

പ്രലോഭനങ്ങൾ ജീവിത ത്തിലെ ഏറ്റവും നിർഭാഗ്യ കരമായ സംഭവങ്ങൾ ആകണമെന്നില്ല. അവ നമ്മിലെ തിന്മയെ പുറത്തു കൊണ്ടുവരും എന്നത് സത്യം തന്നെ. എന്നാൽ നമ്മിലെ നന്മയെ പുറത്തു കൊണ്ടുവരാനും കാരണ മാകാം എന്നത് വിസ്മയ കരമായ യാഥാർത്ഥ്യമാ ണ്. ആത്മാവിലുള്ള ജീവി തത്തിന് അവ മാരകഭീഷ ണിയാകാമെന്ന വാസ്തവം നിലനില്ക്കു മ്പോഴും നമ്മുടെ ആത്മീയ വളർച്ചക്കു വലിയ സാധ്യതകൾ തുറന്നു തരാനും അവയ്ക്കു സാധിക്കും.
യേശു പറഞ്ഞു: പ്രലോഭനങ്ങൾ ഉണ്ടാകാ തിരിക്കുക അസാധ്യം (ലൂക്ക 17:1) തീർച്ചയാണ്. അവ വരും. പലപ്പോഴും ഒരു സംഘമായി എത്തും. ചെറിയ ആകർഷണങ്ങളായി, വഴിതെറ്റിക്കുന്ന മാറ്റ ങ്ങളായി ഒക്കെ അവ ശാന്തമായ മനസ്സുകളിലേക്കു നുഴഞ്ഞുകയറുന്നു. ചില അവസരങ്ങളിൽ അതി ശക്തമായ തീരുമാനങ്ങളെപ്പോലും തകർക്കുന്ന തിന് ദൃഢനിശ്ചയം ചെയ്‌ത് വന്യശക്തിയുടെ സംഘമായും അവ കടന്നുവരുന്നു.
‘ഒരു രാസപ്രവർത്തനം പോലെ ഒരു ആസക്തി കത്തി ഉയർന്നു. പിടിച്ചതിൽ നില്ക്കാനായില്ല.’ ഒരാൾ വിലപിച്ചു കേട്ടു. പാപകരമായ ആകർഷണം ശക്തമാകുന്നു എന്ന് എനിക്കു തോന്നിയതാണ്. ഞാൻ ഗൗനിച്ചില്ല. അത് കുറേനേരം മിന്നിക്കൊണ്ടി രുന്നു. പാതി ആഗ്രഹമുണ്ടായിരുന്ന മനസ്സ് ഗൂഢപദ്ധതികൾ ഒരുക്കിക്കൊണ്ടി രുന്നു. ബുദ്ധിയാകട്ടെ നേരത്തെ എടുത്ത ഉറച്ചതി രുമാനത്തിനെതിരായ ന്യായ ങ്ങൾ നിർദ്ദേശിക്കുകയായി. ദാരുണമായ ഒരു മുഹൂർത്ത ത്തിൽ ഞാൻ വീണുപോയി. ഏറ്റുപറച്ചിൽ. തിന്മ നിറഞ്ഞ ലോകത്ത് വിവേകിയായി ജീവിക്കുക അസാധ്യമാണ്. കുറ്റബോധത്തിന്റെ നിരാശ യിൽ മൂന്നാമൻ പിറുപിറുക്കു ന്നു. ആത്മീയജീവിതത്തെ ഗൗരവമായി എടുക്കുന്നവരെ എല്ലാം അസ്വസ്ഥരാക്കുന്ന വേളകളാണ് പ്രലോഭന 60308.
ഏറ്റവും നിർഭാഗ്യകരമായ എന്നാലും, പ്രലോഭന 6313 08 ജീവിതത്തിലെ സംഭവങ്ങൾ ആകണമെ ന്നില്ല. അവ നമ്മിലെ തിന്മയെ പുറത്തുകൊണ്ടു വരും എന്നത് സത്യം തന്നെ. എന്നാൽ നമ്മിലെ നന്മയെ പുറത്തു കൊണ്ടുവരാനും കാരണമാകാം എന്നത് വിസ്‌മയകരമായ യാഥാർ ത്ഥ്യമാണ്. ആത്മാവിലുള്ള ജീവിതത്തിന് അവ മാരകഭീ ഷണിയാകാമെന്ന വാസ് തവം നിലനില്ക്കുമ്പോഴും നമ്മുടെ ആത്മീയ വളർ ച്ചക്കു വലിയ സാധ്യതകൾ തുറന്നു തരാനും അവയ്ക്കു സാധിക്കും. നമ്മുടെ ആത്മീയ പേശികളെ ബല പ്പെടുത്താനും. നമ്മുടെ ദൈവിക കാഴ്ചപ്പാടുകളെ കൃത്യമാക്കുവാനും സാധി ക്കും.
