പരിശുദ്ധാത്മാവിന്റെ വഴികൾ

യേശുവിൻ്റെ മുഴുവൻ ജീവി തത്തോടു ചേർത്ത് യേശു വിൻ്റെ അനന്തയോഗ്യത യോടു ചേർത്ത്, നമ്മുടെ ജീവിതത്തിലെ ഓരോ ചലന വും ഓരോ പ്രവർത്തനവും ഓരോ വ്യാപാരവും ഓരോ സഹനവും പാപികളുടെ മാനസാന്തരത്തിനു വേണ്ടി, വിജാതീയരുടെ രക്ഷയ്ക്കു വേണ്ടി, കോടാനുകോടി നാനാജാതി മതസ്ഥർ പരി ശുദ്ധാത്മാവ് നിറയുന്നതി നുവേണ്ടി, നമുക്ക് കാഴ്ച‌ല്ല യ്ക്കാൻ സാധിക്കും. ഇത് വളരെ പ്രധാനപ്പെട്ട കാര്യ മാണ്

ദൈവം കഷ്ടതകളും സഹനങ്ങളും തന്ന് പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു. മനുഷ്യരായ മനു ഷ്യരെല്ലാം ഇങ്ങനെയാണ് പ്രാർത്ഥിക്കാൻ ഇട യായത്. എന്താണ് പ്രാർത്ഥിക്കുക. തന്റെ കഷ്ട‌ത മാറ്റിത്തരണമേ, തൻ്റെ പ്രശ്‌നം നീക്കിത്തരണമേ. ഇങ്ങനെ അവർ പ്രാർത്ഥിക്കുവാൻ പഠിച്ചു. യേശുതമ്പുരാൻ പോലും തൻ്റെ കുരിശുമ രണത്തിന്റെ തലേരാത്രിയിൽ രക്തം വിയർത്തു പ്രാർത്ഥിച്ചു. കഴിയുമെങ്കിൽ ഈ പാനപാത്രം മാറ്റിത്തരണമേ എന്നു പിതാവിനോടു യാചിച്ചു. യേശുവിനറിയാമായിരുന്നു. പിതാവു കൊടുത്ത പാനപാത്രം വെറുതെ മാറ്റിക്കളയുകയില്ല എന്ന്. അതുകൊണ്ട്, അവിടുന്ന് കൂട്ടിച്ചേർത്തു. എങ്കിലും എന്റെ ഇഷ്‌ടമല്ല, നിൻ്റെ തിരുവിഷ്‌ടം നിറവേറട്ടെ. “ദൈവം യേശുവിനെ ഏല്‌പിച്ച സഹനത്തിന്റെ പാനപാത്രം മാറ്റിക്കൊടുത്തില്ല. പിന്നെയോ, അവി ടുത്തെ ശക്തിപ്പെടുത്തി. കൂടാതെ, യേശുവിന്റെ പീഡാസഹന നിമിഷങ്ങളിലെല്ലാം അവിടുത്തെ ഒപ്പമുണ്ടായിരുന്ന ഒരു വ്യക്തിയുണ്ട്. പരിശുദ്ധാ ത്മാവാകുന്ന ദൈവം. നമ്മുടെ സഹന നാളുക ളിൽ എല്ലായ്പ്പോഴും തന്നെ നമ്മോടു കൂടിയുണ്ട്. അതിനാലാണ് കഷ്ടത യുടെ നാളുകളിൽ നാം ദൈവത്തെ ഉപേക്ഷിച്ചു പോകാതെ ദൈവത്തോടു ചേർന്നു നിന്നത്. പരിശുദ്ധാ ത്മാവ് നമ്മുടെ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. പല പ്പോഴും ആശ്വസിപ്പിക്കുന്ന തിരുവചനങ്ങൾ പരിശുദ്ധാ രാവ് ഓർമ്മിപ്പിച്ചു തന്നു. ദൈവത്തിന്റെ വചനം പറ യുന്നു: “ഞാൻ നിന്നെ ഉപദേ ശിക്കാം. നീ നടക്കേണ്ട വഴി കാണിച്ചു തരാം. ഞാൻ നിൻ്റെ മേൽ ദൃഷ്‌ടി ഉറപ്പിച്ച് നിന്നെ ഉപദേശിക്കാം. നീ കുതിര യേയും കോവർ കഴുത യേയും പോലെ ബുദ്ധിയില്ലാ ത്തവനാകരുത്” (സങ്കീ 32:8).
