അരച്ചിട്ടുള്ള ജീവിതമായിൽ ക്കണം മക്കളുടെ മാതൃക. എന്തുമാത്രം ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ ഒരു കുടുംബത്തിൽ ഉണ്ടാകു ന്നുവോ അതനുസരിച്ചായി രിക്കും ആ കുടുംബത്തിലെ മക്കളുടെ ഉയർച്ചയും വളർച്ചയും. ചില കുടുംബ ങ്ങളിൽ ഗൃഹനാഥൻ തന്റെ തായ രീതിയിലൂടെ കുറെ സമ്പാദിക്കുന്നു. ഗൃഹനാഥ അവരുടേതായ വഴിയിലു ടെയും. ഇരുകൂട്ടരും അവരവരുടെ മേഖലയിൽ ഒറ്റപ്പെട്ട ദ്വീപുകളായിത്തീ രുന്നു. ഇവിടെ ഐക്വമില്ല
ദൈവത്തിന്റെ ഒരാശയമാണ് വിവാഹം. ആദത്തിന്റെ മനസ്സിൽ ഒരു ഇണയെക്കുറിച്ചുള്ള ചിന്തയോ വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടോ ഉണ്ടായിരുന്നില്ല. എന്നാൽ, ദൈവത്തിൻ്റെ മനസ്സിൽ അതു ണ്ടായിരുന്നു താനും. “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവന് ചേർന്ന ഇണയെ ഞാൻ നല്കും” (ഉല്പ. 2:18). ആദത്തിന്റെ ജീവിതപ ങ്കാളി എങ്ങനെയായിരിക്കണം എന്നു നിശ്ചയിച്ചതും ജീവിതപങ്കാളിയെ കാണിച്ചു കൊടുത്തതും ദൈവമാണ്. അതുകൊണ്ടാണ്, വിവാഹം ദൈവ ത്തിൻ്റെ ഒരു വലിയ പദ്ധതിയാകുന്നത്. ആദത്തെയും ഹവ്വയെയും വിവാ ഹബന്ധത്തിലൂടെ ദൈവം അനുഗ്രഹിക്കുന്നിടത്തു നിന്നാണ് ബൈബിൾ ആരംഭിക്കുന്നത്. ബൈബിളിലെ അവസാന ഭാഗമായ വെളിപാടിന്റെ പുസ്തകത്തിൽ കുഞ്ഞാ ടിന്റെ വിവാഹത്തെക്കുറി ച്ചാണ് പരാമർശം. “കുഞ്ഞാ ടിന്റെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവർ ഭാഗ്യവാ ന്മാർ” (വെളി. 19:9).
യേശു പരസ്യജീവിത ത്തിന്റെ ആരംഭത്തിൽ ആദ്യ അത്ഭുതം പ്രവർത്തിക്കു ന്നത് ഒരു വിവാഹവിരുന്നി നോടു ബന്ധപ്പെട്ടാണ്. ദൈവവും മനുഷ്യനുമാ യുള്ള ബന്ധത്തെ ഉപമിച്ചി രിക്കുന്നത് വിവാഹബന്ധ ത്തോടാണ്. ദൈവം ഭൂമി യിൽ ഏറ്റവും ഐക്യമായി കാണുന്നത് വിവാഹജീവിത മാണ്. വിവാഹത്തിലൂടെ ഭാര്യയും ഭർത്താവും ഒന്നാ യിത്തീർന്ന് വലിയ ഒരൈക്യം സംഭവിക്കുന്നു. ഈ ഐക്യ ത്തിന്റെ ഫലങ്ങളാണ് വരും തലമുറകൾ. ആഴമേറിയ ഐക്യത്തിലേക്ക് മനു ഷ്യരെ കൊണ്ടുവരിക എന്ന താണ് ദൈവത്തിന്റെ പദ്ധ തി. ഈ ഐക്യം വഴി സ്വാർ ത്ഥത തകരുന്നു. സ്വാർ ത്ഥത തകർന്നാലേ മനു ഷ്യന് ആത്മീയമായി വള രാൻ സാധിക്കൂ. സ്വാർത്ഥ തയെ തകർക്കാൻ ദൈവം ഭാര്യാഭർത്തൃബന്ധത്തെ ഉപയോഗിക്കുന്നു. ഭർത്താവ് ഭാര്യയെ സ്നേഹിക്കു മ്പോൾ അയാൾ ആത്മീയ മായും മാനസികമായും വള രുന്നു. മാനസികമായും ശാരീരികമായും സൗഖ്യം പ്രാപിക്കുന്നു. ഇതുപോലെ ഭാര്യ ഭർത്താവിനെ സ്നേഹിക്കുമ്പോൾ അവൾ ആത്മീയമായും മാനസിക മായും വളരുകയാണ്; പക തയിലേക്ക് പ്രവേശിക്കുക യാണ്. എന്നാൽ, പരസ്പരം വളർത്തുന്നവരായിത്തീരു വാൻ ഭാര്യയും ഭർത്താവും ആഴമേറിയ ഐക്യത്തിൽ വർജ്ജിക്കണം. “ഭർത്താക്ക ന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാൻ വേണ്ടി തന്നെത്തന്നെ സമർപ്പിക്കു കയും ചെയ്തതുപോലെ നിങ്ങൾ ഭാര്യമാരെ സ്നേഹിക്കണം” (എഫേ. 5:25). ഈ ഐക്യജീവിതത്തിൽ നിന്ന് ഭാര്യാഭർത്താക്കന്മാരെ പിന്തിരിപ്പി ക്കുന്ന ധാരാളം പ്രതികൂല ഘടകങ്ങളും ഉണ്ട്. ഐക്യജീവിതം മനു ഷ്യന്റെ സ്വാർത്ഥതയെ തകർക്കും എന്നതിനാൽ അത് വേദനാജനക വുമാണ്. പലരും ഈ വേദന സ്വീകരിക്കാൻ തയ്യാറാകാതെ ആ ജീവിതം ഉപേക്ഷിക്കുന്നു. മാതാപിതാക്കളുടെ ഐക്യമുള്ള ജീവിതമാ യിരിക്കണം മക്കളുടെ മാതൃക. എന്തുമാത്രം ഒരുമിച്ചുള്ള പ്രവർത്തന ങ്ങൾ ഒരു കുടുംബത്തിൽ ഉണ്ടാകുന്നുവോ അതനുസരിച്ചായിരിക്കും ആ കുടുംബത്തിലെ മക്കളുടെ ഉയർച്ചയും വളർച്ചയും. ചില കുടുംബ ങ്ങളിൽ ഗൃഹനാഥൻ തൻ്റേതായ രീതിയിലൂടെ കുറെ സമ്പാദിക്കുന്നു; ഗൃഹനാഥ അവരുടേതായ വഴിയിലൂടെയും. ഇരുകൂട്ടരും അവരവരുടെ മേഖലയിൽ ഒറ്റപ്പെട്ട ദ്വീപുകളായിത്തീരുന്നു. ഇവിടെ ഐക്യമില്ല. കുടും ബങ്ങളിലെ കുഞ്ഞുങ്ങളുടെ മാനസികനില വികലമാകുന്നു. കുഞ്ഞു ങ്ങൾക്കു വേണ്ടത്. ഏതാണ് പിതാവ് സമ്പാദിച്ചത്, ഏതാണ് മാതാവ് സമ്പാദിച്ചത്, എന്നു തിരിച്ചറിയാൻ സാധിക്കാത്തവിധം വിളമ്പുന്ന ഭക്ഷ ണമാണ്. ഒരു കുഞ്ഞ് കഴിക്കുന്ന ഭക്ഷണത്തിൽ രണ്ട് അദ്ധ്വാനങ്ങൾ ഒരുമിച്ച് അലിഞ്ഞു ചേർന്നിരിക്കണം. അങ്ങനെ, ഐക്യമുള്ള ജീവിത മാണ് മക്കളുടെ മുമ്പിൽ മാതാപിതാക്കൾ കാഴ്ചവയ്ക്കേണ്ടത്. എല്ലാ മനസ്സുകളും മറ്റുള്ളവർ ഇങ്ങോട്ടു നല്കാത്തതിനെക്കുറിച്ചുള്ള പരാതികൊണ്ടു നിറഞ്ഞിരിക്കുകയാണ്. സ്വാർത്ഥത, മനുഷ്യന്റെ ചിന്ത കളിൽ എന്നും മുന്നിൽ നില്ക്കുന്നതാണ്. പരാതി നിറഞ്ഞ മനസ്സ് സ്വാർത്ഥതയുടെ അടയാളമാണ്. സ്വന്തം കാര്യം പറഞ്ഞു പറഞ്ഞു വീണ്ടും സ്വാർത്ഥതയിൽ മുങ്ങിത്താഴുന്നതല്ലാതെ അതിനപ്പുറത്തേക്കു വളരുവാൻ അവർക്കു കഴിയുന്നില്ല. കിട്ടാതെ പോയതിനെക്കുറിച്ചു അവർ കൂടുതലായി ചിന്താകുലരാവുകയും അതിന്റെ പേരിൽ മറ്റുള്ള വരോടു പരിഭവവും ദേഷ്യവും ഉള്ളവരായിത്തീരുകയും ചെയ്യുന്നു. പങ്കു വയ്ക്കുന്ന ജീവിതത്തിനു യോജിക്കാത്തതാണ് പരാതിയും പരിഭവവും. നാം അറിഞ്ഞിരിക്കുക: പരാതിക്കാരും പിറുപിറുക്കുന്ന സ്വഭാവമുള്ള വരുമായിരുന്ന ജനതയ്ക്ക് ദൈവം വാഗ്ദാനം ചെയ്ത കാനാൻ ദേശത്തു പ്രവേശിക്കുവാൻ കഴിഞ്ഞില്ല. ഈജിപ്തിൻ്റെ അടിമത്തത്തിൽ നിന്ന്, ഫറവോയുടെ ചങ്ങലയിൽ നിന്ന് മോചിതരായി. പക്ഷേ, വാഗ്ദത്തഭൂ മിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. പിറുപിറുക്കുന്ന ജനതയായിരുന്നു അവർ. പിറുപിറുക്കുന്ന മനസ്സ് ദൈവം ഇഷ്ടപ്പെടുന്ന ഒന്നല്ല. ”എല്ലാ കാര്യങ്ങളും മുറുമുറുപ്പും തർക്കവും കൂടാതെ ചെയ്യുവിൻ. അങ്ങ നെ, നിങ്ങൾ നിർദ്ദോഷരും നിഷ്കളങ്കരുമായിത്തീർന്ന്, വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയിൽ കുറ്റമറ്റ ദൈവമക്കളാകട്ടെ (ഫിലി. 2:14,15). പിറുപിറുക്കുന്ന, എപ്പോഴും പരാതിയും കുറ്റപ്പെടുത്തലുമുള്ള വ്യക്തിക്ക് ഏതെങ്കിലും ബന്ധത്തിൽ വളരാൻ സാധിക്കുമോ? ഒരിക്കലും കഴിയില്ല. ദൈവവുമായുള്ള ബന്ധത്തിൽ പോലും വളരാൻ നമുക്ക് കഴി യാത്തത് മനസ്സ് എപ്പോഴും പരാതിയുടേതായിരിക്കുന്നതു കൊണ്ടാണ്. മനുഷ്യമനസ്സ് എപ്പോഴും നന്ദിയുടെയും സ്തുതിയുടേതുമായിരിക്കണം. ഈ മനസ്സുള്ളവർക്കു മാത്രമേ ദൈവവുമായുള്ള ബന്ധത്തിലും വള രാൻ സാധിക്കൂ; മറ്റുള്ളവരുമായി ഐക്യത്തിലും സ്നേഹത്തിലും മുന്നേറുവാൻ സാധിക്കൂ. പരാതിയുള്ള മനസ്സിനെ ആർക്കും തൃപ്തി പ്പെടുത്താനാവില്ല. ദൈവത്തിനു പോലും. നന്ദിയുടെയും സ്തുതിപ്പി ന്റെയും മനസ്സ് വളർത്തിയെടുക്കുക എന്നത് ആദ്ധ്യാത്മിക വളർച്ചയുടെ വളരെ പ്രധാനപ്പെട്ട വശംകൂടിയാണ്. പരാതിക്ക് കാരണങ്ങൾ പലതും പറയാനുണ്ടാവും. എന്നോട് ആലോചിച്ചില്ല, എന്നെ അവഗണിച്ചു എന്നെ അറിയിച്ചില്ല-ഇതൊക്കെ യാണ് മിക്കവരുടെയും ഉറക്കമില്ലായ്മയ്ക്കും ദുഃഖത്തിനും കാരണം. എന്തെല്ലാം അത്ഭുതങ്ങളാണ് നന്ദി പ്രാർത്ഥനയും സസ്തോത്രപ്രാർത്ഥ നയുമായി ബന്ധപ്പെടുത്തി ബൈബിൾ നമ്മുടെ മുമ്പിൽ അവതരിപ്പി ക്കുന്നത്.