

അബ്രഹാമിനെ വിളി ക്കുമ്പോൾ ദൈവം പറയുന്നു, ഞാൻ നിന്നെ വലിയൊരു ജനതയാ ക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിൻ്റെ പേര് ഞാൻ മഹ ത്തരമാക്കും. നീ ഒരനു ഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കു ന്നവരെ ഞാൻ അനുഗ്ര ഹിക്കും. നിന്നെ ശപി ക്കുന്നവരെ ഞാൻ ശപി ക്കും. നിന്നിലൂടെ ഭൂമു ഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.
ദൈവത്തിന്റെ പദ്ധതിയും ആഗ്രഹവും അനുസരിച്ചു ജീവിക്കുമ്പോഴാണ ജീവിതം ഫല മണിയുക. ജറമിയാ പ്രവചനം പറയുന്നു,നിങ്ങ ളെക്കുറിച്ചുള്ള പദ്ധതി എൻ്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധ തിയാണത്. നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും പകരുന്ന പദ്ധതി (29:11) ഈ പദ്ധതി സാക്ഷാത്കരിക്കപ്പെടുമ്പോ ഴാണ് നാം അനുഗൃഹീതരാകുന്നത്. ഇതെങ്ങനെ സാധിക്കും. ഉത്തരം ലളിതമാണ്. നീ ദൈവോ ന്മുഖനാകണം.രോഗങ്ങളും ക്ലേശങ്ങളും തകർച്ച കളും നിന്നെ ബുദ്ധിമുട്ടിക്കുമ്പോൾ ദൈവം കൂടെ ഉണ്ടെന്നു വിശ്വസിച്ച്, രോഗത്തിന്റെ മേൽ, തകർച്ചകളുടെ മേൽ വിജയം നേടുക. നിന്റെ തകർച്ചകളുടെമേൽ വിജയം വരിക്കു വാൻ, തകർച്ചകളെ ഉയർച്ചകളാക്കി മാറ്റുവാൻ,കഴിയുന്ന ദൈവത്തിലേക്കു നോക്കി നീ ദൈവോന്മുഖനാ കണം. നിന്റെ പരാജയത്തിൽ. പരാജയത്തെ വിജയമാക്കി മാറ്റാൻ കഴിവുള്ള ദൈവത്തിലേക്ക് നോക്കാൻ നിനക്കാകണം. ജീവിതത്തിലെ സഹനങ്ങൾ, അപമാനം എല്ലാം ഉണ്ടാകുമ്പോൾ നീ ദൈവത്തിലേക്കു നോക്കി ദൈവചൈതന്യത്താൽ നിറയണം അതാണ് ദൈവം ആഗ്രഹി ക്കുന്നത്. ദൈവത്തിലേക്കു നോക്കുന്നവനിലേക്ക് ദൈവ് ചൈതന്യം ഒഴുകും. ദൈവത്തിൻ്റെ ചൈതന്യം ഒരുവനിൽ നിറയു മ്പോൾ, അവൻ ദൈവാത്മാവി നാൽ നിറയുമ്പോൾ തകർച്ച യിലും, രോഗത്തിലും, പരാജയ ത്തിലും എല്ലാം ദൈവത്തിൻ്റെ പദ്ധതി നിറവേറും. ഈ വേദനയോ രോഗമോ തകർച്ചയോ മൂലം നശിക്കാനല്ല. പിന്നെയോ ദൈവം നിൻ്റെ കൂടെ യുണ്ട് എന്നു മനസ്സിലാക്കി ദൈവോന്മുഖനായി നീ ജീവിക്കാ നാണ്, ദൈവം ആഗ്രഹിക്കുന്നത്. നീ വിശുദ്ധജീവിതം നയിക്കുന്ന തിനും ജീവിതത്തിൽ ദൈവചൈ തന്യം നിറയുന്നതിനും ദൈവ ത്തോടു കൂടുതൽ കൂടുതൽ ചേർന്നു നില്ക്കുന്നതിനുമാണ് അവ അനുവദിക്കുന്നത്. ദൈവാത്മാവിൽ നിറഞ്ഞ നിൻ്റെ ജീവിതം വഴി, നിൻ്റെ ഭാര്യ യിൽ ഭർത്താവിൽ, മക്കളിൽ, അയൽവാസികളിൽ, ചുറ്റുപാടുക ളിൽ നിന്നും പാപത്തിൻ്റെ അന്ധ കാരം മാറ്റുവാൻ നിനക്കു സാധിക്കും. ജീവിതത്തിന്റെ എല്ലാ മേഖല കളിലും ദൈവം അനുവദിക്കുവ സ്വീകരിക്കണം. അങ്ങനെ ദൈവോ ന്മുഖനാകുമ്പോൾ ദൈവത്തിൻ്റെ ശക്തിചൈതന്യം നിന്നിലേക്കൊ ഴുകും. അത് നിന്നിൽ പ്രവർത്തിക്കും. അബ്രഹാമിനെ വിളിക്കു മ്പോൾ ദൈവം പറയുന്നു, ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിന്റെ പേര് ഞാൻ മഹത്തരമാ ക്കും. നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങ ളെല്ലാം അനുഗൃഹീതമാകും. 75 -ാമത്തെ വയസ്സിലാണ് അബ്രാഹത്തെ ദൈവം വിളിച്ചത്. 25 വർഷ ക്കാലം ദൈവോന്മുഖനായി അബ്രാഹം ജീവിച്ചപ്പോൾ ലോകത്തിൽ അസാധ്യമെന്നു അബ്രാഹം കരുതിയ കാര്യം ദൈവം സാധിച്ചു കൊടു ത്തു. അദ്ദേഹത്തിന് ഒരു മകനെ നല്കി അനുഗ്രഹിച്ചു. ദൈവോന്മുഖനായിരുന്ന അബ്രാഹത്തെ ദൈവം പുത്രനെ നല്കി അനുഗ്രഹിച്ചപ്പോൾ, ആ സന്തോഷത്തിൽ അബ്രാഹം എല്ലാം മറ ന്നു. അതു ബോധ്യപ്പെടുത്താൻ ദൈവം ഒരു പരീക്ഷണം നടത്തി. ‘അബ്രഹാം’ അവിടുന്നു വിളിച്ചു ‘ഇതാ ഞാൻ’ അവൻ വിളികേട്ടു. നീ സ്നേഹിക്കുന്ന നിൻ്റെ ഏകമകൻ ഇസഹാക്കിനെയും കൂട്ടി ക്കൊണ്ടു മോറിയദേശത്തേക്കു പോവുക. അവിടെ ഞാൻ കാണിച്ചു തരുന്ന മലമുകളിൽ നീ അവനെ എനിക്കു ഒരു ദഹനബലിയായി അർപ്പിക്കണം. (ഉത് 22:1) അബ്രാഹം തയ്യാറായി. മകനുമായി മോറിയമലയിലേക്കു പോകുമ്പോൾ ഇസഹാക്ക് പിതാവായ അബ്രാ ഹത്തെ വിളിച്ചു. ‘പിതാവേ’, ‘എന്താ മകനേ’, അവൻ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: ‘തീയും വിറകുമുണ്ടല്ലോ, എന്നാൽ ദഹനബ ലിക്കുള്ള കുഞ്ഞാടെവിടെ?’ അവൻ മറുപടി പറഞ്ഞു. ‘ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും.” (ഉത്പ. 22:7).അബ്രാഹത്തിന്റെ മനസ്സ് പതറിയില്ല. മോറിയാമലയിൽ അബ്രാഹം തന്റെ മകനെ ബന്ധിച്ച് ബലിവേദിയിൽ കിടത്തി. വാളോങ്ങി. അപ്പോൾ ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അരുത്. അബ്രാഹത്തെ പരീക്ഷിച്ചതു പോലെ നാം ഓരോരുത്തരെയും പരിശോധിക്കാം. നീ ദൈവോന്മുഖ നാണോ എന്നാണ് പരിശോധന. നീ മക്കളിലോ, മക്കളെത്തന്നെ ദൈവ ത്തിലോ ആശ്രയിക്കുന്നത്? നീ സമ്പത്തിലോ, അതു തന്ന ദൈവ ത്തിലോ ശരണപ്പെടുന്നത്. തന്നവനോ, കിട്ടിയതോ ഏതാണ് വലുത്? നിന്റെ ജീവിതത്തിൽ നീ ഏറ്റവും വിലകൊടുക്കുന്നത് എന്തിനാണ്? രോഗത്തിനോ, രോഗം അനുവദിച്ച ദൈവത്തിനോ? ദൈവത്തെ കാണാ നായാൽ നീ രക്ഷ അനുഭവിക്കും. വചനം പറയുന്നു: പ്രിയപ്പെട്ടവരേ, നിങ്ങളെ പരീക്ഷിക്കാനായി അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ അപ്ര തീക്ഷിതമായി എന്തോ സംഭവിച്ചാൽ എന്നതുപോലെ പരിഭ്രമിക്കരുത്. (1പത്രോ 4:12) ആഹ്ലാദിക്കുവാനാണ് വി. പത്രോസ് പറയുന്നത്. ഒരു മനുഷ്യവ്യക്തിയിൽ അഞ്ചു മേഖലകളുണ്ട്. ശരീരം, മനസ്സ്, ആത്മാവ്, സ്വഭാവം, ജീവിതം. ഈ അഞ്ചുമേഖലകളിലും ഓരോ നിമി ഷവും പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന വ്യക്തിക്ക് ദൈവം എല്ലാ മേഖലകളിലും വിജയം നല്കി അനുഗ്രഹിക്കും. ഈ അഞ്ചു മേഖല കളിലും ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് നിറയുമ്പോൾ രോഗമില്ലാത്ത അവസ്ഥ നല്കി ദൈവം അനുഗ്രഹിക്കും. ആത്മാവിന്റെ മേഖലയിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് നിറയുമ്പോൾ അനുതപിച്ച് പാപം ഏറ്റുപറഞ്ഞ് കുമ്പസാരിക്കും. ഇനി നീ പാപിയല്ല-എന്നു പറഞ്ഞ് ദൈവം പശ്ചാത്തപിക്കുന്ന പാപിക്ക് പാപക്ഷമ നല്കി അനുഗ്രഹി ക്കും. ഞാൻ കഴിഞ്ഞ കാലങ്ങളിൽ ചെയ്തതും അനുതപിച്ചതും കുമ്പ സാരത്തിൽ ഏറ്റു പറഞ്ഞതുമായ പാപം ഇനി എൻ്റെ ഓർമ്മയിലേക്ക് കടന്ന് വരാതിരിക്കുന്നതിന്, ഇനി ഒരിക്കലും ഞാൻ പാപം ചെയ്യുക യില്ല എന്ന തീരുമാനമെടുത്തു. ഈശോയുടെ തിരുരക്തവും തിരുശ രീരവും വിശുദ്ധ കുർബ്ബാനയിൽ സ്വീകരിക്കുമ്പോൾ പരിശുദ്ധാത്മാവ് എന്നെ ശക്തിപ്പെടുത്തും. എന്നെ പരീക്ഷിക്കുവാൻ കഴിഞ്ഞകാല ഓർമ്മകൾ എന്റെ മന സ്സിലേക്കു കൊണ്ടുവന്ന് എന്നെ അസ്വസ്ഥതപ്പെടുത്തി, നിരാശപ്പെ ടുത്തി തകർക്കുവാൻ സാത്താൻ വരും. അപ്പോൾ എൻ്റെ ഉള്ളിലുള്ള പരിശുദ്ധാത്മാവ് എനിക്കു ബോധ്യം തരും. അതു നീ ചിന്തിക്കേണ്ട, നിന്നോടു ദൈവം ക്ഷമിച്ചതാണ്. പ്രാർത്ഥിക്കാം. നിത്യസഹായകനായ പരിശുദ്ധാത്മാവേ, അവിടുന്നു അനന്തജ്ഞാ നവും അനന്തശക്തിയുമാണെന്ന് ഏറ്റുപറഞ്ഞ് ഞാൻ അങ്ങയെ ആരാ ധിക്കുന്നു. എന്നെ ദൈവോന്മുഖനാക്കണമേ. എന്റെ കണ്ണുകൾ ദൈവത്തെത്തിലേക്ക് മാത്രം നോക്കുവാൻ അഭിഷേകം ചെയ്യണമേ. ജഡികപ്രവണതകളുടെ മേൽ വിജയം തരണമേ, ആമ്മേൻ.
