പൂർണ്ണമായ വിട്ടുകൊടുക്കൽ

പൂർണ്ണമായും ദൈവാത്മാവോടു ചേർന്നുള്ള ജീവിത പങ്കാളിത്തം-സമ്പൂർണ്ണ സമർപ്പണം തന്നെ ദൈവം നമ്മോടാവശ്യ പ്പെടുന്നു. നാം മുഖം തിരിക്കരുത്; അത് നന്ദിഹീനതയാ ണ്. മാത്രമല്ല, നിത്യരക്ഷ അകലെയാ വുകയും ചെയ്യും

നുകരണം മനുഷ്യസഹജമാണ്. അതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകത്തിലേക്കാണ് പിറന്നു വീഴുന്ന മനുഷ്യശിശു കണ്ണു തുറക്കുന്നത്. അതോടെ അനുകരണപ്രവണതയും അവനിൽ പ്രക ടമായിത്തുടങ്ങും. ആദ്യമായി അനുകരിക്കാൻ തുട ങ്ങുന്നത് മാതാപിതാക്കന്മാരെയാണ്. പിന്നീടത് അധ്യാപകരിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിക്കുന്നതു കാണാം. ആന്തരികമായി സംഭവി ക്കുന്ന വളർച്ചയുടെയും മാറ്റത്തിൻ്റെയും ഫലമാ ണത്. ക്രമേണ പല പിടിവാശികളും അവൻ ഉപേ ക്ഷിക്കാൻ തുടങ്ങുന്നു. അതിൻ്റെ കാരണമെന്തായി രിക്കും? നമ്മൾ പലപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമാണിത്. എന്നാൽ ഉത്തരം കണ്ടെത്തണമെ ന്നില്ല. പുതിയതെന്തോ കിട്ടുവാൻ വേണ്ടി മനസ്സു കൊതിക്കുന്നു. അഥവാ ആ ഒരു തിരിച്ചറിവിലേക്കു നാം വളർന്നു തുടങ്ങുന്നു. ചിന്തകളെ സംയോജി പ്പിക്കുവാൻ ശ്രമിക്കുന്നു. നാം അവഗണിച്ച ലോകത്തെ വ്യത്യസ്‌തമായ ഒരു ദൃഷ്ടി കൊണ്ടു കാണുവാൻ തുനിയുന്നുവെന്നാണ്. മനസ്സിന്റെ മാറ്റം ക്രമമായി സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നു സാരം.
അവർക്കു ഞാൻ ഒരു പുതിയ ഹൃദയം നല്‌കും. ഒരു പുതിയ ചൈതന്യം അവരിൽ ഞാൻ നിക്ഷേ പിക്കും. അവരുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസള ഹൃദയം ഞാൻ കൊടുക്കും. യഥാർത്ഥ മാനസാന്തരം നമ്മളിലേക്കു തന്നെ ഒതു ങ്ങുന്ന ഒന്നല്ല. നമ്മളി ലേക്കു ചുരുങ്ങുന്ന മാനസാ ന്തരം ബാഹ്യതലത്തിൽ മാറ്റമുണ്ടാക്കിയേക്കാം. വേഷഭൂഷാദികളിലും സംസാരത്തിലും പെരുമാറ്റ ത്തിലുമെല്ലാം മാറ്റം സംഭവി ക്കാം. എന്നാൽ, അത് സ്ഥിര മല്ല. മാനസാന്തരം പിതാ വായ ദൈവത്തിലേക്കായിരി ക്കണം. അപ്പോൾ മാത്രമേ, അതു സ്ഥിരത കൈവരിക്കു കയുള്ളു. ആ വിധത്തി ലുള്ള മാനസാന്തരം, വൈകാരിക തലത്തേയും ബൗദ്ധികതലത്തേയും കടന്നു ദൈവിക തലത്തി ലേക്കു പ്രവേശിക്കും. അങ്ങനെ മാനസാന്തരം സംഭവിച്ച വ്യക്തികൾ തിരു സഭയുടെ ചരിത്രത്തിൽ ധാരാളമാണ്. വി. പൗലോ സ്ശ്ലീഹായും വി. അഗസ്തീ നോസും വി. ഫ്രാൻസീസ് അസീസിയുമെല്ലാം അക്കൂ ട്ടത്തിൽപ്പെടും. സ്നേഹപി താവായ ദൈവവുമായി മാന സാന്തരപ്പെട്ട വ്യക്തികൾ പിന്നെ പഴയ ആളുകളല്ല. കൊണ്ട് സ്രഷ്‌ടാവിൻ്റെ സമ്പൂർണ്ണ ജ്ഞാനം പ്രതിച്ഛായയ്ക്കനുസൃത മായി അവൻ നവീകരിക്ക പ്പെട്ടു കഴിഞ്ഞു.
