പങ്കുവയ്ക്കലിൽ വളരാം

മാതാപിതാക്കൾ പങ്കു വയ്ക്കുന്നതു കാണുമ്പോൾ മക്കളും പരസ്‌പരം പങ്കുവയ്ക്കു ന്നവരായി മാറുന്നു. ഇങ്ങനെ കൊടുക്കു കയും വാങ്ങിക്കുകയും ചെയ്യുന്ന ഒരു കുടുംബ ത്തിൻ്റെ വലുതായ ചിത്ര മാണ് സമൂഹം. ഈ സമു ഹത്തിൻ്റെ കുറച്ചു കൂടി വലിയ പതിപ്പാണ് ദൈവ രാജ്യം നമുക്ക് ഈ പങ്കു വയ്ക്കലിലാണ് വളരേ ണ്ടത്. മനുഷ്യൻ്റെ ഏതു പ്രവർത്തനത്തെയും വിജ യത്തിലെത്തിക്കുന്നത് ഈ പങ്കുവയ്ക്കലാണ്.

പഴയനിയമത്തിൽ യോനാ പ്രവാചകൻ്റെ ചരിത്രം നാം വായിക്കു ന്നു. ദൈവം നിർദ്ദേശിച്ച സ്ഥലത്തേക്കു പോകാതെ യോനാ തനിക്കു തോന്നിയ സ്ഥലത്തേക്കു കപ്പൽ കയറി. കപ്പലിൽ ഉണ്ടായിരുന്നവർ യോനായെ സമുദ്രമദ്ധ്യത്തിലേക്കു വലിച്ചെറിഞ്ഞു. ഒരു തിമിംഗലം | യോനായെ വിഴുങ്ങി. മൂന്നു ദിവസം യോനാ തിമിംഗലത്തിൻ്റെ ഉദര ത്തിൽക്കിടന്നു. മൂന്നാം ദിവസം കർത്താവിനോടു പ്രാർത്ഥിച്ചു: “ഞാൻ കൃതജ്ഞതാ സ്തോത്രങ്ങളാലപിച്ച് അങ്ങേക്ക് ബലി അർപ്പിക്കും. ഞാൻ എൻ്റെ നേർച്ചകൾ നിറവേറ്റും. കർത്താവിൽ നിന്നാണ് എന്റെ രക്ഷ” (യോന 2:9). ഈ നന്ദി പ്രാർത്ഥന നടത്തിയ നിമിഷം യോനായെ തിമിം | ഗലം കരയിലേക്കു ഛർദ്ദിച്ചിട്ടു. പരാതിപറച്ചിലിന് എതിരായിട്ടുള്ള ഒരു സ്വഭാവം വളർത്തിയെടുക്കാൻ ദൈവം നമ്മളെ പഠിപ്പിക്കുന്നു.
നന്ദിയും സ്തോത്രവും പറയുമ്പോൾ ദൈവത്തിന്റെ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാകുന്നു. നമ്മളിൽ നിന്നു കിള്ളിക്കളയേണ്ട ഒന്നാ ണ് പരാതിയുടെ മനസ്സ്. പകരം നന്ദിയുടെയും കൃതജ്ഞതയുടെയും മനസ്സിനെ വളർത്തിക്കൊണ്ടുവരണം. സങ്കീർത്തനം 100-ാം അദ്ധ്യായം 5-ാം വാക്യത്തിൽ നന്ദി പറയേണ്ടതിൻ്റെ മൂന്നു കാരണങ്ങളെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്. കർത്താവ് നല്ലവനാണ്. അവിടുത്തെ കാരുണ്യം

