അന്തരീക്ഷത്തിൽ അശുദ്ധ ശക്തികളുണ്ട്. അവയാണ് നമ്മുടെ മനസ്സിലേക്ക് വെറുതെ ചീത്ത ചിന്തകൾ അടിച്ചു കയറ്റുന്നത്. വെറുതെ സങ്കടം വരുക, ഭയം തോന്നുക, അശുദ്ധ ചിന്തകൾ വരുക എല്ലാം ഈ ശക്തികളുടെ പണിയാണ്. വചനം ഉറക്കെ വായിക്കുമ്പോൾ അവ അടിച്ചകറ്റപ്പെടുന്നു
സുവിശേഷങ്ങളിലും അപ്പസ്തോല പ്രവർത്തനങ്ങളിലും രേഖ പ്പെടുത്തപ്പെട്ടിരിക്കുന്നതുപോലെ നമ്മുടെ ദൈവം ഇന്നും രോഗികളെ സുഖപ്പെടുത്തുന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുന്നു. പൈശാ ചിക പീഡകളിൽ നിന്നും വിടുതൽ കൊടുക്കുന്നു. ദൈവം അവി ടുത്തെ വചനം നല്കുന്നു. അവിടുത്തെ പരിശുദ്ധാത്മാവിനെ നല്കു ന്നു. നമ്മുടെ അടിസ്ഥാനപരമായ ആവശ്യമാണ് ദൈവവചനം. ദൈവ വചനം നമ്മുടെ തലയിൽ ഇല്ലെങ്കിൽ സാത്താൻ അവിടെ കയറിക്കൂ ടും. അവിടെ അവൻ്റെ വർക്ക്ഷോപ്പ് ആക്കും. നമുക്കെല്ലാം മാനസാന്തരം വേണം. ഈശോ പറ യുന്നു: നിങ്ങൾ മാനസാന്ത രപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗരാ ജ്യത്തിൽ പ്രവേശിക്കുക യില്ല (മത്ത 18:3). മാനസാന്ത രപ്പെട്ടാൽ പോരാ, ശിശുക്ക ളെപ്പോലെ ആകണം. ദൈവപിതാവിനെ അബ്ബാ, അപ്പച്ചാ എന്നു വിളിക്കു വാൻ സ്വാതന്ത്യവും സ്നേഹവും വിനയവുമുള്ള ശിശുക്കൾ. ദൈവവചനം നമുക്ക് ഈ ശേഷി തരുന്നു. വചനം തലയിലില്ലെങ്കിൽ സാത്താൻ വിഷചിന്തകളുമായി വരും. അമേരിക്കയിൽ ഉണ്ടായ ഒര നുഭവം പറയാം. അവിടെ ധ്യാനങ്ങളിൽ സാക്ഷ്യം പറ യാൻ വരുന്ന ഒരു ദമ്പതിക ളുണ്ടായിരുന്നു. അവരുടെ തൊണ്ടയിലെ ക്യാൻസർ സുഖപ്പെട്ടതാണ്. അകലെ നിന്നും വിമാനത്തിലാണ് വരുക. അങ്ങനെ ഇരിക്കെ, കുറേക്കാലമായി വരാതായി. കാരണം അന്വേഷിച്ചപ്പോൾ, അവർ വല്ലാത്ത അപകട ത്തിൽപ്പെട്ട വിവരമറിഞ്ഞു. അവരുടെ കൂട്ടുകാരിൽ ഒരാൾ അവിടെ ഒരു വലിയ വീട് വാങ്ങിച്ചു. അതറിഞ്ഞ പ്പോൾ സാത്താൻ അവരുടെ തലയിൽ വിഷം കുത്തിവച്ചു. അതിലും വലിയ വീട് വാങ്ങി ക്കണം. കടം മേടിച്ച് 14 മുറി കളുള്ള ഒരു വീട് സ്വന്തമാ ക്കി. കടം വീട്ടാൻ രണ്ടാളും അത്യദ്ധ്വാനമായി. ഒന്നിനും സമയം തികയാതായി. പര