മാനസാന്തരം ചില പ്പോൾ പെട്ടെന്നു സംഭവി ക്കുന്നതും നാടകീയവുമായി രിക്കും. വേറെ ചിലപ്പോൾ സാവധാനം നമ്മുടെ ജീവി തത്തിൽ നടക്കുന്നതായിരി ക്കും. ദൈവം നമ്മുടെ ഹൃദ യത്തെ സ്പർശിക്കുന്നു; മുൻപ് ചിന്തിക്കാത്ത തര ത്തിൽ നാം ചിന്തിച്ചു തുട ങ്ങുന്നു. മറ്റുള്ളവരോടു നാം കാണിച്ചിരുന്ന തണുത്ത മനോഭാവവും വൈമു ഖ്യവും നമ്മളിൽ നിന്നു മാഞ്ഞു തുടങ്ങുന്നു. ഐഹികജീവിത സമൃദ്ധി യിലുള്ള അഭിനിവേശം കുറയുന്നു. നമ്മൾ കൂടുതൽ വിനീതരും ദൈവാശ്രയബോധമുള്ളവരുമായി മാറുന്നു. എല്ലാ പ്രശ്‌നങ്ങളുടെയും കേന്ദ്രം നാമാണെന്ന വിചാരം അസ്തമിക്കുന്നു യഥാർത്ഥ മാനസാന്തരം നമ്മുടെ ജീവിതത്തിൻ്റെ എല്ലാ തലങ്ങളെയും വലയം ചെയ്യുന്നു. വിശ്വാസത്തിൻ്റെ ചുവടു പിടിച്ച്, വൈകാരിക തലവും ബൗദ്ധികതലവും വിട്ട് ദൈവികതലത്തിലേക്കുള്ള ഒരുയർച്ചയാണത്. എന്നു വച്ചാൽ, നീ നിൻ്റെ ദൈവമായ കർത്താവിനെ, പൂർണ്ണഹൃദയത്തോടും പൂർണ്ണാ ത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹി ക്കണം; നിൻ്റെ അയൽക്കാരനെ നിന്നെപ്പോലെയും (ലൂക്ക. 10:27). ഈ മധു രതരമായ അവസ്ഥയെ പ്രാപിക്കുന്നതാണ് മാനസാന്തരം.
മനുഷ്യരായ നമുക്കു മാനസാന്തരം ആവശ്യമാണ്. കഴിഞ്ഞ കാലത്ത് നാം കുറച്ചൊക്കെ നേടിയിട്ടുണ്ട്. എന്നാൽ ആ നേട്ടം പൂർണ്ണമല്ല. നമ്മുടെ ഹൃദയത്തിൽ സ്നേഹിക്കാൻ ഇനിയുമിടമുണ്ട്. നമ്മുടെ അയൽക്കാരിൽ നാം ക്രി‌സ്‌തുവിനെ കാണുന്നുണ്ട്; എന്നാൽ, വേണ്ടത്ര വ്യക്തമായി കാണു ന്നുണ്ടോ? ഇല്ല. ദൈവാത്മാവിൻ്റെ സ്വരത്തിനും നാം ചെവി കൊടുക്കുന്നു ണ്ട്. എന്നാൽ, പൂർണ്ണമായിട്ടുണ്ടോ? ഇല്ല. നമ്മുടെ യത്നം പലപ്പോഴും പരാ ജയപ്പെടുന്നു. ദൈവം നമ്മോടാവശ്യപ്പെടുന്നത്, നമ്മുടെ സ്നേഹവും അടു പ്പവും അഭിലാഷങ്ങളുമെല്ലാമാണ്. പൂർണ്ണമായും ദൈവാത്മാവോടു ചേർന്നുള്ള ജീവിതപങ്കാളിത്തം-സമ്പൂർണ്ണ സമർപ്പണം തന്നെ ദൈവം നമ്മോ ടാവശ്യപ്പെടുന്നു. നാം മുഖം തിരിക്കരുത്; അത് നന്ദിഹീനതയാണ്. മാത്ര മല്ല, നിത്യരക്ഷ അകലെയാവുകയും ചെയ്യും.
മാനസാന്തരം സ്വാർത്ഥതയിൽ നിന്നു നമുക്കു വിടുതൽ തരുന്നു; ദൈവം തന്റെ അത്യുദാത്തമായ സ്നേഹം കൊണ്ടു നമ്മെ നിറയ്ക്കുന്നു. ഓരോ ദിവസവും മാനസാന്തരത്തിലേക്കുള്ള വിളിയുടെ ശബ്ദം ഹൃദയത്തിൽ മുഴ ങ്ങിക്കൊണ്ടിരിക്കും. പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനമാണത്. ഒരു പക്ഷേ, നാമതു കേട്ടുവെന്നു വരില്ല. എങ്കിലും അനുകൂലമായ സമയത്ത് ഉപബോധ മനസ്സിൽ നിന്നതുണർന്നു വരും. അതു നമ്മെ അല്‌പ സമയത്തേക്കസസ്ഥ മാക്കും. എങ്കിലും, എന്തോ ഒരു സുഖത്തിൻ്റെ വലയത്തിലേക്കു നാം വീണു പോകും. ഒരു മാറ്റത്തിനായി ഹൃദയം നിർബന്ധിക്കപ്പെടും.
