

മാനസാന്തരാനുഭവത്തിലൂടെ കടന്നുപോകു മ്പോൾ സ്ത്രീ പുരുഷഭേദമെന്യേ മനുഷ്യർ കരു ണയുള്ളവരായി മാറും. ഹൃദയം തകർന്നവരെയും ദരിദ്രരെയും കുറിച്ചു നാം പരിഗണനയുള്ളവരാകും. അവരുടെ സ്ഥാനത്തു നാം നമ്മെത്തന്നെ പ്രതി ഷ്ഠിക്കും. ദൈവതിരുമുമ്പിൽ എല്ലാവരും ഒരേയൊ രാത്മാവിനാൽ നിറഞ്ഞവരും ദരിദ്രരുമാണെന്ന ബോധമുണ്ടാകും.
പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനഫലമായി ട്ടാണ് മാനസാന്തരം വന്ന മനുഷ്യ ഹൃദയങ്ങളിൽ കരുണ നിറയുന്നത്. അതോടെ മാനസാന്തര ത്തിന്റെ ദൈവികതലത്തിലേക്കു മനുഷ്യൻ വളരു കയായി. അപ്പോൾ മനുഷ്യൻ യഥാർത്ഥ മാറ്റ ത്തിന്റെ പാതയിലെത്തിയെന്നു പറയാം. തുടർന്ന് ദൈവം നമ്മുടെ ശിലാഹൃദയം എടുത്തു മാറ്റുന്നു
മാത്രമല്ല, അതിനെ ദൈവി
കമാക്കി ഉയർത്തുകയും ചെയ്യുന്നു. യേശു രക്ഷക നാണെന്നു തിരിച്ചറിഞ്ഞ സമരിയാക്കാരി സ്ത്രീയിൽ സംഭവിച്ചത് ആ മാറ്റമാണ്. ഫരിസേയ പ്രമാണിയായ ശിമയോന്റെ വീട്ടിൽ യേശു വന്നിട്ടുണ്ടെന്നു മറിയം അറിഞ്ഞു. ഒരു വിരുന്നിനു വന്നതാണത്രേ. മഗ്ദലന യിലെ ആ പാപിനി അശാ ന്തമായ മനസ്സോടെ യേശു വിന്റെ സവിധത്തിലേക്ക് ഓടിയെത്തി. വാതിൽ കാവൽക്കാരെ അവൾ കണ്ടില്ല. ഒരേയൊരു ലക്ഷ്യം മാത്രം, രക്ഷക നായ യേശുവിനെക്കാണ ണം. അവൾ വന്നു കണ്ടു, കാലൽ വീണു. ആ പാദ ങ്ങൾ കണ്ണീരു കൊണ്ടു കഴുകി; തലമുടി കൊണ്ടു തുടച്ചു. വികാരത്തിന്റെയും ബുദ്ധിയുടെയും തലങ്ങ ളിൽ നിന്ന് അവൾ ദൈവി കതലത്തിലേക്കു കയറി. ആർദ്രവും തീക്ഷ്ണവു മായ ദൈവിക സ്നേഹത്തി ലേക്ക് അവൾ വീണു കഴിഞ്ഞു. യേശുവിൻ്റെ വിശുദ്ധി യിൽ അവൾ അലിഞ്ഞു. അവൾ വിശുദ്ധ യായി. “ഇവളുടെ നിരവധി യായ പാപങ്ങൾ ക്ഷമിക്ക പ്പെട്ടിരിക്കുന്നു. എന്തെ ന്നാൽ, ഇവൾ അധികം സ്നേഹിച്ചു” (വി. ലൂക്കാ 7:47). ആരെയാണ് സ്നേഹി ച്ചത്? രക്ഷകനും കർത്താ വുമായ യേശുവിനെ. മാന സാന്തരം അതിന്റെ പൂർണ്ണാ ർത്ഥത്തിൽ സംഭവിക്കുന്ന വ്യക്തിയിലുണ്ടാകുന്ന മാറ്റ
മാണിത്. അതിന്റെ ഫലമെന്തായിരുന്നു? പാപങ്ങളിൽ നിന്നുള്ള മോചനമാണെന്ന വസ്തുത നാം കണ്ട റിയുന്നു.
