

ദൈവം മനുഷ്യനു നല്കുന്ന ആത്മീയ പരിശീലനമാണ് കാത്തിരിപ്പ്. കാത്തിരി പ്പിലൂടെയാണ് ഉന്നത മായ കാര്യങ്ങൾക്കായി ദൈവം മനുഷ്യനെ ഉയർത്തുന്നതും, അപ്രധാന പ്രശ്നങ്ങ ളിൽ നിന്നും പ്രധാന പ്പെട്ട കാര്യങ്ങൾ നിർവഹിക്കാനായി പരിശീലിപ്പിക്കുന്നതും, മനുഷ്യൻ്റെ ഉള്ളിലുള്ള സ്വാർത്ഥതയെ തക ർത്ത് അവനെ പരിശുദ്ധാത്മ സ്നേഹത്തിൽ വളർത്തിക്കൊണ്ടു വരുന്നതും.
കാത്തിരിക്കാൻ ഇഷ്ടപ്പെടാത്തവനാണ് മനു ഷ്യൻ. കാരണം, അവന്റെ സ്വാർത്ഥ സ്വഭാവത്തിന് അതെതിരാണ്. നമ്മെക്കാൾ വലിയവരുടെ മുമ്പി ലാണ് നാം കാത്തിരിക്കുന്നത് എന്നതിനാൽ കാത്തി രിപ്പ് യഥാർത്ഥത്തിൽ മനുഷ്യനെ വിനീതനാക്കുക യാണ് ചെയ്യുന്നത്. എന്നാൽ, മനുഷ്യബുദ്ധിക്കു മുമ്പിൽ കാത്തിരിപ്പ് ഒരു സമയ നഷ്ടമാണ്. കാത്തിരിപ്പിന്റെ സമയനഷ്ടം മനുഷ്യന് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ചുരുക്കത്തിൽ കാത്തിരിപ്പ് മനുഷ്യൻ്റെ സ്വാർത്ഥ സ്വഭാവത്തെ തകർക്കുന്ന ഒരനുഭവമാണ്.
ദൈവം മനുഷ്യനു നല്കുന്ന ആത്മീയ പരിശീ ലനമാണ് കാത്തിരിപ്പ്. കാത്തിരിപ്പിലൂടെയാണ് ഉന്ന തമായ കാര്യങ്ങൾക്കായി ദൈവം മനുഷ്യനെ ഉയർത്തുന്നതും, അപ്രധാന പ്രശ്‌നങ്ങളിൽ നിന്നും പ്രധാനപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനായി പരി ശീലിപ്പിക്കുന്നതും, മനുഷ്യന്റെ ഉള്ളിലുള്ള സ്വാർത്ഥതയെ തകർത്ത് അവനെ പരിശുദ്ധാത്മ സ്നേഹത്തിൽ വളർത്തിക്കൊണ്ടു വരുന്നതും. ദൈവം നല്കുന്ന ഈ കാത്തിരിപ്പിൻ്റെ ആത്മീയപരിശീലനം വിശുദ്ധ ഗ്രന്ഥ ത്തിലുടനീളം കാണാം.
ഒട്ടും വെള്ളമില്ലാത്ത സ്ഥലത്ത് പെട്ടകം പണിയു വാൻ ദൈവം നോഹയോട് ആവശ്യപ്പെടുകയാണ്. ജന ങ്ങളുടെ പരിഹാസവും ചിരിയും അട്ടഹാസവു മൊക്കെ സഹിച്ച് നീണ്ട വർഷങ്ങൾ കാത്തിരിക്കുന്നു നോഹ. ഈ കാത്തിരിപ്പ് നോഹയെ എത്രമാത്രം ഉന്ന തനാക്കിത്തീർത്തു എന്ന് ഉൽപത്തി പുസ്‌തകം വ്യക്തമാക്കുന്നു. അബ്രഹാ മിൻ്റെ ചരിത്രമെടുത്താൽ, ആ ജീവിതം മുഴുവൻ തന്നെ കാത്തിരിപ്പിൻ്റേതായി രുന്നു എന്നു കാണാം. ചെയ്യാത്ത കുറ്റത്തിന് നീണ്ട വർഷങ്ങൾ കഴി യേണ്ടി വന്നു ജോസഫിന്. കഷ്ടപ്പാടുകളിലൂടെയും ക്ലേശങ്ങളിലൂടെയും നടന്നു നീങ്ങിയ സാഹചര്യങ്ങൾ. ഇതൊക്കെ ദൈവം ജോസ ഫിനെ പരിശീലിപ്പിച്ച കാത്തിരിപ്പിന്റെ വേളകളാ യിരുന്നു. മോശയാകട്ടെ,നാല്‌പതു വർഷം മെദിയോൻ മരുഭൂമിയിൽ ആടുകളെ മേയ്ച്ചു കൊണ്ട് കാത്തിരിപ്പിന്റെ ജീവിതം നയിച്ചു. മഹാനായ ദാവീദിനെ ദൈവം എങ്ങനെ യായിരുന്നു ദൈവം പരിശീലിപ്പിച്ചത്? സാവൂളിൽ നിന്ന് ഒളിച്ചോടി മരുഭൂമി യിലും ഗുഹകളിലും കഴിയാനിടയാക്കിക്കൊണ്ട് നീണ്ട പരിശീലനത്തിന്റെ കയ്‌പ്പേറിയ അവസ്ഥകളിലൂടെ ദൈവം ദാവീദിനെ വളർത്തുകയായിരുന്നു. വി. പൗലോസ് തനിക്കുണ്ടായ ദൈവാനുഭവത്തിനുശേഷവും മൂന്നു വർഷത്തെ കാത്തിരിപ്പ് കഴിഞ്ഞാണ് മിഷൻ രംഗത്ത് പ്രവേശിക്കുന്നത്. മിഷൻ രംഗത്തെ അത്യുജ്ജ്വലമായ പ്രവർത്തനത്തിനിടയിൽ നാലുവർഷ ക്കാലം ജയിൽ വാസമനുഭവിക്കുന്നതിലൂടെ കാത്തിരിപ്പിന്റെ തിക്തമായ വേദ നകളിലൂടെ കടന്നുപോകാൻ ദൈവം ഇടയാക്കി. സെഹിയോൻ ഊട്ടുശാല യിലെ നീണ്ട ദിവസങ്ങളിലെ കാത്തിരിപ്പിലൂടെ പരിശുദ്ധാത്മാവിനെ സ്വീക രിക്കാൻ യേശുവിൻ്റെ ശിഷ്യന്മാരെ ദൈവം പരിശീലിപ്പിക്കുന്നത് വി. ഗ്രന്ഥ ത്തിലെ മനോഹരമായ ഭാഗമാണ്.
ഉന്നതമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാൻ ആരെയെല്ലാം ദൈവം വിളിച്ചിട്ടുണ്ടോ, അതൊക്കെ കാത്തിരിപ്പിൻ്റെ ആത്മീയ പരിശീലനത്തിലൂടെ യാണെന്നു കാണുവാൻ കഴിയും. ഈ കാത്തിരിപ്പ് മനുഷ്യൻ്റെ കാര്യത്തിൽ മാത്രമല്ല സംഭവിക്കുന്നത്. എല്ലാ സൃഷ്‌ടികളും ദൈവത്തെ കാത്തിരിക്കുന്നു. എല്ലാ ജീവജാലങ്ങളും ദൈവത്തെ കാത്തിരിക്കുന്നു. എല്ലാ രാഷ്ട്രങ്ങളും തീരദേശങ്ങളും ദൈവത്തിനായി കാത്തിരിക്കുന്നു. ചുരുക്കത്തിൽ, പ്രപഞ്ചം മുഴുവൻ കാത്തിരിപ്പിൻ്റെ വേദനയുടെ മാധുര്യം അനുഭവിച്ചുകൊണ്ടിരിക്കു കയാണെന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു.
മനുഷ്യന് വേദനാജനകമായി തോന്നുന്ന ഈ കാത്തിരിപ്പിനെ മാധുര്യമു ള്ളതായി മാറ്റാനാണ് ദൈവം ആവശ്യപ്പെടുന്നത്. കാത്തിരിക്കേണ്ടത് ശാന്ത മായിട്ടായിരിക്കണമെന്നും കാത്തിരിപ്പ് ക്ഷമയോടുകൂടിയതായിരിക്കണമെന്നും ധൈര്യത്തോടെ കാത്തിരിക്കണമെന്നും പ്രത്യാശയോടെ കാത്തിരിക്കണ മെന്നും ദൈവവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. കാത്തിരിപ്പിൻ്റെ നിമിഷ ങ്ങളിലെ സർവ്വവേദനകളേയും ക്ഷമയിലും ശാന്തതയിലും പ്രത്യാശയിലും നിറച്ച് പ്രാർത്ഥനയുടെ മാധുര്യമേറിയ മുഹൂർത്തങ്ങളാക്കി മാറ്റുവാൻ മനു ഷ്യന് കഴിയണം.
