നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിൽ വിശ്വസിക്കുവിൻ, എന്നിലും വിശ്വസി ക്കുവിൻ” (യോഹ 14:1) ൽ നാം കാണുന്നു.
സ്വസ്ഥത ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. ഈശോ ആശംസിക്കുന്നതും അതു തന്നെ. എപ്പോഴും സ്വസ്ഥതയോടെ ഇരിക്കുവിൻ. സ്വസ്ഥത ഉണ്ടെങ്കിലേ മനസ്സിനു സമാധാനവും സന്തോഷവും ഉണ്ടാവു. പ്രാർത്ഥിക്കുവാൻ സാധി 4. ഉറങ്ങാനാവു.
ഓരോ മോഹവും പൂവണിയുമ്പോൾ സന്തോഷം ഉണ്ടാകുന്നു. ഏറ്റവും വലിയ മോഹം പൂവണിയുമ്പോൾ ഏറ്റവും വലിയ സന്തോഷം ഉണ്ടാകുന്നു. മനുഷ്യൻ്റെ ഏറ്റവും വലിയ മോഹം സ്നേഹിക്കപ്പെടുവാനുള്ളതാണ്. അതു ഓരോജീവിതത്തിലും മുറിവും കുറവും ഉണ്ടാക്കുന്നു. സ്നേഹത്തിനായുള്ള ദാഹം പൂർണ്ണമായി ശമിപ്പി ക്കുവാൻ ഈ ലോകത്തി ലുള്ള ഒന്നിനും സാധിക്കില്ല. അപ്പനോ, അമ്മ‌യ്ക്കോ, ഭാര്യയ്ക്കോ മക്കൾക്കോ സഹപ്രവർത്തകർക്കോ ആർക്കും അതിന് പൂർണ്ണ മായി സാധിയ്ക്കില്ല. അവർ തരുന്ന സ്നേഹം അവർ വിടവാങ്ങുന്നതോടെ ശൂന്യ തയായി മാറുന്നു. മുറിവാകുന്നു നമ്മുടെ കുറവുകളെ നിറവുകളാക്കുവാനും മുറി വുകൾ സൗഖ്യപ്പെടുത്തു വാനും ദൈവപിതാവ് ആഗ്ര ഹിക്കുന്നുണ്ട്. അതിനായി, അവിടുന്നു തന്റെ ഏകപു ത്രനെ ലോകത്തിലേക്കു അയച്ചിരിക്കുന്നു. ഈ സത്യം മനസ്സി ലാക്കി, അംഗീകരിച്ച് അനുഭവി ച്ചാൽ നമ്മെ ഭയപ്പെടു ത്തുന്ന യാതൊരു അസ്വ സ്ഥതയും നിലനിൽക്കില്ല. അതിനായി മനസ്സ് ദൈവ സ്നേഹം കൊണ്ടു നിറയ ണം. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: ‘ദൈവ ത്തിൽ വിശ്വസിക്കുവിൻ, എന്നിലും വിശ്വസിക്കുവിൻ’ എന്ന്. ദൈവം നമുക്ക് പിതാ വാ ണ്.ആ പിതാവ് സ്നേഹം തരുന്നവനാണ്. അതു നമുക്കു തരാൻ അവി ടുന്നു ഈശോയെ ലോക ത്തിലേക്ക് അയച്ചു. അതു കൊണ്ടാണ്, “ദൈവത്തിൽ വിശ്വസിക്കുന്നതിനൊപ്പം എന്നിലും വിശ്വസിക്കുവിൻ’ എന്ന് ഈശോ പറയുന്നത്. ഒരു വ്യക്തിയെ സ്നേഹം കൊണ്ടു നിറയ്ക്കാനാകു ന്നത് ദൈവത്തിനു മാത്രമാ ണ്. നാം ദൈവത്തിൽ വിശ്വ സിക്കുമ്പോൾ ദൈവത്തോട് പ്രാർത്ഥിക്കു മ്പോൾ, നമ്മുടെ മനസ്സ് സ്നേഹം തരുന്നവനിലേക്കു തിരിയു
ന്നു.
