തിരിച്ചറിയേണ്ട ദൈവികപദ്ധതി

ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം നല്‌കിക്കൊണ്ടാണ് ദൈവം ആ ദിവസത്തെ ജീവിതത്തിനായി നമ്മെ ഒരുക്കുന്നത്. ദൈവം ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം തരു ന്നുവെങ്കിൽ നമ്മിൽ എന്താണ് പഴയതായു ള്ളത്? തലേദിവസത്തെ ബാക്കികിടക്കുന്ന തിന്മ കളുടേതായ ചില പ്രവണതകൾ.

യേശു പറഞ്ഞു: “നിങ്ങളുടെ ഹ്യദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കു വിൻ: എന്നിലും വിശ്വസിക്കുവിൻ” (യോഹ.14:1). എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒന്നാണ് സ്വസ്ഥത. കാരണം, സ്വസ്ഥത ഉണ്ടായെങ്കിലേ മനുഷ്യനു പ്രവർത്തിക്കാൻ കഴിയൂ. പഠിക്കാൻ, പ്രാർത്ഥിക്കാൻ, ജോലി ചെയ്യാൻ, എല്ലാക്കാര്യ ത്തിനും സ്വസ്ഥത ആവശ്യമാണ്. സ്വസ്ഥത മന സ്സിനു സമാധാനവും ജീവിതത്തിനു സംരക്ഷ ണവും നല്‌കുന്നു. എങ്കിൽ, ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുണ്ടാകുന്നതെപ്പോഴാണ്?
ഏറ്റവും വലിയ സന്തോഷമുണ്ടാകുന്നത് ഏറ്റവും വലിയ ആഗ്രഹം പൂർത്തീകരിക്കപ്പെടു മ്പോഴാണ്. അപ്പോൾ, ഒരു ചോദ്യം: മനുഷ്യജീവി തത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്താണ്? ചിലർ പറയും, ഞാനൊരു ദരിദ്രനാണ്. സമ്പന്ന നായി തീർന്നാൽ ഇപ്പോഴുള്ള ബുദ്ധിമുട്ടുകളെല്ലാം തീരും; സന്തോഷിക്കാൻ സാധിക്കും. സമ്പന്നനായിത്തീരുക എന്നതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം. ശരി, സമ്പന്ന നായി എന്നു വിചാരിക്കുക. സമ്പന്നനായാൽ ജീവിത ത്തിൽ എപ്പോഴും സന്തോ ഷിക്കാൻ കഴിയുമോ? സാധി ക്കുമെങ്കിൽ എല്ലാ സമ്പ ന്നർക്കും സന്തോഷമുണ്ടാ കേണ്ടതല്ലേ? മറ്റു ചിലരെ നോക്കുക. അവർ പറയും: എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹ മാണ് ഒരു ജോലി. നല്ലൊരു ജോലി കിട്ടിക്കഴിഞ്ഞാൽ എനിക്കു സന്തോഷിക്കാൻ കഴിയും. ആ വ്യക്തിക്ക് ജോലി കിട്ടി എന്നിരിക്കട്ടെ. പൂർണ്ണ സന്തോഷം അയാ ളുടെ ജീവിതത്തിലുണ്ടാ കുമോ? ഇല്ല. ഏറ്റവും വലിയ സന്തോഷം നല്‌കു വാൻ ഒരു ജോലിക്കു സാധി ക്കുകയില്ല. അപ്പോൾ, അതു മല്ല, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. യഥാർത്ഥ ത്തിൽ, എന്താണ് ജീവിത ത്തിലെ ഏറ്റവും വലിയ ആഗ്രഹം? ഒരു മനുഷ്യവ്യ ക്തിയെ സംബന്ധിച്ചിട ത്തോളം ഏറ്റവും വലിയ ആഗ്രഹം സ്നേഹിക്കുക. സ്നേഹിക്കപ്പെടുക എന്ന പൂർത്തീകരിക്കാൻ താണ്. ഈ ഏറ്റവും വലിയ ആഗ്രഹത്തെ ആർക്കുസാധിക്കും ഒരു