നോമ്പുകാലത്ത് ഓർക്കാൻ

ഒറ്റക്കിരിക്കുമ്പോൾ ശത്രു നമ്മിലേക്ക് കടക്കാൻ ശ്രമിക്കും. എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. എനിക്കെ തിരായി പ്രവർത്തിച്ചു എന്നൊക്കെ ചിന്തി ക്കാം. കോപവും അമർഷവും മനസ്സിലു ണ്ടാക്കാൻ നോക്കും. അപ്പോൾ ദൈവത്ത സ്തുതിക്കു ക.രക്ഷയിലേക്ക് കടക്കുക.

ജോയേൽ പ്രവാചകൻ പറയുന്നു: അവ
സാനദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവ ചിക്കും. നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. യുവാക്കൾക്കു ദർശനങ്ങൾ ഉണ്ടാകും.
(അപ്പ. പ്രവ. 2:16-17, ജോയേൽ 2:28)
ഈ പ്രവചനം നിറവേറുന്നത് നാം ഇന്ന് അനുഭവിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായി കർത്താവ് ഉയർത്തിയ ഡിവൈനിലേക്ക് ലോകത്തിൻ്റെ വിവിധ ഭാഗങ്ങ ളിൽ നിന്ന് വിവിധ ഭാഷകളിൽ ദൈവവചനം ശ്രവിക്കുവാൻ ഓരോ ആഴ്‌ചയും ദൈവജനം ഒരുമിച്ച കൂടുവാൻ ദൈവം ഇടയാക്കുന്നു. അവർക്കു താമസം, ഭക്ഷണം എല്ലാം ക്രമീക രിക്കുന്നു. അവരെ സ്വീകരിക്കുവാൻ ശുശ്രൂഷ കരെ നല്കി. തിരുവചനത്തിൻ്റെയും പരിശുദ്ധാത്മാവിന്റെയും ശക്തിയാൽ അത്ഭുതങ്ങളും അടയാള ങ്ങളും രോഗശാന്തികളും കണ്ടും കേട്ടും അനുഭവിച്ചും, യേശു നമ്മുടെ മധ്യത്തിൽ ജീവിക്കുന്നു എന്ന വെളി ച്ചവും വെളിപ്പെടുത്തലു കളും വിശ്വസിക്കുവാൻ തുറ വി കൊടുത്ത്, എല്ലാവരെയും ദൈവം വാരിക്കോരി അഭി ഷേകം ചെയ്യുന്നു. ത്മാവിന്റെയും ശക്തിയാൽ
എന്താണ് പ്രവാ ചകൻ പറയുന്ന നാളുകളുടെ പ്രത്യേകത? ദൈവത്തിൻ്റെ പദ്ധതികൾ അറിഞ്ഞ് ഹൃദയ പരമാർത്ഥത ഉണ്ടാ കുവാൻ, പശ്ചാത്തപിക്കു വാൻ, ജനകോടികളുടെ മേൽ പരിശുദ്ധാത്മാവിനെ വർഷിക്കുന്ന കാലമാണത്. നമുക്ക് പദ്ധതിയിട്ടു കൊടു ക്കാവുന്ന ഒന്നല്ല പരിശുദ്ധാ രാഭിഷേകം. ദൈവം ഇക്കാ ലത്ത് ആ അഭിഷേകം നല്‌കുവാൻ ആഗ്രഹിക്കു ന്നു. എല്ലാവരും ദൈവാത്മാ വുകൊണ്ടു നിറയണം എന്നും. ദൈവസ്നേഹം കൊണ്ടു നിറയണമെന്നും ദൈവം ആഗ്രഹിക്കുന്നു. റോമാലേഖനം പറയുന്നു, പ്രത്യാശ നമ്മെ നിരാശരാ ക്കുന്നില്ല, കാരണം നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശു ദ്ധാത്മാവിലൂടെ ദൈവ സ്നേഹം നമ്മുടെ ഹൃദയങ്ങ ളിലേക്കു ചൊരിയപ്പെട്ടിരി ക്കുന്നു’ (റോമ 5:5).
