ഗുരുവിനെത്തേടി

എന്നാൽ, ഇന്ന് എനി ക്കെന്തു പറ്റിയെന്ന് എന്നിൽ ഉത്കണ്ഠയും നിരാശയും കുറ്റബോ ധവും പാപവിചാരവും മാത്രമല്ലേയുള്ളൂ. എൻ്റെ ഗുരുവിനെ കണ്ടെത്തുവാൻ വൈകുന്തോറും ഈ ജഡിക സാമ്രാജ്യ ത്തിൻ്റെ ചക്രവർത്തി യായി ഞാൻ മാറിക്കഴി യും. പാറമേൽ തൻ്റെ ഭവനം പണിയുവാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, ഭവനം മണൽപ്പുറത്താണെന്ന റിവ്’ തകർന്നപ്പോഴാ ണുണ്ടായത്.

സാവൂൾ പൗലോസായി. ക്രിസ്‌തു സന്തോ ഷിച്ചു. പക്ഷെ ഞാൻ ഇനിയെന്നു പൗലോസാകും. മീൻ പിടിത്തക്കാരനായ പത്രോസിനെ മനുഷ്യനെ പിടിക്കുന്നവനാക്കിയതും ക്രിസ്‌തുവാണ്. പക്ഷേ, പത്രോസും സാവൂളും ഞാനും മനുഷ്യരാണെന്ന തിരിച്ചറിവെനിക്കുണ്ടായിരുന്നിട്ടും എനിക്കെന്തു കൊണ്ട് എന്റെ ഗുരുവിനെ കണ്ടെത്തുവാൻ കഴി യുന്നില്ല. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തു മെന്ന് അവൻ പറഞ്ഞിരുന്നു. പക്ഷേ, എന്റെ അന്വേഷണം വിഫലമായി. വേദനകൾ എന്നെ തളർത്തുന്നു. ദുഃഖങ്ങൾ എന്നെ പിടിച്ചുലയ്ക്കുന്നു. നിരാശ എന്നെ കാർന്നു തിന്നുന്നു. അവൻ പറഞ്ഞു തന്ന ഉപായങ്ങൾ. “വിധിക്കപ്പെടാതിരി ക്കുവാൻ നിങ്ങളും വിധിക്കാതിരിക്കുക.” ചെയ്തു. പക്ഷേ ഞാൻ പലവട്ടം വിധിക്കപ്പെട്ടു. “കണ്ണ് കുറ്റ മറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും” അതേ, കണ്ണ് കുറ്റമറ്റതായി സൂക്ഷിച്ചിട്ടും എന്റെ ശരീരം പ്രകാശിക്കുകയോ, എനിക്ക് മനോസുഖം ലഭിക്കു കയോ ചെയ്തില്ല. പത്രോസ് പലപ്പോഴും ഉത്ക ണപ്പെട്ടിട്ടുണ്ട്. യേശുവിനോടൊപ്പം വെള്ളത്തിനു മീതെ നടന്നപ്പോഴും മത്സ്യം ലഭിക്കാതെ വലഞ്ഞ് പ്പോഴും ക്രിസ്തുവിലുള്ള വിശ്വാസത്തേക്കാൾ സംശയം അയാൾക്കുണ്ടായിരുന്നു. പക്ഷേ ജീവ നെക്കുറിച്ചോ എന്തു ധരിക്കും എന്ന് ശരീരത്തേ ക്കുറിച്ചോ ഉത്കണ്ഠാകുലരാകേണ്ടെന്ന് അവൻ പറഞ്ഞപ്പോഴും എനിക്കു ഉത്കണ്ഠയുണ്ടായിരുന്നില്ല