വ്യക്തിക്കും മറ്റൊരു വ്യക്തിയെ സ്നേഹം കൊണ്ട് നിറച്ച് സന്തോഷിപ്പിക്കാൻ കഴിയു കയില്ല. അങ്ങനെയെങ്കിൽ സനേഹിക്കുക, സ്നേഹിക്ക പ്പെടുക എന്ന മനുഷ്യൻ്റെ ആഗ്രഹത്തെ ആരു തൃപ്തി പ്പെടുത്തും? ഭാര്യയ്ക്കു പറ്റുമോ? ഭർത്താ വിനു സാധിക്കുമോ? മാതാപിതാ ക്കൾക്കോ, മക്കൾക്കോ, സഹോദരങ്ങൾക്കോസ്നേഹിതർക്കോ കഴിയുമോ? അധികാരികൾക്കു സാധിക്കുമോ? ആർക്ക് ഈ ആഗ്രഹത്തെ പൂർത്തീകരിക്കാൻ സാധിക്കും? ദൈവത്തിനു മാത്രമേ അതിനു കഴിയൂ. ദൈവത്തിൻ്റെ സ്വഭാവം എല്ലാവരെയും എല്ലായ്പ്‌പോഴും ഒരുപോലെ സ്നേഹിക്കുക എന്നതാണ്. മത്താ. 5:45-ൽ പറയുന്നു: “”അവി ടുന്ന് ദുഷ്ട‌രുടെ മേലും ശിഷ്‌ടരുടെ മേലും ഒരുപോലെ സൂര്യനെ ഉദിപ്പിക്കു കയും നീതിമാൻമാരുടെയും നീതിരഹിതരുടെയും മേൽ ഒരുപോലെ മഴ പെയ്യിക്കുകയും ചെയ്യുന്നു.” ദൈവത്തിന് ദുഷ്‌ടനെന്നോ ശിഷ്ടനെന്നോ നീതി മാനെന്നോ നീതിരഹിതനെന്നോ വ്യത്യാസമില്ല. എല്ലാവരെയും എല്ലാ യ്‌പ്പോഴും ഒരേപോലെ സ്നേഹിക്കുന്നു. അപ്പോൾ ഒരു സംശയം: ജോലി ചെയ്‌തു കിട്ടുന്ന കൂലി കൊണ്ട് ദിവസവും മദ്യപിച്ച് പാപത്തിൽ മുഴുകി ജീവിക്കുന്ന ഒരുവനെയും ദൈവം സ്നേഹിക്കുമോ? അവനെയും ദൈവം സ്നേഹിക്കുന്നു. എന്നാൽ, ഒരു മദ്യപന് പാപജീവിതം മൂലം അവന്റെ ജീവി തത്തിലേക്കു കടന്നു വരുന്ന ദൈവത്തിൻ്റെ സ്നേഹം തിരിച്ചറിയാൻ കഴി യാത്തതിനാൽ ആ സ്നേഹത്തിൻ്റെ നിറവിൽ ജീവിക്കാനും ആ സ്നേഹ ത്തിൻ്റെ തികവിൽ സന്തോഷിക്കാനും സാധിക്കുന്നില്ല. ദൈവം നല്‌കുന്ന സ്നേഹം സ്വീകരിക്കാനും അനുഭവിക്കാനും കഴിയണമെങ്കിൽ ആ വ്യക്തി മദ്യപാന സ്വഭാവവും പാപജീവിതവും നിർത്തണം. ദൈവസ്നേഹത്തിന്റെ ആ നിറവ് അനുഭവിച്ചെങ്കിൽ മാത്രമേ ജീവിതത്തിൽ സന്തോഷിക്കാൻ പറ്റൂ. സ്വസ്ഥതയുണ്ടാവു. മറ്റുള്ളവർ എത്രമാത്രം നമ്മെ സ്നേഹിച്ചാലും ആ സ്നേഹത്തിൽ പൂർണ്ണമായി സന്തോഷിക്കാൻ നമുക്കാവില്ല. കാരണം, അവ രുടെ ഇന്നലെയുള്ള സ്നേഹമല്ല ഇന്നുള്ളത്. ഇന്നുള്ള സ്നേഹമല്ല നാളെ യുള്ളത്. അതു മാറിക്കൊണ്ടിരിക്കും. എന്നാൽ, ദൈവസ്നേഹത്തിന് മാറ്റ മില്ല. എല്ലായ്‌പ്പോഴും എല്ലാവരോടും ഒരേപോലെയാണത്.“കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല.” ഇതിന്റെ അർത്ഥമെന്താണ്? സൂര്യൻ ഒരിക്കലും അസ്‌തമിക്കുന്നില്ല എന്നു പറഞ്ഞാൽ എന്താണ് ഇതിനർത്ഥം? സൂര്യൻ എപ്പോഴും ഉദിച്ചു നിൽക്കുന്നു എന്നു തന്നെ. കർത്താവിൻ്റെ സ്നേഹം അസ്‌തമിക്കുന്നില്ല എന്നതിന്റെ അർത്ഥം കർത്താവിൻ്റെ സ്നേഹം എപ്പോഴും ഉദിച്ചു നിൽക്കുന്നു എന്നു തന്നെയാണ്. ആ പ്രകാശം അനുഭവിക്കാൻ കഴിയാത്തവരാണ്, മക്കൾ സ്നേഹിക്കുന്നില്ല, മാതാപിതാക്കൾ സ്നേഹിക്കുന്നില്ല, ഭാര്യ സ്നേഹിക്കുന്നില്ല, ഭർത്താവ് സ്നേഹിക്കുന്നില്ല, സഹോദരങ്ങൾ സ്നേഹിക്കുന്നില്ല എന്നു ദുഃഖിക്കുന്നത്. സൂര്യൻ സദാ ഉദിച്ചു നില്ക്കുന്നിടത്ത് ഒരു ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിന് എന്ത് പ്രസക്തി? യേശുവിൻ്റെ സ്നേഹം അനുഭവിച്ച് ആ സ്നേഹത്തിൽ നിറയാൻ തയ്യാറാകണം. വിലാ. 3:23 പറയുന്നു. ആ സ്നേഹം ഓരോ പ്രഭാ തത്തിലും പുതിയതാണ്. ഓരോ പ്രഭാതത്തിലും പുതിയ ‌സ്നേഹം നല്‌കി ക്കൊണ്ടാണ് ദൈവം ആ ദിവസത്തെ ജീവിതത്തിനായി നമ്മെ ഒരുക്കുന്നത്. ദൈവം ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം തരുന്നുവെങ്കിൽ നമ്മിൽഎന്താണ് പഴയതായുള്ളത്? തലേദിവസത്തെ ബാക്കികിടക്കുന്ന തിന്മകളു ടേതായ ചില പ്രവണതകൾ. എഫേ. 4:26-ൽ കാണാം: “കോപിക്കാം; എന്നാൽ പാപം ചെയ്യരുത്” മനുഷ്യ ജീവിതമാണ്. സാഹചര്യത്തോടു പടവെട്ടി ജീവി ക്കുന്നവരാണ്. അതിനിടയിൽ മറ്റു മനുഷ്യരുമായി എന്തെങ്കിലുമൊക്കെ പ്രശ്‌നമുണ്ടായി എന്നു വരാം. എങ്കിൽ, സൂര്യനസ്‌തമിക്കുന്നതിനു മുമ്പേ വെറുപ്പോ വിദ്വേഷമോ വൈരാഗ്യമോ ബാക്കിയുണ്ടെങ്കിൽ പൂർണ്ണമായും ഇല്ലാ താക്കി കർത്താവിൻ്റെ മുമ്പിൽ രമ്യപ്പെട്ടു വേണം ഉറങ്ങാൻ പോകാൻ.അടുത്ത വചനം ഇങ്ങനെയാണ്: നീ സാത്താന് ഇടം കൊടുക്കരുത്. കാരണം, വിദ്വേഷം, വൈരാഗ്യം എന്നിവയിൽ സാത്താനുണ്ട്. വിദ്വേഷവും വെറുപ്പും വൈരാഗ്യവും ഉളളിൽ സൂക്ഷിച്ചു കൊണ്ടാണ് നാം കിടന്നുറങ്ങു ന്നതെങ്കിൽ പിറ്റേ പ്രഭാതത്തിൽ കർത്താവായ ദൈവം തരുന്ന പുതിയ സ്നേഹം സ്വീകരിക്കുന്നത് ആ വൈരാഗ്യത്തിലും വെറുപ്പിലും വിദ്വേഷത്തിലുമായിരിക്കും. തിരുവചനം പറയുന്നു. ആരും പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളിൽ ഒഴിച്ചു വയ്ക്കാറില്ല. പുതിയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിൽ സൂക്ഷിക്കാറാണ് പതിവ്. ജീവിതമാകുന്ന തോൽക്കുടത്തിൽ കർത്താവു തരുന്ന പുതിയ സ്നേഹമാകുന്ന വീഞ്ഞ് നിറച്ച് ആ ദിവസം മുഴുവൻ കർത്താവാഗ്രഹിക്കുന്ന വിധം ശുശ്രൂഷ ചെയ്യാൻ സാധിക്കണം. ഈ മനോഭാവമാണ് ജീവിതത്തിൽ എല്ലാ തരത്തിലുമുള്ള അസ്വസ്ഥതകളും മാറ്റി സ്വസ്ഥമായി കർത്താവിനു വേണ്ടി ജീവിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അപ്പോഴാണ് കർത്താവിൻ്റെ വചനം നമ്മളിലോരോരുത്തരിലും പൂർത്തിയാ വുന്നത്.