നമ്മിൽ മനുഷ്യ സ്നേഹം നിറയുന്നതിൻ്റെ അളവനുസരിച്ച് പരിശുദ്ധാ ത്മാവ് നിറയുവാനുള്ള തടസ്സം വർദ്ധിക്കുന്നു. നാം മനുഷ്യസ്നേഹം കൊതിക്കരുത്. ഭർത്താവിന്റെയോ ഭാര്യയുടെയോ സ്നേഹം ദാഹിക്കുന്നത് സ്വാർത്ഥതയാണ്. ഭർത്താവിനെ, ഭാര്യയെ, മക്കളെ, സ്നേഹിക്കാൻ കർത്താവ് കല്‌പിച്ചിട്ടുണ്ട്. എന്നാൽ, അവരുടെ സ്നേഹം മോഹിക്കാൻ കർത്താവ് കല്‌പിച്ചിട്ടുണ്ടോ? ഇല്ല. സ്നേഹിക്കാനേ പറഞ്ഞിട്ടുള്ളൂ. മനു ഷ്യരുടെ സ്നേഹം ദാഹിക്കാൻ പറഞ്ഞിട്ടില്ല. കല്പ‌ന തെറ്റിദ്ധരിച്ച് സ്നേഹം കിട്ടണം എന്ന് ആഗ്രഹിക്കരുത്. ഇതു ലഭിച്ചാൽത്തന്നെ ദൈവം ഒരു കാലഘട്ടത്തിൽ തട്ടിത്തെറിപ്പിച്ചു കളയാം. മനുഷ്യസ്നേഹത്തിൽ ആന ന്ദിച്ചു കഴിഞ്ഞാൽ, ദൈവസ്നേഹത്തിന് നമ്മിൽ വന്നു നിറയാൻ സാധി ക്കില്ല. നമ്മൾ മനുഷ്യസ്നേഹം ദാഹിച്ചും മോഹിച്ചും ഒരു തരത്തിലുള്ള സ്വാർത്ഥതയ്ക്ക് അടിമപ്പെട്ടു കഴിയും. അതുകൊണ്ട് അനന്തസ്നേഹമായ ദൈവം സുഹൃത്തുക്കളിൽ നിന്നു മുറിവേൽപ്പിക്കപ്പെടാൻ അനുവദിക്കും. അപ്പോൾ നാം മനുഷ്യസ്നേഹത്തിനു വേണ്ടി അലഞ്ഞു നടക്കാതെ നഷ്ട‌ പ്പെട്ട മനുഷ്യസ്നേഹത്തെയോർത്ത് ദുഃഖിക്കുകയില്ല. നിരാശപ്പെടുകയില്ല. ഞാൻ ദൈവത്തെ സ്‌തുതിക്കും. ദൈവത്തിനു നന്ദി പറയും എന്നു തീരു മാനിച്ചു പ്രവർത്തിക്കുക. വലിയ നോമ്പുകാലത്ത് എടുക്കാവുന്ന വലിയ ഒരു ഭക്താഭ്യാസമാണിത്.
ഭാര്യയുടെ സ്നേഹം എനിക്കു കിട്ടുന്നില്ല. നല്ല വാക്കോ, ബഹുമാ നമോ കിട്ടുന്നില്ല. എങ്കിലും, ഞാനവളെ സ്നേഹിക്കുന്നു. ഞാനവളെ കുറ്റ പ്പെടുത്തി മുറിവേല്‌പിക്കുകയില്ല. അവളുടെ രീതികൾ ഓർത്ത് ദൈവത്തെ സ്‌തുതിക്കും. എനിക്കു ദൈവസ്നേഹം കൊണ്ട് നിറയണം. പരിശുദ്ധാ രാവ് കൊണ്ട് നിറയണം. എന്നിൽ ദൈവസ്നേഹം നിറയുവാൻ, പരിശു ദ്ധാത്മാവ് നിറയുവാൻ, ഈ തകർച്ചകളും ഈ അപമാനങ്ങളും നിന്ദന ങ്ങളും അത്യാവശ്യമാണെന്ന് എൻ്റെ ദൈവം കണ്ടു. ഞാൻ ദൈവത്തെ സ്‌തുതിക്കും. യേശുവേ നന്ദി, യേശുവേ ‌സ്തോത്രം. സ്‌തുതിച്ച് സ്‌തുതിച്ച് ഞാൻ ദൈവത്തെ മഹത്വപ്പെടുത്തും.
ഒറ്റക്കിരിക്കുമ്പോൾ ശത്രു നമ്മിലേക്ക് കടക്കാൻ ശ്രമിക്കും. എല്ലാ വരും എന്നെ തെറ്റിദ്ധരിച്ചു. എനിക്കെതിരായി പ്രവർത്തിച്ചു എന്നൊക്കെ ചിന്തിക്കാം. കോപവും അമർഷവും മനസ്സിലുണ്ടാക്കാൻ നോക്കും. അപ്പോൾ ദൈവത്തെ സ്‌തുതിക്കുക. രക്ഷയിലേക്ക് കടക്കുക.
എന്റെ ദൈവം അറിയാതെ വന്നതല്ല. അതിനാൽ ഞാൻ ദുഃഖിക്കില്ല. ക്ഷമിക്കാം. എൻ്റെ തകർച്ചകളെപ്രതി ദൈവത്തെ സ്‌തുതിച്ച്, സ്‌തുതിച്ച് ആന്തരികസൗഖ്യം പ്രാപിക്കും. എൻ്റെ തകർച്ചകളെ പ്രതി ദൈവത്തെ സ്‌തുതിച്ച് എൻ്റെ മുറിവേറ്റ ഓർമ്മകളിൽ സൗഖ്യം വന്നു നിറയും. മാത്ര മല്ല, ഇതുപോലെ തകർച്ചയിൽ കഴിയുന്ന അനേകായിരങ്ങൾക്കുവേണ്ടി ഞാൻ സ്‌തുതിക്കും. ഞാൻ പ്രാർത്ഥിക്കും. അവരും പരിശുദ്ധാത്മാവ് കൊണ്ടു നിറയട്ടെ.
അനന്തസ്നേഹമായ ദൈവമേ, മനുഷ്യസ്നേഹത്തിനുവേണ്ടി എന്നിലുള്ള ദാഹത്തെ ഇല്ലായ്‌മ ചെയ്യണമെ. ആരും എന്നെ സ്നേഹിക്കുന്നില്ല എന്ന പരാതി ഇനി ഒരിക്കലും ഞാൻ പറയുവാൻ ഇടയാക്കരുതേ. എന്നെ അവിടുത്തെ സ്നേഹം കൊണ്ട് നിറയക്കണമേ. അങ്ങനെ, പ്രതിസ്നേഹം നോക്കാതെ സ്നേഹിക്കുവാൻ എനിക്കു സാധിക്കട്ടെ പരിശുദ്ധ അമ്മേ, യൗസേപ്പ് പിതാവേ, എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.