പാപം എന്നതു ദൈവ കല്പനകളുടെ ലംഘനമാണ് എന്ന് നിർവചിക്കപ്പെട്ടിട്ടു ണ്ട്. അതു സത്യമാണ്. പക്ഷേ, അതു തീരെ വ്യക്തി പരവും നിയമാധിഷ്ഠിത മാവുകയാൽ പാപമെന്ന യാഥാർത്ഥ്യത്തെ മുഴുവനായും വ്യക്തമാക്കു ന്നില്ല. കല്പനകൾ നല്കി, അവ ലംഘിക്കുന്നവർക്ക് ശിക്ഷ വിധിക്കുന്ന നിയമ പാലകനല്ല ദൈവം നമ്മെ ആശ്ലേഷിച്ച് സ്നേഹത്തിൽ നിറയ്ക്കുന്നവനാണ് അവിടുന്ന്. സ്നേഹത്തോടെ നാം ആ വാത്സല്യത്തോട് ഹിതകരമായി പ്രതികരി ക്കുകയും വേണം. ഈ സ്നേഹത്തിന്റെ നിരാകരണമാണ് പാപം
പാപം അകൽച്ചയാണ്. ദൈവത്തിൽ നിന്നും സഹോദരനിൽ നിന്നുമുള്ള അകൽച്ച. പശ്ചാത്താപം തിരിച്ചുവരവാണ്. അകുന്ന മനസ്സി ന്റെ തെറ്റു മനസ്സിലാക്കി ഏറ്റു പറഞ്ഞുകൊണ്ട് ദൈവത്തിലേക്കും സഹോദരനിലേക്കുമുള്ള തിരിച്ചു വരവ്. അങ്ങനെ, വിട്ടകന്ന കണ്ണികൾ വീണ്ടും വിളക്കിച്ചേർക്കപ്പെടുന്നു. പശ്ചാത്താപ ത്തിന്റെ സ്വഭാവം ഇതാകയാൽ പാപം സൃഷ്ടിച്ച അകൽച്ചയ്ക്കുള്ള തക്കതായ പ്രതിവിധി പശ്ചാ ത്താപം മാത്രമാണ്. ഈ തിരിച്ചുവരവ് പൂർണ്ണ മാകുമ്പോൾ വ്യക്തിയുടെയും സമൂഹത്തി ന്റെയും സുസ്ഥിതി ഉറപ്പാകും. മറ്റെന്തിനെ ക്കാളും മനസ്സിന്റെയും ആത്മാവിൻ്റെയും തിരി ച്ചുവരവിനാണ് നവീകരണ പ്രസ്ഥാനങ്ങൾ ഊന്നൽ കൊടുക്കുന്നത്. ഈ ആന്തരിക പരി വർത്തനത്തിന്റെ ഒരു ബാഹ്യപ്രകടനം മാത്ര മാണ് സാമൂഹിക ഘടനകൾക്ക് ഉണ്ടാകേണ്ട അഴിച്ചു പണി. അഴിഞ്ഞു പോകേണ്ടത് അപ്ര ത്യക്ഷമാകുമ്പോൾ നിറഞ്ഞു നിൽക്കേണ്ടത് താനേ തെളിഞ്ഞു വരും,
പാപത്തെക്കുറിച്ചു മനസ്സിലാക്കുന്നതിന് ചില പ്രാഥമിക പ്രസ്താവങ്ങൾ സഹായകമായിരി ക്കും. ഒന്നാമതായി, പാപം ക്രൈസ്തവ സന്ദേ ശത്തിന്റെ കേന്ദ്രബിന്ദുവല്ല, ചിലപ്പോൾ അങ്ങനെ തോന്നിയേക്കാമെങ്കിലും. ചില പ്രഭാഷകർ വിശ്വാ സികളെ പാപത്തിനെതിരെ താക്കീതു ചെയ്യാൻ അതിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെ ഓർമ്മിപ്പിച്ച്, അതിനെ തങ്ങളുടെ ധർമ്മോപദേശങ്ങളിലെ കേന്ദ്രപ്രമേയമാ ക്കുന്നു. ആരാധനാലയ ങ്ങൾക്കും വചനപ്രഘോഷണ വേദികൾക്കും പലപ്പോഴും മ്ലാനതയുടെയും ഭയത്തി ന്റെയും പരിവേഷം കിട്ടാ നുള്ള കാരണം ഇതാണ്. ഈ വീക്ഷണം തീർച്ചയായും യേശുനാഥന്റെ ഉദ്ദേശ്യത്തിനെ തിരാണ്. അവിടുന്ന് പ്രഖ്യാപി ച്ചത് ദൈവരാജ്യത്തിൻ്റെ സദ്വാർത്തയായിരുന്നു. അതി നുവേണ്ടി സ്വന്തം ജീവിതം മുഴുവൻ അവിടുന്ന് ഉഴിഞ്ഞു വച്ചു. ദൈവസ്നേഹവും പരി പാലനയും ശാന്തിയും സാഹോദര്യവും ആണ് അവി ടുന്ന് പഠിപ്പിച്ചത്. “വൃക്ഷങ്ങ ളുടെ വേരിന് കോടാലി വെച്ചു കഴിഞ്ഞിരിക്കുന്നു” (മത്താ. 