

“മകനേ, ധൈര്യമായിരിക്കുക” (മത്താ. 9:2).
ലോക ഫുട്ബോൾ മത്സരങ്ങൾ ലോകത്തെ ആകെയുള്ള ജനങ്ങളുടെ കണ്ണും കരളും കവർന്ന സംഭവമാണ്. ലോക ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും ഒരു വചന സന്ദേശം നമ്മുടെ ജീവിതത്തെ പ്രചോദിപ്പിക്കുവാൻ തക്കമുള്ളതാണ്. “മകനേ ധൈര്യമായിരിക്കുക, ഭയപ്പെടേണ്ടാ” ഈ തിരുവചനം യേശുനാഥൻ്റെ സുവിശേഷങ്ങളിൽ നിരവധി തവണ നാം വായിക്കുന്നതാണ്. അങ്ങനെയൊന്ന് എന്റെ ഓർമ്മയിൽ തെളിഞ്ഞു വന്നത് മെസ്സിയുടെ ടീമിൻ്റെ കളി സമയത്താണ്. 90 മിനിറ്റ് ദൈർഘ്യമുള്ള കളിയിൽ 78-ാമത്തെ മിനിറ്റിലെത്തിയപ്പോൾ മെസ്സിയുടെ ടീം മൂന്നു ഗോളിന് തോറ്റു നിൽക്കുകയാണ്. 90 മിനിറ്റ് കഴിഞ്ഞാൽ കളി കഴിയും. അതോടു കൂടി ലോക ഫുട്ബോളിൻ്റെ മുൻനിരക്കാരിൽ ഒരാൾ എന്നന്നേക്കുമായി പുറത്താകും, അവരുടെ ഈ വർഷത്തെ ഫൈനൽ മോഹം ഉപേക്ഷിക്കേണ്ടി വരും. പക്ഷേ, ആ പന്ത്രണ്ട് മിനിറ്റിനുള്ളിൽ ഒരത്ഭുതം നടന്നു. മൂന്നു ഗോൾ തിരിച്ചടിച്ച് മെസ്സിയുടെ ടീം വിജയിച്ചു. ഇവിടെ, ജീവിതം പരാജയപ്പെട്ടുപോയി എന്നു വിചാരിക്കുന്ന എല്ലാ മനുഷ്യർക്കും യേശുവിന്റെ തിരുവചനം ഷോണിമയോടെ കിടപ്പുണ്ട്. സങ്കടങ്ങളും തോൽവികളും നിരാശകളും നഷ്ടസൗഭാഗ്യങ്ങളും നമ്മളെ നിരാശപ്പെടുത്തുന്ന സമയത്ത് ഈ കളിക്കാരോട് പകർന്നു നല്കാൻ തക്കമുള്ള ആ വചനം നമ്മുടെയും ജീവിതാനുഭവമാണ്. നിരാശയുടെയും പ്രത്യാശയില്ലായ്മയുടെയും കാലഘട്ടത്തിൽ നമുക്കൊരിക്കൽ കൂടി കേൾക്കാൻ പറ്റണം, “ധൈര്യമായിരിക്കുക, ഭയപ്പെടേണ്ടാ.” ഈ വചനത്തെ ഉള്ളിലേക്കാവഹിച്ച് പ്രാർത്ഥനാചിത്തരായി ജീവിതത്തിന്റെ തോൽവി നിമിഷങ്ങളിൽ യേശുവിനെ കാണാൻ കഴിഞ്ഞ തോൽക്കുന്ന നിമിഷങ്ങളെ വിജയമാക്കിത്തരാൻ നമ്മളിൽ ആന്തരികമായി വസിക്കുന്ന യേശുനാഥൻ സഹായിക്കും. ഫുട്ബോൾ കളിക്കിടയിൽ ഉണ്ടായ ഒരു കാഴ്ചയിൽ നിന്ന് നമ്മളെ ഞെട്ടിച്ച നിമിഷങ്ങളിൽ സൂക്ഷിച്ചു വെക്കപ്പെട്ട ഈ വചനവും വിജയവും ഞങ്ങളുടെ ജീവിതത്തിൽ പകർത്താൻ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പകർത്താൻ ഇവിടെ കുറിക്കുകയാണ്. “മകനേ, ധൈര്യമായിരിക്കുക.

