ക്രിസ്തുമസ് എന്ന ദൈവാനുഭവം

സ്വന്തം വിജ്ഞാനം ത്തിൽ അഹങ്കരിക്കുന്ന വർക്ക് ക്രിസ്‌തുമസ് അർത്ഥമുള്ള ഒരനുഭവമാ കില്ല. ദൈവത്തെക്കുറിച്ചു ഉള അറിവ് അന്വേഷണമാ വുകയും, അന്വേഷണം ദൈവാനുഭവമായി നിറ യുകയും ചെയ്യുമ്പോ ഴാണ് (ക്രിസ്‌തുമസ് അർത്ഥമുള്ളതാവുക. അധികാരി വർഗ്ഗത്തിന് ക്രിസ്‌തുമസ് അർത്ഥമു ഉള്ളതായി അനുഭവപ്പെട്ടില്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഹേറോദേസ്.

അന്ന്, ബെത്ലഹേമിലെ പുൽത്തൊഴു ത്തിൽ രക്ഷകൻ പിറന്നപ്പോൾ ആ വാർത്ത അറിയേണ്ടവരാരും അറിഞ്ഞില്ല. രക്ഷകന്റെ ആഗമനത്തിന്റെ സദ്വാർത്ത അടയാളങ്ങൾ കൊണ്ട് അറിയാനും എല്ലാവരേയും അറിയി ക്കാനം ഒരു ജനതയെ ദൈവം തിരഞ്ഞെടുത്ത് പ്രവാചക വചനങ്ങളിലൂടെ ഒരുക്കിയിരുന്നു. പക്ഷേ, പൗലോസ്ശ്ലീഹ് പറഞ്ഞതുപോലെ “ജറുസലേം നിവാസികളും അവരുടെ അധികാ രികളും അറിയാതെയും അവനെ അറിയാ തെയും എല്ലാ സാബ്ത്തിലും വായിക്കുന്ന പ്രവാചക വചനങ്ങൾ ഗ്രഹിക്കാതെയും…” ഇരു ന്നു. (അപ്പ. 13:27).
“അവൻ ലോകത്തിലായിരുന്നു. ലോകം അവ നിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും ലോകം അവനെ അറിഞ്ഞില്ല. അവൻ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാൽ, അവർ അവനെ അറിഞ്ഞില്ല” (യോഹ. 110-11).
സ്വന്തം ബുദ്ധിയുടെ വെളിച്ചത്തിലും ആഗ്ര ഹങ്ങളുടെ ചുവടു പിടിച്ചും പ്രവാചകവചനങ്ങൾ അവർ വളച്ചൊടിച്ചു വ്യാഖ്യാനിച്ചു. തങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ദൈവം പ്രവർത്തി ക്കാതെ വന്നപ്പോൾ അവർ രക്ഷകനെ തള്ളിക്ക ളഞ്ഞു. അവനെ സ്വീകരിച്ചവരോ? സ്വീകരിക്കാൻ ഒരുങ്ങിയിരിക്കാത്തവരും അറിയാൻ സാധിക്കാ തിരുന്നവരും. സമൂഹത്തിൻ്റെ പുറമ്പോക്കിൽ രക്ഷയില്ലാതെ കിടന്നിരുന്ന പാവപ്പെട്ട ആട്ടിടയ രാണ് ആദ്യം ഓടിയെത്തിയത്, രക്ഷകനെ സ്വീകരിക്കാൻ. ബുദ്ധിക്ക് വികാസം കിട്ടിയിട്ടി ല്ലായിരുന്നുവെങ്കിലും വചനം കേട്ടാൽ തിരിച്ചറി യാനും, ഉടനെ അനുസരിക്കാനും പഠിച്ചിരുന്ന കൂട്ടരായിരുന്നു അവർ, ദാവീദിൻ്റെ പട്ടണത്തിൽ തങ്ങൾക്കായി രക്ഷകൻ പിറന്നിരിക്കുന്നു എന്നസദ്വാർത്ത മാലാഖമാർ അരു ളിച്ചെയ്തപ്പോൾ, ആ അരുള പ്പാടുകളുടെ അർത്ഥം മനസ്സി ലാക്കിയെടുക്കാൻ സമയം കളയാതെ അവർ പരസ്‌പരം “നമുക്ക് ബത്ലഹേം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ചു സംഭവം നമുക്ക് പറഞ്ഞു: കാണാം.” (ലൂക്ക 2:15).


രക്ഷയുടെ സദ്വാർത്ത യുടെ വചനം അറുത്തു മുറിച്ചു പരിശോധിക്കേണ്ടതല്ല, പെട്ടെന്ന് വിശ്വസിച്ച് അനുസ് രിക്കേണ്ടതാണെന്ന് ആ പാവ പ്പെട്ടവർക്കറിയാമായിരുന്നു. അതുകൊണ്ട്, രക്ഷകനെ കണ്ടറിയാൻ അവർക്ക് സൗഭാഗ്യമുണ്ടായി. ക്രിസ്‌തു മസ് അവർക്ക് ദൈവാനുഭവ മായി. വചനം അനുസരിച്ച് അതിനെ പിൻചെല്ലാനുള്ള ഒരുക്കം, ദൈവദാസന്മാരുടെ മുഖമുദ്രയാണ്. അത്തരം ദൈവദാസന്മാർക്കേ “തങ്ങ ളോടു പറയപ്പെട്ടതു പോലെ കാണുകയും കേൾക്കുകയും ചെയ്യാൻ “” അനുഗ്രഹം ലഭിക്കു


ആദ്യത്തെ ക്രിസ്തു‌മസ് ദൈവാനുഭവമാക്കിയവരായി രുന്നു പൗരസ്ത്യ ദേശത്തു നിന്നു വന്ന ജ്ഞാനികളും. അവർ വിജ്ഞാനികളായിരു ന്നുവെങ്കിലും സത്യത്തിൻ്റെ കുത്തക തങ്ങളുടെ മസ്‌തി ഷ്കത്തിലൊതുങ്ങി എന്ന് അവർ കരുതിയില്ല. അതു കൊണ്ട്, അവിചാരിതമായി നക്ഷത്രം കണ്ടപ്പോൾ അത് ഇനിയും കണ്ടെത്താനുള്ള സത്യത്തിലേക്കുള്ള ചൂണ്ടുപ ലകയാണ് എന്നവർക്ക് മനസ്സി ലായി. നക്ഷത്രം ചലിക്കാൻ തുടങ്ങിയപ്പോൾ തങ്ങൾക്കും സത്യത്തെത്തേടി ചലിക്കാൻ സമയമായി എന്ന് അവർ തിരിച്ചറിഞ്ഞു. മനസ്സു ചലിച്ച പ്പോൾ കൂടെ ശരീരവും നീങ്ങി. അവരുടെ അറിവ് അഹങ്കാരത്തിന്റെയും കടുംപി ടിത്തത്തിന്റെയും നിശ്ചലത യല്ല; അന്വേഷണത്തിൻ്റെ തുടക്കം മാത്രമായി അവർ കണ്ടു. ഉള്ളതു മുഴുവൻ റിഞ്ഞ് വെളിപ്പെടാൻ ഉള്ള തിനെ എത്തിപ്പിടിക്കാൻ ങ്ങളിലേക്ക് അവർ ഇറങ്ങി
ത്തിരിച്ചു. ഈ അന്വേഷണം സത്യദൈവത്തിന്റെ സവിധ ത്തിൽ അവരെക്കൊണ്ടെ ത്തിച്ചു. കുമ്പിട്ടാരാധിച്ച് ജീവിതം കാഴ്ചവച്ച് സത്യാ ന്വേഷണം പൂർത്തിയായ തിന്റെ നിർവൃതിയിൽ അവർ നിന്നു. പിന്നീടൊരിക്കലും
അവർക്ക് മറക്കാൻ സാധിക്കാത്ത ദൈവാനുഭവമായിരുന്നു അത് -ആദ്യത്തെ ക്രിസ്‌മസ്.
പാണ്ഡിത്യം അന്വേഷണത്തിൻ്റെ ഒടുക്കമായും സത്യത്തിന്റെ കബ റിടമായും മാറാം. ഇനിയൊന്നും അറിയാനില്ല എന്ന അഹന്തയുടെ ഇരി പിടമായി അറിവ് അധഃപതിക്കുമ്പോൾ അപകടമായി. സത്യം ഇനി മറ്റെങ്ങും തെളിയാൻ പാടില്ല എന്ന് മനസ്സ് ഉറച്ചു കഴിയുമ്പോൾ തെളി യാൻ തുടങ്ങുന്ന പ്രകാശത്തെയെല്ലാം ഭീഷണിയായിക്കണ്ട് തല്ലിക്കെ ടുത്താൻ മനുഷ്യൻ വ്യഗ്രത കാണിക്കും. അന്നത്തെ ജറുസലേമിലെ അധികാരത്തിൻ്റെ ഹേറോദേസും മതത്തിൻ്റെ പുരോഹിതരും വേദപു സ്തകത്തിന്റെ വ്യാഖ്യാതാക്കളും ഈ വിഭ്രാന്തിയോടു കൂടിയാണല്ലോ ആദ്യത്തെ ക്രിസ്‌തുമസിനെ കണ്ടത്. “ഇതുകേട്ട് ഹേറോദേസ് രാജാവ് അസ‌്വസ്ഥനായി; അവനോടൊപ്പം ജറുസലേം മുഴുവൻ അവൻ പ്രധാന പുരോഹിതന്മാരെയും ജനക്കൂട്ടത്തിൻ്റെയിടയിലെ നിയമജ്ഞരെയും വിളിച്ചു കുട്ടി” (മത്താ. 2:3-1). പിറന്നത് ദൈവപുത്രനാണെന്നറിഞ്ഞിട്ടും, സത്യത്തോട് മറുതലിച്ച് ദൈവത്തെ നിഷേധിക്കാൻ അവർ തന്ത്രങ്ങൾ മെനഞ്ഞു. ദൈവത്തിൻ്റെ സ്ഥാനപതികൾ ദൈവത്തെ വേണ്ടാ എന്നു തീരുമാനിച്ചു. സാക്ഷാൽ ദൈവം പ്രത്യക്ഷപ്പെട്ടാൽ തങ്ങളുടെ ബുദ്ധി സത്യത്തിൻ്റെ ഭണ്‌ഡാര സൂക്ഷിപ്പുകാർക്കും സത്യത്തെ മുഖത്തോടു മുഖം നോക്കാൻ ഭയമായി. തങ്ങൾ മുറുകെപ്പിടിച്ചിരിക്കുന്ന അർദ്ധ സത്യങ്ങളെ കൈവിട്ടാൽ തങ്ങളുടെ നിലനില്‌പു തന്നെ പരിങ്ങലി ലാവും എന്ന ചിന്ത. മെനഞ്ഞ ദൈവസങ്കല്‌പങ്ങൾക്ക് ഭീഷണിയാവും എന്നവർ പേടിച്ചു.