ഈശോയ്ക്ക് തന്റെ പിതാവിനോടും അവിടുത്തെ ഹിത ത്തോടുമുള്ള സമർപ്പണം തെളിയുന്നതി നുള്ള സുവർണ്ണ നിമിഷങ്ങ ളായിരുന്നു പ്രലോഭനങ്ങൾ എന്നാണ് സുവിശേഷങ്ങൾ കാണിച്ചു തരുന്നത്. പ്രലോ ഭനങ്ങളെ നേരിടുന്നതിൽ ഒരു ത്രിതല പ്രക്രിയയാണ് ഈശോ നമുക്കു കാണിച്ചു.
തരുന്നത്. ഒന്ന്, പാപത്തിൻ്റെ വഴികൾ വിവേചിക്കുക. രണ്ട്, പ്രാർത്ഥന യിൽ നേരിടുക, മൂന്ന്, ദൈവത്തിനു സമ്പൂർണ്ണമായി സമർപ്പിക്കുക.
പ്രാർത്ഥനയിൽ ദൈവവുമായി അടുത്തു ജീവിക്കുന്ന ഒരു വ്യക്തിക്ക് താനായിരിക്കുന്നത് എത്ര ആശയക്കുഴപ്പത്തിലായാലും എപ്പോഴും മന സിൻ്റെ ചേദനകളെ ശരിയോ തെറ്റോ എന്ന് വിവേചിക്കുവാനാകും. ഈശോ യുടെ ജീവിതത്തെ സാത്താൻ ആക്രമിക്കുന്നത്, സുദീർഘമായ ഉപവാസം മൂലം അവിടുന്ന് ഏറെ ക്ഷീണിതനായിരുന്ന ഏറ്റവും ദുർബലമായ വേള യിലാണ്. പിതാവ് ഈശോയെ എന്തിനായി ഭൂമിയിലേക്കു അയച്ചുവോ, ആ ദൗത്യത്തിൽ നിന്നും അവിടുത്തെ തെറ്റിക്കുവാനാണ് സാത്താൻ ശ്രമി ച്ചത്.
ഈശോയ്ക്കു മുമ്പിൽ ശാരീരിക സുഖത്തിൻ്റെയും കൈയടിയുടെയും രാഷ്ട്രീയശക്തിയുടെയും തിളക്കമാർന്ന പാത വിരിച്ചുകാണിക്കുകയായി രുന്നു സാത്താൻ. ഏതു നേതാവും അഭിലഷിക്കുന്ന പാതയാണല്ലോ ഇത്. അതിനർത്ഥം സാത്താനെ താണുവണങ്ങി ആരാധിക്കുക എന്നാണെന്നു ഓർക്കുക. അക്കാര്യം ഈശോ കൃത്യമായി മനസ്സിലാക്കി.
ഓരോ പ്രലോഭനത്തിൻറെയും ലക്ഷ്യം, ദൈവഹിതത്തിന്റെ തിരസ്കര ണവും സാത്താൻ്റെ വഴിയിലേക്കുള്ള പ്രവേശനവുമാണ്. സാത്താൻ്റെ പരി ക്ഷയുടെ ലക്ഷ്യമതാണ്. വളരെ നിരുപദ്രവമെന്ന് തോന്നാം. പക്ഷേ, നിഗൂ ഢമായ, മാരകമായ, കെണിയാണ് പിന്നിൽ. സാത്താൻ്റെ എല്ലാ ആകർഷ ണവും വലിയ പാപങ്ങളായ മോഷണം, കൊലപാതകം, കളവ്, വ്യഭി ചാരം തുടങ്ങിയവയ്ക്കുവേണ്ടി മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. മിക്ക പ്പോഴും നല്ല ആത്മാക്കളെ ഇത്തരം വലിയ ദുരന്തങ്ങളിലേക്ക് സാത്താൻ നയിക്കുന്നത്. നിസാരങ്ങളെന്നു കരുതപ്പെടുന്ന ലംഘനങ്ങളിലൂടെയാണ്.
