

ദൈവത്തെ തിരസ്കരി ക്കുന്നവർ ചെന്നെ ത്തുക മാനസികമായി, ശാരീരികമായി, ആത്മീ യമായി മരുഭൂമിയിലെ അവസ്ഥയിലായിരി ക്കും. വരൾച്ചയും, ചൂടും, ഏകാന്തതയും, ശൂന്യതയും, കുറ്റപ്പെടു ത്തലും, നിരാശതയു മെല്ലാം ആ ജീവിതത്തെ കാർന്നു തിന്നും. ഇങ്ങനെ മരുഭൂമിയിലാ യവർ ദൈവത്തിലേക്കു തിരിഞ്ഞു നടന്നാൽ അവരുടെ ജീവിത ത്തിൽ വിരുന്നുശാല യിലെ അനുഭവമുളവാകും.
ജീവിതം പറക്കലും പരീക്ഷണവുമാണെന്നു പറയുന്നവരുണ്ട്. പക്വതയിലേക്കു വളരാൻ ഇതൊക്കെ കൂടിയേ തീരൂ. യേശു ദൈവപുത്രനായി രുന്നിട്ടു പോലും പരീക്ഷണ വിധേയനായി. എങ്കിൽ. മനുഷ്യന്റെ സ്ഥിതി അതിൽ നിന്നും വ്യത്യസ്തമാ വില്ല. അബ്രാഹവും ജോബും വിശ്വാസജീവിതത്തിൽ പരീക്ഷിക്കപ്പെട്ടു. ഏകമകൻ്റെ മേൽ കൊലക്കത്തി വയ്ക്കുക! അപ്പോൾ, അബ്രാഹവും സ്വാഗതം ചെയ്തു കാണും. ഏതാണ്ട് മരുഭൂമിയിലായ അവസ്ഥ. ജോബിന് സ്വന്തമെന്നു വിചാരിച്ചതെല്ലാം നഷ്ടപ്പെട്ടു. അപ്പോൾ അവനും മന്ത്രിച്ചിട്ടുണ്ടാവും, ഏതാണ്ട് മരുഭൂമിയിലായ അവസ്ഥ. എന്നാൽ, അവ രിരുവരും ജീവിതമരുഭൂമിയിലെ എരിതീയിൽ എരി ഞ്ഞടങ്ങാൻ സ്വയം വിട്ടുകൊടുത്തില്ല. ജ്വലിക്കുന്ന അഗ്നിയിൽ കനിയുന്ന കുളിർമ്മയായി നിൽക്കുന്ന ദൈവസാന്നിദ്ധ്യാവബോധത്തിലേക്ക് അവർ തങ്ങളെ ചേർത്തു വച്ചു. ഫലമോ, അബ്രാഹത്തിനും ജോബിനും തങ്ങളുടെ മരുഭൂമയിൽ വീണ്ടും വസന്തം വിരിഞ്ഞു. മക്കളും മക്കളുടെ മക്കളും അവരുടെ മുമ്പി ലൂടെ ഓടി നടന്നു. മടിയിലിരുന്നു മുത്തമേകി.
യേശു ഈ ലോകത്തിൻ്റെ മോഹങ്ങളാൽ വലയം ചെയ്യപ്പെട്ടപ്പോൾ അവിടുത്തെയും അന്തഃരംഗമുരുവിട്ടു കാണും. ഏതാണ്ട് മരുഭൂമിയിലായ അവസ്ഥ. മരുഭൂ മിയിൽ പിതാവിൻ്റെ പക്ഷം അള്ളിപ്പിടിച്ചിരുന്ന്, പിതൃവായിൽ നിന്നും അടർന്നു വീണ തിരുമൊഴി കൊണ്ട് യേശു തന്റെ വരൾച്ചയകറ്റി. പിതാവിന്റെ തിരുമൊഴി യേശുവിന് കുളിർമ പക ർന്നു. മരുഭൂമിയിൽ പിശാച് യേശുവിന്റെ പിതാവുമാ യുള്ള അസ്തിത്വം വെട്ടിമു റിച്ച് ഉണക്കിക്കരിക്കാൻ തുനിഞ്ഞപ്പോൾ വചനവിരു ന്നൊരുക്കി പിതാവുമാ യുള്ള ഗാഢബന്ധം സുദ്യ ഢമാക്കി. പരീക്ഷണ ത്തിന്റെ മരുഭൂമിയിൽ പിശാ ചിനെ വിട്ട് ദൈവത്തെ മുറു കെപ്പിടിച്ച് അവിടുത്തെ വചനം ഉരുവിടുമ്പോൾ അവിടെ വസന്തം വിരിയു ന്നു. “അപ്പോൾ പിശാച് അവനെ വിട്ടുപോയി ദൈവ ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു” (മ ത്താ. 