യേശുവിനെ പാപത്തിൽ പരാജയപ്പെടുത്താൻ പിശാചിനു കഴിഞ്ഞില്ല. പിശാചിനു യേശു വിജയി ക്കാൻ പറ്റാത്ത മേഖലയാ യി. അങ്ങനെ പാപ ത്തെയും പിശാചിനെയും പരാജയപ്പെടുത്താൻ വന്ന ഈശോ, തൻറെ ദൈവിക തയുടെ നിറവുള്ള ആ അവസ്ഥയിൽ, എന്നാൽ മാനുഷികതയുടെ നിറ വോടുകൂടി ലോകത്ത് ജീവിച്ച് മനുഷ്യകുലത്തിൻ്റെ പാപങ്ങൾ മുഴുവൻ ഏറ്റെടുത്തു

വി. യോഹന്നാൻ സുവിശേഷത്തിൽ ഈശോ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ എൻ്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്കു നൽകും. ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും തന്നെ ചോദിച്ചിട്ടില്ല ചോദിക്കു വിൻ നിങ്ങൾക്കു ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂർണ്ണമാവുകയും ചെയ്യും” (16:23-24).
യേശുവിന്റെ നാമം എന്നു പറഞ്ഞാൽ യേശു തന്നെ എന്നാണർത്ഥം. യേശുവിനെയും യേശു വിന്റെ രക്ഷാകരബലിയുടെയും യോഗ്യതയിൽ ആശ്രയിക്കുക എന്നാണർത്ഥം. ആ രക്ഷാകരബ ലിയിൽ ആശ്രയിക്കുന്ന വ്യക്തി പിതാവിനോടു പറ യുന്നു: യേശു എൻ്റെയും ലോകം മുഴുവന്റെയും പാപപരിഹാരബലി അർപ്പിച്ചല്ലോ. ആ ബലിയി ലൂടെ ഞങ്ങൾക്ക് സ്വാതന്ത്ര്യവും അനുഗ്രഹവും വാങ്ങിത്തന്നു. ആ രക്ഷാകരബലിയുടെ യോഗ്യത പ്രാപിക്കാനുള്ള അർഹതയോടു കൂടിയാണ് ഞാൻ വരുക. ആരെല്ലാം യേശുവിൽ വിശ്വസിക്കു ന്നുണ്ടോ അവർക്കെല്ലാം ഈ അർഹത കിട്ടുന്നു. അത് നാം ചെയ്ത എന്തോ പുണ്യപ്രവർത്തി യുടെ ഫലമല്ല. ഞാൻ യേശുവിൽ വിശ്വസിക്കുന്നു എന്ന ഒറ്റ കാരണത്താൽ ലഭിക്കുന്നതാണ്. യേശു വിന്റെ രക്ഷാകര ബലിയിൽ ആശ്രയിച്ചു പിതാവിനോട് അനുഗ്രഹങ്ങൾക്കായി യാചിക്കാൻ നമുക്കു കൃപ ലഭിക്കുന്നു. ദൈവമായ ഈശോ, മനുഷ്യവർഗ്ഗത്തെ മോചിപ്പി ക്കാനുള്ള പിതാവിന്റെ പദ്ധ തിയനുസരിച്ച്, ദൈവത്വ ത്തിന് ഒരു കോട്ടവും തട്ടാതെ, എന്നാൽ മനുഷ്യ ന്റെ ബലഹീനതകൾ ഏറ്റെ ടുത്ത്, പാപമൊഴികെ എല്ലാ കാര്യങ്ങളിലും മനുഷ്യനു മായി ഒന്നിച്ചു. മനുഷ്യൻ്റെ പാപമൊന്നും ചെയ്തില്ലെ ങ്കിലും പാപഫലം മുഴു വനും ഏറ്റെടുത്താണ് മനു ഷ്യാവതാരത്തിന്റെ ഏറ്റവും വലിയ കർമ്മം ചെയ്‌തത്. മനുഷ്യ പാപങ്ങൾ ഏറ്റെ ടുത്ത് പരിഹാരബലി യർപ്പിച്ച്, മനുഷ്യനെ വീണ്ടെടുത്തു. അദ്ദേഹം പറഞ്ഞു: യേശുവിനെക്കു റിച്ച് കൂടുതൽ പഠിക്കാൻ ഞാനാഗ്രഹിക്കുന്നു. യേശു വിന്റേത് മനുഷ്യശരീരമാ ണ്. ദൈവത്വം ഉള്ളിലുള്ള പ്പോൾ തന്നെ മനുഷ്യ പാപ ങ്ങൾ ഏറ്റെടുക്കുമ്പോൾ, മാനുഷികരീതിയിലുള്ള എല്ലാ അനുഭവങ്ങളും ഈശോക്ക് ഏറ്റെടുക്കേണ്ടി വന്നു. യേശുവിനെ പാപ ത്തിൽ പരാജയപ്പെടുത്താൻ പിശാചിനു കഴിഞ്ഞില്ല. പിശാചിനു യേശു വിജയി ക്കാൻ പറ്റാത്ത മേഖലയായി. അങ്ങനെ പാപത്തെയും പിശാചിനെയും പരാജയപ്പെടുത്താൻ വന്ന ഈശോ, തൻ്റെ ദൈവികതയുടെ നിറവുള്ള ആ അവസ്ഥയിൽ, എന്നാൽ മാനുഷികതയുടെ നിറവോടുകൂടി ലോകത്ത് ജീവിച്ച് മനുഷ്യകുലത്തിന്റെ പാപങ്ങൾ മുഴുവൻ ഏറ്റെടുത്തു. അതിന്റെ പരിഹാരബലിയായി അർപ്പിച്ച മരണത്താൽ സാത്താനെ പരാജയപ്പെടുത്തി.