വി. മത്തായിയുടെയും (മത്ത 4:1-11) ലൂക്കായുടെയും (ലൂക്ക 4:1-13)സു വിശേഷങ്ങളിൽ വിവരിക്കപ്പെടുന്ന പരീക്ഷകൾ മാത്രമല്ല, ഈശോയ്ക്കു നേരിടേണ്ടിവന്നത്. വി.ലൂക്ക പറയുന്നു. ‘പിശാച് നിശ്ചിത കാലത്തേക്കാണ് അവനെ വിട്ടുപോയത് (ലൂക്ക 4:13). തക്കസമയത്തിനായി ഈശോയുടെ യാത്രയിലെ ഓരോ ചുവടും സാത്താൻ പിൻചെന്നുകൊണ്ടിരുന്നു. ഈശോ യാകട്ടെ, പിതാവിൻ്റെ ഹിതം നിറവേറ്റുക എന്ന തീരുമാനവുമായി ഉറച്ചു മുന്നേറുകയായിരുന്നു. പിതാവിൻ്റെ ഹിതമാകട്ടെ, ഏശയ്യാപ്രവാചകനിലൂടെ പ്രവചിച്ചതുപോലെ രക്ഷകൻ യഹോവയുടെ സഹനദാസനാകണം എന്ന പ്രവചനം അനുസരിച്ച് പീഢാനുഭവത്തിലും കുരിശിലുള്ള മരണത്താലും ലോകത്തെ രക്ഷിക്കണമെന്നതായിരുന്നു.
ഇക്കാര്യം ഈശോ തൻ്റെ ശിഷ്യന്മാർക്കു വെളിപ്പെടുത്തിയപ്പോൾ അവനെ തടഞ്ഞുകൊണ്ട് പത്രോസ് പറഞ്ഞു. “ദൈവം കനിയട്ടെ. കർത്താവേ, ഇതൊരിക്കലും സംഭവിക്കാതിരിക്കട്ടെ. “പ്രിയപ്പെട്ട ഒരു കുട്ടു കാരന്റെ സ്നേഹമുള്ള കരുതൽ എന്നു വേണമെങ്കിൽ തോന്നാം. എന്നാൽ, പത്രോസിന്റെ വാക്കുകളിൽ ഈശോ സാത്താൻ്റെ ശബ്ദം തിരിച്ചറിഞ്ഞു. അതിനെ തടയുകയും ചെയ്‌തു. “സാത്താനേ എൻ്റെ മുമ്പിൽ നിന്നു പോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിൻ്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്” (മത്താ 16:22-23).
യോഹന്നാന്റെ സുവിശേഷത്തിൽ (7:1-9) ഈശോയുടെ ദൈവികദൗ ത്യത്തിൽ വിശ്വസിക്കാതിരുന്ന ബന്ധുക്കളിൽ ചിലർ അവിടുത്തോട് കൂടാ രത്തിരുനാളിന് ജറുസലേമിലേക്കു പോകുവാനും അത്ഭുതങ്ങൾ പ്രവർത്തിച്ച് പ്രശസ്‌തനാകുവാനും ഉപദേശിച്ചു. പിതാവിന്റെ ഹിതം നിറ വേറ്റുന്നതിൽ നിന്നും തന്നെ നിരുത്സാഹപ്പെടുത്തുകയാണെന്ന് ഈശോ മനസ്സിലാക്കി. അതുകൊണ്ട് അവിടുന്നു പറഞ്ഞു: നിങ്ങൾ തിരുന്നാളിനു പൊയ്ക്കൊള്ളുവിൻ, ഞാൻ തിരുന്നാളിനു പോകുന്നില്ല (7:8)
ഈശോനാഥാ, സാത്താൻ ഒരുക്കുന്ന കെണികൾ വിവേചിച്ചറിയുവാൻ എൻ്റെ കണ്ണുകൾ തുറക്കേണമേ. സാത്താൻ്റെ മേൽ ആധിപത്യം നേടിയ പരിശുദ്ധ അമ്മേ, ഞങ്ങൾക്കു സംരക്ഷകയാക്കണമേ.
