നോമ്പിലൂടെ തേടുന്നത്

ദാനധർമ്മം ചെയ്യുന്നത് പലപ്പോഴും ിട്ടുന്നവൻ്റെ ഗുണത്തെക്കാൾ കൊടുക്കുന്നവന്റെ പെരു മയ്ക്കു വേണ്ടിയുള്ളതാ യിരുന്നു. അതോടെ, ആ പുണ്യപ്രവൃത്തിയുടെ ആത്മീയമാനം നഷ്‌ടപ്പെടുകയായി. ഭക്തി പ്രാർത്ഥിക്കുന്ന ഒരു മഹാൻ’ എന്ന് മാലോകരെ കൊണ്ട് പറയിപ്പിക്കുന്ന തിനായി മാറി. ഉപവാസ മാകട്ടെ, മറ്റുള്ളവർക്കു മുന്നിൽ ‘താൻ വലിയ പരിത്യാഗിയാണ്’ എന്ന് കാണിക്കുന്നതിനുള്ളതാ യി. അതുകൊണ്ടാണ്, തൻ്റെ കാലത്തെ ആത്മീയ അനുഷ്‌ഠാനങ്ങളെ ഈശോ കുറ്റപ്പെടുത്തിയത്

കൃപയുടെ സമയമാണ് നോമ്പ്. നമ്മിലേക്ക് തിരിഞ്ഞു നോക്കുവാനും ദൈവസ്നേഹത്തിന്റെ തീക്ഷ്‌ണത അനുഭവിക്കുവാനും അവിടുന്നു നമ്മെ ക്ഷണിക്കുന്ന കാലം. അനുദിന ജീവിത തിരക്കുകളിൽ നാം വിസ്‌മരിച്ചു പോകുന്ന ദൈവിക നവമായും സാന്നിധ്യം കൂടുതൽ തീക്ഷ്‌ണതയോടെയും അന്വേഷിക്കേണ്ട കാലം. ദൈവവചനം ശ്രവിക്കുവാനും അവിടുത്തെ സന്നിധിയിൽ പ്രവേശിക്കുവാനും ഉള്ള കൃപയ്ക്കായി തീക്ഷ്‌ണതയോടെ യത്നിക്കാനുള്ള കാലം. മറ്റേത് കാലത്തേക്കാളും ക്രൈസ്‌തവ വിശ്വാസത്തിന്റെ ധന്യതകളിലേക്ക് വിശ്വാസികൾ പ്രവേശിക്കേണ്ട കാലം, ലൗകിക വ്യഗ്രതകളിൽ നിന്ന് അകലുക
നോമ്പുകാലാചാരണത്തിന് നമ്മെ ഏറെ സഹായിക്കുന്ന അടിസ്ഥാനമനോഭാവങ്ങളെക്കുറിച്ച് ഈശോ വി. മത്തായിയുടെ സുവിശേഷത്തിൽ പറയുന്നുണ്ട് (മത്ത.6.1-18): “മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി അവരുടെ മുന്നിൽ വച്ച് സത്കർമ്മങ്ങൾ അനുഷ്‌ഠി ക്കാതിരിക്കുവാൻ ശ്രദ്ധിച്ചു കൊള്ളുവിൻ” എന്ന് കൊണ്ട് ആരംഭിക്കുന്ന ഈശോയുടെ പറഞ്ഞു വാക്കുകൾ “രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം തരും” എന്ന പ്രഖ്യാപന ത്തിൽ ചെന്നു നിൽക്കുന്നു.