ഈശോ പുൽക്കൂട്ടിലാണ് പിറന്നത്. സ്ത്രീകളുടെ സാധാരണ ഈറ്റില്ല മല്ല പുൽക്കൂട്. കുറവുകളുള്ള അവിടെ, ഈശോ ജനിക്കുന്നത് നമ്മുടെ കുറ വുകളെ നിറവുകളാക്കുവാനാണ്. കാലിത്തൊഴുത്തിലാണ് പിറന്നതെങ്കിലും ഈശോയുടെ മനസ്സ് കുറവില്ലാത്തതായിരുന്നു. എല്ലാവർക്കും ഇടമുള്ളതായി രുന്നു. നമ്മുടെ കുറവുകൾ നിറവുകളാകണമെങ്കിൽ, നമ്മുടെ മനസ്സ് ഈശോ യുടേതുപോലെ നിറവുള്ളതാകണം. നിറവുള്ള മനസ്സ് എന്നാൽ എന്താണ്? എല്ലാവർക്കും ഇടമുള്ള മനസ്സ് എന്നാണതിനർത്ഥം. ഈശോയുടെ മനസ്സിൽ എല്ലാവർക്കും ഇടമുണ്ടായിരുന്നു. മുഖത്തു തുപ്പിയവനും കുരിശിൽ തറച്ച വനും നിന്ദിച്ചവനും എല്ലാം അവിടെ ഇടമുണ്ടായിരുന്നു. നമ്മുടെ മനസ്സിൽ നമുക്ക് ഇഷ്‌ടമുള്ളവർക്കും നമ്മെ പ്രോത്സാഹിപ്പിച്ചവർക്കും ഒക്കെ ഇടമു ണ്ടാവും. എന്നാൽ കുറ്റപ്പെടുത്തുന്നവർക്കോ, അപഖ്യാതി പറഞ്ഞു പരത്തു ന്നവർക്കോ ഒന്നും ഇടമുണ്ടാവില്ല. പിതാവായ ദൈവത്തിലുള്ള, ദൈവപുത്ര നിലുള്ള വിശ്വാസം വഴിയായി, നമ്മുടെ മനസ്സിൽ നിന്നും ആരെയും പുറ ത്താക്കാത്തപ്പോൾ നമ്മുടെ മനസ്സിന് സ്വസ്ഥത ലഭിക്കുന്നു. ഈശോയെ പ്പോലെ ആരെയും തള്ളിക്കളയാതെ എല്ലാവരെയും ഉൾക്കൊള്ളുമ്പോൾ സ്വസ്ഥത ലഭിക്കും.
മറ്റൊരു കാര്യം, സ്വസ്ഥത വേണമെങ്കിൽ നാം പരാതി പറയുന്നത് നിർത്ത ണമെന്നുള്ളതാണ്. വല്ലാത്ത ഒരു പ്രശ്‌നക്കാരനാണ് പരാതി പറയുന്ന, പരി ഭവിക്കുന്ന ആകുലതയോടെ കാര്യങ്ങൾ നോക്കിക്കാണുന്ന നമ്മുടെ മനോ ഭാവം. ഈശോ യോഹ 14:1 ൽ പറഞ്ഞതുപോലെ, ദൈവത്തിലും ദൈവപു ത്രനിലും വിശ്വാസമർപ്പിക്കാൻ കഴിയാത്തവരിൽ നിന്ന് പരാതിയും കുറ്റംപ റച്ചിലും എപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കും. ഇത് അവിശ്വാസം വഴി സാത്താൻ ഉള്ളിൽ കുടികൊള്ളുന്നതിൻ്റെ തെളിവാണ്.
