ഒരു വസന്തംപോലെ ഈസ്റ്റർ

ഹ ന ങ്ങ ളു ല യ്ക്കാത്ത ജീവിതങ്ങളില്ല. ദാരിദ്ര്യത്തിന്റെ, തിരസ്ക‌ര ണത്തിന്റെ, അപമാനത്തി ന്റെ ഒക്കെ കഷ്ടകാലങ്ങൾ ജീവിതത്തെ മൂടുമ്പോൾ അവയെ അതിജീവിക്കുക യെന്നത് ഓരോ ജീവ ന്റെയും ആഗ്രഹമാണ്. പരി ഹരിക്കാനാവാത്ത വിധം ജീവിതത്തിന്റെ സൗന്ദര്യം അറ്റുപോയെന്ന് വിധിച്ച് ജീവന്റെ വിളക്ക് ഊതിക്കെ ടുത്തുന്നവർ വർദ്ധിക്കുന്ന നമ്മുടെ ചുറ്റുപാടുകളിൽ തകർച്ചകൾക്ക് ശേഷവും മനോഹരമായ ഒരു ജീവിതം സാധ്യമാകുമെന്ന പ്രത്യാശയാണ് ഈസ്റ്റർ നല്കുന്നത്.
മനുഷ്യജീവിതത്തെ ഉല യ്ക്കാൻ ശക്തമായ ഒരു പാട് ചുറ്റുപാടുകൾ നമു ക്കൊപ്പമുണ്ട്. കണ്ണുനീരൊ ഴിയാത്ത ദിനങ്ങളിലൂടെ കടന്നു പോകുന്നവരുണ്ട്. ഒപ്പം മറുപടിയില്ലെന്ന് ആധു നിക ശാസ്ത്രവും നിരീക്ഷി ക്കുന്ന മരണവുമുണ്ട് മനു ഷ്യനെ ആകുലപ്പെടു ത്താൻ. ശൂന്യമായ കല്ല റയും ഉത്ഥിതന്റെ മഹ ത്വവും നമ്മോടു പറയുന്നത് മരണം പോലും പരിഹരി ക്കാനാവാത്ത പ്രശ്‌നമല്ലെ ന്നാണ്. അങ്ങനെ ഈസ്റ്ററി നെക്കുറിച്ച് ധ്യാനിക്കു മ്പോൾ മരണം പോലും മനുഷ്യനെ ഭയപ്പെടുത്തുകയില്ല. ഒരർത്ഥത്തിൽ എല്ലാ ആകുലതകളിൽ നിന്നുമുള്ള വിമോചനമാണ്. പൗലോസ്‌ ശ്ലീഹായുടെ ആത്മവിശ്വാസം തെളിയുന്നു. “മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിൻ്റെ ദംശനമെവിടെ?
ആ ചിന്തയിൽ ഈസ്റ്റർ ഒരു ദിവസമോ, കാലമോ അനുസ്മരിക്കുന്ന ആഘോഷമല്ല. മറിച്ച്, ഒരു മനോഭാവമാണ്. മരണത്തെപ്പോലും കീഴടക്കിയ യേശുവിൻ്റെ വിജയം, മനുഷ്യനെ പാടെ തകർക്കുന്നതായി യാതൊന്നുമി ല്ലെന്ന മനോഭാവം പകർന്നു നല്‌കും. ജീവിതത്തിൻ്റെ തകർച്ചകളിൽ ഈ ബോധ്യം തരുന്ന ആശ്വാസവും ധൈര്യവും വലുതാണ്. “മരണത്തിന്റെ നിഴൽ വീണ താഴ്വ‌രയിൽക്കൂടിയാണ് ഞാൻ നടക്കുന്നതെങ്കിലും അവി കുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല” (സങ്കീ. 23:4). ആത്മാ വിൽ വസന്തത്തിൻ്റെ വിത്തുകൾ വിളയുന്ന ഒരനുഭവമാണിത്. ശാരീരിക രോഗങ്ങളുടെയും സാമ്പത്തിക തകർച്ചകളുടെയും ശിശിരങ്ങൾ ആക്രമി ക്കുമ്പോഴും പ്രത്യാശയുടെ വസന്തം പൂത്തുലയും. പ്രത്യാശയുടെ ഈ മനോഭാവം മനസ്സിൽ നിറഞ്ഞതുകൊണ്ടാവണം വി. അഗസ്‌തീനോസ് ക്രിസ്ത്യാനികളെ “ഈസ്റ്റർ ജനത” യെന്നു വിളിച്ചത്. ചിന്തകളും പ്രവ ത്തികളും പ്രത്യാശയുടെ അടിസ്ഥാനത്തിൽ പടുത്തുയർത്തുന്നവരാണവർ. കണ്ണുനീരും വിലാപവും ജീവിതത്തിൽ ആവർത്തിച്ചാലും പ്രത്യാശ നിറഞ്ഞ മനോഭാവമാകണം ക്രിസ്ത്യാനികളുടെ മനോഭാവം. വ്യഥകൾ നിറഞ്ഞ ചുറ്റു പാടുകളിലും ആനന്ദം നിറയുന്ന മനസ്സ്. “മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും, അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, ഒലിവുമരത്തിൽ കായ്കളില്ലാതായാലും, വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും, ആട്ടിൻകൂട്ടം ആലയിൽ അറ്റു പോയാലും കന്നുകാലികൾ തൊഴുത്തിലില്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും” (ഹബ. 3:17). യേശുവിൻ്റെ കുരിശു മരണത്തിനു ശേഷം കണ്ണു നീർ മൂടിയ മുഖവുമായി സുഗന്ധതൈലം പൂശാൻ പോകുന്ന മഗ്ദലനാ മറിയം നമ്മടുടെയൊക്കെ പ്രതിരൂപമാകാനിടയുണ്ട്. പ്രവചനങ്ങളും അത്ഭു തങ്ങളും പലവട്ടം ഓർമ്മിപ്പിച്ച ഉത്ഥാനത്തെ തിരിച്ചറിയാതെ മേരി ഉള്ളം തകർന്ന നിരാശയിലായിരുന്നു. തോട്ടക്കാരനെന്നു തെറ്റിദ്ധരിക്കാൻ പോലും പ്രേരിപ്പിക്കുന്ന നിരാശയുടെ കണ്ണുനീർ ഉത്ഥിതനെ മറയ്ക്കുകയാണ്. ജീവി തവഴികളിൽ നോവിൻ്റെ അനുഭവങ്ങളുണ്ടെങ്കിലും മനസ്സു തളരരുത്. കാരണം, വസന്തം അതിൻ്റെ വർണ്ണ വൈവിധ്യത്തോടെ നിന്റെ അരികിലു ണ്ടെന്ന് ഈസ്റ്റർ ചിന്തകൾ നമ്മോടു പറയുന്നു. നൈരാശ്യത്തിന്റെ കണ്ണു നീർ നമ്മുടെ വസന്തക്കാഴ്‌ചകളെ മറയ്ക്കാതിരിക്കട്ടെ.