

നീയെവിടെ പോയാലും അവിടെയൊക്കെ നിനക്ക് സംരക്ഷണം നൽകിക്കൊണ്ട് കർത്താവ് നിന്നെ നയിക്കും. നിൻ്റെ ഏതൊരു കാര്യവും വിജയകരമായിത്തീരണ മെങ്കിൽ ആ കാര്യങ്ങൾ കർത്താവിനെ ഏല്പിക്കുക. കർത്താവിൻറെ കാര്യത്തിൽ താല്പര്യമുണ്ടാകുക. കർത്താവിനെ പൂർണ്ണമായിട്ട് വിശ്വസിക്കുക.
“കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണി ക്കാരുടെ അദ്ധ്വാനം വ്യർത്ഥമാണ്. കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരിക്കുന്നത് വ്യർത്ഥമാണ്” (സങ്കീ. 127:1). രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇതി ലൂടെ കർത്താവിൻ്റെ വചനം നമുക്ക് മന സ്സിലാക്കി തരുന്നത്. അതിലെ ആദ്യത്തെ കാര്യമാണ് കർത്താവ് ഭവനം പണി യണം. ഭവനം പണിയേണ്ടത് കർത്താവ് ആണ് എന്ന് പറയുമ്പോൾ മൂന്ന് ഭവന ത്തെതക്കുറിച്ച് നമ്മൾ തിരിച്ചറിയണം. ഒന്ന് താമസിക്കുന്ന ഭൗതിക ഭവനം അല്ലെ ങ്കിൽ താമസിക്കുന്ന വീട്. രണ്ടാമത്തേത്നമ്മുടെ ആത്മീയ ഭവനം. ആത്മീയഭവനം എന്നു പറ ഞ്ഞാൽ നമ്മുടെ ശരീരം. ആത്മാവ് വസിക്കുന്ന ഇടം. എന്റെ ആത്മാവ് വസിക്കു ന്നത് ശരീരത്തിലാണ്. ആത്മീയ ഭവനം നമ്മുടെ ഓരോരുത്തരുടെയും ശരീരം ആണ്. മൂന്നാമ ത്തേത് സ്വർഗ്ഗീയ ഭവനം. സ്വർഗ്ഗീയ ഭവനം ലക്ഷ്യമാ ക്കിയുള്ള ഈ ജീവിത ത്തിൽ നമ്മുടെ താല്ക്കാ ലിക വീട് ശരീരമാകുന്ന ഭവനം. ഇത് രണ്ടും കർത്താവ് പണിയണം. കർത്താവ് പണിയണം എന്നു പറഞ്ഞാൽ നമ്മുടെ അദ്ധ്വാനത്തെയും ബുദ്ധിമു ട്ടിനെയും കഷ്ടപ്പാടിനെയും എല്ലാം കർത്താവ് ആശീർവ ദിക്കണം. കർത്താവിൻ്റെ ആശീർവാദം ഉണ്ടെങ്കിലേ നമ്മുടെ കഷ്ടപ്പാടിനും ബുദ്ധിമുട്ടിനും പ്രയത്ന ത്തിനും ത്യാഗത്തിനും എല്ലാം ഫലമുണ്ടാവുകയുള്ളു ഫലം ലഭിക്കണമെങ്കിൽ കർത്താവ് ആശീർവദിക്ക ണം. കർത്താവ് ആശീർവദി ക്കണമെങ്കിൽ മൂന്ന് കാര്യ ങ്ങൾ ചെയ്യണം. ഒന്ന് നീ കർത്താവിനെ ഏല്പി ക്കണം. പണിയാൻ കർത്താ വിനെ ഏല് പിക്കണം. കർത്താവ് ആശീർവദിക്കണ മെങ്കിൽ നിന്റെ അദ്ധ്വാനവും ബുദ്ധിമുട്ടും കഷ്ടപ്പാടു മെല്ലാം കർത്താവിനെ ഏല്പിക്കണം. അൻപത്തിയഞ്ചാം സങ്കീർത്തനത്തിൽ ഇരുപത്തി രണ്ടാം തിരുവചനത്തിൽ പറയുന്നു: നിൻ്റെ ഭാരമെല്ലാം കർത്താവിനെ ഏല്പിക്കുക.” 1പത്രോ. 