നമ്മുടെ ഹൃദയം മാംസവും രക്തവുമായിത്തന്നെ സ്ഥിതി ചെയ്യുന്നു. എന്നാൽ, പരിശുദ്ധാത്മാവ് ഒഴുക്കി വിടുന്ന കൃപയുടെ ചൂടേറ്റ് അതിനൊരു ഉദാത്തഭാവം കൈവരുകയാണ്. ഇതിനു മുമ്പ് കഴിയാത്തതുപോലെ മനു ഷ്യരെ സ്നേഹിക്കുവാൻ സാധിക്കുന്നു. യേശുക്രിസ്തുവിന്റെ കരുണയിൽ നിന്നുടലെടുക്കുന്ന കൃപ കൊണ്ടാണിത് സാധിക്കുന്നത്. അവിടുത്തെ ഹൃദയം മാനുഷികമാണ്; ഒപ്പം ദൈവികവും. നമ്മൾ ക്രിസ്തുവിന്റെ ജീവി തത്തിൽ ഭാഗഭാക്കാകുമ്പോൾ അവിടുത്തെ ഹൃദയത്തിലേക്ക് മുങ്ങുകയാണ് ചെയ്യുന്നത്. “ജനങ്ങളുടെ പാപങ്ങൾക്കു പരിഹാരം ചെയ്യുന്നതിനു വേണ്ടി ദൈവികകാര്യങ്ങളിൽ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോ ഹിതനാകുവാൻ അവൻ എല്ലാക്കാര്യങ്ങളിലും തൻ്റെ സഹോദരന്മാരോട് സദൃശ്യനാകേണ്ടിയിരുന്നു. അവൻ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെ ടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കുവാൻ അവനു സാധിക്കുമല്ലോ” (ഹെബ്രാ. 2:17-18).
ദൈവാത്മാവിലുള്ള ഒരു ജീവിതത്തിനായി ദൈവകരമാണ് നമ്മെ ഒരു ക്കുന്നത്. പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന ചലനത്തെ ക്കുറിച്ചു നമുക്കറിയുവാൻ കഴിയും. ദാരിദ്ര്യത്തിനും അനീതിക്കുമെതിരെ പ്രതികരിക്കുവാൻ നമ്മുടെ ഹൃദയം ഉണരും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ സഹാനുഭൂതിയോടെ കേൾക്കുകയും പഠിക്കുകയും ചെയ്യും. അങ്ങനെയുള്ള സംഗതികളോടു നമുക്ക് വ്യക്തമായ താല്പര്യവും വ്യത്യസ്തമായ ആഭി മുഖ്യവും നീതിയുക്തമായ കാഴ്ചപ്പാടും ഉണ്ടാകും. അവയോടു തുറന്ന സമീപനം സ്വീകരിക്കും. അവരുടെ പ്രയാസങ്ങൾ ലഘുകരിക്കാൻ ശ്രമിക്കും.
നമ്മുടെ ജീവിതത്തിലുണ്ടാകുന്ന മാനസാന്തരത്തിനു പല തലങ്ങളുണ്ട്. വ്യക്തിപരവും വർഗ്ഗപരവും സാമൂഹികപരവുമായ തലങ്ങൾ അതിനുള്ള തായിരിക്കണം. ഇവയ്ക്കു മുന്നിനും പരസ്പരാശ്രയത്വമുണ്ടുതാനും. എന്നാൽ, വ്യക്തിഗതമായ മാനസാന്തരമാണ് അടിസ്ഥാനപരമായിട്ടുളളത്. സമൂലമായ ഹൃദയപരിവർത്തനനത്തിനായി നമ്മെ ക്രിസ്തുവിന് ഏല്പിച്ചു കൊടുക്കണം. രക്ഷകനായ ക്രിസ്തുവുമായി അവിഭാജ്യമായ ഒരു ബന്ധം സ്ഥാപിക്കണം. അതില്ലായെങ്കിൽ നാമുൾപ്പെടുന്ന സമൂഹത്തെ മാനസാ തരത്തിലേക്കു നയിക്കുവാൻ നാം അശക്തരായിത്തീരും. നമ്മെ സ്നേഹി ക്കുന്ന ദൈവത്തിൽ നിന്നു ലഭിക്കുന്ന കൃപാവരമാണ് വ്യക്തിക്ക് ശക്തി പകരുന്നത്. അതവൻ തിരിച്ചറിയണം.
വ്യക്തിപരമായ മാനസാന്തരമെന്നാലെന്താണർത്ഥമാക്കുന്നത്? നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രം ദൈവമാണെന്ന ബോധ്യമാണ് വ്യക്തിഗതമായ മാനസാന്തരത്തിനടിസ്ഥാനം. മാനസാന്തരം ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവും സാമൂഹികവുമായ തലങ്ങളെ ആശ്ലേഷിക്കുന്നു. അത് വ്യക്തിയെ സമൂലമായി പരിവർത്തിപ്പിക്കുന്നു.
വ്യക്തിപരമായ മാനസാന്തരം, ചിലരെ സംബന്ധിച്ചിടത്തോളം ആദ്യം മനസ്സിന്റെ തലങ്ങളിലാണാരംഭിക്കുന്നത്. പിന്നീടത് മറ്റു തലങ്ങളിലേക്കും സംക്രമിക്കുന്നു. വേറെ ചിലർക്ക് അതൊരാത്മീയാനുഭവമാണ്. മറ്റു ചിലർക്കാ കട്ടെ, അത് ജീവിതശൈലിയിലുള്ള മാറ്റമാണ്. എങ്ങനെയൊക്കെയാണെ ങ്കിലും മാനസാന്തരം സുവിശേഷമൂല്യാധിഷ്ഠിതമല്ലെങ്കിൽ അതപൂർണ്ണമാണ്. അനേകം വിശുദ്ധന്മാർ പ്രതിസന്ധികളെ തരണം ചെയ്താണ് വിശുദ്ധി പ്രാപിച്ചത്.