എന്താണ് ബുദ്ധി ഉണ്ടാ യിരിക്കുക എന്നു പറഞ്ഞാ ൽ? ദൈവിക ജ്ഞാനം നമു ക്കുണ്ടായിരിക്കണം എന്നാണ്. നമ്മുടെ ദൈവം തൊട്ടടു ത്തുള്ളവനാണ്. അവിടുന്ന് ആരിൽ നിന്നും അകലെയല്ല. വിളിച്ചാൽ വിളി കേൾക്കുന്ന വനാണ് ദൈവം. നമ്മൾ വിളിക്കും മുമ്പേ നമുക്കു ത്തരം നല്കുവാൻ കാത്തിരി ക്കുന്ന വനാണ് ദൈവം. നമ്മുടെ ശരീരത്തിലെയും മന സ്സിലെയും ജീവിതത്തിലെയും എല്ലാ നന്മകളും അവിടുന്ന് ദാനമായി നല്‌കിയതാണ്. അവിടുന്നു തരാത്ത ഒരു നന്മയും നമുക്ക് സ്വന്തമായി ട്ടില്ല. പിന്നെ, എന്തിനാണ് നല്ല വനായ ദൈവം നമുക്ക് തകർച്ചകൾ തരുന്നത്. തകർച്ചയുടെ കാലത്ത് നമുക്ക് വിശുദ്ധീകരണം നല്‌കും. നമ്മുടെ അഹങ്കാര മെല്ലാം ഉരുക്കിക്കളയണം. നമ്മിൽത്തന്നെ ആശ്രയിക്കു കയും ദൈവത്തെ ആശ്രയി ക്കാതിരിക്കുകയും ദൈവ ത്തിന്റെ വാഗ്ദാനങ്ങളിൽ ആശ്രയിക്കാതെ മനുഷ്യരുടെ വാഗ്ദാനങ്ങളിൽ ആശ്രയിക്കു കയും ചെയ്യുന്ന നമ്മുടെ ഭോഷത്തരം നമ്മൾ തിരിച്ചറി യണം.
പരിശുദ്ധാത്മാവ് വ്യക്തി കളെ നയിക്കുന്ന രീതികൾ, ദൈവം സംസാരിക്കുന്ന രീതികൾ. ദൈവ സ്വരം ശ്രവിക്കേണ്ട വിധം എല്ലാം നാം തിരിച്ചറിയണമെന്നും ദൈവസ്വരം ശ്രവിച്ച്, ഈ നവീകരണ കാലഘട്ടത്തിൽ ദൈവതിരുവിഷ‌ം മനസ്സിലാക്കി, ദൈവാത്മാവിനാൽ നയിക്കപ്പെട്ട ശ്രേഷ്ഠജീവിതത്തിൻ്റെ ഉടമകളാകണം എന്നു ദൈവം അഭിലഷിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം ഇപ്പോൾത്തന്നെ അനേകരിൽ ധാരാളമായിട്ടുണ്ട്. അതു പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണെന്ന് തിരിച്ചറിഞ്ഞാലേ പരിശുദ്ധാത്മാവിന്റെ വഴികളി ലൂടെ നമുക്ക് മുന്നോട്ടു പോകാനാവൂ.
സ്‌കൂൾ ജീവിതകാലം തൊട്ട് എന്നെ ആകർഷിച്ച പുസ്‌തകമാണ് വി. കൊച്ചുത്രേസ്യായുടെ ‘സ്വയംകൃതചരിതയായ നവമാലിക.’ ആ പുസ്ത കത്തിൽ വളരെ ലളിതമായ രീതിയിൽ. ദൈവത്തിൻ്റെ ഇഷ്‌ടം ചെയ്ത‌ത് ത്യാഗമനുഷ്‌ഠിച്ച് പ്രേഷിതവേല ചെയ്യേണ്ടത് എങ്ങനെയാണെന്ന് അനുഭവസാക്ഷ്യത്തിലൂടെ വി. കൊച്ചുത്രേസ്യാ എഴുതി വച്ചു. വിശുദ്ധയുടെ വീട്ടിലെ പുത്രിമാരെല്ലാം മഠത്തിൽ ചേർന്നു. കൊച്ചുത്രേസ്യാ പുണ്യവതി യുടെ ആത്മീയ വളർച്ച അറിയാവുന്നതുകൊണ്ട് അവൾക്കുണ്ടായ അനു ഭവങ്ങളെല്ലാം എഴുതിത്തരണമെന്ന് മദർ നിർബന്ധിച്ചു. അങ്ങനെ എഴു തിയതാണ് ‘നവമാലിക.