ഹോറോദേസിൻ്റെ കൊട്ടാരത്തിലെ പണ്‌ഡിതന്മാർക്കറിയാമായിരു ന്നു. രക്ഷകൻ പിറന്നിരിക്കുന്നു എന്ന യാഥാർത്ഥ്യം അറിയാമായിരു ന്നിട്ടും പുൽക്കൂട്ടിലേക്ക് അവരെത്തിയില്ല. തങ്ങളുടെ വിജ്ഞാനത്തിൽ അഹങ്കരിച്ചു കഴിയുകയായിരുന്ന അവർ, അക്കാരണം കൊണ്ടു തന്നെ കർത്താവിനെ കണ്ടില്ല.


സ്വന്തം വിജ്ഞാനത്തിൽ അഹങ്കരിക്കുന്നവർക്ക് ക്രിസ്തു‌മസ് അർത്ഥമുള്ള ഒരനുഭവമാകില്ല. ദൈവത്തെക്കുറിച്ചുള്ള അറിവ് അന്വേ ഷണമാവുകയും, അന്വേഷണം ദൈവാനുഭവമായി നിറയുകയും ചെയ്യു മ്പോഴാണ് ക്രിസ്‌തുമസ് അർത്ഥമുള്ളതാവുക. അധികാരി വർഗ്ഗത്തിന് ക്രിസ്‌തുമസ് അർത്ഥമുള്ളതായി അനുഭവപ്പെട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഹേറോദേസ്. ദൈവത്തെക്കുറിച്ചുള്ള അറിവ് കാലേ ക്കുട്ടി ലഭിച്ചിട്ടും ദൈവത്തെ അന്വേഷിക്കാനല്ല, ദൈവത്തെ കുരുതി കൊടുക്കാനാണ് ഹേറോദേസ് ഒരുമ്പെട്ടത്. ഇവിടെ, അധികാരം ദൈവത്തെ അന്വേഷിക്കാനുപകരിച്ചില്ലെന്നു മാത്രമല്ല, ദൈവത്തെ വധി ക്കാനുള്ള അഹങ്കാരത്തിൻ്റെ ശാപമായി മാറുകയും ചെയ്തു.


