

നമ്മെ പലരും താഴ്ത്തി ക്കെട്ടിയിട്ടുണ്ടാകാം, കുറ്റപ്പെടുത്തിയിട്ടുണ്ടാ കാം. അതുകൊണ്ട് ദൈവസന്നിധിയിൽ നമ്മുടെ വില ഒരിക്കലും ഇടിയുന്നില്ല. നീ ദൈവസന്നിധിയിൽ എപ്പോഴും പ്രധാന പ്പെട്ട വ്യക്തിയാണ്. യേശു നിന്നെ സ്നേഹിക്കുന്നു
ഒരിക്കൽ ഒരു സഹോദരി പ്രാർത്ഥിക്കാൻ വന്നു. ഉന്നതപഠനം നടത്തി യവളാണ്. ഡോക്ടറേറ്റുണ്ട്. നല്ല ജോലിയും ലഭിച്ചു. ഉയർന്ന ശമ്പളം. അവൾ ഓടിപ്പാഞ്ഞ് ജോലി ചെയ്‌തു. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ വരുടെയും പ്രശംസ പിടിച്ചുപറ്റി. ഇക്കാലത്ത്, അവിടത്തെ ഒരു ഉന്നതവ്യക്തി അവളെ നോട്ടമിട്ടു. വളഞ്ഞ വഴികളിലൂടെ ശ്രമം തുടങ്ങി. വളരെ മാന്യ നായി സംസാരിച്ചു. അവളുടെ ബഹുമാനം നേടി. ജോലിക്കാര്യത്തിന് അവർ ഒരുമിച്ച് യാത്ര ചെയ്തു. വളരെ മാന്യമായി പെരുമാറി. അവളുടെ ആദ രവ് കൂടി വിവാഹിതനായ അയാളെ അപ്പനെപ്പോലെ അവൾ കരുതി. എന്നാൽ, ഒരു യാത്രക്കിടയിൽ ഒരു ഹോട്ടൽ മുറിയിൽ വച്ച് അയാൾ അവളെ ബലാത്സംഗം ചെയ്തു. ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രവൃത്തി. അവൾ ആകെ തകർന്നു. ആരോടും പറയാൻ പറ്റാത്ത അവസ്ഥ. അവ ളുടെ മനസ്സിൽ വെറുപ്പും അതു പ്രകടിപ്പിക്കാൻ പറ്റാത്ത സ്ഥിതിയും.
വളരെ പ്രസരിപ്പോടെ നടന്ന അവൾ മൗനിയായി. സാവകാശം ജോലി യിൽ താത്പര്യമില്ലാതായി. ഒരു ദിവസം ജോലി രാജിവച്ചു. വീട്ടുകാർ അമ്പ രന്നു. ഇവൾക്കെന്തു പറ്റി എന്നായി ചിന്ത. അവൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. ഈ അവസ്ഥയിലാണ് ഡിവൈനിൽ ധ്യാനത്തിനെത്തിയത്. അവൾ എന്നെ കാണാൻ വന്നു. ഞാൻ പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞ പ്പോൾ അവൾ പെട്ടെന്ന് ഇങ്ങനെ പറഞ്ഞു: ഒരു പെൺകുട്ടിക്ക് ഏറ്റവും വിലപ്പെട്ടത് എന്താണോ. ആ ചാരിത്യം എനിക്ക് നഷ്‌ടപ്പെട്ടു. അച്ചൻ കൂടു തലൊന്നും ചോദിക്കരുത്. അപ്പോൾ, ഞാൻ എൻ്റെ മേശയിൽ നിന്ന് ഒരു നൂറുരൂപ എടുത്ത് അവളെ കാണിച്ചു കൊണ്ട് ഇതെന്താണ് എന്ന് ചോദിച്ചു. അവൾ പറഞ്ഞു: നൂറുരൂപ. ഇതിൻ്റെ വിലയെന്താണ്? ഞാൻ വീണ്ടും ചോദി ച്ചു. നൂറുരൂപ. ഞാൻ ആ നൂറുരൂപ ചുരുട്ടി നിലത്തിട്ട് കുറെ പ്രാവശ്യം ചവിട്ടി. അതിനു ശേഷം ആ നോട്ടെടുത്ത് അവളെ കാണിച്ചിട്ട് ചോദിച്ചു: ഇതെന്താണ്? നൂറുരൂപ. ഞാനിത് ചുരുട്ടുകയും നിലത്തിട്ടു ചവിട്ടുകയും ഒക്കെ ചെയ്തിട്ടും ഇതിൻ്റെ വിലയ്ക്ക് എന്തെങ്കിലും മാറ്റം വന്നോ? അവൾ പറഞ്ഞു: ഇല്ല.
എന്നാൽ നീ അറിഞ്ഞിരിക്കുക. ഈ ലോകത്തിൽ ആരെല്ലാം എന്തെല്ലാം നിന്നോട് ചെയ്താലും അവർക്കൊന്നും നശിപ്പിക്കാനാകാത്ത ഒരു വില യാണ് ദൈവം നിനക്കിട്ടിരിക്കുന്നത്. ലോകത്തിൽ ഒരു വ്യക്തിക്കും അത് നശിപ്പിക്കാൻ പറ്റില്ല. അതുകൊണ്ട്, നീ ദൈവസന്നിധിയിൽ എപ്പോഴും വില യുള്ള വ്യക്തിയാണ്
നമ്മെ പലരും താഴ്ത്തിക്കെട്ടിയിട്ടുണ്ടാകാം, കുറ്റപ്പെടുത്തിയിട്ടുണ്ടാകാം. അതുകൊണ്ട് ദൈവസന്നിധിയിൽ നമ്മുടെ വില ഒരിക്കലും ഇടിയുന്നില്ല. നീ ദൈവസന്നിധിയിൽ എപ്പോഴും പ്രധാനപ്പെട്ട വ്യക്തിയാണ്. യേശു നിന്നെ സ്നേഹിക്കുന്നു. നിൻ്റെ ജീവിതം നീ യേശുവിൻ്റെ മുമ്പിലേക്ക് കൊണ്ടു വരിക. അവിടെയാണ് നിൻ്റെ മഹത്വം പ്രസരിക്കുന്നത്. ലൈംഗികമേഖല് യിൽ ഏതെങ്കിലും വിധത്തിൽ നമ്മളെ ആരെങ്കിലും ദുർവിനിയോഗം ചെയ്തിട്ടുണ്ടെങ്കിൽ പ്ലേച്ഛമായ ഓർമ്മകളും സംഭാഷണങ്ങളും തലക്കകത്ത് ആരെങ്കിലും പാകിയുട്ടെങ്കിൽ, കുറ്റബോധം കിടപ്പുണ്ടെങ്കിൽ ഈ മേഖല യിൽ വന്നിട്ടുള്ള എല്ലാ ആശുദ്ധിയും ഈശോയുടെ മുമ്പിൽ പറഞ്ഞ് പ്രാർത്ഥിക്കുക. ആ വ്യക്തികളെ ഓർത്ത് അവരോട് ക്ഷമിക്കുക. ഈശോ യുടെ രക്തം കൊണ്ട് അവരെ കഴുകണമെന്ന് പ്രാർത്ഥിക്കുക. ഈ സ്നേഹ ത്തിന് ഒരു പ്രത്യേകതയുണ്ട്. അവർക്ക് കൊടുക്കുവാനുള്ള സ്നേഹമാണ് ഈശോ കുരിശിൽ നിന്ന് നിനക്ക് തരുന്നത്.
