മനുഷ്യൻ മറന്നാലും ദൈവം മറക്കില്ല

നമ്മൾ അറിയേണ്ട കാര്യം നമ്മുടെ യൊക്കെ മനസ്സിന് ആരോഗ്യമുണ്ടെങ്കിലും മനസ്സിന് സന്തോഷം വേണമെങ്കിൽ നാലു കാര്യങ്ങൾ പ്രധാന മായും മനസ്സിലേക്ക് ലഭിക്കണം

ശയ്യാ പ്രവാചകൻ്റെ പുസ്‌തകം നാൽപത്തി യൊൻപതാം അദ്ധ്യായം പതിനഞ്ചാം തിരുവചനത്തിന് ഒരു തലവാചകം കൊടുത്താൽ ഇങ്ങനെയായിരിക്കും. മനുഷ്യൻ എന്നാലും ദൈവം ഒരിക്കലും മറക്കത്തില്ല. ഇവിടെ രണ്ട് പ്രധാ നപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. പെറ്റമ്മയ്ക്ക് കുഞ്ഞിനെ മറക്കാനായിട്ട് സാധിക്കുമോ. അവർ മറന്നാലും ഞൻ നിന്നെ മറക്കുകയില്ല. രണ്ട്, നിൻറെ പേര് എൻ്റെ ഉള്ളം കയ്യിൽ ഞാൻ രേഖപ്പെടുത്തിയിരിക്കുന്നു. അപ്പോൾ ആദ്യത്തെ കാര്യം മറ ക്കാത്ത ദൈവം. മനുഷ്യർ മറക്കും, ദൈവം മറക്കുകയില്ല.
മറക്കുകയെന്നു പറഞ്ഞാൽ ചെയ്യേണ്ട കാര്യം പ്രവർത്തി ക്കേണ്ട കാര്യം, ആ സമയത്ത് ചെയ്യാൻ പറ്റാത്ത, പറയാൻ പറ്റാത്ത, നിർവഹിക്കാൻ പറ്റാത്ത കാര്യത്തെയാണ് മറക്കുകയെന്നു കൊണ്ട് ഉദ്ദേശിക്കു ന്നത്. മനുഷ്യനിൽ മറവി ഉണ്ടാകും. ദൈവം ഒരി ക്കലും മറക്കുകയില്ല.
നമ്മൾ അറിയേണ്ട കാര്യം നമ്മുടെയൊക്കെ മന സ്സിന് ആരോഗ്യമുണ്ടെ ങ്കിലും മനസ്സിന് സന്തോഷം വേണമെങ്കിൽ നാലു കാര്യ ങ്ങൾ പ്രധാനമായും മനസ്സി ലേക്ക് ലഭിക്കണം.
ഒന്ന്, സനേഹം, രണ്ട്, അംഗീകാരം, മൂന്ന് പ്രോത്സാഹനം, നാല് നല്ല വാക്ക്. ഈ നാലു കാര്യങ്ങ ൾ ഒരു വ്യക്തിയുടെ മന സ്സിൽ നിറയുമ്പോൾ സന്തോഷം ഉണ്ടാകും. അപ്പോൾ ആരോഗ്യവും ഉണ്ടാകും. ഈ നാലുകാര്യ ങ്ങളും മനുഷ്യന് ആവശ്യ സമയത്ത് ആവശ്യമുള്ളതു പോലെ കൊടുക്കാൻ മറ ക്കും. അതുകൊണ്ട് അവ നിനക്ക് കിട്ടാത്തത് ആയി ട്ടുള്ള അവസ്ഥ ഉണ്ടാകും. ഏറ്റവും പ്രധാനപ്പെട്ട സ്നേഹം മാതൃസ്നേഹമാ ണ്. ഈ മാതൃസ്നേഹം അമ്മ മറന്നാൽ അപ്പോൾ മറ്റു സ്നേഹത്തിലേക്കുള്ള കാര്യം പറയേണ്ടതില്ല. മാതൃസ്നേഹം കൊടു ക്കാൻ അമ്മ മറന്നാലും ദൈവം പറയുകയാണ്. അമ്മ മറന്നാലും ഞാൻ മറ ക്കുകയില്ല. നമ്മുടെ മന സ്സിന് സന്തോഷം തരുന്ന. മനസ്സിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന സ്നേഹവും അംഗീകാരവും പ്രോത്സാഹനവും നല്ല വാക്കും മാതാപിതാക്കന്മാരിൽ നിന്ന്, ജീവിതപങ്കാളിയിൽ നിന്ന്, പ്രിയപ്പെട്ടവരിൽ നിന്ന് ആവ ശ്യസമയത്ത് ആവശ്യം പോലെ കിട്ടാതെ വന്നാൽ, അവർ തരാൻ മറന്നാൽ ദൈവം ഒരിക്കലും മറക്കില്ല. മനുഷ്യർ മറക്കുന്ന സമയത്ത് എപ്പോഴും മറ ക്കാത്ത ദൈവം തരും എന്ന ഒരു ഉറപ്പാണ് നമ്മുടെ മനസ്സിന് സന്തോഷവും ആരോഗ്യവും നേടി അനുദിന ജീവിതം ഏറ്റവും പ്രയോജനപ്രദമായി മുന്നോട്ടു കൊണ്ടുപോകുവാൻ പ്രചോദനമാകേണ്ടത്. മനുഷ്യർ മറന്നാലും മറക്കാത്ത ദൈവം എൻ്റെ മനസ്സിൻ്റെ നിറവിന് ആവശ്യമായിട്ടുള്ളതെല്ലാം തരും എന്നുള്ള ഉറപ്പ് ഓരോരുത്തർക്കും ഉണ്ടാകണം.രണ്ടാമത്തേത്, ഈ ഉറപ്പ് എങ്ങനെയാണ് നമുക്ക് മനസ്സിലാകുന്ന വിധ ത്തിൽ ദൈവം പ്രാവർത്തികമാക്കുകയെന്നതാണ്. അതിനാണ് കർത്താവിന്റെ വചനം പറഞ്ഞു തരുന്നത് നിൻ്റെ പേര് എൻ്റെ ഉള്ളം കൈയ്യിൽ ഞാൻ രേഖപ്പെടുത്തിയിരിക്കുന്നു. ഉള്ളംകൈയുടെ മൂന്ന് പ്രത്യേകതയിലൊന്നാമ ത്തേത് – നമ്മുടെ ശരീരത്തിലെ മറ്റ് ഏത് അവയവത്തേക്കാളും ഏറ്റവും കൂടുതൽ നമ്മുടെ മുഖത്തോട് അടുപ്പിക്കാനാകുന്നത് ഉള്ളംകയ്യാണ്. എന്താണ് ദൈവം ഇവിടെ നമുക്ക് പറഞ്ഞു തരുന്നത്. ഒരാൾക്കെപ്പോൾ വേണമെങ്കിലും തൻ്റെ ഉള്ളം കൈ മുഖത്തോട് അടുപ്പിക്കാം. എപ്പോൾ വേണ മെങ്കിലും നോക്കാം. എന്നെ ദൈവം ഉള്ളംകൈയിൽ സ്വീകരിച്ചിരിക്കുന്നു വെന്ന് പറയുമ്പോൾ തരുന്ന ഉറപ്പിതാണ്. ഞാനെപ്പോഴും നിന്നെ നോക്കി ക്കൊണ്ടിരിക്കുന്നു. ഞാനെപ്പോഴും നിൻ്റെ കൺമുമ്പിൽ ഉണ്ടാകും. ഞാൻ എപ്പോഴും നിന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കും. എപ്പോഴും നോക്കുന്ന, ശ്രദ്ധി ക്കുന്ന നമ്മെ ഓരോരുത്തരെയും ദൈവത്തിൻ്റെ കൺമുമ്പിൽ കണ്ടുകൊണ്ട് നടക്കുന്ന ആ ദൈവം. അതാണ് ഉള്ളം കൈയ്യിൽ എന്നെ സ്വീകരിച്ചിരിക്കു ന്നുവെന്ന് പറയുന്നതിൻ്റെ ഒന്നാമത്തെ അർത്ഥം.രണ്ടാമത്തെ അർത്ഥം, ഒരു സാധനം ഉള്ളം കൈയ്യിൽ വച്ച് അടച്ചാൽ, അടക്കുന്ന ആൾ വിചാരിക്കാതെ അത് എടുക്കാൻ പറ്റുകയില്ല. എടുക്കണ മെങ്കിൽ ബലമായിട്ട് വിരലുകൾ അകറ്റിയാലേ സാധിക്കുകയുള്ളൂ. അതി നർത്ഥം നമ്മളോരോരുത്തരും ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തി യായ ദൈവത്തിൻ്റെ ഉള്ളം കൈയ്യിലാണ്. ലോകത്തിലെ ഏതു വ്യക്തി വിചാ രിച്ചാലും കർത്താവിൻ്റെ ഉള്ളം കൈയ്യിലിരിക്കുന്ന നമ്മളെ തൊടാനാകില്ല. ഉള്ളം കൈയ്യിൽ കർത്താവ് എന്നെ സ്വീകരിച്ചിരിക്കുന്നുവെന്ന് പറഞ്ഞാ ലർത്ഥം കർത്താവെന്നെ എപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കും എന്നാണ്.മറ്റൊരു പ്രത്യേകത, ശരീരത്തിലെ മറ്റേതവയവത്തേക്കാളും ഉയർത്താൻ പറ്റുന്നത് ഉള്ളം കയ്യാണ്. അപ്പോൾ ഉള്ളം കയ്യിലായിരിക്കുന്ന എന്നെ ലോക ത്തിലെ മനുഷ്യരുടെ ഏതെല്ലാം വിധത്തിലുള്ള കുറ്റപ്പെടുത്തലിൻ, കളി യാക്കലിൻ്റെ, അപമാനത്തിൻ്റെ, നിന്ദനത്തിൻ്റെ തുടങ്ങിയ ഏതവസ്ഥകളും മാറി വന്നാലും അതിനനുസരിച്ച്‌ ദൈവം നമ്മെ ഉയർത്തിക്കൊണ്ടിരിക്കും. കർത്താവ് ഓരോ സഹനവും നൊമ്പരവും ബുദ്ധിമുട്ടും അപമാനവും അനു വദിക്കുന്നത് നമ്മളെ കൂടുതൽ കൂടുതൽ ഉയർത്താൻ വേണ്ടി ആണെന്നുള്ള തിരിച്ചറിവാണ് കർത്താവിൻ്റെ ഉള്ളം കയ്യിലാണ് എന്ന് പറയുമ്പോൾ നാമൊക്കെ അർത്ഥമാക്കേണ്ടത്. മനുഷ്യൻ മറക്കും, ദൈവം ഒരിക്കലും മറ ക്കുകയില്ല. ഈ ബോധ്യം എപ്പോഴും നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം