

അപ്പ. പ്രവർത്തനം 10-ാം അദ്ധ്യായം ഒന്നുമുതലുള്ള വാക്യ ങ്ങളിൽ കാണാം. വിജാതീയനായ, ശതാധിപനായ കൊർണേലിയൂസ് എന്ന മനുഷ്യനോട് ദൈവത്തിൻറെ ദൂതൻ പറയുകയാണ്, നിന്റെ ദാനധർമ്മങ്ങളും നിൻ്റെ പ്രാർത്ഥനകളും ദൈവസന്നിധിയിൽ ഒരു സ്മാരകമായി ഉയർന്നിരിക്കുന്നു, എന്ന്. നമ്മുടെ പ്രാർത്ഥനകൾ, ദാന ധർമ്മങ്ങൾ സ്വർഗ്ഗത്തി ലെത്തിയിരിക്കുന്നു. അതുപോലെ നാം ചെയ്യുന്ന തിന്മയും അവിടുന്ന് കണ്ടുകൊ ണ്ടാണിരിക്കുന്നത്.
മോഹങ്ങളും മോഹഭംഗങ്ങളും ആശകളും നിരാശകളും വർദ്ധിച്ചു വരുന്ന ഒരു കാലയളവിലാണ് നാം ജീവിക്കുന്നത്. മനുഷ്യജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും നഷ്‌ടപ്പെടുന്നതു പോലെ തോന്നിപ്പോകുന്നു. ആത്മഹത്യ പ്രവണത കൂടുന്നു. മനുഷ്യൻ നിരാശതയ്ക്കടിമപ്പെടുന്നു എന്നല്ലേ ഇതി നർത്ഥം? ജീവിതത്തിൻ്റെ അർത്ഥം നഷ്ടപ്പെടുന്നതു കൊണ്ടല്ലേ ഇത്രയുമധികം ആളുകൾ വിടപറയു ന്നത്. നമ്മെ സ്നേഹിക്കുന്ന, നമുക്കുവേണ്ടി പദ്ധ തികളൊരുക്കുന്ന ഒരു ദൈവത്തെ തിരിച്ചറിയാത്തതു കൊണ്ടല്ലേ നിരാശതയ്ക്കു കീഴ്പ്പെടുന്നത്. നമ്മെ പൂർണ്ണമായി അറിയുന്ന കർത്താവാണ് നമുക്കുള്ള തെന്ന് അവിടുന്ന് വെളിപ്പെടുത്തി തരുന്നു. പ്രവാച കന്മാരിലൂടെ, തിരുവചനങ്ങളിലൂടെ അവിടുന്ന് നമ്മോടു സംസാരിക്കുന്നു. ഉള്ളം കൈയ്യിൽ കാക്കുന്നു. അമ്മയുടെ ഉദരത്തിൽ മെനഞ്ഞ് നമ്മുടെ അന്തഃരംഗത്തിന് അവിടുന്ന് രൂപം നല്കി (സങ്കീ. 139:13). പ്രശ്നങ്ങളുടെ നടുവിൽ ജീവിക്കുന്ന ഇന്നത്തെ മനുഷ്യന് പ്രത്യാശ നല്‌കുന്ന ഒരു വേദപുസ്‌തക ഭാഗമാണിത്. പ്രവാചകന്മാരും ഇക്കാര്യം ഏറ്റുപറ യുന്നു. നിന്നെ സൃഷ്‌ടിക്കുകയും ഗർഭപാത്രത്തിൽ നിനക്കു രൂപം നല്‌കുകയും ചെയ്തത് ഞാനല്ലേ? 56-ാം സങ്കീർത്തനം 8-ാം തിരുവ ചനം ഓർമ്മിപ്പിക്കുന്നു. “അവിടുന്ന് എന്റെ അലച്ചി ലുകൾ എണ്ണിയിട്ടുണ്ട്. എന്റെ കണ്ണീർക്കണങ്ങൾ കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്.” നമ്മുടെ ഭൂതകാലത്തിലെ വേദനകൾ, വർത്തമാനകാ ലത്തിലെ പ്രശ്നങ്ങൾ, ഭാവിജീവിതത്തെക്കുറിച്ചുള്ള മോഹങ്ങൾ, ഓരോന്നും അവിടുന്ന് തിരി ച്ചറിയുന്നുണ്ട്. എന്റെ ആവ ശ്യങ്ങളും അത്യാവശ്യ ങ്ങളും എന്നിലെ അനാവ ശ്യങ്ങളും അവിടുന്ന് തിരി ച്ചറിയുന്നു. നമ്മുടെ ജീവിത ത്തിലെ പാപവും പുണ്യവും അവിടുന്ന് തിരി ച്ചറിയുന്നുണ്ട്. 94-ാം സങ്കീർത്തനം 9-ാം തിരുവചനത്തിലൂടെ അവി ടുന്ന് ചോദിക്കുന്നു: ചെവി നല്കിയവൻ കേൾക്കുന്നി ല്ലെന്നാണോ നീ വിചാരിക്കു ന്നത്? കണ്ണു നല്കിയവൻ കാണുന്നില്ലെന്നാണോ നീ കരുതിയത്? എന്നാൽ, നമ്മെക്കാണുന്ന ദൈവത്തെ ക്കാണുവാൻ നമുക്ക് കഴി യുന്നുണ്ടോ? നമ്മെ കേൾക്കുന്ന ദൈവത്തെ കേൾക്കാൻ, അവിടുത്തെ വചനം കേൾക്കാൻ നമുക്കു സാധിക്കുന്നുണ്ടോ? നമ്മുടെ കഴിവുകളിൽ മാത്രം നാം ആശ്രയിക്കുക യല്ലേ ചെയ്യുന്നത്? നിരാശ യിലല്ല പ്രത്യാശയിൽ വള രുവാൻ നമുക്കു കഴിയണം. ഇന്നു നമ്മെ അലട്ടുന്ന പ്രശ്നങ്ങളൊക്കെ കർത്താ വിനു വിട്ടുകൊടുക്കാം. ഒരു പക്ഷേ, കടബാദ്ധ്യതകൾ ഉണ്ടായിരിക്കാം. മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആകുലപ്പെടുന്നുണ്ടാവാം. ഒരു പ്രശ്‌നം മകളുടെ വിവാഹം നീണ്ടു നീണ്ടു പോകുന്നതാകാം. മകൻ പഠിച്ചു ബിരുദമെടുത്തിട്ടും ജോലി തരപ്പെട്ടില്ലായി രിക്കാം. ജീവിതപങ്കാളിയുടെ മാറാരോഗം ദുസ്സഹമായിട്ടുണ്ടാവാം. ഇവിടെ 1 പത്രോ. 5:6-7 തിരുവചനങ്ങൾ നാം ഹൃദിസ്ഥാക്കേണ്ടതുണ്ട്. “ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്‌മയോടെ നിൽക്കുക. തക്കസമ യത്ത് അവിടുന്ന് നിന്നെ ഉയർത്തും. നിൻ്റെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുക. അവിടുന്ന് നിൻ്റെ കാര്യത്തിൽ ശ്രദ്ധാലുവാണ്.” ഏതാണ് ഈ തക്കസമയം? എത്രനാളായി നാം തക്കസമയത്തിനുവേണ്ടി കാത്തിരിക്കുന്നു, പ്രാർത്ഥിക്കുന്നു. എന്നിട്ടും കർത്താവ് കണ്ണു തുറക്കുന്നില്ലേ? പ്രാർത്ഥന കേൾക്കുന്നില്ലേ? കർത്താവിൻ്റെ സമയമാണ് തക്കസമയം. ഈ വർഷം നമ്മുടെ സമയമായിരിക്കാം. എന്നാൽ, കർത്താവിൻ്റെ സമയം അടുത്ത വർഷ മായിരിക്കും. അതുവരെയും പ്രത്യാശയിൽ നാം കാത്തിരിക്കണം. കാരണം, അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. വിശുദ്ധിയോടും വിശ്വാസ ത്തോടും കൂടി നാം കാത്തിരിക്കണം. സുഭാഷിതം 16:1-3 വാക്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു: “മനുഷ്യൻ പദ്ധ തികൾ വിഭാവനം ചെയ്യുന്നു. അന്തിമ തീരുമാനം കർത്താവിന്റേതത്രേ. അവി ടുന്ന് ഹൃദയങ്ങൾ പരിശോധിക്കുന്നു. നിന്റെ പ്രയത്നം കർത്താവിൽ അർപ്പി ക്കുക. നിൻ്റെ പദ്ധതികൾ ഫലമണിയും.” നമുക്കു പദ്ധതികളുണ്ട്, അതി ലേറെ പ്രശ്‌നങ്ങളുമുണ്ട്. എന്നാൽ, ഫലമണിയിക്കുന്നത് കർത്താവാണ്. പ്രശ്നനങ്ങളെല്ലാം കർത്താവിനു കൊടുക്കാം. അവിടുന്ന് പരിഹരിക്കുന്നവ നാണ്. കാവൽക്കാരനായി മുമ്പേ നടന്നു വഴി നടത്തുന്നവനാണ്. സങ്കി 139:5- “മുമ്പിലും പിമ്പിലും അവിടുന്നെനിക്കു കാവൽ നിൽക്കുന്നു.” ഇന്നത്തെ മനുഷ്യൻറെ മുഖമുദ്ര ഭയമാണ്. രോഗപീഡ ഭയപ്പെടുത്തുന്നു. മര ണഭയം കീഴ്പ്‌പെടുത്തുന്നു. സുരക്ഷിതത്വമില്ലായ്‌മ അവന് അനുഭവപ്പെടുന്നു. എന്നാൽ, 34-ാം സങ്കീർത്തനം 7-ാം വാക്യം ഓർമ്മിപ്പിക്കുന്നു: “കർത്താ വിൻ്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ സംരക്ഷിക്കു ന്നു.” 121-ാം സങ്കീർത്തനം 3-4 വാക്യങ്ങളിൽ കാണാം. “നിൻ്റെ കാൽ വഴു തിപ്പോകാൻ അവിടുന്ന് സമ്മതിക്കുകയില്ല, നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല. ഇസ്രായേലിൻ്റെ പരിപാലകൻ ഉറങ്ങുകയോ മയങ്ങുകയോ ഇല്ല ” നമ്മുടെ ഓരോ കാൽവയ്‌പിലും സംരക്ഷണം നല്‌കുന്നവനാണ് അവി ടുന്ന്. നാം ഉറങ്ങുകയും മയങ്ങുകയും ചെയ്യുമ്പോൾ, ഉറങ്ങാതെ, മയങ്ങാ തെ, നമ്മെ പരിപാലിക്കുന്നവനാണ് നമ്മുടെ കർത്താവ്. ഈ പ്രത്യാശ ഒരാ യുധമായി നമ്മോടൊത്തുണ്ടായിരിക്കണം. എന്നാൽ, തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യമുണ്ട്. നമ്മെ പാലിക്കുന്നവൻ നമ്മെ പരിശോധിക്കുന്നവനുമാണെന്ന്. പ്രലോഭിപ്പിക്കുന്ന ഈ ലോകത്തിൽ കഴി യുമ്പോൾ, ലോകത്തിൻ്റെ താളമേളങ്ങൾക്കനുസൃതമായി ജീവിക്കുവാൻ നാം അറിയാതെ ഒരുമ്പെടുമ്പോൾ, അവിടുന്ന് നമ്മെ തിരുത്തുന്നവനാണ്. പ്രഭാ ഷകൻ്റെ പുസ്‌തകം പറയുന്നു: “കർത്താവിൻ്റെ കണ്ണ് സൂര്യനേക്കാൾ പതി നായിരം മടങ്ങ് പ്രകാശമുള്ളതാണ്.” അപ്പോൾ നാം ചെയ്യുന്ന പ്രവൃത്തി കൾ അവിടുന്ന് കാണുന്നുണ്ട്. നാം ചെയ്യുന്ന നന്മയും നാം ചെയ്യുന്ന തിന്മയും അവിടുന്ന് കണ്ടുകൊണ്ടാണിരിക്കുന്നത്. ന്നത്. അപ്പ. പ്രവർത്തനം 10-ാം അദ്ധ്യായം ഒന്നുമുതലുള്ള വാക്യങ്ങളിൽ കാണാം. വിജാതീയനായ, ശതാധിപനായ കൊർണേലിയൂസ് എന്ന മനു ഷ്യനോട് ദൈവത്തിൻ്റെ ദൂതൻ പറയുകയാണ്, നിൻ്റെ ദാനധർമ്മങ്ങളും നിന്റെ പ്രാർത്ഥനകളും ദൈവസന്നിധിയിൽ ഒരു സ്മാരകമായി ഉയർന്നിരിക്കുന്നു, എന്ന്. നമ്മുടെ പ്രാർത്ഥനകൾ, ദാനധർമ്മങ്ങൾ സ്വർഗ്ഗത്തിലെത്തിയിരിക്കുന്നു. അതുപോലെ നാം ചെയ്യുന്ന തിന്മയും അവിടുന്ന് കണ്ടുകൊണ്ടാണിരിക്കു.