4:11). പരീക്ഷിക്കപ്പെ ടുന്നവരുടെ മരുഭൂമിയിൽ വസന്തം വിരിയിക്കാൻ ദൈവം നഴ്സായി വരുന്നു. മാലാഖയുടെ ശുശ്രൂഷ മരു ഭൂമിയിലലയുന്നവർക്കു കൈവരുന്നു. അവിടുന്നവ രുടെ പൾസും, ഷുഗറും, പ്രഷറും നോക്കി ക്രമീക രിച്ച് ആരോഗ്യമുള്ളവ രാക്കും. വസന്തത്തിൽ സൗന്ദര്യവും എല്ലാത്തി ന്റെയും സമൃദ്ധിയുമാ ണല്ലോ. “കർത്താവിൻ്റെ വീണ്ടെടുക്കപ്പെട്ടവർ തിരി ച്ചുവരികയും ഗാനാലാപ ത്തോടെ സീയോനിൽ പ്രവേശിക്കുകയും ചെയ്യും. നിത്യമായ സന്തോഷത്തിൽ അവർ മുഴുകും. അവർ സന്തോഷിച്ചുല്ലസിക്കും. ദുഃഖവും നെടുവീർപ്പും അകന്നു പോകും” (ഏശയ്യ. 35:10). സ്വന്തം നാടും വീടും സ്വന്തക്കാരും കൂട്ടുകാരും മോശയ്ക്ക് നഷ്ടമായി. ജീവനും കൊണ്ട് ഈജിപ്ത് വിട്ടോടിയ മോശയുടെ അവസ്ഥ ഏതാണ്ട് മരുഭൂമിയിലായ അവസ്ഥയായിരുന്നു. അവൻ ഉയർന്നു നിൽക്കുന്ന മലയിൽ ഹോറേബിൽ ഉന്നതത്തിലുള്ള ദൈവത്തെ തേടി. അപ്പോൾ, മോശയുടെ മരുഭൂമിയായ മനസ്സിൽ വസന്തം പൊട്ടിവിരിഞ്ഞു. ജത്രോയുടെ ആടുകളെ നോക്കി പൊലിയേണ്ടതല്ല, ദൈവത്തിന്റെ മക്കളെ നോക്കി കത്തിപ്പടരേണ്ടതാണ് തൻ്റെ ജീവിതമെന്നു മോശ തിരിച്ചറിഞ്ഞു. അബ്രാഹത്തെയും സാറായെയും വിട്ട ഹാഗാറും ഇസ്മായിലും വിശന്നും ദാഹിച്ചും കരയുവാൻ തുടങ്ങി. ബന്ധങ്ങളുടെ വിച്ഛേദനം മൂലമുണ്ടായ വേദന താങ്ങാവുന്നതിലും വലുതാണല്ലോ. അവരുടെ അനുഭവം ഏതാണ്ട് മരുഭൂമി യിലായ അവസ്ഥയിലായി. കിണറും വെള്ളവും കാണിച്ചു നല്കി ദൈവം അവർക്കു മരുഭൂമിയിൽ വസന്തം വിരിയിച്ചു. ദൈവം നല്കിയ ജലം കുടിച്ച അവരുടെ ജീവിതം തളിർത്തു പൊന്തി, വളർന്നു വർണ്ണങ്ങൾ വിരിയിച്ചു. മരുഭൂമിയിൽ ദൈവത്തെ വിളിച്ചപേക്ഷിച്ചന്വേഷിച്ചാൽ അവിടുന്നു വന്നു കരുണ പകരും. കപ്പലിൽ നിന്നും എടുത്തെറിയപ്പെട്ട യോനാ തിമിംഗല ത്തിൻ്റെ ഉള്ളിലായപ്പോൾ അവൻ്റെ അവസ്ഥ ഏതാണ്ട് മരുഭൂമിയിലായ അവ സ്ഥയായിരുന്നില്ലേ? “എൻ്റെ കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേ ക്ഷിച്ചു. അവിടുന്ന് എനിക്കുത്തരമരുളി. പാതാളത്തിൻ്റെ ഉദരത്തിൽ നിന്നു ഞാൻ നിലവിളിച്ചു; അവിടുന്ന് എൻ്റെ നിലവിളി കേട്ടു” (യോന. 2:1-2). ദൈവത്തെ തിരസ്കരിക്കുന്നവർ ചെന്നെത്തുക മാനസികമായി, ശാരീരി കമായി, ആത്മീയമായി മരുഭൂമിയിലെ അവസ്ഥയിലായിരിക്കും. വരൾച്ചയും, ചൂടും, ഏകാന്തതയും, ശൂന്യതയും, കുറ്റപ്പെടുത്തലും, നിരാശതയുമെല്ലാം ആ ജീവിതത്തെ കാർന്നു തിന്നും. ഇങ്ങനെ മരുഭൂമിയിലായവർ ദൈവത്തി ലേക്കു തിരിഞ്ഞു നടന്നാൽ അവരുടെ ജീവിതത്തിൽ വിരുന്നുശാലയിലെ അനുഭവമുളവാകും. ധൂർത്തപുത്രൻ തൻ്റെ മരുഭൂമിയവസ്ഥയിൽ ദൈവത്തി ലേക്കു തിരിച്ചു നടന്നപ്പോൾ ആ ജീവിതം ആഘോഷവും, ആനന്ദവും, ആശ്വാ സവും, അർത്ഥപൂർണ്ണവുമായി ഭവിച്ചു (ലൂക്ക 15:11-24). ജീവിതത്തിന്റെ മരു ഭൂമിയിൽ വസന്തങ്ങൾ വിരിയിക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കാണ് സാധി ക്കുക? സൂസന്നയെ അന്യായമായി കല്ലെറിഞ്ഞു കൊല്ലാൻ വിധിച്ചു. എല്ലാ വരാലും, സ്വന്തം അമ്മയാൽപ്പോലും ത്യജിക്കപ്പെട്ട്, കല്ലുമായി വട്ടം കൂടിയി രിക്കുന്ന കൊലയാളികളുടെ മുൻപിൽ, അവൾ ഏതാണ്ട് മരുഭൂമിയിലെ അവ സ്ഥയിലായി. പൊട്ടി നുറുങ്ങിയ ഹൃദയത്തോടെ അവൾ ദൈവത്തിലേക്കു മനമുയർത്തി. കർത്താവ് അവളുടെ നിലവിളി കേട്ട് ദാനിയേൽ എന്ന ചെറു പ്പക്കാരനിലൂടെ അവിടെ പരിശുദ്ധാത്മവർഷം നടത്തി. അപ്പോൾ സൂസന്ന യുടെ നിഷ്കളങ്കരക്തം അവിടെ നൃത്തമാടി (ദാനി. 13:46). തെറ്റിദ്ധാരണയു ടെയും കുറ്റപ്പെടുത്തലിൻ്റെയും കൊലപാതകത്തിൻ്റെയും നടുവിൽ മനു ഷ്യർക്കായി വസന്തങ്ങൾ വിരിയിക്കുന്നവനാണ് ദൈവം. അവിടുന്ന് വീണ്ടും അവരുടെ ജീവിതത്തെ പുഴവക്കത്തെ വാടാവൃക്ഷം പോലെയാക്കും. “അവ മതിക്കു പകരം നിങ്ങൾ സന്തോഷിച്ചുല്ലസിക്കും… നിങ്ങളുടെ ആനന്ദം നിത്യ മായിരിക്കും” (ഏശ. 61:7). ജീവിതക്ലേശവും ദുഃഖവും രോഗവും പീഡയും വരൾച്ചയും തകർച്ചയും പുതുസൃഷ്ടിക്കും, പുനഃസൃഷ്ടിക്കുമുള്ള അദ്ധ്വാനമല്ലാതെ മറ്റൊന്നുമല്ല. കർത്താവിനെ കാത്തിരുന്നാൽ അവിടെയെല്ലാം പുതുവസന്തത്തിന്റെ തളിരും ഇലയും പൂവം സൗരഭ്യവും സൗന്ദര്യവും സമൃദ്ധിയും സന്തോഷവും സമാ ധാനവും പരക്കുന്നത് അനുഭവിക്കാനാവും. “ഇതാ, ഞാൻ ഒരു പുതിയ ആകാ ശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. ഞാൻ സൃഷ്ടിക്കുന്നവയിൽ നിങ്ങൾ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിൻ” (ഏശ. 65:17).
