കുടുംബം എന്ന വാക്കിന് പേർഷ്യൻ ഭാഷ യിൽ തോട്ടം അഥവാ പറുദീസ എന്നർത്ഥം. എത്രയോ അർത്ഥപൂർണ്ണമായ പദം! ദൈവവു മായി ചേർന്നിരുന്ന ആദ്യകുടുംബത്തിൽ സന്തോ ഷവും സമാധാനവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാണല്ലോ ഏകനായിരുന്ന ആദത്തിന് ഇണയും തുണയും ആയി ഹവ്വയെ നല്കിയത്. ദൈവവുമായി ചേർന്ന് ഐക്യത്തിൽ ജീവിച്ചപ്പോൾ അവരുടെ കുടുംബം ഭൂമിയിലെ സ്വർഗ്ഗം ആയി. സ്നേഹം തന്നെയായ ദൈവം സ്നേഹത്തിൽ അവരെ സൃഷ്‌ടിക്കുകയും സ്നേഹം അവർക്ക് പകർന്നു നല്‌കുകയും ചെയ്തു. അവരുടെ നടുവിൽ സ്നേഹമായി ദൈവം സ്ഥാനം പിടിച്ചിരുന്നു. വറ്റാത്ത സ്നേഹത്തിന്റെ ആ അരു വിയിൽ നിന്ന് എത്രവേണമെങ്കിലും അവർക്ക് കുടിക്കാമായിരുന്നു. അങ്ങനെ, സ്നേഹത്താൽ നിറഞ്ഞു നിന്ന ആ കു ടുംബം സന്തോഷത്തി ന്റെയും സമാധാനത്തി ന്റെയും പര്യായമായി.

സ്നേഹം എന്ന ബന്ധമാണ് രണ്ട് ശരീരങ്ങ ളേയും ഒന്നാക്കി ഒരു ഹൃദ യവുംമനസ്സും ഉള്ളവരാക്കി യത്. അവരുടെ ഭാഷ സ്നേഹത്തിന്റേതായിരു ന്നു.സുര്യന്റെ അടുത്തേക്ക് ചെല്ലുമ്പോൾ ചൂട് ലഭിക്കു ന്നതുപോലെ ദൈവത്തിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ സ്നേഹത്തിന്റെ രശ്മികൾ നമ്മിൽ പതിക്കും.
രണ്ടു സംഖ്യകളെ കുട്ടി യോജിപ്പിക്കുന്ന അധിക ചിഹ്നം പോലെ ഭാര്യ യെയും ഭർത്താവിനെയും കൂട്ടിയോജിപ്പിക്കുന്ന ശക്തി യായി ദൈവം ഉണ്ടാകണം. വിവാഹം എന്ന കൂദാശ യിൽ വരനും വധുവും വിശുദ്ധഗ്രന്ഥം തൊട്ട് പ്രതിജ്ഞ ചെയ്യുമ്പോൾ ഈ അധികചിഹ്നം സുവി ശേഷമായി അവരുടെ ജീവി തത്തിലേക്ക് കടന്നുവരു ന്നു. രണ്ടു വ്യക്തികളേയും ഒന്നിപ്പിക്കുന്നു.
അങ്ങനെ അവർ വസി ക്കുന്നത് കല്ലും മണലും കൊണ്ടുണ്ടാക്കിയ കെട്ടിട ത്തിലെന്നതിനെക്കാൾ സ്നേഹത്താൽ അടി സ്ഥാനം ഇട്ട ദൈവം കൂടെ യുള്ള ബന്ധത്തിലാകുന്നു. അപ്പോൾ, അത് ഭൂമിയിലെ സ്വർഗ്ഗമായി മാറുന്നു. ദൈവം ഈ ഭവനത്തിന്റെ നാഥനെന്ന് എഴുതിവച്ചതു കൊണ്ടോ, ദൈവത്തിന്റെ വലിയ ഫോട്ടോ പ്രതിഷ്ഠി ച്ചതുകൊണ്ടോ മാത്രം അവിടുന്ന് അവിടെ ഉണ്ടാക ണമെന്നില്ല. ദമ്പതികളുടെ ചിന്തകളും സംസാരങ്ങളും പ്രവൃത്തികളും വചനത്തോട് ഐക്യപ്പെടു മ്പോഴാണ് ദൈവം കുടുംബത്തിൽ ഉണ്ടാകുന്നത്. ഏദൻതോട്ടത്തിലെ കുടുംബത്തിൽ എത്രമാത്രം ആനന്ദവും സന്തോഷവും ആയിരുന്നു. നമ്മുടെ കുടുംബങ്ങളിലും ദൈവത്തിൻ്റെ വചനം അനുസരിച്ച് ജീവിക്കുമ്പോൾ ജീവിതം മധുരിക്കുന്നതാവും. ലോകത്ത് നന്മയുടെയും തിന്മയുടെയും ശക്തികളുണ്ട്. തിന്മയുടെ ശക്തികൾ നന്മയുടെ മേൽ വിജയം ആഘോ ഷിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്. വി. പത്രോസ് പഠിപ്പിക്കുന്നതുപോലെ, പിശാച് ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ച് അലറുന്ന സിംഹം പോലെ ഓടി നടക്കുന്നു. ഏദൻതോട്ടത്തിലേതുപോലെ മനുഷ്യനു മനസിലാക്കാത്ത കെണിയുമായിട്ടാണ് അവ നടക്കുന്നത്. ദൈവ ത്തിന്റെ വാക്കുകളിലുള്ള വിശ്വാസം ചോർത്തിക്കളയുന്നതിന് അവൻ പുതിയ തന്ത്രങ്ങൾ കണ്ടുപിടിക്കുന്നു. നല്ലവിത്തിൻ്റെ ഇടയിൽ കള വിതയ്ക്കുന്ന ഉപമ യേശു പഠിപ്പിക്കുന്നുണ്ട്. വിളയും കളയും ഒരുമിച്ച് വളരുന്നു. കള കണ്ടാൽ വിളയാണെന്നു തോന്നുന്ന രീതിയിലാണ് കാര്യങ്ങൾ. എന്നാൽ, നന്മയുടെ മക്കൾക്ക് സഹായിയായി പരിശുദ്ധാ ത്മാവുണ്ട്. അവിടുന്ന് നന്മയും തിന്മയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ സഹായിക്കുന്നു.
