

ദൈവം കൂടെയുള്ളപ്പോൾ രാജാവ് നല്കിയ പോർച്ചട്ടയും ആയുധവും ഉപേക്ഷിച്ച ദാവീദ് അണിഞ്ഞത് ദൈവവിശ്വാസമെന്ന പോർച്ചട്ടയും, കൈയിലെടുത്തത് ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമെന്ന ആയുധവുമാണ്. തനിക്കുവേണ്ടി യുദ്ധം ചെയ്യുന്നത് ദൈവമാണെന്നുള്ള ഉറപ്പായിരുന്നു ദാവീദിൻ്റെ കരുത്ത്
നാമൊക്കെ എത്രയോ വട്ടം കേൾക്കുകയും വായിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ദാവീദിന്റെയും ഗോലിയാ ത്തിന്റെയും കഥ. ആറുമുഴം ഒരു ചാൺ ഉയരമുള്ള, എന്തിനും പോന്ന ഗോലിയാത്തിനെ ഒരാട്ടിടയ ബാലനായ ദാവീദ് മുട്ടുകുത്തിച്ച അത്ഭുത ത്തിലൂടെ, മറ്റു കഥകളിലൂടെയെന്ന വണ്ണം കടന്നു പോവുകയാണോ, നാം ചെയ്തത്? എങ്കിൽ അതുപോരാ.
ഗോലിയാത്തിനെപ്പോലൊരു മല്ലനെ നേരിടാൻ, കവിണയും കല്ലു മായി ഇറങ്ങിത്തിരിക്കാൻ മാത്രം ദാവീദിന് ചങ്കുറപ്പും കരുത്തും നൽകി യതെന്തായിരുന്നു?
ഇസ്രായേലിൽ സാവൂൾ രാജാവിൻ്റെ ഭരണകാലം. ഇസ്രായേലിനെ തിരെ ഫിലിസ്ത്യർ വീണ്ടും പോർവിളി മുഴക്കി. ഇത്തവണ ഫിലിസ്ത്യരുടെ യുദ്ധനിരയുടെ മുന്നിൽ പർവതാരൂപിയായ ഗോലിയാത്താണുള്ളത്. ഗോലിയാത്തിന്റെ അട്ട ഹാസം ചക്രവാളങ്ങളെ നടുക്കി: നിങ്ങളിൽ നിന്നൊ രുവനെ തെരഞ്ഞെടുക്കുക. അവനുമായി ഞാൻ യുദ്ധം ചെയ്യാം. യുദ്ധത്തിൽ ഞാൻ പരാജയപ്പെട്ടാൽ ഞങ്ങൾ, ഫിലിസ്ത്യർ നിങ്ങൾക്കടിമ കളായിരിക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ഇസ്രായേല്യർ ഞങ്ങൾക്ക് അടിമകളായിരിക്കും.
എന്തു ചെയ്യും? പരാ ജയം ഉറപ്പ്. ഇസ്രായേല്യർ ചകിതരായി. ഈ ഘട്ടത്തി ലാണ്, തന്റെ സഹോദര ന്മാർക്ക് ഭക്ഷണവുമായി ജസ്സെയുടെ ഇളയ സന്താന മായ ദാവീദ് യുദ്ധമുഖത്തെ ത്തുന്നത്. ഗോലിയാത്തിന്റെ പരിഹാസവും ആക്ഷേ പവും നിറഞ്ഞ വെല്ലുവിളി കൊച്ചു ദാവീദും കേട്ടു. ദാവീദിന് കോപം വന്നു. ദാവീദിൻ്റെ ചോദ്യം ഉറക്കെ യായി. ആരാണിവൻ? ജീവി ക്കുന്ന ദൈവത്തിന്റെ ജന തയെ നിന്ദിക്കുന്ന ഈ അപ രിഛേദിതൻ?
ദാവീദിന്റെ ചോദ്യത്തെ ക്കുറിച്ച് രാജാവറിഞ്ഞു. ദാവീദ് കൊട്ടാരത്തിലേക്കു വിളിക്കപ്പെട്ടു. കൊട്ടാരത്തി ലെത്തി രാജാവിനെ കണ്ട ക്ഷണം ദാവീദ് പറഞ്ഞു: അവനെയോർത്ത് ആരും അധൈര്യപ്പെടേണ്ട. അങ്ങ് എന്നെ അനുവദിക്കൂ. ആ ഫിലിസ്ത്യനോട് യുദ്ധം ചെയ്യാൻ.
ദാവീദിന്റെ വാക്കുക ളിലെ ആത്മബലം രാജാ വിനെ ആശ്ചര്യപ്പെടുത്തി: നീ ചെറുപ്പമല്ലേ? അവനെ നേരിടാൻ നിനക്കാവുമോ?