കാൽവരിമലയിൽ വച്ചു മുഖത്തടിച്ചവരെക്കുറിച്ചോ തുപ്പിയവരെക്കുറിച്ചോ ഒന്നും ഈശോ പരാതി പറഞ്ഞില്ല. ‘അവരോട് ക്ഷമിക്കണമേ’ എന്നു പ്രാർത്ഥിക്കുക മാത്രം ചെയ്യുന്നു (ലൂക്ക 23:34). ഈശോയുടെ ഹൃദയത്തിൽ പരാതി ഇല്ലാതിരുന്നതുകൊണ്ട് സാത്താന് ഈശോയുടെ ഹൃദയത്തിൽ പ്രവേശിക്കാൻ സാധിക്കുന്നില്ല. നമുക്ക് ഇത് സാധിക്കണമെങ്കിൽ ദൈവം ഓരോ ദിവസവും നമുക്കായി ക്രമീകരിക്കുന്നവയെ അംഗീകരിക്കാനും, പരി ഭവം കൂടാതെ സ്വീകരിക്കുവാനും സാധിക്കണം.
മൂന്നാമതായി വേണ്ടത്, അനുസരണയാണ്. ദൈവത്തെ അനുസരി ക്കുന്നവന് സ്വസ്ഥതയുണ്ടാവും. സമാധാനവും സന്തോഷവും ഉണ്ടാവും. മനു ഷ്യൻ്റെ സ്വസ്ഥത നശിപ്പിച്ചത് അനുസരണക്കേടായിരുന്നു. പറുദീസയിൽ സംഭവിച്ച അനുസരണക്കേട്. അതിനുള്ള പരിഹാരമാകട്ടെ, അനുസരണവും. ദൈവം നേരിട്ടും അധികാരികളിലൂടെയും സഹപ്രവർത്തകരിലൂടെയും ഒക്കെ നമ്മോട് നിർദ്ദേശിക്കുന്നവ വിനയപൂർവ്വം സ്വീകരിക്കാനായാൽ, നമുക്ക് സമാ ധാനവും സ്വസ്ഥതയും തനിയെ കൈവരും. ഓരോ അനുസരണത്തിലും എളിമയുണ്ട്. ഓരോ എളിമയും വിശുദ്ധീകരിക്കുന്നു. അനുസരണക്കേട് അഹ ങ്കാരവും അശുദ്ധിയുമാണ്.
നാലാമതായി, ദൈവം അനുവദിക്കുന്ന പരീക്ഷണങ്ങളെ വിശ്വാസപൂർവ്വം ഉൾക്കൊള്ളാനാവണം. അത് ദൈവം അനുവദിക്കുന്നത് നമ്മുടെ ഉയർച്ചയ്ക്കും മഹത്ത്വത്തിനും അനുഗ്രഹത്തിനും വേണ്ടിയാണ്. ദൈവം നമ്മെ ഉയർത്തുവാൻ ഒരുക്കുന്ന വഴികളാണവ.
നമുക്കു പ്രാർത്ഥിക്കാം
കർത്താവായ ഈശോയേ, ഞാനാഗ്രഹിക്കുന്ന സ്വസ്ഥതയും സമാധാ നവും കൈവരിക്കാൻ, എല്ലാവരോടും പരിധികളില്ലാതെ ക്ഷമിക്കുവാനും മാപ്പ് കൊടുക്കുവാനും എന്നെ അനുഗ്രഹിക്കണമേ ആരോടെങ്കിലുമുള്ള അകൽച്ച ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ, അവരുമായി രമ്യപ്പെടുവാൻ എന്നെ ഒരുക്കണമേ. സഭയിൽ ശുശ്രൂഷ ചെയ്യുന്നവരെ ബഹുമാനിക്കുവാനും ആദരിക്കുവാനും അവരുടെ വാക്കുകൾ അനുസരിക്കുവാനും എന്നെ ശക്തി പ്പെടുത്തണമേ. എനിക്കുണ്ടാകുന്ന എല്ലാ പരീക്ഷണങ്ങളിലും വിശ്വാസ ത്തിൽ നിലനിൽക്കുവാനും പ്രത്യാശ കൈവിടാതിരിക്കുവാനും എന്നെ സഹാ യിക്കണമേ. ആമ്മേൻ