സ്പ്പരം കുറ്റം പറഞ്ഞു തുട ങ്ങി. അതു വഴക്കായി. അവ സാനം ഒരു ദിവസം വീട്ടിലെ അടുക്കളയിൽ ഭാര്യ രക്ത ത്തിൽ കുളിച്ചും, ഭർത്താവ് നീന്തൽക്കുളത്തിൽ കഴു ത്തിൽ കല്ലു കെട്ടിയും മരിച്ചു കിടന്നു. വചനം ഇല്ലാത്ത തല യിൽ സാത്താൻ ദുഷ്പ്രേര ണയും ദുർമോഹവും കുത്തിവയ്ക്കും. തലയിൽ നിന്നു വരുന്നവയെ വിശ്വസി ക്കരുത്. ശ്ലേച്ഛപാപങ്ങൾ, ദുരാസക്തി, ദ്രവ്യാസക്തി, എല്ലാം തലയിൽ നിന്നാണ് വരുന്നത്. തലയിൽ വരുന്ന ചിന്തകൾ ഈശോയ്ക്കു നിര ക്കുന്നതോ എന്ന് പ്രാർത്ഥിക്കണം. ദൈവത്തോട് ആലോചന ചോദിക്കണം
ഇവിടെ അടുത്ത് ജോലി ചെയ്തിരുന്ന ഒരു യുവാവുണ്ടായിരു ന്നു. അങ്ങനെയിരിക്കെ അവനു വിദേശത്തു ഹോട്ടലിൽ ജോലി കിട്ടി. സാമ്പത്തിക ബുദ്ധിമുട്ട് മാറി. നന്നായി വിശ്വസ്തതയോടെ ജോലി ചെയ്യുന്ന അവനെ ഉടമസ്ഥനും വലിയ താത്പര്യമായി. അപ്പോൾ സ്വന്ത മായി ഒരു ഹോട്ടലു തുടങ്ങാൻ ചിന്ത വന്നു. ജോലിക്കു കൊണ്ടുവന്ന വൻ കൂടുതൽ ശമ്പളം കൊടുക്കാമെന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ ഹോട്ടൽ ആരംഭിച്ചു. അതോടെ വലിയ തിരക്കായി. എന്തുമാത്രം സമയം ജോലി ചെയ്താലും കാര്യങ്ങൾ ഉദ്ദേശിച്ചവിധം നടക്കാതെയായി. കുർബ്ബാന മുടങ്ങി. കുമ്പസാരം മുടങ്ങി. പ്രാർത്ഥന ഇല്ലാതായി. ഭാര്യ വിളിച്ചാൽ സംസാരിക്കുവാൻ പോലും സമയമില്ല. വിവാഹമോചന ത്തിന്റെ പേപ്പറുകളുമായാണ് ഞങ്ങളെ കാണാൻ വന്നത്. പണമുണ്ടാ യപ്പോൾ സാത്താൻ ദ്രവ്യാഗ്രഹം കുത്തിവച്ചതിന്റെ ഫലം! ദൈവവ ചനം ഇല്ലെങ്കിൽ തലയിൽ സാത്താൻ കയറും. നൈറോബിയിൽ വിൻസെൻഷ്യൻ അച്ചന്മാർ വിമാനം ഇറങ്ങി യാൽ വിമാനത്താവളത്തിലെ പല ജോലിക്കാരും കാണാൻ വരും. ഒരു വചനം എഴുതിക്കൊടുക്കാനാണ് വരുന്നത്. അതിന് കാരണമുണ്ട്. കെനി യയിൽ വിൻസെൻഷ്യൻ ധ്യാനകേന്ദ്രമുണ്ട്. അവിടെ പ്രശ്നങ്ങളുമായി എത്തുന്നവർക്ക് അച്ചന്മാർ ദൈവവചനം എഴുതിക്കൊടുക്കും. അതു പറഞ്ഞ് അവർ പ്രാർത്ഥിക്കും. പ്രശ്നപരിഹാരം കിട്ടുന്നു. ദൈവവ ചനം വായിക്കുമ്പോൾ നമ്മെ സ്പർശിക്കുന്ന വചനമാണ് ദൈവം. നമുക്ക് തരുന്ന സുവിശേഷം. ആ വചനം