നോമ്പിലെ ദൈവാന്വേഷണം

ആത്മാവും ശരീരവും ഉൾക്കൊള്ളുന്ന നോമ്പാചരണം നമ്മെ പ്രായോഗിക ജീവിത ത്തിലെ തുടർച്ചയി ലേക്കു നയിക്കുന്നു. കാഴ്‌ചയെ തടസ്സപ്പെടു ത്തുന്നതെന്തും നാം തെരഞ്ഞുപിടിച്ച് എന്ന ന്നേക്കുമായി ഒഴിവാ ക്കുന്നു

ദൈവത്തിൽ നിന്നകലാനുള്ള പ്രേരണ കൾ ലോകത്തിൽ പെരുകുന്ന കാലമാണിത്. ദൈവം കനിഞ്ഞു നല്‌കിയ മനുഷ്യബുദ്ധിയുടെ നേട്ടങ്ങളായ ശാസ്ത്രശാഖകളും നവീന കണ്ടു പിടിത്തങ്ങളും ദൈവത്തിനെതിരായിട്ടുള്ളതായി മാറുന്നു. ഇന്ദ്രിയങ്ങളെ ആകർഷിക്കാൻ മാധ്യമ ങ്ങൾ നെട്ടോട്ടമോടുന്ന വർത്തമാനകാല സാമൂഹ്യ ചുറ്റുപാടിൽ ദൈവത്തിൽ ശ്രദ്ധയൂ ന്നാൻ പ്രചോദിപ്പിക്കുന്ന നോമ്പിനെക്കുറിച്ചുള്ള ചിന്തകൾ കൂടുതൽ പ്രസക്തമാകുന്നു.
പരസ്യജീവിതത്തിൻ്റെ തുടക്കത്തിൽ യേശു നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു പ്രാർത്ഥി ച്ചതാണ് നമ്മുടെ നോമ്പാചരണത്തിന്റെ മാതൃകഉപവസിക്കുന്നതും മത്സ്യമാംസാദികൾ വെടിയുന്നതു മൊക്കെയാണ് ബാഹ്യരൂപങ്ങളെങ്കിലും, ഇഷ്‌ടമുള്ള തെല്ലാം ദൈവത്തെപ്രതി ഉപേക്ഷിക്കാനാവുമെന്നുള്ള ഏറ്റുപറച്ചിലാണ് നമ്മുടെ നോമ്പ്. ലോകജീവിത ത്തിന്റെ ആകർഷണീയതയിൽ നിന്ന് ദൈവത്തിങ്ക ലേക്കു നോക്കാനും, അവിടത്തോട് അനുരൂപപ്പെടാ നുമുള്ള അവസരമാണിത്. എല്ലാ മതങ്ങളിലും സംസ്‌കാരങ്ങളിലും ദൈവ ദർശനത്തിനായുള്ള ഒരുക്കങ്ങളുണ്ട്. ഉമി നീർപോലുമിറക്കാത്ത ഉപവാസത്തിൻ്റെ ദിനങ്ങളും, ശരീരത്തിന്റെയും ചിന്തയുടെയും ശുദ്ധി സൂക്ഷി ക്കുന്ന പ്രാർത്ഥന നിറഞ്ഞ ദിനങ്ങളും എല്ലാ മതവി ശ്വാസികൾക്കുമുണ്ട്. അടിസ്ഥാനപരമായ ചിന്ത മനു ഷ്യന്റെ പാപപങ്കിലമായ അസ്‌തിത്വത്തെക്കുറിച്ചുള്ള താണ്. ദൈവത്തിൻ്റെ വിശുദ്ധിക്കു മുമ്പിൽ നിൽക്കു വാൻ യോഗ്യതയില്ലാത്തതിനാൽ വർഷത്തിൻ്റെ കുറച്ചു ദിനങ്ങളെങ്കിലും വിശുദ്ധമായി സൂക്ഷിക്കുവാ നുളള ശ്രമം തെളിയിക്കുന്നതിതാണ്. ശരീരത്തിൻ്റെ താല്പര്യങ്ങൾ ദൈവത്തിൽ നിന്നകറ്റിയിട്ടുണ്ട് എന്ന ബോധ്യം ശരീരത്തിൻ്റെ നിഗൂഢ പ്രിയങ്ങളെത്ത ന്നെ-ഭക്ഷണത്തോട്, സുന്ദരമായതിനോടെല്ലാം, ശാരീ രിക സുഖങ്ങളോട് നിഷേധിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് നോമ്പിൻ്റെ ആച രണങ്ങൾ ഉപവാസവും ആത്മസംയമനങ്ങളും ചാക്കു വസ്ത്രവും ചാരംപൂശലുമൊക്കെയാകുന്നത് (യോ ന.3). എന്തിനെയൊക്കെ താൻ ഇഷ്‌ടപ്പെട്ടോ അതി നെയൊക്കെ തത്കാലത്തേക്കെങ്കിലും നിഷേധിച്ചു കൊണ്ട് നോമ്പിൽ മനുഷ്യൻ തന്റെ സ്വാതന്ത്ര്യഭാവം വെളിവാക്കുകയാണ്. സഭയുടെ ചരിത്രത്തിൽ നോമ്പിനും ഉപവാസ ത്തിനും ശ്രേഷ്ഠസ്ഥാനമുണ്ട്. യേശുവിൻ്റെ നാല്പതുദിന ഉപവാസത്തിൻ്റെ ശക്തി തിരിച്ചറിഞ്ഞ ആദിമസഭയിൽ എല്ലാ പ്രവർത്തനങ്ങളുടെയും തുടക്കം ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി യായിരുന്നു. ശ്രേഷ്ഠന്മാരെ തിരഞ്ഞെടുത്തപ്പോഴും, പൗലോസിനെയും ബാർണ്ണബാസിനെയും സുവി ശേഷ പ്രഘോഷണത്തിനു തിരഞ്ഞെടുത്തപ്പോഴും അടിസ്ഥാനം പ്രാർത്ഥനയും ഉപവാസവുമായിരുന്നു. ശക്തിയുടെ ഉറവിടമായി അവർ ഉപവാസ പ്രാർത്ഥ നകളെ കണ്ടിരുന്നു.ശരീരവും ശാരീരിക സുഖങ്ങളുമാണ് പരനന്മ യെന്നു ചിന്തിക്കുന്ന ഇക്കാലത്ത് നോമ്പിലെങ്കിലും അതിനെ തിരസ്‌കരിക്കുന്നത് ഒരു വേറിട്ട ചിന്തയാ ണ്. നിഷേധങ്ങൾ സൂചിപ്പിക്കുന്നത് ശരീരം ഒരു ചീത്തവസ്‌തുവാണെന്നല്ല, മറിച്ച് ഒരുപാട് പ്രിയമു ള്ളതുകൊണ്ട് ഇതിനെ വിശുദ്ധമായി കാത്തു സൂക്ഷിക്കുന്നതുപോലെയാണിത്. ഇഷ്ടപ്പെടുന്ന കുതിരയെ കടിഞ്ഞാണിടുന്നതു പോലെ, ഇഷ്ട പ്പെട്ട വസ്ത്രം അഴുക്കു പിടിക്കുമ്പോൾ ശുചിയാ ക്കുന്നതു പോലെ, പാപത്തെ കഴുകിക്കളയുന്നു. ബൈബിളിൽ ഇത് വിശുദ്ധീകരണത്തിന്റെ ഒരു സൂചനയാണ്. മോശ ജനത്തിന്റെ അടുക്കൽ വന്ന് അവരെ വിശുദ്ധീകരിച്ചു. അവർ തങ്ങളുടെ വസ്ത്ര ങ്ങൾ കഴുകി.
വിശുദ്ധീകരണം ശരീരത്തിൽ മാത്രമല്ല വേണ്ടത്. ചാക്കും ചാരവും ഉപവാസവുമൊക്കെ ഒരു വശം മാത്രമേ ആകുന്നുള്ളു. ഹൃദയം കീറുന്ന ആത്മാവിൻ്റെ അനുതാപവും പ്രധാനമാണ്. തപ ശ്ചര്യകളുടെ ജീവിതവും പ്രാർത്ഥനാനുഭവവും വ്യത്യസ്‌തമാണെന്നതിനോടൊപ്പം അതിലേതെ ങ്കിലും ഒന്നു മാത്രം മതിയെന്ന ചിന്ത 17,18 നൂറ്റാ ണ്ടുകൾ വരെ പ്രബലമായിരുന്നു. ഈ ചിന്തയിൽ സാധാരണക്കാരന് ബാഹ്യമായ തപശ്ചര്യകൾ മാത്രം മതിയായിരുന്നു. പക്ഷേ, ഉപവാസവും പ്രാർത്ഥനയും അന്യരെ കാണിക്കാനാവരുതെന്ന് വിലക്കുന്ന യേശുനാഥൻ അവതരിപ്പിക്കുന്നത് പ്രാർത്ഥനാനുഭവവും ശാരീരിക നിയന്ത്രണങ്ങളു മടങ്ങിയ നോമ്പാണ്. ഈ സന്തുലനമില്ലെങ്കിൽ ചിട്ട യോടെ മത്സ്യ മാംസാദികളൊഴിവാക്കുന്ന മനുഷ്യൻ തന്നെ ഒരു മനശ്ചാഞ്ചല്യവുമില്ലാതെ സഹോദര രിൽ നിന്നു കൊള്ളപ്പലിശ ഈടാക്കും.
ആത്മാവും ശരീരവും ഉൾക്കൊള്ളുന്ന നോമ്പാ ചരണം നമ്മെ പ്രായോഗിക ജീവിതത്തിലെ തുടർച്ചയിലേക്കു നയിക്കുന്നു. കാഴ്‌ചയെ തടസ്സപ്പെ ടുത്തുന്നതെന്തും നാം തെരഞ്ഞുപിടിച്ച് എന്നന്നേ ക്കുമായി ഒഴിവാക്കുന്നു. അതുപോലെ ദൈവദർശ നത്തെ തടസ്സപ്പെടുത്തുന്ന പാപങ്ങൾ തെരഞ്ഞ് ഒഴി വാക്കുന്ന ഈ നോമ്പുകാലം വിശുദ്ധ ജീവിത ത്തിൻ്റെ ആരംഭമാകണം.