വി. കൊച്ചുത്രേസ്യായുടെ ആത്മകഥ മലയാളത്തിലുണ്ട്. ലോക ത്തിലെ എല്ലാ ഭാഷകളിലും ഉണ്ട്. ഇരുപത്തിനാലാമത്തെ വയസ്സിൽ മരിച്ച കൊച്ചു ത്രേസ്യാ പുണ്യവതിയെ ലോകപ്രേഷിതവേലയുടെ മദ്ധ്യസ്ഥയാ യിട്ടാണ് കത്തോലിക്കാ സഭ അംഗീകരിച്ചിട്ടുള്ളത്. മറ്റൊരു വലിയ അപ്പ സ്തോലനുണ്ട്. അത് വി. ഫ്രാൻസിസ് സേവ്യറാണ്. കോളേജു പ്രൊഫ സറായി ശോഭിച്ചിരുന്ന കാലത്ത് ഇഗ്നേഷ്യസ് ലയോളയുടെ ഒരു ചോദ്യ ത്തിൽ കുടുങ്ങി പുതിയ ജീവിതം ആരംഭിച്ചവനാണ്. ലയോള യുദ്ധത്തിൽ പരുക്കേറ്റ് കാലൊടിഞ്ഞ് ആശുപത്രിയിൽ കിടന്ന കാലത്ത് അവിടെയുള്ള സിസ്റ്റേഴ്സ‌് അദ്ദേഹത്തിന് വായിക്കാനായി വിശുദ്ധന്മാരുടെ ജീവചരിത്രവും ബൈബിളും കൊടുത്തു. രോഗശയ്യയിൽ, ഞെരുക്കത്തിൽ, കഷ്ടതയിൽ കഴിയുന്ന കാലത്ത് വിശുദ്ധന്മാരുടെ ജീവചരിത്രവും ബൈബിളും വായിച്ച ലയോള മാനസാന്തരപ്പെട്ടു; പരിശുദ്ധാത്മാവ് പ്രവർത്തിച്ചു. പട്ടാളക്കാരൻ എന്ന, ലോകത്തിനു വേണ്ടിയുള്ള ജീവിതം ഉപേക്ഷിച്ച് യേശുവിന്റെ പട്ടാ ളക്കാരനായി ജീവിക്കാൻ തീരുമാനിച്ചു. ഇഗ്നേഷ്യസ് ആദ്യകാലത്ത് കണ്ടുമുട്ടിയ ഏഴുപേർ ചേർന്നാണ് സൊസൈറ്റി ഓഫ് ജീസസ്-ഈശോ സഭ എന്ന സന്ന്യാസസമൂഹത്തിന് രൂപം കൊടുത്തത്. അവരിൽ ഒരാ ളായിരുന്നു ഫ്രാൻസിസ് സേവ്യർ. ഇഗ്നേഷ്യസ്. ഫ്രാൻസിസ് സേവ്യറെ കണ്ടുമുട്ടിയപ്പോഴെല്ലാം പരിശുദ്ധാത്മാവ് ഒരു വചനം ഓർമ്മിപ്പിച്ചു.
‘മനുഷ്യാ, നീ ലോകം മുഴുവൻ നേടിയാലും നിൻ്റെ ആത്മാവ് നശി ച്ചാൽ നിനക്ക് എന്ത് പ്രയോജനം? അല്ലയോ മനുഷ്യാ, നിൻ്റെ ആത്മാ വിനു മറുവിലയായി നീ എന്തു കൊടുക്കും? ഒരു മനുഷ്യന്റെ ആത്മരക്ഷ, നിത്യരക്ഷ പരമപ്രധാനമാണ്. ഒരു വ്യക്തിയുടെ ആത്മാവിന്റെ വില, ലോക ത്തേക്കാൾ വിലപ്പെട്ടതാണെന്നും അതിനാൽ ഈ ലോകത്തിൽ നമുക്കു ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ഠമായ പരസ്നേഹ ശുശ്രൂഷ, പാപികളുടെ മാനസാന്തരത്തിനായുള്ള പ്രവർത്തനമാണ്. യേശുവിനെ അറിയാതെ അന്ധകാരത്തിൽ കഴിയുന്ന ജനകോടികൾക്കുവേണ്ടി ഞാൻ എന്തു ചെയ്യണം? എങ്ങനെ പ്രാർത്ഥിക്കണം ഇതെല്ലാം അവൻ്റെ വളരെ പ്രധാന പ്പെട്ട മേഖലകളാണ്. ദൈവം വെളിച്ചം വീശുന്നതനുസരിച്ച്, പരിശുദ്ധാ ത്മാവ് പ്രകാശം നല്‌കുന്നതനുസരിച്ച്, നമ്മുടെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ഏറ്റവും മനോഹരമായി ശ്രേഷ്‌ഠമായി നിയോ ഗത്തോടെ നമുക്ക് അനുഷ്‌ഠിക്കാം. യേശുവിൻ്റെ മുഴുവൻ ജീവിതത്തോടു ചേർത്ത് യേശുവിൻ്റെ അനന്തയോഗ്യതയോടു ചേർത്ത്, നമ്മുടെ ജീവിത ത്തിലെ ഓരോ ചലനവും ഓരോ പ്രവർത്തനവും ഓരോ വ്യാപാരവും ഓരോ സഹനവും പാപികളുടെ മാനസാന്തരത്തിനു വേണ്ടി, വിജാതീയ രുടെ രക്ഷയ്ക്കുവേണ്ടി, കോടാനുകോടി നാനാജാതി മതസ്ഥർ പരിശു ദ്ധാത്മാവ് നിറയുന്നതിനുവേണ്ടി, നമുക്ക് കാഴ്‌ചവയ്ക്കാൻ സാധിക്കും. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.