എന്നാൽ, ഇന്ന് എനി ക്കെന്തു പറ്റിയെന്ന് എന്നിൽ ഉത്കണ്ഠയും നിരാശയും കുറ്റബോധവും പാപവിചാ രവും മാത്രമല്ലേയുള്ളൂ. എന്റെ ഗുരുവിനെ കണ്ട ത്തുവാൻ വൈകുന്തോറും ഈ ജഡിക സാമ്രാജ്യ ത്തിന്റെ ചക്രവർത്തിയായി ഞാൻ മാറിക്കഴിയും. പാറ മേൽ തന്റെ ഭവനം പണിയു വാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, ഭവനം മണൽപ്പുറ ത്താണെന്നറിവ് തകർന്ന പ്പോഴാണുണ്ടായത്. എവിടെ യാണ് പിഴച്ചത്? ഗുരുവിൻറെ മുമ്പിലെത്തുവാൻ ഇനിയും വൈകുമോ? ഇല്ല, വൈകാ തെയെത്തണം. ഗുരു അങ്ങകലെ എവിടെയോ എന്നെയും കാത്ത് ധ്യാനനി രതനായിരിക്കുന്നുവെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു. ഗുരുവിന്റെ ധ്യാനനിമിഷങ്ങ ളിൽ അദ്ദേഹം എൻ്റെ തകർച്ചയും ഉയർച്ചയും കാണുകയും എന്നെ അരി കിലെത്തിക്കുവാനുള്ള മാർഗ്ഗം ചിന്തിക്കുകയും ചെയ്യുമായിരിക്കാം. എൻ്റെ ഗുരുവിന്റെ അത്ഭുതപ്രവൃ്യ ത്തിയിലല്ല എനിക്കാവശ്യം അവൻറെ സാമീപ്യവും സാന്ത്വനവുമാണ്.
അവൻ വെള്ളം വീഞ്ഞാ ക്കിയിട്ടുണ്ട്. വെള്ളത്തിനു മീതെ നടന്നിട്ടുണ്ട്. രോഗി കളെ സുഖപ്പെടുത്തിയിട്ടു ണ്ട്. ഇതൊന്നുമല്ലാത്ത ഞാനവനെ ഇഷ്ട്‌ടപ്പെടു വാൻ കാരണമെന്ത്? അതേ, അവനാണ് യഥാർത്ഥ സത്യമെന്ന തിരിച്ചറിവാണ്. അവൻ പറഞ്ഞ ഏത് വാക്കാണെനിക്കു ചേരാ ത്തത്. അവന്റെ ഏതു പ്രവൃത്തിയാണെനിക്കു വേണ്ടിയല്ലാതുള്ളത്. എല്ലാം എനിക്കുവേണ്ടി, എന്നെയാ ണവൻ നോക്കി നടന്നത്. എനിക്കുവേണ്ടിയാണവൻ ജീവിച്ചത്. ജീവിക്കുന്നതും. എന്റെ ശൈശവത്തിൽ ഞാൻ അലമുറയിട്ടു കരയുമ്പോഴും രോഗപീഡകളാൽ വേദനകൊണ്ടു പിളയുമ്പോഴും ആരാണെനിക്കു സാന്ത്വനമായിരുന്നത്. അതു ഞാൻ മറന്നു പോയി. കാലം എന്നെക്കൊണ്ട ങ്ങനെ ചെയ്യിച്ചിരിക്കുന്നു. ഫ്രാൻസിസ് വിലപിച്ചതുപോലെ, എനിക്ക് എന്തു കൊണ്ട് വിലപിക്കുവാൻ കഴിയുന്നില്ല. എൻ്റെ ഗുരുവിനെ കാണുവാൻ കഴി യാത്തവിധം എന്റെ്റെ കണ്ണുകൾ മൂടപ്പെട്ടിരിക്കുകയാണോ?