നമ്മുടെ ദൈവം കൊടുക്കുന്ന ദൈവമാണ്. കൊടുക്കുന്നവർക്കു മാത്രമേ സ്വീകരിക്കാൻ കഴിയൂ. കൊടുത്തു സ്വീകരിക്കുമ്പോൾ ഇരട്ടിയായി മാറുന്നു. എല്ലാം പങ്കുവയ്ക്കാനാണ് ദൈവം നമ്മെ പഠി പ്പിക്കുന്നത്. ശിഷ്യന്മാരും ജനങ്ങളും വിശന്നു വലഞ്ഞപ്പോൾ യേശു അഞ്ചപ്പവും രണ്ടുമീനുമെടുത്ത് ആശീർവദിച്ചശേഷം ശിഷ്യന്മാരെ ഏല്‌പിച്ചു. വിതരണം ചെയ്തു‌ കഴിഞ്ഞപ്പോൾ പന്ത്രണ്ടു കുട്ട അപ്പം മിച്ചം വന്നു. വിതരണം നടക്കുമ്പോൾ കാലിയായിക്കൊണ്ടിരുന്ന കുട്ടയിൽ യേശു ജനങ്ങൾക്കുവേ ണ്ടി കരുതിക്കൊണ്ടിരുന്നു. യേശു ചെയ്‌ത മറ്റൊരു വലിയ അത്ഭുതമാണിത്. ഇതുപോലെ, കൊടു ത്തുകൊണ്ടിരിക്കുമ്പോൾ കാലിയാകുന്ന കുട്ടയിൽ ദൈവം വീണ്ടും വീണ്ടും കരുതുന്നു.
ഐക്യത്തോടു കൂടിയുള്ള ദാമ്പത്യ ജീവിതം ഉന്നതമായ ഒരു വിളിയാണ്. ഒരു ഉടമ്പടി ബന്ധമാ യാണ് വിവാഹത്തെ ബൈബിളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിവാഹ ജീവിതത്തിലേക്കു ദൈവം രണ്ടു വ്യക്തികളെ വിളിക്കുമ്പോൾ ഉടമ്പടി ബന്ധത്തിലേക്കാണ് വിളിക്കുന്നത്. എന്താണ് ഉടമ്പടി ബന്ധം? അബ്രഹാമിന്റെ കാലത്ത് മെസാപ്പൊട്ടാമിയയിൽ രണ്ടു വ്യക്തികൾ തമ്മിൽ ഉടമ്പടി ഉണ്ടാക്കുമ്പോൾ ആ ഉടമ്പടിക്കു ചില സവിശേഷതകളുണ്ട്. ആദ്യം ഒരു മൃഗത്തെ കൊന്ന് രണ്ടായിപ്പിളർക്കുന്നു. അതി നുശേഷം രണ്ടു ഭാഗങ്ങളും നേർക്കുനേരെ വയ്ക്കുന്നു. തുടർന്ന് അതിൻ്റെ മദ്ധ്യത്തിലൂടെ നടന്ന് ഉറ പ്പിക്കുന്ന ബന്ധമാണ് ഉടമ്പടി. ഇങ്ങനെ ഉറപ്പിക്കുന്ന കരാർ ഒരിക്കലും ലംഘിക്കാൻ പാടില്ല. എപ്പോ ഴെങ്കിലും ആരെങ്കിലും കരാർ ലംഘിക്കാനിടയായാൽ ആ മൃഗത്തിന് എന്തു സംഭവിച്ചുവോ അതു തന്നെ കരാർ ലംഘിച്ച വ്യക്തിക്കും സംഭവിക്കും. ഇതു വ്യക്തമാക്കാനാണ് ഉടമ്പടി സമയത്ത് മൃഗത്തെ കൊല്ലുന്നത്. എന്നുവച്ചാൽ, കരാർലംഘനം മരണമാണ് എന്നർത്ഥം. ഇതുപോലെ, വിവാഹ ഉടമ്പടി യിലൂടെ ദമ്പതികൾ യേശുവിൻ്റെ മരണത്തിൽ പങ്കുചേർന്നു പിതാവിനുവേണ്ടി ജീവിക്കണം. ഭാര്യ ഭർത്താവിനെ സ്നേഹിക്കണം. ഭർത്താവ് ഭാര്യയെ സ്നേഹിക്കണം. ഇതിൽ എല്ലാ ആദ്ധ്യാത്മിക തയും നിറഞ്ഞിരിക്കുന്നു. ഈ ‌സ്നേഹത്തിൽ ജീവിക്കുമ്പോൾ ഓരോരുത്തരും തങ്ങളുടെ കുഞ്ഞു ങ്ങളെ വളർത്തുവാൻ പ്രാപ്‌തരായി മാറുന്നു. “സൂര്യൻ അസ്‌തമിച്ച് അന്ധകാരം വ്യാപിച്ചപ്പോൾ പുക യുന്ന ഒരു തീച്ചുള കാണാറായി. ജ്വലിക്കുന്ന ഒരു തീ നാളം പിളർന്നിട്ടിരിക്കുന്ന കഷണങ്ങളുടെ നടു വിലൂടെ കടന്നു പോയി. അന്നു കർത്താവ് അബ്രഹാമിനോടു ഒരു ഉടമ്പടി ചെയ്‌തു” (ഉല്പ‌ 15:17). എല്ലാ ദമ്പതിമാരും അറിയുക: കുടുംബജീവിതത്തിൽ സൂര്യനസ്‌തമിക്കുമ്പോൾ, നിരന്തരം അലട്ടുന്ന നൂറു നൂറു ചോദ്യങ്ങൾക്ക് ഉത്തരം കാണാൻ കഴിയാതെ വരുമ്പോൾ, എങ്ങോട്ടു പോകണം, എന്തു ചെയ്യണം എന്നറിയാതെ വിഷമിക്കുമ്പോൾ ഒന്നിനും വ്യക്തതയുണ്ടാവില്ല. ഇങ്ങനെ നിൽക്കുമ്പോൾ നമുക്കു വേണ്ടി പിളർക്കപ്പെട്ട യേശുവിൻ്റെ മുറിവേറ്റ ഭാഗങ്ങൾ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് കാണിച്ചു തരും. പരിശുദ്ധാത്മാവ് യേശുവിൻ്റെ മുറിവിൻ്റെ മുമ്പിൽ തീനാളം പോലെ വീശുന്ന മിന്നലാണ്. ദൈവ ത്തിൻ്റെ ആത്മാവ് ഒരു തിനാളമാണ്. യേശു നമുക്കു വേണ്ടി സഹിച്ചതാണ് ഈ തീനാളത്തിനു കാണിച്ചു തരാനുള്ളത്; കുരിശിൽ കിടക്കുന്ന യേശുവിനെയാണ് കാണിച്ചു തരാനുള്ളത്. ഇവിടെ എല്ലാ ചോദ്യങ്ങളും അവസാനിക്കുന്നു