

ദൈവം ആഗ്രഹിക്കുന്നത്, നമ്മൾ പൂർണ്ണ ഹൃദയ ത്തോടെ ദൈവത്തിലേക്ക് തിരിയണമെന്നാണ്. നമ്മൾ ചെയ്യുന്നതോ, സ്വന്തം കഴിവിൽ ആശ്രയി ക്കുകയും. ബന്ധുക്കളു ടെയും സുഹൃത്തുക്കളു ടെയും കഴിവിലും ആശ്രയി ച്ചെന്നിരിക്കും. ബാങ്ക് ഡെപ്പോസിറ്റിലും ശമ്പള ത്തിലും പറമ്പിലെ ആദായ ത്തിലുമൊക്കെ നാം ആശ്ര യിക്കും. അത്തരം സന്ദർഭങ്ങളിൽ ചിലപ്പോൾ നാം ആശ്രയിക്കുന്ന കൊമ്പ് പതുക്കെ ഒന്നൊടിച്ചെന്നു വരും, ദൈവം. എന്തിന്? നമുക്കു വെളിച്ചം തരാൻ.
കാര്യങ്ങൾ പെട്ടെന്ന് നിവർത്തിച്ചു കിട്ടാ നുള്ള മനുഷ്യസഹജമായ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് നാം ദൈവപ്രവൃത്തി കളെ നോക്കുന്നത്. എന്നാൽ, വേദപുസ്തകം പറയുന്നത് ദൈവത്തിനു വേണ്ടി കാത്തിരി ക്കണം എന്നാണ്. നാം ഉദ്ദേശിക്കുന്നതിലും എത്രയോ മെച്ചപ്പെട്ട രീതിയിലാണ് ദൈവം കാര്യങ്ങൾ നടത്തുക. പ്രാർത്ഥനയുടെയും ഫലസിദ്ധിയുടെയും നടുക്കുള്ള കാലഘട്ടം സഹനത്തിന്റേതാണെന്നു നമുക്ക് തോന്നും പിന്നീടുള്ളത് വെളിപ്പെടു ത്തലിന്റേതുമാകും. ദൈവം
വിശ്വസ്തനും ശക്ത നുമാണ്. ദൈവം സ്നേഹ മാണ്; കൂടെ വസിക്കുന്നവ നാണ്. നമ്മുടെ കാര്യത്തിൽ ശ്രദ്ധാലുവാണ് അവിടുന്ന്.
ആകുലതയും ഉത്ക ണയും മാറ്റിവെച്ച് കർത്താ വിനെ കാത്തിരിക്കുക. ഓരോ സഹനത്തിനും ശേഷം കർത്താവ് നമുക്ക് വെളിച്ചവും വിശുദ്ധീകര ണവും തരും. പുതിയ വെളി പ്പെടുത്തലുകൾ തരും. “തിരിച്ചു വന്ന് സ്വസ്ഥമായി രുന്നാൽ നിങ്ങൾ രക്ഷപ്പെ ടും. സ്വസ്ഥതയും ആശ്രയ വുമായിരിക്കും നിങ്ങളുടെ ബലം” (ഏശ. 30:15).
ലോകത്തെ താങ്ങുന്നത് ദൈവമാണ്. നമ്മുടെ സഹ നങ്ങളൊക്കെ ദൈവം അറി ഞ്ഞുകൊണ്ടുള്ളതു തന്നെ യാണ്. അതുകൊണ്ടു തന്നെ, ഉയർന്ന നന്മയി ലേക്ക് അതെല്ലാം അവി ടുന്ന് മാറ്റുകയും ചെയ്യും. സ്വസ്ഥതയും ആശ്രയവുമാ യിരിക്കും നിങ്ങളുടെ ബലം. എന്നാൽ, നാം പല പ്പോഴും അങ്ങനെയായിരി ക്കില്ല. കുറച്ചു പരവേശവും ഉത്കണ്ഠയുമൊക്കെയുണ്ടാ യാലേ തൃപ്തി വരൂ. വണ്ടി യിൽ കയറിയിട്ട് വണ്ടിക്ക കത്തു കിടന്ന് ഓടുന്നവരെ പ്പോലെ. യേശുക്രിസ്തുവാ കുന്ന വണ്ടിയിലാണ് യാത്ര ചെയ്യുന്നത്. അവിടുന്നാണ് ശക്തിയും ബലവും. എന്നാലും അങ്ങനെയാവില്ല പലരുടെയും ചിന്ത. കർത്താവ് പറയുന്നു: നിന്നോട് ഔദാര്യം കാണിക്കുവാൻ ഞാൻ കാത്തിരി ക്കുന്നു. ജോഷ്വായുടെ പുസ്‌തകത്തിൽ മൂന്നാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ പറയുന്നു: “നിങ്ങൾ അനുതപിക്കുകയാണെങ്കിൽ നിശ്ച യമായും നിങ്ങൾക്കുവേണ്ടി ദൈവം അത്ഭുതം പ്രവർത്തിക്കും.” ഇത് നമ്മോടു തന്നെയാണ് പറയുന്നതെന്നോർക്കുക. അനുതാപം എന്നാൽ പൂർണ്ണ ഹൃദയത്തോടെ ദൈവത്തിലേക്കു തിരിയുക എന്നാ ണർത്ഥം. പൂർണ്ണ മനസ്സോടെ ദൈവത്തിൻ്റെ ഇഷ്‌ടം പ്രവർത്തിക്കുക; ദൈവത്തിൽ ആശ്രയിക്കുക: ദൈവത്തിൽ ശരണപ്പെടുക – എന്നു പറഞ്ഞാൽ ആകുലപ്പെടാതിരിക്കുക എന്നാണ് സാരം.