അക്കാലത്തെ യഹൂദ ആത്മീയ അഭ്യാസങ്ങളുടെ പശ്ചാത്തല ത്തിലാണ് ഈശോ ഈ പ്രബോധനം നൽകിയത്. മൂന്നു ദൈവിക പുണ്യങ്ങളുടെ അഭ്യസന മായിരുന്നു അവരുടെ ആത്മീയതയുടെ കാമ്പ്: ദാന ധർമ്മം, പ്രാർത്ഥന, ഉപവാ സം ഇവയാണ് ദൈവത്തി ലേക്കുള്ള സരുക്ഷിതമായ പാത എന്ന് ഭക്തരായ دله യഹൂദർ കണക്കാ ക്കിയിരു ന്നെങ്കിലും ഈ പുണ്യ ങ്ങളുടെ അഭ്യസന രീതികളിൽ ദൈവിക ലക്ഷ്യ ങ്ങളെക്കാൾ മാനുഷികമായ പല ഘടകങ്ങളും ഉയർന്നു നിന്നിരുന്നു. ആത്മീയ ജീവിത ത്തിന്റെ ശക്തിസ്രോതസ്സുക ളായി മാറേണ്ടവ ദൈവിക മല്ലാത്ത ലക്ഷ്യങ്ങളാൽ വികലമാക്കപ്പെട്ടു. അങ്ങനെ അവയുടെ ആത്മീയ മൂല്യത്തിൽ ശോഷണം സംഭ
الحاله
ദാനധർമ്മം ചെയ്യു ന്നത് പലപ്പോഴും കിട്ടുന്ന വന്റെ ഗുണത്തെക്കാൾ കൊടുക്കുന്നവൻ്റെ പെരു മയ്ക്കു വേണ്ടിയുള്ളതായിരു ന്നു. അതോടെ, ആ പുണ്യ പ്രവൃത്തിയുടെ ആത്മീയ മാനം നഷ്ടപ്പെടുകയായി. ഭക്തി പ്രാർത്ഥിക്കുന്ന ഒരു മഹാൻ’ എന്ന് മാലോകരെ കൊണ്ട് പറയിപ്പിക്കുന്ന തിനായി മാറി. ഉപവാസ മാകട്ടെ, മറ്റുള്ളവർക്കു മുന്നിൽ ‘താൻ വലിയ പരിത്യാഗിയാണ്’ എന്ന് കാണിക്കുന്നതിനുള്ളതാ യി. അതുകൊണ്ടാണ്, തൻ്റെ കാലത്തെ ആത്മീയ അനുഷ്ഠാനങ്ങളെ ഈശോ കുറ്റപ്പെടുത്തിയത്.
രക്ഷയുടെ ദൈവവചനം സ്വീകരിക്കുവാൻ സാധിക്കാതെ പോയ ഭക്തരായ യഹൂദരോട് ഈശോ ചോദിക്കുന്നു: ‘പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തിൽ നിന്നുള്ള മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കുവാൻ കഴിയും?’ (യോഹ. 5.44). ഈശോ തുടർന്നു: ‘സത്യമായും ഞാൻ നിങ്ങളോട് പറയുന്നു. അവർക്കുള്ള പ്രതിഫലം ലഭിച്ചു കഴിഞ്ഞു.’ ഈശോയുടെ വാക്കുകളുടെ വളരെ കൃത്യമായ വിവർത്തനം ഏതാണ്ട് ഇങ്ങനെയാണ്: “അവർക്ക് കിട്ടാനുള്ളത് മുഴുവൻ കിട്ടി; കൂടുതലൊന്നും കിട്ടിയില്ല.” ലൗകികമഹത്വത്തിനായി ചെയ്യുന്ന ഒന്നിനും ദൈവസന്നിധിയിൽ വില ഇല്ല എന്ന് ഇതിലൂടെ അവിടുന്ന് പഠി പ്പിക്കുന്നു. ദൈവത്തിലേക്കും അവിടുത്തെ കൃപകളിലേക്കും നമ്മെ നയിക്കുന്ന യാഥാർത്ഥ മതാത്മക ജീവിതവും ലൗകിക വ്യഗ്രതകളും ഒരു മിച്ചു പോകില്ല എന്ന് അവിടുന്ന് അർത്ഥമാക്കുന്നു.