പരിശുദ്ധാത്മാവിൻ്റെ സാന്നിദ്ധ്യത്തിൽ വചനമാകുന്ന വാളും വിശ്വാസമാകുന്ന പരിചയും ഉപയോഗിച്ചാണ് നാം മുന്നേറേണ്ടത്.ദൈവ ത്തിന്റെ സമരഭടന്റെ്റെ സമരായുധങ്ങളെപ്പറ്റി വി. പൗലോസ് ശ്ലീഹ വിവരി ക്കുന്നു (എഫേ 6:14-17) തിന്മയുടെ ദിനത്തിൽ ചെറുത്തു നില്ക്കാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചു നില്ക്കാനും സാധിക്കുമെന്ന് ശ്ലീഹ ഉറപ്പു നല്കുന്നു. വി. യാക്കോബ് ശ്ലീഹ പറയുന്നു: “പിശാചിനെ ചെറുത്തു നില്ക്കുവിൻ, അപ്പോൾ അവൻ നിങ്ങളിൽ നിന്ന് ഓടിയകന്നു കൊള്ളും. ദൈവത്തോട് ചേർന്നു നില്ക്കുവിൻ അവിടുന്ന് നിങ്ങളോടും ചേർന്നു നില്ക്കും.” (4:7). പിശാച് ഏദൻതോട്ടത്തെയും കുടുംബത്തേയും നശിപ്പിച്ചു എങ്കിൽ ദൈവം വീണ്ടും ഒരു സ്വർഗ്ഗീയ ഭവനം നസ്രത്തിൽ നിർമ്മിച്ചു. ആ സ്വർഗ്ഗീയ തേജസ്സിനെ തൊടുവാൻ പോലും പിശാചിനു സാധിച്ചില്ലെന്നു മാത്രമല്ല, അവൻ്റെ എല്ലാ ആയുധങ്ങളെയും നിഷ്പ്രഭമാക്കി അവന്റെ തലയ്ക്കു തന്നെ പ്രഹരം ഏല്പ‌ിച്ചു. അവസാനശത്രുവായ മരണത്തെയും തോല്‌പിച്ച് യേശു ഉത്ഥാനം ചെയ്തപ്പോൾ പാതാളവും നരകവും ഞെട്ടിവിറച്ചു. ജയാളിയായ കർത്താവിനോടു ചേർന്നു നില്ക്കു മ്പോൾ നാം ഓരോരുത്തരും ജയാളികൾ തന്നെയാണ്.
കുടുംബത്തെ ശിഥിലമാക്കുന്ന സംശയം, അസൂയ, സ്വാർത്ഥത, വെറു പ്പ്, വിദ്വേഷം, മറ്റു ദുശ്ശീലങ്ങൾ ഇവയെ തിരിച്ചറിഞ്ഞ് ഈ കളകളെ ചുട്ടെ രിയിക്കുവാൻ പരിശുദ്ധാത്മാവിൻ്റെ സഹായം തേടാം. കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം വ്യർത്ഥമാണ് എന്ന് സങ്കീർത്തകൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിനാൽ, നമ്മുടെ കുടുംബ ങ്ങളെ നശിപ്പിക്കുന്ന ജഡികസ്വഭാവത്തെ പിഴുതെറിയുവാൻ നസ്രസിലെ നല്ല കുടുംബത്തിന്റെ നാഥനോട് കൃപയ്ക്കായി പ്രാർത്ഥിക്കാം. കുടും ബപ്രാർത്ഥനയും തിരുവചനവായനയും പിശാചിനെ ഭവനത്തിന്റെ അതി രുകളിൽ നിന്ന് ഓടിക്കുന്നു. കർത്താവിനെ സ്വാഗതം ചെയ്യുന്നു. എത്ര മാത്രം പ്രാർത്ഥനയും തിരുവചനവായനയും ഉണ്ടോ അത്രയധികം കർത്താ വിൻ്റെ സാന്നിദ്ധ്യം പ്രകാശമായി നമ്മുടെ ഭവനങ്ങളിൽ ഉണ്ടായിരിക്കും. ആ പ്രകാശത്തിന്റെറെ കതിരുകൾ നമ്മുടെ കുടുംബങ്ങളെ എപ്രകാരം ആണ് അനുഗ്രഹിക്കുന്നതെന്ന് സങ്കീ 128ൽ വിവരിക്കുന്നു. “നിന്റെ അദ്ധ്വാനഫലം നീ അനുഭവിക്കും. നിൻ്റെ ഭാര്യ ഭവനത്തിൽ ഫലസമൃദ്ധമായ മുന്തിരി പോലെയായിരിക്കും. നിൻ്റെ മക്കൾ നിൻ്റെ മേശയ്ക്ക് ചുറ്റും ഒലീവ് തൈകൾ പോലെയും.” ഇങ്ങനെ പോകുന്നു ആ അനുഗ്രഹങ്ങൾ.