മത്തായി 6:33-ൽ പറയുന്നു: “നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും
അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും.” ഏതാണ് ദൈവരാജ്യം? മനസ്സും ചിന്തയും ഹൃദയവും സ്വഭാവവും ദൈവസ്നേഹം കൊണ്ടു നിറഞ്ഞാൽ നാം ദൈവരാജ്യാ നുഭവത്തിലാകും. ആ രാജ്യത്തിലേക്കു ലഭിക്കുന്ന നീതിയാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവി നാൽ നിറയുമ്പോഴാണ് ബാക്കിയെല്ലാം ഭൗതിക ജീവിതത്തിലെ പ്രശ്‌നങ്ങളുടെ പരിഹാരമടക്കം അധികം ചേർത്ത് ദൈവം തരുന്നത്. “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എൻ്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജെറ. 29:11). സ്നേഹത്തിൻ്റെ ആശ്വാസത്തിൻ്റെ അനുഗ്രഹത്തിൻ്റെ, സൗഖ്യത്തിൻ്റെ പദ്ധ തിയാണത്. എന്നും ജീവിക്കാൻ സഹായിക്കുന്ന പദ്ധതി. ഇതു സ്വീകരിക്കാൻ സാധിക്കണമെങ്കിൽ ഇന്നത്തെ എല്ലാ അവസ്ഥയും ദൈവകരങ്ങളിൽ സമർപ്പിച്ച് അവയെയെല്ലാം ഓർത്ത് ദൈവത്തെ സ്‌തുതുക്കുകയും ദൈവത്തിന് നന്ദി പറയുകയും വേണം. അപ്പോൾ കർത്താവിൻ്റെ വചനം പൂർത്തി യാവും-നിങ്ങളുടെ ഹ്യദയം അസ്വസ്ഥമാകേണ്ട.
“മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാകുമോ? പുത്രനോടു പെറ്റമ്മ കരുണ കാണി ക്കാതിരിക്കുമോ… ഇതാ, നിന്നെ ഞാൻ എൻ്റെ ഉള്ളം കൈയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു.” എന്താണ് ഉള്ളംകൈയ്യുടെ പ്രത്യേകത? മറ്റേത് അവയവത്തേക്കാളും കൂടുതലായി മുഖത്തോടടുപ്പിക്കാവുന്നതും കണ്ടു കൊണ്ടിരിക്കാവുന്നതുമാണ് ഉള്ളം കൈ. ഉള്ളം കൈയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്ന തിനർത്ഥം ഞാൻ എപ്പോഴും നിന്നെ നോക്കിയിരിക്കുന്നു, നിൻ്റെ സമീപം എപ്പോഴും ഞാനുണ്ട്-എന്നു തന്നെ. നിൻ്റെ രോഗങ്ങളിൽ, വേദനയിൽ, തകർച്ചയിൽ ഒക്കെ ഞാൻ നിന്നോടു കൂടെയുണ്ട് എന്ന ഉറപ്പ് ദൈവസ്നേഹത്തിൻ്റെ നിറവിൽ എന്നും സ്വസ്ഥത അനുഭവിക്കാനുള്ള അനുഗ്രഹം. സ്വസ്ഥത സമാധാനവും സമാധാനം സന്തോഷവും തരുന്നു. ആ സ്നേഹത്തിൽ ഓരോ നിമിഷവും നിറയാൻ പ്രയത്നിക്കാം, കാത്തിരിക്കാം.