

ചിന്തയിലും പ്രവൃത്തി യിലും വഴി തെറ്റുന്ന മനുഷ്യൻ ദൈവത്തിനെ തിരെ പാപം ചെയ്യുന്നു. ദൈവത്തിനെതിരെ പാപം ചെയ്യുമ്പോൾ പാപം ദൈവതിരു മുമ്പിൽ നേരിട്ട് ഏറ്റു പറഞ്ഞ് പാപമോചന ത്തിനായി അപേക്ഷി ക്കുന്നതല്ലേ ശരി? ചിലരെങ്കിലും ഇങ്ങനെ ചോദ്യമുയർത്തുകയും അതിന് ഉപോൽബലക മായി വാദമുഖങ്ങൾ നിരത്തുകയും ചെയ്യുന്നു.
അറിഞ്ഞും അറിയാതെയുമുള്ള മനുഷ്യന്റെ ചിന്തകളേയും പ്രവൃത്തികളേയും അവനു തന്നെ വ്യക്തമാക്കി കൊടുക്കുന്നതിനാണ് യേശുനാഥൻ ഉപമകളിലൂടെ ശ്രമിക്കുന്നത്. മനുഷ്യന് അവന്റെ പ്രതിബിംബം കാണാവുന്ന യേശുനാഥന്റെ ഉപമ കളിൽ ചിലത് ഇവയാണ്. നഷ്ടപ്പെട്ടു പോകുന്ന ആടിന്റെ ഉപമ (ലൂക്ക 15:4). കാണാതാകുന്ന നാണയം (ലൂക്ക 15:8). ധൂർത്ത പുത്രന്റെ ഉപമ ( 15:11).
മനുഷ്യൻ്റെ മൂന്നു പ്രധാനപ്പെട്ട അവസ്ഥാവിശേ ഷങ്ങളെയാണ് ഈ ഉപമകളിലൂടെയും യേശുനാ ഥൻ വി. ഗ്രന്ഥത്തിൽ അനാവരണം ചെയ്യുന്നത്. തുറന്നതും സ്വതന്ത്രവുമായ ലോകത്തിലേയ്ക്കുള്ള യാത്രയിൽ നമുക്കു നഷ്ടപ്പെടുന്ന നമ്മെത്തന്നെ യാണ്. കാണാതെ പോകുന്ന ആടിന്റെ ഉപമയിലൂടെ യേശുനാഥൻ വരച്ചി ടുന്നത്. പച്ചപ്പ് തേടിയുള്ള യാത്രയ്ക്കിടയിലാണ് ആടിനു വഴി തെറ്റുന്നത്. ജീവിതത്തിന്റെ ഹരിതാഭകണ്ടെത്താനുള്ള വ്യഗ്രത യിൽ നാം വഴി മറക്കരുത്. ജാഗ്രത വേണം. സ്വന്തം വീടിനകത്തു പോലും പുറത്തെ സ്വതന്ത്രമായ ലോകത്തിലേതു പോലെ മനുഷ്യനു വഴി തെറ്റാം. മൂല്യമുള്ള നാണയം നഷ്ട പ്പെടുന്നതു പോലെ മനു ഷ്യന്റെ മൂല്യം നഷ്ടപ്പെടു ന്നതിനു പ്രേരകം സ്വഭവന ത്തിൻ്റെ അകത്തളമാവാം. ഉൾക്കാഴ്ച്ച ഇവിടെയും പ്രധാനം. മൂന്നാമത്തേത്, മുടിയനായ പുത്രൻ്റെ ഉപമ യാണ്. അവനു വഴിതെറ്റി യത്, അവൻ്റെ ചിന്തയി ലാണ്, ഹൃദയത്തിൽ
ഇങ്ങനെ ചിന്തയിലും പ്രവൃത്തിയിലും വഴി തെറ്റുന്ന മനുഷ്യൻ ദൈവ ത്തിനെതിരെ ولو وله ചെയ്യുന്നു. ദൈവത്തിനെ തിരെ പാപം ചെയ്യുമ്പോൾ പാപം ദൈവതിരുമുമ്പിൽ നേരിട്ട് ഏറ്റുപറഞ്ഞ് പാപ മോചനത്തിനായി അപേ ക്ഷിക്കുന്നതല്ലേ ശരി? ചില രെങ്കിലും ഇങ്ങനെ ചോദ്യ മുയർത്തുകയും അതിന് ഉപോൽബലകമായി വാദമു ഖങ്ങൾ നിരത്തുകയും ചെയ്യുന്നു. വി. ഗ്രന്ഥ ത്തിലെ വെളിപ്പെടുത്തലുക ളുടെ അടിസ്ഥാനത്തിൽ നമുക്ക് ഈ സംശയങ്ങളെ പരിശോധിക്കാം. ദാവീദ് രാജാവ് ദാസനായ ഊറി യായെ വാളിനിരയാക്കു കയും അവന്റെ ഭാര്യയെ പ്രാപിക്കുകയും ചെയ്യുക വഴി ദൈവത്തിനെതിരെ പാപം ചെയ്തു. അപ്പോൾ കർത്താവ് നാഥാൻ പ്രവാചകനെ ദാവീദിനടുത്തേക്കയച്ചു. ദാവീദ് പറഞ്ഞു: ഞാൻ കർത്താവിനെതിരായി പാപം ചെയ്തു പോയി. നാഥാൻ പ്രവചിച്ചു. കർത്താവ് നിൻ്റെ പാപം ക്ഷമിച്ചിരിക്കുന്നു. ദൈവത്തിനെതിരായി ദാവീദ് ചെയ്ത പാപം ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന ഉറപ്പു ദാവീദിനു ലഭിക്കു ന്നത് ദൈവത്തിൽ നിന്നല്ല, പ്രവാചകനായ നാഥാനിൽ നിന്നാണ്.
