പരിശുദ്ധാത്മാവ് തരുന്നസമാധാനം

യേശു തൻ്റെ ബലി യർപ്പണം കഴിഞ്ഞ് അതിൻ്റെ മുഴുവൻ യോഗ്യതയോടു കൂടി പിതാവിൻ്റെ സന്നിധി യിൽ സ്വർഗ്ഗാരോഹണ ത്തോടെ സന്നിഹിതനാ കുന്നു. തൻ്റെ ബലി യർപ്പണം വഴി അവൻ പിതാവിൻറെ വലതുഭാഗ ത്തിരുന്ന് മദ്ധ്യസ്ഥത തുടരുന്നു.

ഴയനിയമത്തിലുടനീളം ദൈവം നീതിയുടെ സിംഹാസനത്തിലിരിക്കുമ്പോൾ പുതിയ നിയമത്തി ലാകട്ടെ, അവിടുന്ന് കരുണയുടെ സിംഹാസനത്തി ലാണ് ഇരിക്കുന്നത്. ഇത് കാണാനും അനുഭവി ക്കാനും നമുക്കിടയാകുന്നതാകട്ടെ. ക്രിസ്തുവിന്റെ രക്തത്തിന്റെ യോഗ്യതയാലും. എന്നാൽ യേശു വിൻ്റെ രക്തം മൂലം വിശുദ്ധ സ്ഥലത്തേക്കു പ്രവേ ശിക്കാൻ നമുക്ക് മനോധൈര്യമുണ്ട് എന്ന് വചനം പറയുന്നു. പഴയനിയമത്തിലെ പ്രധാന പുരോഹി തൻ ബലിയർപ്പിച്ച മൃഗത്തിൻ്റെ രക്തവുമായി വർഷ ത്തിലൊരിക്കൽ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിച്ച് ബലിയർപ്പിച്ചാണ് ദൈവജനത്തിനായി പാപമോചനം നേടിക്കൊടുത്തിരുന്നത്. എന്നാൽ, യേശുക്രിസ്തു വിന്റെ മരണത്തിലൂടെ ദേവാലയത്തിന്റെ തിരശ്ശീല രണ്ടായി കീറപ്പെട്ടതു വഴി നമുക്കെല്ലാവർക്കും അതി വിശുദ്ധ സ്ഥലത്തു പ്രവേശിക്കാനുള്ള യോഗ്യത അവൻ നേടിത്തന്നു. എന്തെന്നാൽ, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവൻ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു. അങ്ങനെ യേശുവെന്ന മഹാപുരോഹിതൻ വഴി സക ലർക്കും സൗജന്യ പാപമോചനം ഉറപ്പുവരുത്തിയിരി ക്കുന്നു.
ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് യേശു ചെയ്ത‌ കാര്യങ്ങളെല്ലാം നമുക്ക് വെളിപ്പെടുത്തിത്ത രിക. അരൂപിയിലൂടെ യേശുവിനെ അറിയുക എന്നത് ഏറ്റവും വലിയ ദാനമാണ്. വചനം ഇങ്ങനെയാണ്, ദൈവാത്മാവു മുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയി ല്ലെന്നും യേശു കർത്താവാണ് എന്നു പറയാൻ പരി ശുദ്ധാത്മാവ് മുഖേനയല്ലാതെ ആർക്കും സാധിക്കു കയില്ലെന്നും നിങ്ങൾ ഗ്രഹിക്കണമെന്നു ഞാൻ ആഗ്ര ഹിക്കുന്നു. ക്രിസ്തു‌ശിഷ്യന്മാർ യേശുവിൻ്റെ കൂടെ നടന്നെങ്കിലും പരിശുദ്ധാരൂപിയിലൂടെ യേശുവിനെ അറിഞ്ഞു കഴിഞ്ഞപ്പോഴാണ് അവരുടെ ജീവിതം മുഴുവൻ മാറിമറിഞ്ഞത്. പരിശുദ്ധാത്മാവിനെ സ്വീക രിച്ച് കഴിഞ്ഞപ്പോൾ രക്ഷയ്ക്കാവശ്യമായത് മുഴു വനും യേശു നിർവ്വഹിച്ചു കഴിഞ്ഞു എന്ന ജ്ഞാനം ശിഷ്യർക്ക് ലഭിച്ചു. മനുഷ്യന് ആവശ്യമായ മുഴുവൻ അനുഗ്രഹങ്ങളും അതിൻ്റെ പൂർണ്ണതയിൽ ഓരോ ന്നോരോന്നായി ദൈവത്തിൻ്റെ ആത്മാവ് ശിഷ്യ ന്മാർക്ക് വെളിപ്പെടുത്തിക്കൊടുത്തു.
