

ജീവിതത്തിലെ വിപരീത സാഹചര്യങ്ങളുടെ യെല്ലാം ചരട് ശത്രുവിൻ്റെ കൈകളിലാണെന്നു ചിന്തിക്കുന്ന ചില മനുഷ്യരുണ്ട്. അവരുടെ ചിന്ത മുഴുവൻ ശത്രുവിനെ കേന്ദ്രമാക്കിയായിരിക്കും. എനിക്ക് ഈ കുഴപ്പം മുഴുവൻ വരാൻ കാരണം എന്റെ അയൽവാസി എനിക്കെതിരെ എന്തൊ ക്കെയോ ചെയ്തതിട്ടാണ്. അയൽവാസി എന്തു ചെയ്താലും അതു തൻ്റെ ജീവിതത്തിൽ നന്മയാക്കി മാറ്റാൻ കഴിവുള്ള യേശു തന്നോടൊപ്പമുണ്ടെന്ന് ഇത്തരക്കാർ ആലോചിക്കാറേയില്ല. “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ” (റോമ 8:28).ഒരിക്കൽ ധ്യാനത്തിനെ കയാണ്: 6318 ഒരു അമ്മച്ചി പറഞ്ഞ ഒരു കാര്യമോർക്കു അവരുടെ മകൾക്ക് 29 വയസ്സ് പ്രായ മുണ്ട്. 20 വയസ്സായപ്പോൾ മുതൽ കല്യാണാലോചന തുടങ്ങിയതാണ്. ഒന്നും നട ക്കുന്നില്ല. മനോവിഷമം നിരത്തി വച്ച ശേഷം അമ്മച്ചി ശബ്ദം താഴ്ത്തി കൂട്ടിച്ചേർത്തു: എങ്ങനെ നട ക്കാനാണച്ചോ. അയൽപക്ക ത്തൊരു കൂട്ടരുണ്ട്. ഞങ്ങ ളുടെ ഉയർച്ച അവർക്കിഷ്ട മല്ല. അതുകൊണ്ട്, വരുന്ന കാര്യങ്ങളൊക്കെ അവർ മുടക്കുകയാണ്. കാര്യങ്ങളെ അയൽവാ സിയുടെ നിയന്ത്രണത്തി ലേക്കു വിട്ടുകൊടുത്തിരിക്കു കയാണ് ആ സ്ത്രീ എന്നു വ്യക്തമായല്ലോ? അയൽവാ സിയുമായി ശത്രുതയി ലാണ്. ഈ ചിന്ത മൂലം ഭയവും കടുത്ത നിരാശയും ഇവരെ പിടികൂടിയിരിക്കുക യാണ്. ഞാൻ ചോദിച്ചു: അമ്മച്ചിയുടെ മകൾക്ക് ഒരു ജീവിത പങ്കാളിയെ നല്കു ന്നതാരാണ്? ഉടനേ ഉത്തരം വന്നു: അതു ദൈവമാണ്. ദൈവം അമ്മച്ചിയുടെ മകൾക്കു ജീവിത പങ്കാ ളിയെ തരാൻ പോകു മ്പോൾ, അയൽവാസി കയറി തടയുന്നതു കൊണ്ട് ദൈവത്തിന് അതു തരാൻ സാധിക്കാതെ വരുന്നുവെ ങ്കിൽ, നിങ്ങളെ അനുഗ്രഹി ക്കാൻ കർത്താവിനെ അയൽവാസി അനുവദിക്കു ന്നില്ലായെങ്കിൽ, ദൈവത്തേ ക്കാൾ വലിയ ആളായിരി ക്കുമല്ലോ ഈ അയൽ വാസി? എന്റെ ചോദ്യം. അമ്മച്ചിയുടെ മറുപടി: അച്ചൻ പറ യുന്നതു പോലെ ചിന്തിച്ചാൽ ശരിയാണ്. പക്ഷേ, ഞങ്ങളുടെ അനുഭവം ഇങ്ങനെയാണ്. ഇതുപോലെയാണ് പലരും. തൻ്റെ സാഹചര്യങ്ങളൊക്കെ നിയന്ത്രിക്കു ന്നത് ഇന്ന ഇന്ന വ്യക്തികളാണ്. അവർ തനിക്ക് എതിരുമാണ്. തന്നെ സ്നേഹിക്കുന്ന യേശുവിൻ്റെ കൈകളിലേക്കു തൻ്റെ ജീവിത സാഹചര്യ ങ്ങളെ ഏല്പിച്ചു കൊടുക്കാതെ ശത്രുവിൻ്റെ കരങ്ങളിൽ അവ ഏല്പിക്കുക. “കർത്താവ് സ്വന്തം ജനത്തിൻ്റെ ശക്തിയാണ്; തൻ്റെ അഭിഷിക്തനു സംര ക്ഷണം നല്കുന്ന അഭയസ്ഥാനം അവിടുന്നാണ്” (സങ്കീ. 