പുൽത്തൊഴുത്തിൽ വന്ന് ദൈവത്തെ കണ്ട ആട്ടിടയന്മാരും, വിജ്ഞാനികളായ രാജാക്കന്മാരും, സകല ജനത്തിനും വേണ്ടിയാണ് ഭൂമിയിൽ ദൈവം പിറന്നത് എന്നുത്‌ഘോഷിച്ചു. പക്ഷേ, അവിടുത്തെ അന്വേഷിക്കാനും പിൻചെല്ലാനും തയ്യാറില്ലാത്തവർക്ക് ദൈവവും, ദൈവ ത്തിൻ്റെ പിറവിയും അർത്ഥമില്ലാത്ത കെട്ടുകഥകളാകുന്നു. മറ്റു മൂന്നു വിജ്ഞാനികളും നക്ഷത്രം കണ്ടു. തങ്ങൾക്കു ലഭിച്ച അറിവ് അന്വേ ഷണമാക്കി മാറ്റി. ആ അന്വേഷണത്തിലേക്ക് അവർ ഇറങ്ങിത്തിരിച്ചു. അവർ ദൈവത്തെ കണ്ടു.


എനിക്ക് ഈ ക്രിസ്‌തുമസ് ഒരു ദൈവാനുഭവമോ, കെട്ടുകഥയോ?
ദൂതൻ ആട്ടിടയന്മാരോട് പറഞ്ഞു: ഇതാ സകല ജന ത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു” (ലൂക്ക 2:10). സകല ജനങ്ങളും ഈ സദ്വാർത്തയ്ക്കായി ഈ വർഷം കാതോർത്തിരിക്കട്ടെ. ആട്ടിടയന്മാരെ പോലെ പുൽക്കൂട്ടിലേക്കു പോകാൻ ഒരുങ്ങിയിരിക്കട്ടെ. പണ്‌ഡിതന്മാർ ദൈവദാസരായി എളിമപ്പെടട്ടെ, ദൈവത്തിൻ്റെ വെളിപാടിനു വേണ്ടി ഇട്ടെക്കുന്ന പാണ്‌ഡിത്യത്തേക്കാളുപരിയായി ദൈവം നല്കുന്ന സത്യവെ ദൂര കരുത്തിയിൽക്കുറിപ്പെട്ടു കിട്ടിയ ത്തിന്റെ ചെല്ലാൻ എപ്പോ ളിച്ചത്തിനുവേണ്ടി ഹൃദയം തുറക്കാൻ അപ്പോൾ അവർക്കു സാധിക്കും. അവരുടെ അറിവ് അന്വേഷണമായി മാറുമ്പോൾ ആ അന്വേഷണ
ത്തിൻ്റെ പാത ദൈവസന്നിധിയിലേക്ക് അവരെ കൊണ്ടെത്തിക്കും. അധികാരവും നേതൃത്വവും കൈയാളുന്നവർ അഹന്തയിൽ അന്ധ രാകാതെ ദൈവശുശ്രൂഷകരായി മാറട്ടെ. അധികാര കസേരകളിൽ അള്ളിപ്പിടിച്ചിരുന്ന് കിട്ടാവുന്നിടത്തോളം വാരിക്കൂട്ടാനുള്ള കണക്കുകൂ ടലുകൾ ഉപേക്ഷിച്ച് സേവനത്തിൻ്റെ മാർഗ്ഗങ്ങൾ തേടട്ടെ അവരും ദൈവ സവിധത്തിൽ എത്തിച്ചേരും.
ദൈവദാസർക്കും ദൈവശുശ്രൂഷകർക്കും വേണ്ടി ഈ വർഷവും പുൽക്കുട്ടിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തും.