

യൗസേപ്പിതാവിൻ്റെ നീതി ബോധം യുക്തിയും സ്വാഭാ വിക ചിന്തയും വിട്ട് ദൈവിക ഭാവത്തിലേക്കു നീങ്ങി. ദൈവദൂതൻ പറയു ന്നത് അല്പവും ശങ്കി ക്കാതെ അദ്ദേഹം പ്രവർത്തിച്ചു. ലോകം എന്തു പറയുമെന്നതല്ല, ദൈവം എന്താഗ്രഹിക്കു ന്നുവോ അതിനായി ത്യാഗോജ്ജ്വലമായി ജീവിക്കു ക. അതാണ് യൗസേപ്പിതാ വിന്റെ തത്ത്വശാസ്ത്രം. മനു ഷ്യകുലത്തിന് പുതിയ ഭാവം പ്രദാനം ചെയ്‌ത ധന്യജീവിത മായിരുന്നു യൗസേപ്പിതാവി ന്റേത്. ഈ തൊഴിലാളി യുടെ നീതിബോധത്തിലു ടെയേ ഇനിയും ലോകവും മനുഷ്യജീവനും ധന്യമാകു.
മെയ്‌മാസം തൊഴിലാളി മാസമാണെന്നു പറയാം. അത് യൗസേപ്പിതാവിൽ ആരംഭിക്കുന്നു. സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ സാഹിത്യ കാരന്മാരെപ്പോലെ, രാഷ്ട്രമീമാംസകരെപ്പോലെ, നിർണ്ണായക പങ്കു വഹിക്കുന്ന വ്യക്തികളാണ് തൊഴിലാളികൾ. ലോകാത്ഭുതങ്ങൾ ഇന്നുള്ള വർക്ക് ആസ്വാദനമാക്കി മാറ്റിയത് തൊഴിലാളിക ളാണല്ലോ. മനുഷ്യബുദ്ധിയെ വസ്‌തുവത്കരിച്ചു രൂപഭാവങ്ങൾ നല്‌കുന്നവരും തൊഴിലാളികളാ ണല്ലോ. സൃഷ്ടിയെ മുന്നോട്ടു നയിക്കുന്നതിലും തൊഴിലാളികളുടെ സംഭാവന നിർണ്ണായകമാണെ ന്നുള്ളതിൽ സംശയമില്ല. രക്ഷാകര ചരിത്രവും അതിന്റെ പാരമ്യത്തിലെത്തുക തൊഴിലാളികളി ലൂടെയാണ്. അതിൽ പ്രമുഖനായ തൊഴിലാളി വി. യൗസേപ്പാണ്. തൊഴിലാളികളുടെ മദ്ധ്യസ്ഥ നായ വി. യൗസേപ്പിതാവിൻ്റെ മഹിമ വർണ്ണനാ തീതമല്ലേ? അത് സുവിശേഷകൻ വെളിപ്പെടു ത്തുക നീതിമാനായ യൗസേപ്പ് എന്ന വിശേഷണത്തിലൂടെ യാണ ത്രേ. യൗസേപ്പിതാവിനെ വലിയ വനാക്കിയത് അദ്ദേഹ ത്തിന്റെ നീതിബോധമാണ്. മറിയം തന്റെ ഗർഭാ വസ്ഥ യൗസേപ്പിനെ അറി യിച്ചപ്പോൾ അദ്ദേഹം അത് ശാന്തമായി ശ്രവിച്ചു. ലോക ത്തിലെ അന്നുള്ള പുരുഷ ന്മാ രെപ്പോ ലെയോ, ഇന്നുള്ള ഭർത്താക്കന്മാരെ പ്പോലെയോ യൗസേപ്പി താവ് എടുത്തു ചാടി മറി യത്തെ അഭിസാരികേ എന്നു വിളിച്ചില്ല, പ്രഹരി ച്ചില്ല. യൗസേപ്പിന്റെ ശാന്ത മായ ശ്രവണം അദ്ദേ ഹത്തെ നീതിമാനാക്കി. ജീവിതപങ്കാളിയെ ശ്രദ്ധിച്ചു ശ്രവിച്ചാൽ ആ ജീവിത ത്തിൽ ഉളവാകുന്ന ശാന്തത എത്ര വലുതാണ്. കുടുംബ ത്തിലെ പലതരത്തിലുള്ള ലഹളകളുടെയും അടി സ്ഥാനം ആരും ആരെയും ശ്രവിക്കുന്നില്ല എന്നതല്ലേ? ശാന്തമായ ശ്രവണത്തി ലൂടെ യൗസേപ്പിനു സൂക്ഷി ക്കുവാനായത് തൻ്റെ പ്രതി ശ്രുത വധുവുമായിട്ടുള്ള വിവാഹ നിശ്ചയമാണ്. ബഹളത്തിൽ ബന്ധങ്ങൾ വികലമാകും, ശ്രവണത്തി ലതു ബലപ്പെടുമെന്നു തൊഴിലാളിയായ യൗസേ പ്പിതാവ് പഠിപ്പിക്കുന്നു. “അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു” (മത്താ. 1:24). തൊഴിലാളിയുടെ നീതി യുടെ സവിശേഷത അന്യനെ ബഹുമാനിക്കുന്ന തായിരിക്കണം. മേരിയെ ഒരിക്കലും അപമാനിതയാ ക്കാൻ ജോസഫ് ഇഷ്ട്‌ടപ്പെ ട്ടില്ല. മനുഷ്യനോടുള്ള ബഹുമാനം ദൈവത്തോ ടുള്ള ബഹുമാനമാണ്.
കാരണം, ദൈവഛായ പ്രതിഫലിപ്പിക്കുന്നവനാണല്ലോ മനുഷ്യൻ. ദൈവത്തെ ബഹുമാനിച്ച യൗസേപ്പ് മേരിയെയും ബഹുമാനിച്ചു. ദൈവത്തെ ബഹുമാനിക്കുന്നവനേ സഹോദരനെയും ആദരവോടെ നോക്കാനാവൂ. യൗസേപ്പ് എന്ന തൊഴിലാളിക്കു ദൈവവിശ്വാസം ദൈവബഹുമാനമായി രുന്നു. അതു പ്രവൃത്തി പഥത്തിലൂന്നിയ മനുഷ്യബഹുമാനമായി. ആയതി നാൽ മറിയത്തെ അപമാനിച്ചില്ല പ്രത്യുത, സ്വന്തം സഖിയായി സ്വീകരിച്ചു. അപരൻ എനിക്ക് ശത്രുവാണെന്നു വിചാരിക്കാതെ ശക്തിയായി കരുതി യപ്പോൾ യൗസേപ്പിതാവിനു മറിയത്തെ അങ്ങേയറ്റം പരിഗണിക്കാനായി. മറിയം ഗർഭിണിയായ വിവരം കേട്ടപ്പോൾ മുതൽ യൗസേപ്പിതാവിന്റെ ചിന്ത വ്യഭിചാരിണിയെ കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കുന്ന യഹൂദ സംസ്‌കാര ത്തിൽ മറിയത്തിന് എന്ത് സംഭവിക്കുമെന്നതായി. അവളെക്കുറിച്ചുള്ള പരി ഗണന അവളുടെ രക്ഷയ്ക്കായുള്ള തന്ത്രങ്ങൾ മെനയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തൻ്റെ ആലോചനയ്ക്കവസാനം യൗസേപ്പ് “അവളെ രഹസ്യ മായി ഉപേക്ഷിക്കാൻ തീരുമാനിച്ചു.” ഒരു പക്ഷേ, യഹൂദ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കാമിത്. ദൈവം വ്യക്തിജീവിതത്തിൽ ദൃശ്യമായി ത്തീർന്നവർക്കേ അപരൻ്റെ നന്മ പരിഗണിക്കാനാവൂ. മറിയത്തിന്റെ അന്തസ്സും ഭാവിയും യൗസേപ്പിൻ്റെ പരിഗണനയിൽ വന്നതു കൊണ്ടാണ് അവളെ രഹ സ്യമായി തിരസ്‌കരിക്കാൻ നിശ്ചയിച്ചത്. യൗസേപ്പിതാവിനെപ്പോലെ അപ രരെ പരിഗണിച്ചു ജീവിക്കുമ്പോൾ സ്വന്തം ജീവിതം മഹത്ത്വമാർജ്ജിക്കും. ദൈവഹിതം വ്യക്തമായ യൗസേപ്പ് വളരെ തന്മയത്വത്തോടെ മറിയത്തെ ഭാര്യയായി സ്വീകരിച്ചു. തുടർന്നദ്ദേഹം രക്ഷകന് യേശു എന്ന പേരു നല്കി. അങ്ങനെ അവൻ്റെ പേരും ലോകചരിത്രത്തിൻ്റെ ഭാഗമായി. ഇതിലൂടെ യൗസേപ്പിതാവും ചരിത്രത്തിൻ്റെ അവിസ്‌മരണീയ വ്യക്തിയായിത്തീർന്നു. ദൈവഹിതം നിവർത്തിതമാകുമ്പോൾ ഓരോ വ്യക്തിയും ഭൂമിയിൽ മാത്ര മല്ല, സ്വർഗ്ഗത്തിലും അനശ്വരതയുള്ളവരാകുന്നു. സ്വഹിതം തേടാതെ ദൈവ ഹിതം തേടുമ്പോൾ ജീവിതത്തിൽ നേട്ടങ്ങൾ കൈവരുന്നു. യേശു പൂങ്കാവ നത്തിലും ഗാഗുൽത്തായിലും അത് പഠിപ്പിക്കുന്നു. മഹത്ത്വത്തിൻ്റെ പാത ദൈവഹിതാനുസരണമുള്ള ജീവിതമാണെന്ന് വിശുദ്ധരുടെ ജീവിതം വിളി ച്ചോതുന്നു. യൗസേപ്പിതാവിന്റെ നീതിബോധം യുക്തിയും സ്വാഭാവിക ചിന്തയും വിട്ട് ദൈവിക ഭാവത്തിലേക്കു നീങ്ങി. ദൈവദൂതൻ പറയുന്നത് അല്‌പവും ശങ്കി ക്കാതെ അദ്ദേഹം പ്രവർത്തിച്ചു. ലോകം എന്തു പറയുമെന്നതല്ല, ദൈവം എന്താഗ്രഹിക്കുന്നുവോ അതിനായി ത്യാഗോജ്ജ്വലമായി ജീവിക്കുക. അതാണ് യൗസേപ്പിതാവിൻ്റെ തത്ത്വശാസ്ത്രം. ദൈവത്തിൻ്റെ മുമ്പിൽ ബുദ്ധിമാനാകാൻ ലോകത്തിൻ്റെ മുമ്പിൽ വിഡ്‌ഢിയായി മാറാനും യൗസേ പ്പിനു മടിയില്ല. അതുകൊണ്ടു തന്നെ തൻ്റെ പങ്കില്ലാതെ ഗർഭിണിയായ മറി യത്തെ യൗസേപ്പു സ്വീകരിച്ചു. താൻ കാൽനടയായി നീങ്ങിക്കൊണ്ട് ഭാര്യയെ കഴുതപ്പുറത്തു കയറ്റി സംരക്ഷിച്ചു. മറിയത്തിൽ മാത്രം ഒതുങ്ങിയിരുന്ന തായിരുന്നില്ല യൗസേപ്പിതാവിന്റെ ത്യാഗോജ്ജ്വല സംരക്ഷണ ശൈലി. അതിശൈത്യമായിരുന്നിട്ടും കൊലയാളിയിൽ നിന്ന് ഉണ്ണിയേശുവിനെ സംര ക്ഷിക്കാൻ പാതിരാവിൽ യൗസേപ്പ് യാത്രയായി. നസ്രത്തിൽ നിന്നു ബത്ല ഹേമിലേക്കും, അവിടെ നിന്ന് ഈജിപ്‌തിലേക്കും തുടർന്ന് സ്വന്തം നാട്ടി ലേക്കും തുടരെത്തുടരെയുള്ള യാത്രാവഴി യൗസേപ്പ് വളരെ സഹിച്ചു. മനുഷ്യകുലത്തിന് പുതിയ ഭാവം പ്രദാനം ചെയ്‌ത ധന്യജീവിതമായി രുന്നു യൗസേപ്പിതാവിൻ്റേത്. ഈ തൊഴിലാളിയുടെ നീതിബോധത്തിലൂ ടെയേ ഇനിയും ലോകവും മനുഷ്യജീവനും ധന്യമാകൂ