ആവർത്തിച്ചു പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുക. വചനം മൗനമായി പറഞ്ഞാൽ പോരാ. അതു കേട്ട് അന്തരീക്ഷത്തിലെ അശുദ്ധ ശക്തികൾ നീങ്ങിപ്പോകും. അന്തരീക്ഷത്തിൽ അശുദ്ധ ശക്തികളുണ്ട്. അവയാണ് നമ്മുടെ മനസ്സിലേക്ക് വെറുതെ ചീത്ത ചിന്തകൾ അടിച്ചു കയറ്റുന്നത്. വെറുതെ സങ്കടം വരുക, ഭയം തോന്നുക, അശുദ്ധ ചിന്തകൾ വരുക എല്ലാം ഈ ശക്തികളുടെ പണിയാണ്. വചനം ഉറക്കെ വായിക്കുമ്പോൾ അവ അടിച്ചകറ്റപ്പെടുന്നു. ഈ ശക്തി എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും. കിടക്കാൻ പോകുമ്പോഴാകും രണ്ടു വർഷം മുമ്പു നടന്ന ഒരു അനു ഭവം ഓർമ്മിപ്പിക്കുക. രണ്ടു മണിക്കൂർ ഉറക്കം പോകും, രാവിലെ എഴുന്നേൽക്കുമ്പോഴും ചീത്ത ചിന്ത തരും. ചിലപ്പോൾ നമുക്കുണ്ടായ മണ്ടത്തരവും അതുമൂലം ഉണ്ടായ നഷ്ടവും ആവാം മനസ്സിൽ കൊണ്ടു വരുക. നാം വെറുതെ ദുഖിച്ചിരിക്കും. ഇതൊക്കെ സാത്താൻ്റെ പണി യാണ്. എന്നാൽ, ദൈവവചനം കൊണ്ട് സാത്താനെ നേരിടാം. റോമാലേഖനം പറയുന്നു: ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു (8:28). എന്താണ് ഈ നന്മ. അതാണ് അടുത്ത വചനം. തൻ്റെ പുത്രൻ്റെ സാദൃശ്യത്തോട് അനുരൂപരാകുക. അമേരിക്കയിൽ ഒരു ധ്യാനകേന്ദ്രം തുടങ്ങുവാൻ വിൻസെൻഷ്യൻ സഭതീരുമാനിച്ചു. അവിടെ നടത്തുന്ന ധ്യാനങ്ങളിൽ കിട്ടിയ തുകയെല്ലാം അതിനായി അവിടെ ഒരാളെ ഏല്പിച്ചു. ആ തുക മുഴുവൻ നഷ്ടപ്പെ ട്ടു. അതറിഞ്ഞപ്പോൾ എനിക്ക് കരയാനല്ല, പൊട്ടിച്ചിരിക്കാനാണ് തോന്നി യത്. ദൈവം മറ്റെന്തോ ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. അതിനായി പ്രാർത്ഥിക്കുക. ഞങ്ങൾ പ്രാർത്ഥിച്ചു. കുറെക്കഴിഞ്ഞപ്പോൾ ഒരു ഡോക്ടർ ഞങ്ങളെ സഹായിക്കുവാൻ വന്നു. വേറൊരു സ്ഥലത്ത് കൂടു തൽ സ്ഥലവും കെട്ടിടം പണിയാൻ പണവും തന്നു. ദൈവം എല്ലാം ഉപരി നന്മയ്ക്കായി പരിണമിപ്പിക്കുന്നവനാണ്. അതുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കുക. അവിടുത്തെ വചനത്തിന്റെ ശക്തിയിൽ വിശ്വസിക്കുക. അത്ഭുതങ്ങൾ സംഭവിക്കും.