
എന്റെ പേര് സാലി. ഏകസ്ഥ യായ ഞാൻ ജീവിതത്തിലൂടെ യേശു വിനെ രക്ഷകനും നാഥനും കർത്താ വുമായി സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ 26 വർഷക്കാലമായി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പ്രേഷിത ശുശ്രൂഷ ചെയ്യുന്നു. “ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതി രിക്കാൻ സൂക്ഷിച്ചു കൊള്ളുക” (മ (070)0. 18:10). ദൈവത്തിന്റെ വിളിയും തിരഞ്ഞെ ടുപ്പും എത്ര നിഗൂഢമാണ്. നിസ്സാര രായ മനുഷ്യരെക്കൊണ്ട് വൻ കാര്യ ങ്ങൾ ചെയ്യിക്കുന്നു. വി. ബൈബിൾ ഉട നീളം പരിശോധിച്ചാൽ കണ്ടെത്താൻ കഴിയും. ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പ് ഉദാഹരണം. മറ്റൊന്ന് ദാവീദിന്റെ തിര ഞ്ഞെടുപ്പ്. കേവലം, ആടുകളെ മേയ്ച്ചു നടന്ന ദൈവം ഇസ്രായേൽ ജനത്തിന് രാജാവാക്കുന്നു. ദൈവം പറയുന്നു: “ജസ്സെയുടെ പുത്രനായ ദാവീദിൽ എൻ്റെ ഹൃദയ ത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാൻ കണ്ടെത്തിയിരിക്കുന്നു” (അപ്പ. 13:22). പുറപ്പാടിൻ്റെ പുസ്തക ത്തിൽ മോശയെക്കുറിച്ച് പരാമർശിക്കുന്നു. മോശ, വിക്കുള്ളവൻ ഇസ്രായേൽ ജനത്തെ, ഒരു വലിയ ജനതതിയെ, ഈജിപ്‌തിന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച കാനാൻ ദേശത്തേക്ക് നയി ക്കാൻ നേതാവായി ദൈവം തിരഞ്ഞെടുക്കുന്നു. പ്രിയപ്പെട്ടവരേ, ഇപ്രകാരം തന്നെ എൻ്റെ ജീവിതത്തിലും ഉന്ന തമായ വിളിയും തിരഞ്ഞെടുപ്പും തന്ന് ദൈവം എന്നെ അനുഗ്ര ഹിച്ചു. ആറു സഹോദരരിൽ നിന്ന് വെറും സിസാരയായ എന്നെ ദൈവം കുടുംബത്തിൻ്റെയും തലമുറകളുടെയും രക്ഷയ്ക്കു വേണ്ടി തിരഞ്ഞെടുത്തു. വചനം ഇപ്രകാരം പറയുന്നു: “മാതാ വിന്റെ ഉദരത്തിൽ നിനക്ക് രൂപം നല്‌കുന്നതിനു മുൻപേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുമ്പേ ഞാൻ നിന്നെ വിശു ദ്ധീകരിച്ചു. ജനതകൾക്ക് പ്രവാചകനായി ഞാൻ നിന്നെ നിയോ ഗിച്ചു” (ജെറെ. 1:5). ഒരു തീച്ചുളയനുഭവത്തിലൂടെ കടത്തിവിട്ടുകൊണ്ട് പരിശു ദ്ധാത്മാവിൻ്റെ വീണ്ടും ജനനം ഒരു പുതിയ സൃഷ്ടിയാക്കി മാറ്റി. “ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സ്രഷ്‌ടിയാണ്. പഴ യത് കടന്നുപോയി. ഇതാ പുതിയതു വന്നു കഴിഞ്ഞു” (201..5:17). ഒരു ദൈവരാജ്യാനുഭവം ജീവിതങ്ങളിൽ ഉണ്ടാകാനാണ് നാം ആഗ്രഹിക്കേണ്ടത്, പ്രാർത്ഥിക്കേണ്ടത്. ജീവിതത്തിൽ സംഭവി ക്കുന്ന എല്ലാ തിക്താനുഭവങ്ങളും ഉപരി നന്മയ്ക്കായി ദൈവം പരിണമിപ്പിക്കുന്നു. “ഇതെന്ത്, എന്തുകൊണ്ട് എന്നിങ്ങനെആർക്കും ചോദിക്കാൻ സാധിക്കുകയില്ല. യഥാ കാലം എല്ലാം വെളിവാകും” (പ്രഭാ. 39:17). വിശുദ്ധരിലൂടെ യേശു പറയുന്നു: എളിമയു ള്ളവരോടു കൂടെ മാത്രമാണ് എന്റെ വാസം എന്ന്. നമുക്ക് ആർക്കും എളിമപ്പെ ടാൻ മനസ്സില്ലാത്ത വർ ആണ്. എന്നാൽ, ദൈവം പല വിധ തകർച്ചകൾ, രോഗങ്ങൾ, പ്രതിസന്ധികൾ ഇവയിലൂടെ നമ്മെ എളിമപ്പെടുത്തി അവിടുത്തെ കരങ്ങളിൽ ഒരു ഉപകരണമാക്കി മാറ്റുവാൻ കാത്തിരിക്കുന്നു. “നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാകുക. അപ്പോൾ കർത്താവിൻ്റെ കൃപയ്ക്ക് നീ പാത്രമാകും” (പ്രഭാ. 3:18). ഈ ഭൂമിയിലെ താല്‌കാലികമായ ജീവിതത്തിൽ ദൈവത്തെ നേടിയെ ടുത്തുകൊണ്ട് ഓരോ അനുഗ്രഹങ്ങളായി മാറാൻ നമുക്ക് ശ്രമിക്കാം. “ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിൻ്റെ പേര് ഞാൻ മഹത്തരമാക്കും. അങ്ങനെ നീ ഒരു അനുഗ്രഹമായി രിക്കും” (ഉല്. 12:2).