ഹൃദയത്തെ പരിശോധിക്കുക
മനുഷ്യപ്രകൃതി ദുർബലമാണ്. നല്ല ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന ദൗത്യത്തിൽ വരെ സ്വാർത്ഥത കയറിക്കൂടാം. ലക്ഷ്യത്തെ ബാധിക്കത്തക്ക വിധത്തിൽ തന്നെ ഈ സ്വാർത്ഥത സ്വാധീനം ചെലുത്താം. നാം വളരെ സത്യസന്ധതയോടും ജാഗ്രതയോടും കൂടി പ്രവർത്തിച്ചില്ലെങ്കിൽ ഈ സ്വാർത്ഥ ലൗകിക ലക്ഷ്യങ്ങൾ നമ്മുടെ സ്വർഗ്ഗീയദൗത്യത്തിൻ്റെ നിയന്ത്രണം പിടിച്ചെടുക്കാനും അതിലുള്ള ദൈവിക മൂല്യങ്ങൾ ചോർത്തിക്കളയാനും സാധ്യതയുണ്ട്.
വിശ്വാസജീവിതം എന്നത് ബാഹ്യപ്രവർത്തനങ്ങളെക്കാൾ ആന്തരികമനോഭാവമാണെന്ന് ഈശോ വ്യക്തമാക്കുന്നു. അക്കാലത്തെ മതനേതാക്കളെ ഈശോ വിമർശിക്കുന്നത് അവരുടെ ആന്തരിക ലക്ഷ്യങ്ങൾ നോക്കിയാണ്. അവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യം മൂലം ഈശോ അവരെ ‘കപടനാട്യക്കാരേ’ എന്ന് വിളിക്കുന്നു. അവരുടെ വീക്ഷണം മൂലം അവരെ ‘അന്ധരായ വിഢികളെ’ എന്നും വിളിക്കുന്നു. അത് അവർ സ്വർഗ്ഗീയ ലക്ഷ്യം ഇല്ലാതെ ഭൗതിക മഹത്വം മാത്രം നോക്കി ജീവിക്കാൻ ഇടയായതു കൊണ്ടാണ്.
യഥാർത്ഥമായ ആത്മീയ ജീവിതം നയിക്കുന്നതിന് ക്രമമായും സത്യസന്ധമായും ഹൃദയപരിശോധന നടത്തണമെന്നും വൈകല്യങ്ങൾ കണ്ടെത്തി തിരുത്തണമെന്നും ഈശോ പഠിപ്പിക്കുന്നു. നമ്മെ അശുദ്ധരാക്കുന്നത് പുറത്തു നിന്ന് വരുന്നവയല്ല ഉള്ളിൽ ഉള്ളവയാണെന്ന് അവിടുന്നു ചൂണ്ടിക്കാണിക്കുന്നു. ‘ഒരുവൻ്റെ ഉള്ളിൽ നിന്നും പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാൽ ഉള്ളിൽ നിന്ന് മനുഷ്യൻ്റെ ഹൃദയത്തിൽ നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്‌ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മുഢത എന്നിവ പുറപ്പെടുന്നത്. അവ മനുഷ്യനെ അശുദ്ധനാക്കുന്നു’ (മാർക്കോ.7.21-23). പ്രാർത്ഥന
കർത്താവായ ഈശോയേ, എന്നെ അവിടുത്തെ തിരുരക്തത്താൽ കഴുകി എന്നിലുള്ള ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദുഷണം, അഹങ്കാരം, മൂഢത എന്നിവയിൽ നിന്നും മോചിപ്പിക്കണമേ. പരിശുദ്ധ അമ്മേ, യൗസേപ്പിതാവേ, ഈ നോമ്പുകാലം എനിക്ക് യഥാർത്ഥമായ ആന്തരിക വിശുദ്ധീകരണത്തിനുള്ള കാലമാകുവാൻ മാധ്യസ്ഥം പ്രാർത്ഥിക്കണമേ. ആമ്മേൻ.