

മക്കളില്ലാതെ ഏറെ വേദനിച്ച ദമ്പതിമാ രാണ് അന്നായും യോവാക്കിമും. ഒരു കുഞ്ഞിനു വേണ്ടിയുള്ള പ്രാർത്ഥന വർഷങ്ങളോളം അവ രിൽ നിന്നുയർന്നപ്പോൾ, ആ പ്രാർത്ഥനയിൽ സംപ്രീതനായ ദൈവം സമ്മാനമായി നല്‌കി യതാണ് മറിയത്തെ. ദൈവം സമ്മാനമായി നല്‌കിയ മകളെ ദൈവത്തിന് സമർപ്പിക്കാൻ അന്നായും യോവാക്കിമും മടി കാണിച്ചില്ല. യഹൂദനിയമത്തിലും പാരമ്പര്യത്തിലും പ്രാർത്ഥനയിലും വളരാൻ മറിയത്തിനു കഴിഞ്ഞു. ദൈവത്തിൽ ഒന്നായിത്തീരാനുള്ള അഭിവാഞ്ഛ അവളിൽ രൂഢമൂലമായി വളർന്നു തന്റെ ജീവിതം ദൈവകരങ്ങളിൽ ഏല്പിച്ചു കൊടുത്തതു കൊണ്ട് അനുദിനം മറിയം പ്രാർത്ഥിച്ചു പോന്നു. തിരുവിഷ്‌ടം നിറവേറ്റാൻ ശക്തി നല്കണമേ, എന്ന്. ഈ പ്രാർത്ഥനയുടെ പൂർത്തീകരണമെന്ന പോലെ ഗബ്രിയേൽ ദൂതൻ “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസ വിക്കും” എന്നറിയിച്ച പ്പോൾ ഇതാ കർത്താ വിൻറെ ദാസി, അവി ടുത്തെ ഇഷ്ടം പോലെ എന്നിൽ നിറവേറട്ടെ, എന്നു പറയാൻ മറിയ ത്തിന് രണ്ടാമതൊന്ന് ആലോചിക്കാനില്ലായി രുന്നു.
മറിയത്തിന്റെ ജീവിതം, ലോകത്തിന്, അല്ലെങ്കിൽ യേശുവിൽ വിശ്വസിക്കു ന്നവർക്ക് ഒരു മാതൃകയാ ണ്. ദൈവത്തിന്റെ ദൂതൻ ആട്ടിടയന്മാർക്കു പ്രത്യ ക്ഷപ്പെട്ടപ്പോൾ പറഞ്ഞ വാക്കുകൾ ശ്രദ്ധേയ മാണ്, “ദാവീദിന്റെ പട്ടണ ത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താ വായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു” (ലൂക്ക. 2:11). അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിട ത്തിയിരുന്ന ശിശു വി നെയും കണ്ടു. മറിയത്തി നെയും ജോസഫിനെയും കണ്ടതിനു ശേഷമാണ് ആട്ടിടയന്മാർ ശിശുവിനെ കാണുന്നത്. ആദ്യത്തെ അത്ഭുതം കാനായിൽ നടക്കുമ്പോൾ വീട്ടുകാർ ആദ്യം കണ്ടത് മാതാ വിനെയാണ്. മാതാവ് വന്നതിനു ശേഷമാണ് യേശുവും ശിഷ്യന്മാരും അവിടെ എത്തിയത്. വിളമ്പിക്കൊണ്ടിരുന്ന പ്രത്യേക തരം വീഞ്ഞു തീർന്നത് ആദ്യം അറിഞ്ഞതും പരി. അമ്മയാണ്. പ്രത്യാശ നഷ്ട പ്പെട്ട മനുഷ്യനു പ്രകാശമേകണേയെന്നു പുത്രനോടു പറയുവാൻ മറിയം അന്നും ഇന്നും പ്രത്യക്ഷപ്പെടുന്നു.
പിശാചിന്റെ ഏറ്റവും വലിയ ശത്രുവാണ് പരി. അമ്മ. ഉല്പത്തി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ദൈവമായ കർത്താവ് സർപ്പത്തോടു പറഞ്ഞു: ഇങ്ങനെ മനുഷ്യനോടു ചെയ്‌തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെ യുമിടയിൽ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണിൽ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവൻ പൊടി തിന്നും. ഇവിടെ സർപ്പത്തെ പിശാ ചിന്റെ പ്രതീകമായിട്ടാണു മനസ്സിലാക്കാൻ കഴിയുക. തുടർന്ന് കർത്താവ് സംസാരിച്ചത് ഇങ്ങനെയാണ്: നീയും സ്ത്രീയും തമ്മിലും നിന്റെ സന്ത തിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. വി. ഗ്രന്ഥത്തിൻ്റെ ലത്തീൻ വിവർത്തന ത്തിൽ അവൾ എന്ന് ചേർത്തിരിക്കുന്നത് രക്ഷകൻ്റെ മാതാവിനെ ഉദ്ദേ ശിച്ചാണ്. അതിനാൽ, പരി. അമ്മയുടെ നാമം കേൾക്കുമ്പോൾ തന്നെ പിശാചിനു അസ്വസ്ഥതയുണ്ടാവും. ജപമാല ചൊല്ലി പ്രാർത്ഥിക്കു
മ്പോൾ വിട്ടുപോകാതിരിക്കാൻ പറ്റാത്ത അവസ്ഥയിലാവുന്നു, പിശാച്. ദൈവത്തിന്റെ അമ്മയാകാൻ മറിയത്തെ അനാദിമുതലേ തെരഞ്ഞ ടുത്തിരുന്നു. അതുകൊണ്ടു തന്നെയാണ് അവൾ ജന്മപാപവിമുക്തയാ യത്. അമലമനോഹരിയായ പരി. അമ്മ വഴിയായുള്ള പ്രാർത്ഥനയിലൂടെ പലരും പാപത്തിൻ്റെ ബന്ധനങ്ങളിൽ നിന്നു മോചിതരായി കണ്ടിട്ടുണ്ട്.
ത്. ആ അമ്മയോടു ചേർന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ യേശുവിന്റെ ഉത്ഥാന ശേഷം പരി. അമ്മയും യേശുവിന്റെ ശിഷ്യരും കൂടെ സെഹിയോൻ മാളികയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോഴാണ് ആത്മാവ് അവരുടെ മേൽ തീനാവുകളുടെ രൂപത്തിൽ വന്നു നിറഞ്ഞ നമുക്കും വലിയ ദൈവാനുഭവം ഉണ്ടാകും. ജപമാലയിലെ രഹസ്യ ങ്ങൾ പ്രധാനമായും യേശുവിൻ്റെ ജീവിതത്തിലെ സംഭവങ്ങളാണ്. പരി. അമ്മയോടു ചേർന്ന് ജപമാല ചൊല്ലുമ്പോൾ യേശുവിന്റെ ജീവിത മാണ് ധ്യാനിക്കുന്നത്. ജപമാല ചൊല്ലി നമുക്ക് പ്രാർത്ഥിക്കാം. ലോകം മുഴുവനും വേണ്ടി, പാപികൾക്കു വേണ്ടി, തകർന്നവർക്കു വേണ്ടി, രോഗി കൾക്കു വേണ്ടി. ഇത് പ്രേഷിത പ്രവർത്തനമാണ്. ദൈവത്തിനു സ്തുതി.