สวณใช้ വിടുമോ? അവന്റെ നിശ്ചയദാർഢ്യ മാർന്ന സ്വരം വീണ്ടുമുയർന്നു. എൻ്റെ പിതാവിൻ്റെ ആട്ടിൻപറ്റത്തിൽ നിന്ന് സിംഹമോ കരടിയോ വന്ന് ഒരാടിനെ തട്ടിയെടുത്താൽ, അതിനെ രക്ഷിക്കുവോളം ഞാനവയെ പിന്തുടരും. സിംഹമായാലും കരടിയായാലും എതിർത്താൽ ഞാനവയെ കൊല്ലും. ജീവിക്കുന്ന ദൈവത്തിൻ്റെ സൈന്യത്തെ അപമാനിക്കുന്ന ഈ മല്ലനും അവയിലൊന്നുപോലെയാകും. സിംഹത്തിൽ നിന്നും കരടിയിൽ നിന്നും എന്നെ കാക്കുന്ന കർത്താവ് ഈ ഫിലിസ്ത്യനിൽ നിന്നും എന്നെ രക്ഷിക്കും.
ദൈവത്തിന്റെ രക്ഷയെക്കുറിച്ച് എന്തുറപ്പും വിശ്വാസവുമാണ് ആ ബാലന്റെ വാക്കുകളിൽ രാജാവിന് സന്തോഷമായി: കർത്താവ് നിന്നോ ടുകൂടെയുണ്ടായിരിക്കട്ടെ. പോർച്ചട്ടയും പിച്ചളത്തൊപ്പിയും വാളും -അങ്ങനെ ഒരു യുദ്ധവീരനാവശ്യമായ വേഷമൊന്നും ദാവീദിനിഷ്ടപ്പെ ട്ടില്ല. ഭാരവും ശരീരമനങ്ങായ്കയും ആ വേഷത്തോടുള്ള അപരിചിതത്വ വും. ദാവീദ് അതൊക്കെ ഊരിവച്ചു. എന്നിട്ടോ, ചിരകാല ഉപയോഗം കൊണ്ട് ശരീരത്തിൻ്റെ ഒരവയവമായി മാറിക്കഴിഞ്ഞിട്ടുള്ള തന്റെ വടി യെടുത്തു. സഞ്ചിയിൽ മിനുസമുള്ള അഞ്ചു കല്ലു കരുതി. കവണയെടു ത്തു. എന്നിട്ടു യാത്രയായി.
കവണയും കല്ലും വടിയുമായി തന്നെ നേരിടാനെത്തി നിൽക്കുന്ന ഇടയച്ചെറുക്കനെക്കണ്ടാൽ, ഗോലിയാത്തിനെന്നല്ല ഏതു യുദ്ധവീരനും ചിരി വരില്ലേ? ഗോലിയാത്ത് ആർത്തു ചിരിച്ചു. നിന്റെ മാംസം പറവ കൾക്കും കാട്ടുമൃഗങ്ങൾക്കും കൊടുക്കാം. വരൂ..
ദാവീദ് തിരിച്ചടിച്ചു. വാളും കുന്തവും ചാട്ടുളിയുമായാണ് നീ വരു ന്നത്. ഞാൻ വരുന്നതോ, ഇസ്രായേല്യരുടെ കർത്താവിന്റെ നാമത്തി ലും. ദൈവം ഇന്നു നിന്നെ എൻ്റെ കൈയിലേല്പിക്കും. ഞാൻ നിന്നെ വീഴ്ത്തും. അതിലൂടെ, ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നും ദൈവം വാളും കുന്തവം കൊണ്ടല്ല രക്ഷിക്കുന്നതെന്നും ലോകം അറിയും.
എന്തിനേറെ? അലറിയടുത്ത ഗോലിയാത്തിൻ്റെ നേർക്ക്, തന്റെ സഞ്ചി യിൽ നിന്നൊരു കല്ലെടുത്ത് കവിണയിൽ വച്ച് ദാവീദ് തൊടുത്തു. കൃത്യം നെറ്റിക്കു തന്നെ. ഗോലിയാത്ത് മല മറിയും പോലെ മുഖം കുത്തി വീണു. ദാവീദ് ഒരു വാളു കൊണ്ട് അവൻ്റെ തലയറുത്തെടുത്തു.
ഒരു പുൽക്കൊടി ഒരു വടവൃക്ഷത്തെ നിലം പതിപ്പിക്കുക. ഇടയബാ ലനായ ദാവീദ് കല്ലും കവണയുമുപയോഗിച്ച് യുദ്ധവീരനായ ഗോലിയാ ത്തിനെ തോല്പിക്കുക. എങ്ങനെ സംഭവിക്കുന്നു ഈ മഹാത്ഭുതം.
ഉത്തരം ലളിതമാണ്. ദൈവം കൂടെയുള്ളപ്പോൾ രാജാവ് നല്കിയ പോർച്ചട്ടയും ആയുധവും ഉപേക്ഷിച്ച ദാവീദ് അണിഞ്ഞത് ദൈവവിശ്വാ സമെന്ന പോർച്ചട്ടയും, കൈയിലെടുത്തത് ദൈവത്തിലുള്ള അചഞ്ചല മായ വിശ്വാസമെന്ന ആയുധവുമാണ്. തനിക്കുവേണ്ടി യുദ്ധം ചെയ്യുന്നത് ദൈവമാണെന്നുള്ള ഉറപ്പായിരുന്നു ദാവീദിന്റെ കരുത്ത്