ഗുരു, അങ്ങ് എവിടെ? ബെത്ലഹേമേ, നീ എൻ്റെ ഗുരുവിനെ കണ്ടോ? ഇല്ല, ഒഴിഞ്ഞ കാലിത്തൊഴുത്തുമാത്രം പശുക്കൾ പോലും അവിടെ നിന്നും പോയിരിക്കുന്നു. കാനായേ, നീ എന്റെ ഗുരുവിനെ കണ്ടോ? ഇല്ല, കല്യാണ വീട്ടിൽ നിന്നും അവസാനത്തെയാളും പോയിക്കഴിഞ്ഞിരിക്കുന്നു. നസ്രത്തേ, നീ എന്റെ ഗുരുവിനെ കണ്ടോ? ഇല്ല, അവസാനത്തെ രോഗിയും അവിടെ നിന്നും സുഖമായി യാതയായിരിക്കുന്നു. ഗലീലി കടൽത്തീരമേ, എന്റെ ഗുരു വിനെ നീ കണ്ടുവോ? ഇല്ല, അപ്പവും മീനും എടുത്തു മാറ്റപ്പെടുകയും അവ സാനത്തെ കേൾവിക്കാരനും യാത്രയായിരിക്കുന്നു. ബർത്തിമേയോസ്, നീ എൻ്റെ ഗുരുവിനെ കണ്ടോ? ഇല്ല, അവൻ കാഴ്‌ച നല്‌കിയതിനുശേഷം എവി ടേക്കോ പോയിരിക്കുന്നു. സക്കേവൂസേ, നീ എൻ്റെ ഗുരുവി‌നെ കണ്ടോ? ഇല്ല, അവിടെ നിന്നും എല്ലാവരും യാത്രയായിരിക്കുന്നു. ജറുസലേമേ, നീ എൻ്റെ ഗുരുവിനെ കണ്ടോ? ഇല്ല, അനാഥമായി കിടക്കുന്ന ഒലിവുമരച്ചില്ല കൾ മാത്രം. അല്‌പം അകലെ നഷ്‌ടബോധത്തോടെ നിൽക്കുന്ന കഴുതയു മല്ലാതെ മറ്റാരുമില്ല. ഗത്സമനീ, നീ എൻ്റെ ഗുരുവിനെ കണ്ടുവോ? ഇല്ല, അവി ടുത്തെ കുന്നുകൾ വിജനം. കുറ്റിച്ചെടികൾ പോലും ഉണങ്ങിക്കരിഞ്ഞു പോയിരിക്കുന്നു. പീലാത്തോസിൻ്റെ ഭവനത്തിലും അവിടുന്നില്ല. രാജസദസ്സ് വിജനമായിരിക്കുന്നു. ഞാൻ, എൻ്റെ സർവ്വശക്തിയുമെടുത്ത് കാൽവരിലോ ക്കോടി എൻ്റെ ഗുരുവിനെയൊന്നു കാണുവാൻ, അവൻ്റെ സാന്നിദ്ധ്യത്തിന്റെ ആശ്വാസമാസ്വദിക്കുവാൻ. പക്ഷെ, അവിടെ മരക്കുരിശുകൾ കുത്തി നിറു ത്തുവാൻ കുഴിച്ച കുഴികൾ മാത്രമല്ലാതെ മരകുരിശുപോലുമില്ല. കല്ലറയേ ലക്ഷ്യമാക്കി ഞാൻ വീണ്ടുമോടി. കല്ലറയിലെ കല്ലുകൾ മാറ്റപ്പെട്ടിരിക്കുന്നു. കല്ലറയ്ക്കുള്ളിൽ ആരുമില്ല. ഞാൻ തളർന്നു പോയി. ആ കല്ലറയ്ക്കുള്ളിൽ ഞാൻ ബോധരഹിതനായി വീണു പോയി. എന്നിൽ വീണ്ടും നിരാശയും നഷ്ട്‌ടബോധവും ഉടലെടുത്തു. ശരീരമാസകലം അസഹീനയമായ വേദന, മരവിച്ച