

“അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്വർഗ്ഗത്തിലേക്കു നോക്കി നോക്കി ദൈവ ദൈവത്തിന്റെ മഹത്വം ദർശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നിൽക്കുന്നതും കണ്ടു. അവൻ പറഞ്ഞു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്ത് നിൽക്കുന്നതും ഞാൻ കാണുന്നു… അനന്തരം അവർ സ്തേഫാ നോസിനെ കല്ലെറിഞ്ഞു. അപ്പോൾ അവൻ പ്രാർത്ഥിച്ചു: കർത്താവായ യേശുവേ, എൻ്റെ ആത്മാവിനെ കൈക്കൊള്ളണമേ. അവൻ മുട്ടു കുത്തി വലിയ സ്വരത്തിൽ അപേക്ഷിച്ചു: കർത്താവേ, ഈ പാപം അവരുടെ മേൽ ആരോ പിക്കരുത്. ഇതു പറഞ്ഞ് അവൻ മരണനിദ്ര പ്രാപിച്ചു” (അപ്പ. പ്രവ. 7:54-60)
തനിക്കെതിരെ വരുന്ന കല്ലു കളൊക്കെ പൂക്കളായി മാറു മെന്നോ എറിയുന്നവർ നിലംപതി ക്കുമെന്നോ ഒന്നും സ്റ്റീഫൻ ചിന്തി ച്ചില്ല. ദൈവത്തോടു കൂടിയായിരു ന്നതു കൊണ്ട് ഇത്തരമൊരു കാഴ്ചപ്പാടിന് ഉടമയായിരുന്നില്ല സ്റ്റീഫൻ. അവിടെ ദൈവത്തിൻ്റെ ഒരത്ഭുതത്തിനു വേണ്ടി യാചി ക്കാതെ സ്റ്റീഫൻ പ്രാർത്ഥിച്ചത്, ദൈവമേ, ഈ കുറ്റം ഇവരുടെ മേൽ ചുമത്തരുതേ, എന്നാണ്. ആത്മാവ് നിറഞ്ഞ ഒരു വ്യക്തി ക്കെതിരെ ഒരു വാക്കോ പ്രവൃ ത്തിയോ ഉണ്ടാകുമ്പോൾ ആ വ്യക്തിയിൽ നിന്നുയരുന്നത്. പിതാ വേ, ഈ കുറ്റം അവരുടെ പേരിൽ ചുമത്തല്ലേ എന്ന പ്രാർത്ഥനയായി രിക്കും. അങ്ങനെ, തന്നെ വേദനി പ്പിച്ചവർക്കു വേണ്ടി സ്റ്റീഫൻ പ്രാർത്ഥിച്ചു. ഇത്തരം ഓരോ സന്ദർഭത്തിലും എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് ദൈവ ത്തിന്റെ ആത്മാവ് നമ്മെ പഠിപ്പി ക്കും. നേരത്തെ പരാമർശിച്ചതു പോലെ, ശത്രുക്കൾ എറിയുന്ന കല്ലുകളൊക്കെ പൂക്കളായിത്തീ രണം എന്ന് ആഗ്രഹിച്ചാലോ? അങ്ങനെ സംഭവിക്കാതെ വരു മ്പോൾ മനസ്സ് ആകെ എരിഞ്ഞു നിരാശതയിലായിത്തീരും.
തന്നെ കല്ലെറിയുന്നവർക്കു വേണ്ടി ഒരാൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുക. ലോകത്ത് മറ്റെ വിടെയാണ് ഇങ്ങനെ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുള്ളത് ? സ്റ്റീഫനെ കല്ലെറിഞ്ഞവരുടെ കൂട്ട് ത്തിൽ സാവൂൾ എന്നൊരു മനു ്യനുമുണ്ടായിരുന്നു. ആ സാവു ളാണ് പിന്നീട് പൗലോസ് ആയി മാറിയത്. ശത്രുവായ ഒരു മനു ഷ്യൻ്റെ പൂർണ്ണ മാനസാന്തര ത്തിനു സ്റ്റീഫന്റെ പ്രാർത്ഥന ഉപ കരിച്ചു. ശത്രുപക്ഷത്തു നിന്നു മാനസാന്തരപ്പെട്ട് യേശുവിനെ സാക്ഷ്യപ്പെടുത്തുന്ന, യേശുവിനു വേണ്ടി ജീവൻ ഹോമിക്കുന്ന, ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മിഷനറിയായി, ഈ സാവൂൾ മാറുവാൻ സ്റ്റീഫന്റെ പ്രാർത്ഥന സഹായകമായി.
കുടുംബത്തിലായാലും ജോലിസ്ഥലത്തായാലും ഒക്കെ ശത്രുവിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിച്ച് ആകുലരപ്പെടുന്നവരിലേക്കു സ്റ്റീഫൻ്റെ പ്രാർത്ഥന കടന്നു വരണം. പൗലോസിനെയും സീലാസി നെയും തടവറയിലാക്കി കൈകാലുകൾ ചങ്ങല കൊണ്ടു ബന്ധിച്ചു. പാറാവുകാരൻ പുറത്തു കാവൽ നിന്നു. ജയിലഴിയുടെ ബലമോ ചങ്ങ ലയുടെ കരുത്തോ കണക്കാക്കാതെ, അർദ്ധരാത്രിയിലും അവരോ ടൊപ്പമായിരിക്കുന്ന യേശുവിനെ അവർ കണ്ടു. ആ ചങ്ങലയെയും ജയിലഴികളെയും ഭേദിക്കാൻ ശക്തനായവൻ തങ്ങളോടൊപ്പമുണ്ട് എന്ന അനുഭവത്തിലേക്കെത്തിയപ്പോൾ അവർ ആ സാന്നിധ്യത്തെ സ്തുതിക്കാൻ തുടങ്ങി. ആ വിപരീത സാഹചര്യങ്ങളാകെ യേശു വിൻ്റെ കൈകളിലായിരിക്കുന്നതു കണ്ടുകൊണ്ട് അവർ സ്തുതിച്ചു കൊണ്ടിരുന്നു. ആ സ്തുതിപ്പിൻ്റെ അവസാനം ചങ്ങല പൊട്ടുകയും തടവറയുടെ കവാടം തുറക്കപ്പെടുകയും ചെയ്തു.
പൗലോസിന്റെയും സീലാസിൻ്റെയും സ്ഥാനത്ത് നമ്മളായിരുന്നു വെങ്കിലോ? ആദ്യം നമ്മൾ ദൈവത്തെ ചോദ്യം ചെയ്യാൻ തുടങ്ങും. ഇങ്ങനെ ഒരവസ്ഥയുണ്ടായിട്ട് എന്താണ് ഇടപെടാത്തത്? എന്താണ് മിണ്ടാത്തത്? ഇനി, ദൈവമില്ലേ? ഇങ്ങനെ ചോദിക്കാൻ തുടങ്ങും നമ്മൾ. മറിച്ച്, ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യു മ്പോഴോ? വിപരീത സാഹചര്യങ്ങളെ സ്വന്തം തലയ്ക്കകത്ത് ഒതു ക്കുകയാണ്. ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന വ്യക്തി യാകട്ടെ, വിപരീത സാഹചര്യങ്ങളുടെ മദ്ധ്യേ വസിക്കുന്ന ദൈവത്തെ യാണ് കാണുന്നത്.
എല്ലാ തകർച്ചകളിലും ദൈവം തൻ്റെ പരിശുദ്ധാത്മാവിനെ അയ യ്ക്കുന്നു. എന്തിന്? സത്യം മനസ്സിലാക്കുവാനും ദൈവതിരുമനസ് ഗ്രഹിക്കുവാനും സെഹിയോൻ ഊട്ടുശാലയിൽ കൂടിയിരുന്ന യേശു ശിഷ്യരുടെ കാര്യം എടുക്കുക. അവർ പരിശുദ്ധാത്മാവു നിറയാൻ വേണ്ടി പ്രാർത്ഥിച്ചു. ആത്മാവ് നിറയാൻ വേണ്ടി മാത്രമാണ് അവർ പ്രാർത്ഥിച്ചത്, അവരുടെ ജീവിതത്തിൽ പരിഹരിക്കപ്പെടേണ്ട മറ്റു വിഷ യങ്ങൾ ഇല്ലാതിരുന്നതു കൊണ്ടാണോ? അല്ല. നമ്മളെപ്പോലെ തന്നെ ജീവിതത്തിൽ ധാരാളം പ്രശ്നങ്ങളുള്ളവരായിരുന്നു അവരും. വലയും വഞ്ചിയും ഒക്കെ ഉപേക്ഷിച്ച് യേശുവിൻ്റെ പിന്നാലെ പോയ പാവ പ്പെട്ട മനുഷ്യർ യേശുവിൻ്റെ കുരിശു മരണത്തോടെ ദുരിതത്തിലായി. തീർത്തും വറുതിയിലായപ്പോൾ വീണ്ടും അവർ കടലിലേക്കു നീങ്ങി. ആ ശിഷ്യരാണ് സെഹിയോൻ ഊട്ടുശാലയിൽ സമ്മേളിച്ചതെങ്കിലും അവർ പ്രാർത്ഥിച്ചതു സമ്പത്തിന് വേണ്ടിയായിരുന്നില്ല. യഹൂദരെ ഭയന്ന് ആ ഊട്ടുശാലയിൽ കതകടച്ച് ഇരുന്ന അവർ, അവരെ ഭീഷ ണിപ്പെടുത്തിയിരുന്ന മനുഷ്യരെക്കുറിച്ച് ഓർക്കാൻ പോയില്ല. അവർ ഒരേ ഒരു കാര്യത്തിനു വേണ്ടി മാത്രം പ്രാർത്ഥിച്ചു. പരിശുദ്ധാത്മാവു കൊണ്ടു നിറയാൻ.
ആ വിപരീത സാഹചര്യങ്ങളുടെ മദ്ധ്യേ പരിശുദ്ധാത്മാവ് അവരി ലേക്കു കടന്നു വന്നു. വിപരീത സാഹചര്യങ്ങളിൽ യേശുശിഷ്യർ പരി ശുദ്ധാത്മാവിനെ സ്വീകരിച്ചു. നാം വിപരീത സാഹചര്യങ്ങളുടെ മദ്ധ്യ ത്തിലാണ്. എങ്കിൽ, യേശുശിഷ്യരെപ്പോലെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കാൻ നമുക്കു കഴിയുമോ? അതിനു കഴിഞ്ഞാൽ ദൈവ ത്തിൻ്റെ ആത്മാവ് നമ്മുടെമേൽ കടന്നു വരും. അരൂപി നല്കുന്ന വലിയ അനുഭവം, സത്യം ഗ്രഹിക്കുമ്പോഴുണ്ടാകുന്ന സ്വാതന്ത്ര്യമാണ്. ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും പിതാവേ, എന്നു വിളി ക്കാനുമുള്ള സ്വാതന്ത്ര്യമാണത്.