ദൈവം ആഗ്രഹിക്കുന്നത്, നമ്മൾ പൂർണ്ണ ഹൃദയത്തോടെ ദൈവ ത്തിലേക്ക് തിരിയണമെന്നാണ്. നമ്മൾ ചെയ്യുന്നതോ, സ്വന്തം കഴി വിൽ ആശ്രയിക്കുകയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കഴിവിലും ആശ്രയിച്ചെന്നിരിക്കും. ബാങ്ക് ഡെപ്പോസിറ്റിലും ശമ്പള ത്തിലും പറമ്പിലെ ആദായത്തിലുമൊക്കെ നാം ആശ്രയിക്കും. അത്തരം സന്ദർഭങ്ങളിൽ ചിലപ്പോൾ നാം ആശ്രയിക്കുന്ന കൊമ്പ് പതുക്കെ ഒന്നൊടിച്ചെന്നു വരും, ദൈവം. എന്തിന്? നമുക്കു വെളിച്ചം തരാൻ.
തന്റെ രാജ്യവും നീതിയും ആദ്യം അന്വേഷിക്കുക എന്ന് നിർദ്ദേ ശിക്കുന്നതോടൊപ്പം എണ്ണായിരത്തോളം വാഗ്ദാനങ്ങളും നല്കു ന്നുണ്ട് വിശുദ്ധ ഗ്രന്ഥത്തിലൂടെ ദൈവം. ദൈവം വാഗ്ദാനം പാലി ക്കുമെന്നതിൽ സംശയം വേണ്ടാ. നാം വ്യവസ്ഥകൾ പാലിക്കണ മെന്നു മാത്രം. ആരിലെങ്കിലും ദൈവം സ്ഥിരമായി വസിക്കണമെ ങ്കിൽ ആ ആൾ ദൈവത്തിൻ്റെ ആത്മാവിൻ്റെ മൃദുലമായ പ്രേരണ കൾ അനുസരിച്ചേ പറ്റൂ.
ഒന്നാം സ്ഥാനം എപ്പോഴും ദൈവത്തിനായിരിക്കണം. അങ്ങനെ യാണോ സാധാരണയായി നമ്മുടെ പതിവ്? നാം വീട്ടുകാരെയും നാട്ടുകാരെയും പ്രീതിപ്പെടുത്തും. മനുഷ്യപ്രീതി എന്ന പിശാചിന് അടിമയാകും. ആരെങ്കിലും നമ്മുടെ ചെയ്‌തികളെ വിമർശിച്ചു പോയാൽ ആ ആളോടു പകരം വീട്ടിയാലേ സമാധാനമുണ്ടാകൂ. ദൈവം കുരിശു തരുമ്പോൾ അതിൻ്റെ കണക്കു ചോദിക്കും.
ഓർക്കുക, അപ്പോൾ പരിശുദ്ധാത്മാവ് തിരിഞ്ഞുനോക്കുക പോലും ഉണ്ടായെന്നു വരില്ല. മനുഷ്യപ്രീതിയെ ത്യജിച്ച് ദൈവദാസ ന്മാരായി മാറുമ്പോഴാണ് പരിശുദ്ധാത്മാവ് നമ്മിലും നമ്മിലൂടെ മറ്റു ള്ളവരിലും പ്രവർത്തിക്കുന്നത്. മനുഷ്യപ്രീതി എന്ന ദുരഭിമാനം നമുക്കു വെടിയാം; നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