ജീവിതത്തിന്റെ ബാഹ്യതലത്തിലുണ്ടാകുന്ന മാനസാന്തരത്തിലാണ് നാം ആദ്യം ശ്രദ്ധിക്കുന്നത്. എന്നാൽ, അതു നമ്മെ എങ്ങും കൊണ്ടെത്തിക്കുക ക്കുന്ന ഒരസ്വാസ്ഥ്യം നമ്മെ അലട്ടികൊണ്ടിരിക്കുകയും ചെയ്യും. ജീവിത ത്തിൻ്റെ ആഴങ്ങളിലേക്കു മനസ്സ് ഊളിയിട്ടിറങ്ങിക്കൊണ്ടിരിക്കും. അതു ഹൃദ യതലത്തിലാണു ചെന്നു നിൽക്കുക; മാനസാന്തരത്തിൻ്റെ പ്രവർത്തനം അവി ടെയാണ് നടക്കുന്നത്. അവിടെ നിന്നാണു തുടങ്ങേണ്ടത്. ദൈവം നമ്മുടെ കൊച്ചുകൊച്ചു വാഗ്‌ദാനങ്ങളോ ത്യാഗങ്ങളോ അല്ല ആവശ്യപ്പെടുന്നത്. നമ്മുടെ ഹൃദയം തന്നെയാണ്. നമ്മുടെ ശിലാഹൃദയത്തെ മാറ്റുന്നത് നമ്മ ഇല്ല; ദൈവമാണ്. ചില വ്യക്തികളിൽ പെട്ടെന്നു മാറ്റം സംഭവിക്കും. ദൈവ പിതാവിന്റെ തിരഞ്ഞെടുപ്പിൻ്റെ സവിശേഷതയാണ് നാമിവിടെ കാണുന്നത്. വി. പൗലോസ് ശ്ലീഹായുടെ ദമാസ്‌കസ് അനുഭവം അതിനൊരുദാഹരണ മാണ്. ഭൂരിപക്ഷം പേരിലും മാനസാന്തരം ഒരു ദീർഘമായ പ്രക്രിയയാണ്. ഉറച്ചു പോയ മുൻവിധികൾ തകർന്നു മാറുന്നു. തഴക്കങ്ങൾ ഉപേക്ഷിക്കുന്നു. സ്വാർത്ഥത ഇല്ലാതാകുന്നു. ശിലാഹൃദയം കഷണങ്ങളായി മുറിയുന്നു. അവി ടേക്കു പരിശുദ്ധാത്മാവിൻ്റെ കൃപാവരം മഴയായി പെയ്‌തിറങ്ങുന്നു. മാനസാ തരത്തിൻ്റെ ഫലമായുണ്ടാകുന്ന മാറ്റമാണിവ. യില്ല. ആ മാറ്റം ആന്തരികതലത്തെ തൃപ്‌തിപ്പെടുത്തണമെന്നില്ല. നീറിപ്പിടി
ദൈവത്തിൽ നിന്നു നാമെത്ര മാത്രം അകന്നാലും ദൈവം നമ്മെ ഉപേ ക്ഷിക്കാൻ തയ്യാറാകുന്നില്ല. കാറ്റ് അതിനിഷ്‌ടമുള്ളിടത്തേക്ക് വീശുന്നു. അത് എവിടെ നിന്ന് വരുന്നെന്നോ എങ്ങോട്ടു പോകുന്നെന്നോ നാം അറിയുന്നില്ല. എങ്കിലും, അത് വീശിക്കൊണ്ടിരിക്കുകയും മനുഷ്യഹൃദയങ്ങളിൽ കുളിർമ്മ പകരുകയും ചെയ്യുന്നുവെന്നുള്ളത് സത്യമാണ്. ദൈവം തിരഞ്ഞെടുക്കുന്ന സമയത്ത് ഈ മാറ്റം സംഭവിക്കുക തന്നെ ചെയ്യും. അതിന് ഒന്നു മാത്രമേ ആവശ്യമുള്ളു. നമ്മുടെ പിടിവാശിയും മാറാനുള്ള വൈമുഖ്യവും പൂർണ്ണ മായും ഉപേക്ഷിക്കുക. നമ്മെ പൂർണ്ണമായും ദൈവത്തിന് വിട്ടുകൊടുക്കുക.