എളിമയിൽ പിറന്നുവീണ രാജാവ്

യേശുവിൻ്റെ ജനന ത്തിന് എളിമയുടെ ചൈതന്യ ചിഹ്നങ്ങ ളായി പിന്നണി സൃഷ്ട‌ി ച്ചു. മനുഷ്യപുത്രൻ പുൽക്കൂട്ടിൽ ശിശു വായി കിടന്നു. ഈ ലോകത്തെ മുഴുവൻ വീണ്ടെടുക്കാൻ വന്ന രാജാധി രാജനായിരു ന്നു അവൻ

മ്മുടെയെല്ലാം തമ്പുരാനായ യേശുക്രിസ്‌തുവിൻ്റെ ജന്മദിനം ആഘോഷിക്കുവാൻ നമ്മൾ തയ്യാറെടുത്തുകൊണ്ടിരിക്കുകയാ ണല്ലോ. ലോകം മുഴുവൻ പങ്കെടുക്കുന്ന, പ്രത്യേകിച്ച് ക്രിസ്തീയ ലോകം മുഴുവൻ കാത്തിരിക്കുന്ന ഒരു ആഹ്ലാദവേളയാണിത്. അക്കാ രണം കൊണ്ടു തന്നെ, യേശുവിൻ്റെ എളിമയോടെയുള്ള ജനന ത്തെക്കുറിച്ചു നാം കൂടുതൽ അറിയുന്നതു യുക്തവുമായിരിക്കും.
മറിയത്തിനു പ്രസവം അടുത്ത സമയം. ആ സമയം മറിയവും ഔസേപ്പും ബത്ലഹേമിലായിരുന്നു. എല്ലാ സത്രങ്ങളിലും ഒരു മുറിക്കുവേണ്ടി തിരക്കി നോക്കി. എവിടെയും രക്ഷയില്ല. ഒടുവിൽ മറിയം കാലിത്തൊഴുത്തിൽ ഒരു പുത്രനെ പ്രസവിച്ചു. ഒരു പിള്ള കച്ചയിൽ പുതപ്പിച്ചു മറിയം ആ തൊഴുത്തിലെ പുൽത്തൊട്ടിയിൽ കുഞ്ഞിനെ കിടത്തി. യേശുവിൻ്റെ ജീവിതത്തിൽ എളിമയുടെ ആദ്യത്തെ പരിവേഷമായിരുന്നു അത്. അന്നു രാത്രി കർത്താവിന്റെ മഹത്ത്വം കൊണ്ട് കണ്ണഞ്ചുന്ന ഒരു പ്രകാശശിഖയുമേന്തി ദൈവ ത്തിൻ്റെ മാലാഖ, അടുത്തുള്ള മേച്ചിൽ സ്ഥലങ്ങളിൽ ആടുമേ യ്ക്കാൻ വന്ന ഇടയന്മാരുടെ സവിധെയെത്തി അവരോടു ണർത്തിച്ചു. “ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടി യുള്ള വലിയ സന്തോഷത്തിൻ്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താ വായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു. പിള്ള ക്കച്ച കൊണ്ടുപൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിട ത്തിയിരിക്കുന്ന ഒരു ശിശു വിനെ നിങ്ങൾ കാണും” (ലൂക്കാ. 2:8-12). പെട്ടെന്ന്, സ്വർഗ്ഗീയ സൈന്യ ത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടു കൂടെ പ്രത്യ ക്ഷപ്പെട്ട് ഇങ്ങനെ പാടാൻ തുടങ്ങി. “അത്യു ന്ന തങ്ങളിൽ ദൈവ ത്തിനു മഹത്വം, ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം” (ലൂക്ക 2:13 -14). ദൂതന്മാർ സ്വർഗ്ഗത്തിലേക്കു തിരിച്ചു പോയപ്പോൾ ആട്ടിടയന്മാർ തമ്മിൽ പറഞ്ഞു: “കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണണം. നമുക്കു ബത്ലഹേം വരെ പോകാം. അവർ അതിവേഗം ബത്ല ഹേമിലെത്തി മറിയത്തെയും യൗസേപ്പിനെയും പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ശിശുവിനെയും കണ്ടു. അനന്തരം മാലാഖ യേശുവിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ കാര്യങ്ങൾ അവർ മറ്റു ള്ളവരോടു പറഞ്ഞു. കേട്ടവരെല്ലാം അത്ഭുതപ്പെട്ടു” (ലൂക്ക 2:15-20).
യേശു ജനിച്ച സ്ഥലത്തിനു മുകളിൽ ആകാശത്ത് ഒരു അത്യു ജ്ജ്വല നക്ഷത്രം മാർഗ്ഗദർശനം നൽകിക്കൊണ്ടിരുന്നു. “അത് ശിശു കിടക്കുന്ന സ്ഥലത്തിനു മുകളിൽ വന്നു നിന്നു. അവർ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടു കൂടി കാണുകയും അവനെ കുമ്പിട്ടാരാധിക്കുകയും ചെയ്‌തു. അവർ കൊണ്ടു വന്ന പൊന്നും കുന്തിരിക്കവും മീറയും അവർ ശിശുവിന് കാഴ്ചയർപ്പി ക്കുകയും ചെയ്‌തു” (മത്താ. 2:10-11).
ഈ സംഭവപരമ്പരകൾ, യേശുവിൻ്റെ ജനനത്തിന് എളിമയുടെ ചൈതന്യ ചിഹ്നങ്ങളായി പിന്നണി സൃഷ്ടിച്ചു. മനുഷ്യപുത്രൻ പുൽക്കൂട്ടിൽ ശിശുവായി കിടന്നു. ഈ ലോകത്തെ മുഴുവൻ വീണ്ട ടുക്കാൻ വന്ന രാജാധി രാജനായിരുന്നു അവൻ