3:7-10) എന്നു തുടങ്ങി. വരാ നിരിക്കുന്ന ന്യായവിധിയെക്കു റിച്ചും ജനത്തിന്റെ അലസത യെയും സ്വാർത്ഥതയെയും കുറിച്ചും ജനങ്ങളെ താക്കീതു ചെയ്ത സ്നാപകയോഹ ന്നാന്റെ ശൈലിയിൽ നിന്നും വിഭിന്നമായി യേശുവിന്റെ വച നങ്ങൾക്ക് ചൈതന്യവത്തായ ഒരു മുഴക്കമുണ്ട്. അവിടുത്തെ പ്രിയങ്കരമായ വാക്കുകൾ സ്നേഹവും ആനന്ദവും ആയിരുന്നു. അതുകൊണ്ട്, അവിടുന്നു പറഞ്ഞു: “ഇത് ഞാൻ നിങ്ങളോടു പറയു ന്നത് എന്റെ സന്തോഷം നിങ്ങ ളിൽ കുടികൊള്ളാനും നിങ്ങ ളുടെ സന്തോഷം പൂർണ്ണമാ കാനും വേണ്ടിയാണ്” (യോ 20. 15:11) ഇതാണ് ക്രിസ്തീയ ജീവി തത്തിന്റെ മുഴുവൻ സത്ത. ക്രിസ്തു സന്ദേശങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ മുഴക്കം തന്നെയാണ് നവീക രണ പ്രസ്ഥാനങ്ങളും വചന പ്രഘോഷണത്തിൽ ഏറ്റെടു ത്തിരിക്കുന്നത്. “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജി വൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്ക വിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ. 3:16) എന്നു പറഞ്ഞ ദൈവത്തിൻ്റെ ഹൃദയമിടിപ്പാണ് നവീകരണം പ്രസ്ഥാനങ്ങളിലും ഉയർന്നു കേൾക്കുന്നത്. പാപത്തിൻ്റെ ശക്തിയെക്കാൾ മഹോന്നതമാണ് ദൈവസ്നേഹത്തിൻ്റെ രക്ഷാകരമായ കരുത്ത്. അതേ, ഹർഷോന്മാദത്തിൻ്റെ ആർപ്പുവിളി പ്രതിധ്വനിപ്പിച്ചുകൊണ്ട് നമ്മുടെ പാപങ്ങൾ കഴുകിക്കളയാൻ ഇതാ, ദൈവത്തിന്റെ കുഞ്ഞാട് വന്നിരിക്കുന്നു എന്നാണ് സുവിശേഷ പ്രഘോഷകൻ പ്രഖ്യാപിക്കേ ണ്ടത്. ആ കുഞ്ഞാട് അറുക്കപ്പെട്ടെങ്കിലും തകർക്കാൻ കഴിയാത്ത ധൈര്യം കൊണ്ട് അന്ധകാരശക്തികൾക്കെതിരെ പോരാടി. ഒടുവിൽ അവയെ കീഴടക്കി ഉത്ഥാനം ചെയ്തു എന്ന പ്രത്യാശയുടെ ഉറപ്പ് അയാൾക്കുണ്ട്. ഈ ഉറപ്പാണ് ലോകത്തിന് നവചൈതന്യമേകുന്നത്. “നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരി ശിലേറി, അത് നാം പാപത്തിന് മരിച്ച് നീതിക്കായി ജീവിക്കേണ്ടതിനാ ണ്. അവൻ്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു” (1പത്രോ. 2:24-25). ഈ സന്ദേശത്തോടെ എല്ലാ പാപികളെയും അവ രുടെ ആത്മനിന്ദയുടെയും നിരാശയുടെയും കയങ്ങളിൽ നിന്നും അവ രുടെ തിന്മയുടെ തടവറകളിൽ നിന്നും മോചിപ്പിക്കാമെന്ന് സുവിശേഷ പ്രഘോഷകൻ ഉറച്ചു വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ പാപത്തിൻ്റെ ഗൗരവത്തെ ചെറുതായിക്കാണു ന്നതും അപകടമാണെന്ന് അയാൾക്കറിയാം. സമൂഹവുമായി നമ്മ യോജിപ്പിക്കാൻ സമ്മതിക്കാത്ത സാമൂഹിക ക്രമീകരണത്തിന്റെ വീഴ്ച യോ, മനഃശാസ്ത്രപരമായ ഒരു തടസ്സമോ ആയി പാപത്തെ പലരും ലാഘവത്തോടെ കാണാറുണ്ട്. പക്ഷേ, മനുഷ്യജീവിതത്തെ തകർത്തു