അതിന്റെ യോഗ്യത മനുഷ്യബുദ്ധിക്ക് ഉൾക്കൊള്ളാനാവില്ല. മാനവകു ലത്തിന് ഒരു രക്ഷാമാർഗ്ഗം വേറെ ആരും തുറന്നു കൊടുത്തിട്ടില്ല. അതു കൊണ്ടാണ് “ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥ നായി ഒരുവനേയുള്ളൂ. മനുഷ്യനായ യേശുക്രിസ്‌തു” (1തിമോ 2:5) എന്നു പറയുന്നത്. അവൻ എല്ലാവർക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യ മായി നല്കി. അങ്ങനെ ഏകമദ്ധ്യസ്ഥനായി തീർന്നു. ആകാശത്തിനു കീഴിൽ മനുഷ്യരുടെയിടയിൽ നമ്മുടെ രക്ഷക്കുവേണ്ടി യേശുവിന്റെ നാമ മല്ലാതെ വേറൊരു നാമവും നല്കിയിട്ടില്ല. ഈ മഹാസത്യത്തിന്റെ ബോദ്ധ്യ ത്തോടെ കൂടി നിൽക്കുന്നവന് ആ യോഗ്യതയിൽ ആശ്രയിക്കുവാൻ കഴിയും. ആ വലിയ ബലിയുടെ യോഗ്യത കൊണ്ടാണ് നാം എന്തു ചോദി ച്ചാലും നമുക്കത് ലഭിക്കുന്നത്. നാം പാപികളാണ്. ബലഹീനതകളുണ്ട്. യോഗ്യതയ്ക്കു കുറവുണ്ട്. എന്നിട്ടും, തമ്പുരാൻ്റെ മുമ്പിൽ യോഗ്യത പ്രാപി ക്കുന്നത് ക്രിസ്തുവിലൂടെ കൈവന്ന രക്ഷയുടെ യോഗ്യതയിലാണ്. അത് സൗജന്യമാണ്.
ഇത് സ്വന്തമാക്കണമെങ്കിൽ യേശുവിൽ വിശ്വസിക്കണം. യേശുവിന് സ്വയം സമർപ്പിക്കണം. ദൈവകൃപയിൽ ആശ്രയിച്ചു പിതാവിനോടു ചോദി ക്കുമ്പോൾ ഈശോ ചില നിർദ്ദേശങ്ങൾ തരും. ഇങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യരുത്, ഇതിൽ കൂടുതൽ വേണ്ടാ. തമ്പുരാന്റെ സൗജന്യ മായ അനുഗ്രങ്ങൾ സ്വന്തമാക്കുന്നവർ യേശു പറയുന്നതുകൂടി കേൾക്കണം. യേശുവിൻ്റെ മദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കും. അവിടാരും പറയുന്നതു കേൾക്കില്ല, അനുസരിക്കില്ല. നാം അവിടെയാണ് തരിക. ദൈ വഹിതമനുസരിച്ചുള്ള ജീവിതം വേണം. ദൈവഹിതപ്രകാരം ജീവിക്കുന്ന തിലാണ് സന്തോഷം എന്ന ബോദ്ധ്യം വേണം.
ജഡത്തിന്റെ ഇഷ്ട്‌ടമനുസരിച്ച് ജീവിക്കുകയും നടത്തിത്തരണമെന്നു പറയുകയും ചെയ്ത‌ാൽ അത് അനുവദിച്ചു കിട്ടില്ല. ഈശോ പറഞ്ഞ വചനം ശ്രദ്ധിക്കാം. യേശുവിൻ്റെ നാമത്തിൽ പിതാവിനോടു ചോദിക്കണം. ‘ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും.’ അതുമൂലം നിങ്ങളുടെ സന്തോഷം പൂർണ്ണമാവുകയും താത്ക്കാലികമായ, ഭൗതികമായ, ശാരീരികമായ, ജഡി കമായ, മാനുഷികമായ ചില സന്തോഷങ്ങൾ ലഭിക്കുകയും ചെയ്യും. എല്ലാ പാപസുഖങ്ങളും സന്തോഷങ്ങളും പിന്നീട് നമ്മെ വേട്ടയാടുന്ന വിഷസർപ്പ ങ്ങളായി മാറും. ദൈവഹിതം തേടുക. അതാണു വേണ്ടത്.
പ്രാർത്ഥന
കാരുണ്യവാനും രക്ഷകനുമായ ഈശോയേ, അങ്ങയുടെ സുവി ശേഷത്തിന്റെ ചൈതന്യം സ്വീകരിക്കാൻ, ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ഏറെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമുണ്ട്. പലതും ജഡിക സ്വഭാവത്തിൽ നിന്ന്, മാനുഷിക ബലഹീനതകളിൽ നിന്ന് ഈ ലോക ത്തിലെ നേട്ടങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനകളും യാചനകളുമായിരി ക്കുന്നു. അങ്ങയുടെ രക്ഷാകരബലിയുടെ യോഗ്യതയിൽ ആശ്രയിച്ചു ഞങ്ങൾ പ്രാർത്ഥിക്കുന്നു. അവിടുത്തെ ഞങ്ങൾ സ്‌തുതിക്കുന്നു. എല്ലാം സ്വീകരിക്കുവാൻ പ്രാപ്തരാക്കണമേ.