5:7- “നിങ്ങളുടെ ഉത്കണ്ഠകളെല്ലാം കർത്താ വിനെ ഏല്പിക്കുക ” കർത്താവ് ഏറ്റെടുക്കുന്നവനാണ്. ഏറ്റെടുക്കുന്ന കർത്താവ് ഏറ്റെടുക്കണമെങ്കിൽ നീ ഏൽപിക്കണം. മനുഷ്യന് ഏല്പി ക്കുകയെന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്, ഏല്പിച്ച് കഴിയുമ്പോഴേ കർത്താവിന് ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ. രണ്ടാമത്തേത്, ആശീർവദിക്കണമെങ്കിൽ കർത്താവിനോട് നീ ആലോചന ചോദിക്ക ണം. എല്ലാ കാര്യത്തിലും നീ ആലോചന ചോദിച്ചാണ് അദ്ധ്വാനിക്കു ന്നതെങ്കിൽ ചെയ്യുന്ന കാര്യം കർത്താവ് ആശീർവദിക്കും. കർത്താവി നോട് ചോദിച്ചാണ് അദ്ധ്വാനിക്കുന്നതെങ്കിൽ ചെയ്യുന്ന കാര്യം കർത്താവ് ആശീർവദിക്കും. കർത്താവിനോട് ചോദിച്ചാണ് നീ നിന്റെ ജീവിതത്തി ലെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നതെങ്കിൽ ആ നിർവഹിക്കുന്ന തിൽ കർത്താവിൻ്റെ ആശീർവാദം ഉണ്ടാകും. അപ്പോൾ നീ കർത്താ വിനോട് ചോദിക്കുക. ആലോചിക്കുക. എന്തു കാര്യം ചെയ്യുന്നതിന് മുന്നേയും കർത്താവിന് മുന്നിൽ ഇരിക്കണം. ആ ഇരിപ്പ് ആലോചന യാണ്.
മൂന്ന്, കർത്താവ് ആശീർവദിക്കണമെങ്കിൽ കർത്താവ് പറയുന്നതു പോലെ ചെയ്യണം. കാനായിലെ കല്യാണത്തിൽ ആദ്യത്തെ അത്ഭുതം ഈശോ പ്രവർത്തിച്ചത്, പ്രവർത്തിക്കാൻ പ്രധാനപ്പെട്ട കാരണം, അവർ പറയുന്നതു പോലെ കേട്ടു, യേശു പറയുന്നതു പോലെ കേട്ടു. കേട്ട പ്പോഴാണ് ആശീർവാദം കിട്ടിയത്. അത്ഭുതം നടന്നത്. കർത്താവിനോട് ആലോചന ചോദിക്കുമ്പോൾ നിൻ്റെ ജീവിത പ്രവർത്തന മേഖലകളി ലെല്ലാം കർത്താവിൻ്റെ ആശീർവാദം ഉണ്ടാകും. കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ നീയെന്തോരം കഷ്ടപ്പെട്ടാലും ബുദ്ധിമുട്ടിയാലും ത്യാഗം സഹിച്ചാലും അവിടെയൊന്നും ഫലമുണ്ടാവുകയില്ല. ആഗ്രഹി ക്കുന്ന ഫലം ഉണ്ടാവണമെങ്കിൽ കർത്താവിൻ്റെ ആശീർവാദം കിട്ടണം.
കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരിക്കു ന്നത് വ്യർത്ഥം. കർത്താവ് നഗരം കാക്കുകയെന്നു പറഞ്ഞാൽ കർത്താ വിൽ നിന്ന് നിന്റെ എല്ലാ കാര്യത്തിലും സംരക്ഷണം ഉണ്ടാവുകയെന്ന താണ്. കർത്താവാണ് നിൻ്റെ കാവൽക്കാരൻ. അവിടുന്ന് തണലേകാൻ എന്റെ വലത്തു ഭാഗത്തുണ്ട്. കർത്താവ് തരുന്ന തണൽ സംരക്ഷണ ത്തിന്റേതാണ്. സുരക്ഷിതത്വത്തിൻ്റേതാണ്. വിജയത്തിന്റേതാണ്. ആ തണൽ തരാൻ കർത്താവ് എപ്പോഴും നിൻ്റെ കൺമുമ്പിലുണ്ട്. നിന്റെ വലതുഭാഗത്തുണ്ട്.
നീയെവിടെ പോയാലും അവിടെയൊക്കെ നിനക്ക് സംരക്ഷണം നൽകിക്കൊണ്ട് കർത്താവ് നിന്നെ നയിക്കും. നിൻ്റെ ഏതൊരു കാര്യവും വിജയകരമായിത്തീരണമെങ്കിൽ ആ കാര്യങ്ങൾ കർത്താവിനെ ഏല്പി ക്കുക. കർത്താവിൻ്റെ കാര്യത്തിൽ താല്പര്യമുണ്ടാകുക. കർത്താവിനെ പൂർണ്ണമായിട്ട് വിശ്വസിക്കുക.