28:8). മനുഷ്യന്റെ ഹൃദയത്തിൻ്റെ കേന്ദ്രം പിടിച്ചെടുക്കുക എന്നതാണ് സാത്താൻ ആഗ്രഹിക്കുന്നത്. അവിടെ യേശു ഇരുന്നാൽ സാത്താന്റെ പ്രവ ത്തികളൊന്നും ഫലവത്താവുകയില്ല. അതുകൊണ്ടാണ്, ഹൃദയത്തിന്റെ കേന്ദ്രം പിടിച്ചെടുക്കാൻ സാത്താൻ ശ്രമിക്കുന്നത്. ബോധമുള്ള ഒരു മനു ഷ്യനും മനഃപൂർവ്വം ജീവിതത്തിൻ്റെ കേന്ദ്ര സ്ഥാനത്തു നിന്നു യേശുവിനെ മാറ്റുകയില്ല. പിന്നെ, എങ്ങനെ ഇതു സംഭവിക്കുന്നു? മനുഷ്യമനസ്സിൽ ഭയ മുണ്ടാക്കുക. സാത്താനെയും മറ്റു വ്യക്തികളെയും കേന്ദ്രമാക്കി ജീവിതത്തെ വ്യാഖ്യാനിക്കാനായി പ്രേരിപ്പിക്കുക. ഇതാണ്, സാത്താൻ പ്രയോഗിക്കുന്ന തന്ത്രം. രോഗം, സാമ്പത്തികത്തകർച്ച, കുടുംബത്തിലെ അസ്വസ്ഥതകൾ ഇവയൊക്കെ ഉണ്ടാകുമ്പോൾ, ഇത് ആരോ എന്തൊക്കെയോ ചെയ്തതാണ് എന്നു ചിന്തിക്കാൻ സാത്താൻ പ്രേരിപ്പിക്കും. അല്ലെങ്കിൽ, വീടു വച്ചിരിക്കുന്ന സ്ഥലം അത്ര ഗുണമല്ല.. അങ്ങനെയൊക്കെയാണ് സാത്താൻ മനുഷ്യന്റെ ഹൃദയത്തിനു മേൽ ആധിപത്യം പുലർത്തുക. എന്തെല്ലാം വിപരീത സാഹചര്യങ്ങളുണ്ടെങ്കിലും, ഈ പ്രകൃതിയുടെ നാഥ നായ യേശു എന്നോടൊപ്പമുണ്ട്. അതുകൊണ്ട്, ഞാൻ ഭയപ്പെടുകയില്ല. ആ ദൈവം എന്നെ സ്നേഹിക്കുന്നു. ആ ദൈവം ഒരു കാലത്തും എന്നെ അവഗ ണിക്കുകയില്ല, തള്ളിക്കളയുകയില്ല. ഞാൻ നശിച്ചു പോകരുതെന്നാണ് എന്റെ ദൈവത്തിൻ്റെ ആഗ്രഹം. ഇങ്ങനെയുള്ള യഥാർത്ഥമായ ദൈവവചന വിശ്വാ സത്തിന്റെ കാഴ്ചപ്പാടിലേക്കു വരാൻ തയ്യാറാവാതെ, അനുദിന ജീവിത ത്തിലെ സംഭവങ്ങളൊക്കെ നിയന്ത്രിക്കുന്നത് അയൽവാസിയും മന്ത്രവാദിയും കൂടോത്രക്കാരനുമൊക്കെയായി കണ്ട് ഭയം മനസ്സിൽ സ്വരൂപിക്കുക. സാത്താന് ആധിപത്യം പുലർത്താനുള്ള ഒരു വഴിയാണ് ഭയം എന്നതു മറ ക്കാതിരിക്കുക. മനുഷ്യനോട്, നീ ഒരിക്കലും ഭയപ്പെടരുത് എന്നു ദൈവം പറയുന്നു. ഭയം ദൈവവിശ്വാസത്തിന് എതിരായ മനോഭാവവും അടയാള വുമാണ്. “ഞാൻ കർത്താവിനെ തേടി. അവിടുന്ന് എനിക്കുത്തരമരുളി; സർവ്വ ഭയ ങ്ങളിലും നിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു” (സങ്കീ 34:4). അനാവശ്യമായ ഭയവും, അനാവശ്യമായ കുറ്റബോധവും മനുഷ്യൻ ജീവി തത്തിലേക്കു കൊണ്ടുവരരുത്. നമ്മുടെ ഭാഗത്തു നിന്ന് ചിലപ്പോൾ തെറ്റുക ളുണ്ടായേക്കാം. ആ തെറ്റു കഴുകാൻ യേശു നമ്മുടെ മുമ്പിലുണ്ട്. മനസ്സിൽ തെറ്റിനെക്കുറിച്ചു ബോധമുണ്ടായാൽ അതു കഴുകുവാൻ യേശുവിനു വിട്ടു കൊടുക്കുക. അതിനു പകരം, താൻ അങ്ങനെ ചെയ്തല്ലോ, തന്റെ ഭാഗത്തു നിന്ന് ഇങ്ങനെ വന്നല്ലോ എന്ന ചിന്തയാൽ പ്രശ്നത്തിൽ നിന്നുണ്ടായ ഫലം മുഴുവൻ തന്റെ കൈയിൽ ഒതുക്കി വയ്ക്കുകയാണ്. ഇത് ഒരു പൈശാചിക ബന്ധനമാണ്. ഇങ്ങനെ ചിന്തിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം യേശു, കർത്താവല്ല. വിപരീതമായ സാഹചര്യങ്ങളെ നിയന്ത്രിക്കുന്ന യേശു ക്രിസ്തുവിനെയാണ് മനുഷ്യൻ ഉള്ളിലൊതുക്കേണ്ടത്; നാഥനും രക്ഷകനു മായി സ്വീകരിക്കേണ്ടത്. ലോകത്തെ നിയന്ത്രിക്കാൻ കഴിവുള്ള യേശുവേ, അങ്ങ് എൻ്റെ ഹൃദയത്തിൽ വസിക്കണമേ എന്നാണ് ഒരു രോഗി പ്രാർത്ഥി ക്കേണ്ടത്, കടബാധ്യതയുള്ളവർ പ്രാർത്ഥിക്കേണ്ടത്.
