം. 12:1).എന്താണ് ലക്ഷ്യം? വി. പൗലോസ് കരുതി നീതിയുടെ കിരീടം കരസ്ഥമാക്കുകയാണ് എന്റെ അടിസ്ഥാനലക്ഷ്യമെന്ന്. 2 തിമോത്തി 4:7-8-ലും നാം വായിക്കുന്നു. ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തു. എന്റെ പിന്നിലുള്ളവയെ വിസ്‌മരിച്ചിട്ട് മുൻപിലു ള്ളവയെ ലക്ഷ്യമാക്കി ഞാൻ മുന്നേറുന്നു. യേശു ക്രിസ്‌തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവ ത്തിൻ്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാൻ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു. ഫിലി. 3:13-15 വരെയുള്ള വചനങ്ങൾ ക്രിസ്തു വിനെ നേടുകയും അവനോടു കൂടെ ഒന്നായി കാണപ്പെടുകയും ആണ് തൻ്റെ ലക്ഷ്യം എന്ന് വി. പൗലോസ് എഴുതി. യേശു പറഞ്ഞു: ഏറ്റവും പ്രധാനപ്പെട്ട കാര്യം ആത്മരക്ഷയാണ്. “ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്നെത്തന്നെ നഷ്ട പ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവനെന്തു പ്രയോജനം?” (ലൂക്ക. 9:25). നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ്. (ഫിലി. 3:20). സ്വർഗ്ഗമാണ് നമ്മുടെ ലക്ഷ്യം.