

പരിശുദ്ധാത്മ അഭിഷേകം നേടുന്ന ഓരോ വ്യക്തിയുടെയും പ്രഥമ ദൗത്യം യേശുവിൻ്റെ നാമത്തിൽ സാത്താനെ ബഹിഷികരിക്കുക എന്നുള്ളതാണ്.
പാപങ്ങളുടെ, അകൃത്യങ്ങളുടെ, ദുഃശീലങ്ങളുടെ ബന്ധനങ്ങളിൽ കഴി യുന്നവരെ യേശുവിൻ്റെ നാമത്തിൻ്റെ ശക്തിയാൽ മോചിപ്പിക്കണം. ധ്യാനം കൂടി പരിശുദ്ധാത്മ അഭിഷേകം നേടുന്ന ഓരോ വ്യക്തിയും തനിക്ക് പരിശു ദ്ധാത്മാവിലൂടെ ലഭിച്ച സമാധാനത്തിന്, സൗഖ്യത്തിന്, സന്തോഷത്തിന് സാക്ഷിയായി ജീവിക്കണം. സ്വന്തം ഭവനത്തിൽ മാത്രം ഒതുങ്ങിക്കൂടിയാൽ പോരാ, സാധിക്കുന്നവരുടെയെല്ലാം ഇടയിൽ സാക്ഷിയാകണം. മാധ്യമങ്ങ ളിലൂടെയും സാക്ഷിയാകാം. പരിശുദ്ധാത്മാവ് നമ്മെ ഏല്‌പിച്ചിട്ടുള്ള ജോലി യേശുവിന് സാക്ഷിയാവുക എന്നുള്ളതാണ്. മാധ്യമങ്ങളിലൂടെ ലൗകികത കുടുംബങ്ങളിലും കുട്ടികളിലും കൗമാരക്കാരിലും വലിയ സ്വാധീനം ചെലു ത്തുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ ദൈവികജ്ഞാനം നല്‌കുന്ന മാധ്യമ ങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ ഒരു സുവിശേഷ വേലയാണ്.
‘അവർ പുതിയ ഭാഷകൾ സംസാരിക്കും.’ പരിശുദ്ധാത്മാവിനെ സ്വീകരി ക്കുന്നവനു പുതിയ ഭാഷകൾ സംസാരിക്കുന്നതിനുള്ള കഴിവുണ്ടാകും. ഇന്നലെ വരെ പറഞ്ഞിരുന്ന ലൗകിക ഭാഷ, വിദ്വേഷത്തിന്റെ ഭാഷ എന്നിവ മാറി സ്നേഹത്തിൻ്റെ, നന്മയുടെ, കരുണയുടെ, ക്ഷമയുടെ, ഔദാര്യത്തിന്റെ. സഹിഷ്ണുതയുടെ ഭാഷകൾ പരിശുദ്ധാത്മാവിൽ സംസാരിക്കുന്നതിനും അങ്ങനെ തങ്ങൾ ഇടപെടുന്ന വ്യക്തികളെ മാനസാന്തരത്തിലേക്ക് നയിക്കു ന്നതിനും അവർക്ക് സാധിക്കും.
‘അവർ സർപ്പങ്ങളെ കൈകളിലെടുക്കും.’ പുരാതന കാലഘട്ടങ്ങളിൽ തിന്മയുടെയും മരണത്തിൻ്റെയും പ്രതീകമായിരുന്നു സർപ്പം. പരിശുദ്ധാത്മാവ് നിറഞ്ഞ ഒരു വ്യക്തിക്ക് ഇന്നലെ വരെ തന്നെ ഉപദ്രവിച്ചിരുന്നവരെയും അല ട്ടിക്കൊണ്ടിരുന്ന സാഹചര്യങ്ങളെയും ക്ഷമയോടെ കൈകാര്യം ചെയ്യാനും ഉപദ്രവിച്ചുകൊണ്ടിരുന്നവരെപ്പോലും ദൈവഹിതത്തിന് അനുകൂലമാ ക്കുവാനും കഴിയും. ആ വ്യക്തിയിൽ നിന്നും പ്രവഹിക്കുന്ന സ്നേഹവും നന്മയും പ്രതികൂല മനോഭാവമുള്ളവരിലേക്ക് പ്രവഹിക്കുമ്പോഴുണ്ടാകുന്ന മാറ്റമാണിത്. തിന്മയുടെ പ്രവർത്തനങ്ങളൊന്നും തന്നെ പരിശുദ്ധാത്മാവിന്റെ അഭിഷേകമുള്ള ഒരു വ്യക്തിക്കെതിരെ വിജയിക്കില്ല. പരിശുദ്ധാത്മാവിൽ നിറഞ്ഞ് ജീവിക്കുന്ന ഒരു വ്യക്തിയെ ഈ ലോകത്തിലെ ഒരു ശക്തിക്കും പരാജയപ്പെടുത്താനും ആവില്ല. ഈ ഉറപ്പുള്ളവന് ലോകത്തിന്റെ പ്രവൃത്തി കൾ എല്ലാം എതിരായാലും അവയുടെ മേൽ വിജയം വരിക്കാനാവും.
നമുക്ക് പ്രാർത്ഥിക്കാം
ഈശോയെ, അങ്ങേ പരിശുദ്ധാത്മാവു കൊണ്ട് എന്നെ നിറയ്ക്കണമേ. എന്നെ അവിടുത്തെ സുവിശേഷത്തിൻ്റെ സാക്ഷിയാക്കണമേ. യുഗാന്ത്യം വരെ ഞങ്ങളോടൊപ്പം വസിക്കുമെന്ന വാഗ്ദാനം ഞങ്ങളിൽനിറവേറ്റി തരണമേ. ആമ്മേൻ.