കളയുന്ന, ഹൃദയങ്ങളിലേക്ക് നുഴഞ്ഞു കയറി ലോകത്തെ കലുഷിത മാക്കിക്കളയുന്ന തിന്മയുടെ ശക്തിയായി പാപത്തെ കാണേണ്ടതുണ്ട്. പാപം യഥാർത്ഥത്തിൽ എന്താണ് എന്നതിൻ്റെ ഉത്തരം ദൈവവച നത്തിൻ്റെ ആഴമുള്ള ഉൾക്കാഴ്ചയിൽ നിന്നു തന്നെ ഉരുത്തിരിയണം. പാപം എന്നതു ദൈവകല്പനകളുടെ ലംഘനമാണ് എന്ന് നിർവചിക്ക പ്പെട്ടിട്ടുണ്ട്. അതു സത്യമാണ്. പക്ഷേ, അതു തീരെ വ്യക്തിപരവും നിയമാധിഷ്ഠിതമാവുകയാൽ പാപമെന്ന യാഥാർത്ഥ്യത്തെ മുഴുവനായും വ്യക്തമാക്കുന്നില്ല. കല്പനകൾ നല്കി, അവ ലംഘിക്കുന്നവർക്ക് ശിക്ഷ വിധിക്കുന്ന നിയമപാലകനല്ല ദൈവം. നമ്മെ ആശ്ലേഷിച്ച് സ്നേഹ ത്തിൽ നിറയ്ക്കുന്നവനാണ് അവിടുന്ന്. സ്നേഹത്തോടെ നാം ആ വാത്സല്യത്തോട് ഹിതകരമായി പ്രതികരിക്കുകയും വേണം. ഈ സ്നേഹത്തിൻ്റെ നിരാകരണമാണ് പാപം. ദൈവസ്നേഹനിരാകരണ ത്തോടെ സഹോദര സ്നേഹവും നിഷേധിക്കപ്പെടുന്നു. ദൈവമനുഷ്യ ബന്ധത്തിൻ്റെയും മനുഷ്യൻ്റെ സമൂഹബന്ധങ്ങളുടെയും വിച്ഛേദനമാ യിട്ടാണ് പാപത്തെ വിശുദ്ധ ഗ്രന്ഥം കാണുന്നത്. ഈ സ്നേഹനിഷേധം തിന്മയുടെ ശക്തിയായി മനുഷ്യഹൃദയങ്ങളിൽ ഉറഞ്ഞു കൂടുന്നു. പാപം നമ്മുടെ ലോകത്തിൽ നിറഞ്ഞു വ്യാപിക്കുന്ന വിനാശകര മായ ഒരു ശക്തിയാണെന്ന് വിശുദ്ധഗ്രന്ഥം ആഴത്തിൽ പഠിക്കുമ്പോൾ നമുക്കു മനസ്സിലാകും. അതു മനുഷ്യഹൃദയത്തിൽ തുളച്ചു കയറി, സാമൂഹ്യവ്യവസ്ഥിതികളെ കീഴ്പ്പെടുത്തി, സാമൂഹ്യഘടനയിൽ വിള്ള ലുകൾ സൃഷ്ടിച്ച്, രാഷ്ട്രത്തെയും സാമ്പത്തിക വ്യവസ്ഥിതിയെയും തകിടം മറിച്ച്, ലോകത്തിൻ്റെ മുഴുവൻ പാപമായിത്തീരും. ഇതിന്റെ വേരു കൾ മനുഷ്യഹൃദയത്തിലാണ്, നമ്മുടെ സ്വാതന്ത്യ്രത്തിലാണ് ഉള്ളത്. മനുഷ്യൻ തന്നെത്തന്നെ ഭരണാധികാരിയാക്കുന്നു. ഇതാണ് ഉല്പത്തി പുസ്തകത്തിൽ കാണുന്ന ആദ്യപാപത്തിൻ്റെ കാതൽ. ഇന്നും അത് സത്യമായി നിലനില്ക്കുന്നുണ്ട്. പാപത്താൽ മനുഷ്യൻ ദൈവത്തിൽ നിന്നു തന്നെത്തന്നെ അകറ്റി ജീവൻ്റെ സ്രോതസ്സിനെ സ്വയം തട്ടിയക റ്റുന്നു. ദൈവസ്നേഹത്തിൽ നിന്നും സൃഷ്ടപ്രപഞ്ചത്തിൽ നിന്നും പാപി യായ മനുഷ്യൻ ഇടഞ്ഞു മാറുന്നു. അവൻ്റെ ജീവിതത്തിന്റെയും ചെയ്തികളുടെയും ലക്ഷ്യവും കേന്ദ്രബിന്ദുവും അവൻ തന്നെയായി ത്തീരുന്നു. ആദ്യം മനുഷ്യഹൃദയങ്ങളിലാണ് മാറ്റം ഉണ്ടാവേണ്ടത് എന്നാണ് ക്രിസ്തീയ സന്ദേശം. പശ്ചാത്താപത്തിലേക്ക് യേശു നമ്മെ വിളിച്ചത് ദൈവരാജ്യം സമീപസ്ഥമായതുകൊണ്ടാണ്. അവിടുന്ന് പറഞ്ഞു: “സമയം പൂർത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ” (മർക്കോ. 1:15). ദൈവരാജ്യ സ്ഥാപനം ഹൃദയപരിവർത്തനത്തിൽ തുടങ്ങണമെന്നാണല്ലോ അവി ടുന്ന് അർത്ഥമാക്കിയത്.