യേശുവിന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം മുഴുവനും മനുഷ്യർക്ക് അവകാ ശപ്പെടുവാൻ അർഹതയുണ്ടെന്ന് മനസ്സിലായി. അവ യെല്ലാം മനുഷ്യന്റെ മുമ്പിൽ വിളമ്പി വെച്ചിരിക്കുന്നു എന്ന് ആത്മാവാണ് കാണിച്ചു തരുന്നത്. ക്രിസ്തു വിന്റെ ജനനത്തിലൂടെ, പീഡാനുഭവത്തിലൂടെ, മരണ ത്തിലൂടെ, ഉത്ഥാനത്തിലൂടെ മനുഷ്യരിലേക്കൊഴു കുന്ന അപരിമേയമായ സ്നേഹവും പ്രസാദവരവും മനുഷ്യബുദ്ധിക്കതീതമായി പ്രവർത്തിക്കുന്ന അരൂ പിക്കു മാത്രമാണ് കാണിച്ചു തരാനാകുക.
യേശു തന്റെ ബലിയർപ്പണം കഴിഞ്ഞ് അതിൻ്റെ മുഴുവൻ യോഗ്യതയോടു കൂടി പിതാവിൻ്റെ സന്നിധി യിൽ സ്വർഗ്ഗാരോഹണത്തോടെ സന്നിഹിതനാകുന്നു. തന്റെ ബലിയർപ്പണം വഴി അവൻ പിതാവിൻ്റെ വല തുഭാഗത്തിരുന്ന് മദ്ധ്യസ്ഥത തുടരുന്നു. പിതാവിൻ്റെ സന്നിധിയിൽ യേശു എത്തിയതിനു ശേഷം അവിടെ നിന്ന് ഇറങ്ങി വന്ന പരിശുദ്ധാത്മാവ് മനുഷ്യരക്ഷ യുടെ മുഴുവൻ കാര്യങ്ങളും അതിൻ്റെ പൂർണ്ണതയിൽ വെളിപ്പെടുത്തിയത്. ഇതിനു മുമ്പ് ആത്മാവ് പ്രവാച കന്മാരിലും ശിഷ്യന്മാരിലുമെല്ലാം പ്രവർത്തിച്ചിരുന്നെ ങ്കിലും ബലിയർപ്പണ ശേഷമാണ് പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടാണ് യേശു, ഞാൻ പോയാലാണ് പരിശുദ്ധാത്മാവിന് എല്ലാം പൂർണ്ണത യിൽ പകർന്നു തരാനാകൂ എന്ന് പറഞ്ഞത്. അതു വരെ ആത്മാവിനെ നല്‌കപ്പെട്ടിട്ടില്ലായിരുന്നു എന്നവചനം ഇക്കാര്യം തെളിയിക്കുന്നു.
യേശുവിനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചി ത്തമായി പിതാവ് സ്വീകരിച്ചിരിക്കുന്നു എന്ന വലിയ സത്യം ആത്മാവ് വെളിപ്പെടുത്തുന്നു. പരിശുദ്ധാ ത്മാവ് സദാ യേശുവിൻ്റെ രക്തത്തിൻ്റെ അമൂല്യവില കാണിച്ചു തന്ന് പാപഭാരത്താൽ വലയുന്ന നമ്മുടെ മനസ്സാക്ഷിക്ക് സമാധാനം തരുന്നു. വി. മരിയ ഫൗസ്റ്റിനയുടെ ഡയറിയിൽ നാം വായിക്കുന്നു: ദൈവനീതിയെക്കുറിച്ച് പറയുന്നതിൽ സന്തോഷി ക്കുന്ന പിശാച് ദൈവകരുണയെ ഭയപ്പെടുന്നു എന്ന് അറിയുമ്പോഴാണ് ദൈവം കരുണയാണെന്ന, കരുണ മാത്രമാണെന്ന വെളിപ്പെടുത്തൽ കുറ്റബോ ധത്താൽ തല കുനിഞ്ഞ മനുഷ്യനെ ഉയർത്തി പ്രതിഷ്‌ഠിക്കുന്നത്. പിശാചിൻ്റെ മുനയൊടിക്കുന്ന യാഥാർത്ഥ്യമാണ് ദൈവകരുണയുടെ വെളിപ്പെടു ത്തൽ. ക്രിസ്‌തുവിൻ്റെ സ്വർഗ്ഗാരോഹണത്തിലൂടെ യാണ് ഇത് പൂർത്തിയായത്.
ക്രിസ്തു രക്തത്തിലുള്ള അമൂല്യശക്തിയിലുള്ള വിശ്വാസം ഏറ്റു പറഞ്ഞ് സാത്താന്റെ അപവാ ദത്തെ തോല്പ്‌പിക്കേണ്ടതാണ് എന്ന് വചനം പഠി പ്പിക്കുന്നു. പാപത്തിന് ശിക്ഷയുണ്ട്. ശിക്ഷയിൽ നിന്ന് മോചനം പ്രാപിക്കാൻ ക്ഷമ പ്രാപിക്കണം, അതിനുള്ള പരിഹാരമായാണ് അവിടുന്ന് രക്തം ചിന്തിയത്. രക്തം പാപത്തിന് പ്രായശ്ചിത്തമായി ട്ടുള്ളതാണ്. നമ്മുടെ പാപത്തിന് ക്ഷമ ലഭിക്കുന്ന ത് ദൈവം അത് കാണാതെ വിടുന്നതിനാലല്ല. ക്രിസ്തുവിന്റെ രക്തത്തെ നോക്കിക്കണ്ടതുകൊ ണ്ടാണ്. അത് പ്രായശ്ചിത്തമായി അംഗീകരിച്ചിരി ക്കുന്നു എന്ന് പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെ ടുത്തിത്തരുന്നു. അതോടെ ദൈവസന്നിധിയിൽ പ്രവേശിച്ച് ദൈവവുമായി സംസർഗം ചെയ്യുവാൻ നമ്മെ പ്രാപ്തരാക്കുന്നു. ക്രിസ്‌തുവിന്റെ രക്ത ത്തേയും അതിന്റെ വിശുദ്ധീകരണ ശക്തിയേയും നമ്മുടെ പഞ്ചേന്ദ്രിയം കൊണ്ട് അനുഭവിച്ചറിയാൻ ശ്രമിക്കുന്നത് ഭോഷത്തമാണ്.
വിശ്വസിച്ച് ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്നതിലൂടെ ഈശോയുടെ ബലിയർപ്പണ യോഗ്യത ഒരുവന്റെ സ്വന്തമാകുന്നു. പ്രവൃത്തിയില്ലാത്ത വിശ്വാസം വ്യർത്ഥമാണ്. റാഹാബ് എന്ന വേശ്യ, ദൗത്യവാ ഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്ക് പുറത്തയയ്ക്കുകയും ചെയ്‌ത പ്രവൃത്തികൾ മൂല മല്ലേ നീതീകരിക്കപ്പെട്ടത്? ദൈവവചനം ഏറ്റുപ റഞ്ഞ് പ്രാർത്ഥിക്കുമ്പോൾ നമ്മിൽ വിശ്വാസം ഉണ രുകയും യേശു ചെയ്‌ത ആ പ്രവൃത്തി നമ്മുടെ ഹൃദയദൃഷ്ടിയിലൂടെ കാണുന്നതു വഴി അത് അനു ഭവമായി നമ്മിൽ രൂപപ്പെടുകയും ചെയ്യുന്നു. വിശ്വാ സത്തെ നാം പ്രവൃത്തിയിൽ ലയിപ്പിക്കണം-അതി നാലാണ് നാം വി. കുർബാനയിൽ പങ്കുചേരുന്നത്.