മനസ്സ് എല്ലാം തീർന്നിരിക്കുന്നുവെന്ന തോന്നൽ അപ്പോഴാണ് ഒരു ചെറുകാറ്റ് അതുവഴി കടന്നുവന്നത്. അത് എൻ്റെ ശരീരത്തിൽ ചെറുതാ യൊന്നു തട്ടിയപ്പോൾ എൻ്റെ ശരീരം ചുട്ടുപൊള്ളുന്നതായിട്ടെനിക്കനുഭവ പ്പെട്ടു. പെട്ടെന്നു തന്നെ എന്നിലെ ഉത്കണ്ഠ മാറിപ്പോയി. നിരാശ മാറിപ്പോ യി. ധൈര്യവും, ക്ഷമയും എന്നിലേക്ക് കടന്നുവരുന്നതായി എനിക്ക് അനു ഭവപ്പെട്ടു. എന്നിൽ പ്രത്യാശ നാമ്പിടുവാൻ തുടങ്ങി. എന്റെ ശരീരത്തിന് ബലം ലഭിച്ചിരിക്കുന്നു. ഞാൻ എഴുന്നേറ്റു, കല്ലറയുടെ പുറത്തേക്കു വന്നു. എൻ്റെ ശരീരം ഒരു അലൗകികമായിട്ടുള്ള ദൈവിക ശക്തിയാൽ മൂടപ്പെടു ന്നതായിട്ടെനിക്ക് അനുഭവപ്പെട്ടു. എനിക്ക് കുറ്റബോധവും നഷ്ടബോധവും ഉണ്ടായി. തെറ്റുകൾ തിരുത്തപ്പെടണമെന്ന ആഗ്രഹം വല്ലാതെ എന്നെ ശല്യം ചെയ്യുവാൻ തുടങ്ങി. എന്നിലേക്കു കടന്നുവന്ന അലൗകികശക്തി എന്നെ അടുത്ത വിജനമായ കടൽത്തീരത്തേക്കു നയിച്ചു.
ഞാൻ നടന്ന് ആ കടൽത്തീരത്തെത്തി. അങ്ങ് അകലേ എന്നെ കാത്ത് ചിരിച്ചു കൊണ്ടു നില്ക്കുന്ന എൻ്റെ നാഥനെ-എൻ്റെ ഗുരുവിനെ ഞാൻ കണ്ടു. അപ്പോൾ എന്നോട് അദ്ദേഹം പറഞ്ഞു. “മകനേ, നീ എനിക്ക് അമൂ ല്യനും സ്വീകാര്യനുമാണ്. എൻ്റെ മനസ്സ് തണുത്തു. എന്റെ ഹൃദയമിടിപ്പ് അവസാനിച്ചു. ഞാൻ അവിടുത്തെ മാറിലേക്ക് ചാഞ്ഞിരുന്നു. അദ്ദേഹം തൻ്റെ കരങ്ങൾ കൊണ്ട് തൻ്റെ മാറിലേക്ക് എന്നെ ചേർത്തണച്ചു. എന്റെ നഷ്‌ടമായ പ്രത്യാശയും, സ്നേഹവും ആശ്രയബോധവും, വിശ്വാസവും ദൈവഭയവും തിന്മയേറെ വെറുക്കുവാനുള്ള കഴിവും എല്ലാം എനിക്ക് തിരികെ ലഭിച്ചു.
ഇതിനുവേണ്ടി ഈ ധന്യമുഹൂർത്തത്തിനുവേണ്ടിയാണല്ലോ ഞാൻ ഇത്രയും കാലം ജീവിച്ചിരുന്നതെന്നോർത്തപ്പോൾ എന്നെ നശിക്കാനനുവ ദിക്കാതെ ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ എൻ്റെ ഗുരുവിന്റെ പാദാരു വൃന്ദങ്ങളിൽ പ്രണമിക്കാതിരിക്കുവാൻ എനിക്കു കഴിഞ്ഞില്ല.