തളർവാതരോഗിയോട് യേശു പറഞ്ഞു: മനുഷ്യാ, നിൻ്റെ പാപങ്ങൾ ക്ഷമി ക്കപ്പെട്ടിരിക്കുന്നു. എഴുന്നേറ്റു നടക്കുക എന്നു പറയുകയായിരുന്നില്ലേ കുറേ കൂടി എളുപ്പം? ദൈവത്താൽ അയയ്ക്കപ്പെട്ട തന്നിൽ പാപം ക്ഷമിക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നു എന്ന് മാനവരെ ബോധ്യപ്പെടുത്താൻ കൂടിയാണ് യേശു പറഞ്ഞത്, നിൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അവി ടുന്ന് പാപം ക്ഷമിച്ചപ്പോൾ തളർവാത രോഗി കിടക്കയും ചുരുട്ടിയെടുത്തു നടക്കുകയും ചെയ്തു.
“പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെ ട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ അവരോടു ബന്ധിക്കപ്പെട്ടിരിക്കും” (യോഹ. 20:21-23).
യേശുനാഥന്റെ ഈ വാക്കുകളുടെ അടിസ്ഥാനവും കരുത്തുമെന്താണ്. അവിടുന്നു പറഞ്ഞു: ‘സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു” (മത്താ. 28:18).
കർത്താവിനെതിരെ പാപം ചെയ്യുകയും ആ പാപം മനസ്സിനെ വേട്ടയാടു കയും ചെയ്യുമ്പോഴാണ് ശരീരം നശിക്കുക. ശരീരത്തിൻ്റെ നാശാവസ്ഥയിൽ മനുഷ്യൻ ആതുരാലയങ്ങൾ തേടി പരക്കം പായുന്നു. അവിടെയാണ് സൗജ ന്യമായി കത്തോലിക്കാ സഭ നല്കുന്ന ആത്മശാന്തിക്കും അതുവഴി ശാരീ രിക സൗഖ്യത്തിനുമുള്ള കുമ്പസാരം എന്ന കൂദാശയുടെ പ്രസക്തിയേറു ന്നത്. വൈദ്യശാസ്ത്രം നൂതന സരണികൾ കണ്ടെത്തിയ വിദേശരാജ്യങ്ങ ളിലെ ഭിഷഗ്വരന്മാർ പോലും രോഗപ്രതിരോധത്തിനുള്ള ദൈവികൗഷധമായി കുമ്പസാരത്തെ പ്രകീർത്തിക്കുന്നുണ്ട്. കുമ്പസാരത്തിലൂടെ പാപം ക്ഷമി ക്കാൻ അധികാരപ്പെട്ട പുരോഹിതനിൽ നിന്ന് പാപമോചനം സാധ്യമാവു മ്പോൾ മനസ്സിൻ്റെ ഭാരവും ആകുലതയും എടുത്തുമാറ്റപ്പെടുന്ന അവസ്ഥ യിലേക്കെത്തുന്നു മനുഷ്യൻ. മനുഷ്യൻ്റെ പാപങ്ങളെ ദൈവതിരുമുമ്പിൽ ഏറ്റു പറയുകയും ദൈവസമക്ഷത്തിൽ നിന്ന് പാപമോചനം ഏറ്റുവാങ്ങി മനുഷ്യനു നല്കുകയും ചെയ്യുന്ന, ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രതിനിധികളാണ് പുരോഹിതന്മാർ. പൗലോസ് ശ്ലീഹ വിശേഷിപ്പിച്ചതു പോലെ, സ്ഥാനപതി കൾ.
പുരോഹിതനിലെ വ്യക്തിയെ മാത്രം കണക്കിലെടുത്ത്, ആ വ്യക്തിയുടെ ദൗർബല്യം ചൂണ്ടിക്കാട്ടി കുമ്പസാരം എന്ന കൂദാശയ്ക്കു നേരെ മുഖം തിരി ക്കുന്നവരുമുണ്ട്. പുരോഹിതനിൽ ദൈവം ഏല്പിച്ച പാപമോചനത്തിനുള്ള അധികാരമാണ് പ്രധാനമായും പ്രഥമഗണനീയം.
ഏതു പാപവും എപ്പോഴും രണ്ടുപേർക്കെതിരെയാണ്. ദൈവത്തിനും നമ്മുടെ പാപത്തിന് ഇരയാകുന്ന വ്യക്തിയ്ക്കും എതിരെ. അതുകൊണ്ടാണ് ദാവീദു രാജാവ് വിലപിച്ചത്; ഞാൻ ദൈവത്തിനെതിരെ പാപം ചെയ്തു പോയി. ദൈവജനത്തെ ഉന്മൂലനം ചെയ്യാൻ പാഞ്ഞു നടന്ന സാവൂളിനോടു കർത്താവ് ചോദിച്ചു: നീ എന്തിനെന്നെ പീഡിപ്പിക്കുന്നു?
പാപാവസ്ഥയിൽ കഴിയുന്ന മനുഷ്യൻ്റെ ഭീതിജനകമായ ഈ അവസ്ഥ യുടെ പരിഹാരം, തൻ്റെ പാപങ്ങൾ ദൈവം അധികാരപ്പെടുത്തിയവരോട് ഏറ്റു പറയുക എന്ന ആത്മീയ വഴി തന്നെയാണ്. അതല്ലാതെ ഇതിനു കുറു ക്കുവഴികളില്ല.
