പാട്ടുംപാടി പറുദീസയിലേക്ക്


ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പളും ഡിവൈൻ വോയ്‌സ് മാസി കയിലെ സ്ഥിരം എഴുത്തു കാരനും ഡിവൈൻ സുവി ശേഷ വേദികളിലെ അഭി ഷേകം നിറഞ്ഞ വൈദിക ശ്രേഷ്ഠനുമായി ഞങ്ങളുടെ ഇടയിലേക്ക് ദൈവം തന്ന സമ്മാനമായിരുന്നു ബഹു. മൈക്കിൾ കാരിമറ്റം അച്ചൻ.
“എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക്സ്ഥലമൊരുക്കാൻ പോകുന്നുവെന്നു ഞാൻ നിങ്ങ് ളോടു പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്ക് സ്ഥലമൊരുക്കി കഴിയു മ്പോൾ ഞാൻ ആയിരിക്കു ന്നിടത്തു നിങ്ങളും ആയി രിക്കേണ്ടതിനു ഞാൻ വീണ്ടും വന്ന് നിങ്ങ ളെയും കുട്ടിക്കൊണ്ടു പോകും.” (യോഹ. 14:2,3),

ഈ തിരുവചനങ്ങൾ “സത്യ സത്യമായി ഡിവൈൻ ധ്യാനകേന്ദ്രത്തിന് ബോദ്ധ്യപ്പെട്ടത് മര ണാനന്തരചടങ്ങിൽ പങ്കെടു ക്കാൻ പനയ്ക്കലച്ചൻ പോയി തിരിച്ചു വന്ന് അതിൻ്റെ വിശേഷങ്ങൾ പങ്കിട്ടപ്പോഴാണ്. അച്ചൻ പറ ഞ്ഞ തിങ്ങ നെയാണ് : ചിരിച്ചു കൊണ്ടു അച്ചൻ മഞ്ചത്തിൽ കിടപ്പു ണ്ടായിരുന്നു. ഞാൻ ഒപ്പീസ് ചൊല്ലുമ്പോൾ ഒരു പാട് തവണ ചിരിച്ച് മരിച്ചു കിട ക്കുന്ന അച്ഛൻറെ മുഖ മോർത്ത് പരമപിതാവിനോട് നന്ദി പറഞ്ഞു. പനയ്ക്കല ച്ചൻ തലശ്ശേരി രൂപതയിൽ സംസ്ക‌ാര ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരുന്ന പ്പോൾ ഡിവൈൻ ധ്യാനമന്ദി രത്തിൽ അച്ചനെ നേരിട്ട
റിഞ്ഞ ഞങ്ങൾ മുന്നുറോളം പേർ അച്ഛനു വേണ്ടി പ്രാർത്ഥിക്കാൻ ഒത്തു കൂടി. ഫാ. ജോസ് പനച്ചിമുട്ടിൽ വിസി ചരമശുശ്രൂഷകൾക്ക് നേതൃത്വം നല്കി.
തലശ്ശേരി അതിരൂപതാംഗമായ റവ. ഡോ. മൈക്കിൾ കാരിമറ്റം 2025 നവംബർ 6-ന് രാവിലെ 6.30ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ചികിത്സയിലായിരു ന്നു. 1942 ആഗസ്റ്റ് 11-ന് കോതമംഗലം രൂപതയിലുള്ള കലയന്താനി ഇടവ കയിൽ കാരിമറ്റം കുടുംബത്തിൽ ചാക്കോ-മറിയം മാതാപിതാക്കളുടെ മൂത്ത മകനായി ബഹു. മൈക്കിളച്ചൻ ജനിച്ചു. 1959-ൽ തലശ്ശേരി രൂപത യ്ക്കുവേണ്ടി കുന്നോത്ത് മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. ആലുവ കർമ്മലഗിരി സെമിനാരിയിൽ നിന്ന് തത്വശാസ്ത്രപ ഠനവും റോമിലെ ഊർബൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1968 ജൂൺ 29ന് കർദ്ദിനാൾ അഗാനിയായിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.
മൈക്കിൾച്ചു. വി. ഗ്രന്ഥത്തെ ഇത്രത്തോളം ജനകീയമാക്കിയ ഒരു പുരോഹിതൻ റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1972-ൽ ബൈബിളിൽ ഉന്നതപഠനം പൂർത്തിയാക്കി. ചെമ്പേരി ലൂർദ്ദ് മാതാ ഫൊറോന പള്ളിയിൽ അസി. വികാരി കൊച്ചി പി.ഒ.സി. യിൽ ബൈബിൾ പരിഭാഷ, തലശ്ശേരി അതിരൂപതാ ബൈബിൾ അപ്പസ്‌തലേറ്റ് പ്രഥമ ഡയ റക്‌ടർ, ചാലക്കുടി ഡിവൈൻ ബൈബിൾ കോളേജിൽ അധ്യാപകൻ, തൃശ്ശൂർ മേരിമാതാ മേജർ സെമിനാരിയിൽ അധ്യാപകൻ എന്നീ മേഖല കളിൽ ബഹു. മൈക്കിൾ അച്ചൻ ശശ്രൂഷ ചെയ്‌തു. 2022 ഫെബ്രുവരി യിൽ സീറോ മലബാർ സഭ അദ്ദേഹത്തെ മല്‌പാൻ പദവി നല്‌കി ആദരി കേരള സഭയിൽ ഉണ്ടായിട്ടില്ല. ബൈബിൾ ചിത്രകഥകളിലൂടെ ബൈബിൾ കഥാപാത്രങ്ങളെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുവാൻ അച്ചന് കഴിഞ്ഞു. 35-ഓളം ഗ്രന്ഥങ്ങളും അനേകം ലേഖനങ്ങളും ബൈബിളിലെ മുഴുവൻ പുസ്‌തകങ്ങളുടെ പഠനം ഉൾപ്പെടുന്ന വീഡിയോ സന്ദേശങ്ങളും ബഹു. മൈക്കിൾ അച്ചൻ തയ്യാറാക്കി.
ബഹു. മൈക്കിൾ അച്ചൻ്റെ മൃതസംസ്‌കാര ശുശ്രൂഷകൾ തലശ്ശേരി കത്തീഡ്രൽ ദൈവാലയത്തിൽ തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.
ഇഹലോകജീവിതം നിത്യജീവിതത്തിലേക്കുള്ള വളർച്ചയാണ് എന്ന് സ്വന്തം ജീവിതം കൊണ്ട് കാര്യമറ്റത്തിലച്ചൻ എഴുതിവച്ച പുതിയ സുവി ശേഷം ബോദ്ധ്യപ്പെട്ട് ജീവിതത്തെ നിത്യജീവിതത്തിനായി ഒരുക്കാൻ നമുക്ക് പ്രചോദനം ലഭിക്കുന്നു.