

അനുഗ്രഹത്തിന്റെയും ഐശ്വര്യത്തിൻ്റെയും ഉറവിടെ ഏതാണ്? ദൈവം തന്നെയാണ്. ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധത്തിലാണ് അനുഗ ഹവും ഐശ്വര്യവും നിറഞ്ഞു നിൽക്കുന്നത്. നാം തകർക്കുമ്പോൾ ദൈവത്തിൻ്റെ അനുഗ്രഹം നമ്മിലേക്ക് ഒഴുകാതാവും. വ്യക്തികൾ പരസ്പരം വെറുപ്പിലും വൈരാഗ്യത്തിലുമാണെങ്കിൽ അവിടെ ദൈവസാന്നിധ്യം ഉണ്ടാവുകയില്ല. ഐക്യത്തിലും ഏകമനസ്സോടെയുള്ള പ്രാർത്ഥനയിലും ഏറ്റവും വലിയ അനുഗ്രഹമായി പരിശുദ്ധാത്മാവ് കടന്നു വരുന്നുവെങ്കിൽ, ഭിന്നതയിലും വെറുപ്പിലും ആ ആത്മാവു വസിക്കുകയില്ല. ഏതെങ്കിലും വ്യക്തിബന്ധം നാം തകർത്താൽ അതുവഴി അനുഗ്രഹവും ഐശ്വര്യവും തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. ത്തു നിൽക്കുന്നത്. ഏതെങ്കിലും വ്യക്തിബന്ധം ചിലർ പറയും, ഇവിടെ താമസമാക്കിയതോടെ വലിയ അനുഗ്രഹമായി. ഈ വീടു വച്ചതോടെ വലിയ അനുഗ്രഹമായി. ഈ കൊച്ചു ജനിച്ചതോടെ അനുഗ്രഹമായി. ആ പശുവിനെ വാങ്ങിച്ച അന്നുമുതൽ ഇവിടെ അനുഗ്രഹ മുണ്ടായി, അതു ചത്തതോടെ എല്ലാം പോയി. ഇവിടെ വന്നു താമസമാക്കി യതോടെ എല്ലാം നശിച്ചു. ഈ കടയിൽ കയറിയ സമയം നല്ലതായതു കൊണ്ട്, കുറച്ച് അനുഗ്രഹമുണ്ടായി. ഇവിടെയാണ്, അനുഗ്രഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഉറവിടം ഏത് എന്ന ചോദ്യമുയരുന്നത്. അബ്രാഹത്തിന്റെ സഹോദരപുത്രനാണ് ലോത്ത്. അബ്രാഹം സ്നേഹം ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് ലോത്തിനോടു പറഞ്ഞു: നിനക്കിഷ്ടമുള്ള പ്രദേശം തിരഞ്ഞെടുക്കാം. ലോത്ത് തിരഞ്ഞെടുത്തത് സമ്പൽസമൃദ്ധമായ സോദോം ഗൊമോറയായിരുന്നു. അതിൻ്റെ ഫലമായി അബ്രാഹത്തിനു കിട്ടി യത് തരിശു ഭൂമിയും. എന്നാൽ, ഏതാനും നാൾ കഴിഞ്ഞപ്പോൾ എല്ലാം നഷ്ടപ്പെട്ടവരായി, ഒന്നുമില്ലാത്തവരായി. ലോത്തും കുടുംബവും തിരിച്ചു വരി കയാണ്. തരിശു ഭൂമിയിൽ താമസിച്ച അബ്രാഹമാകട്ടെ, ദൈവത്തിൻ്റെ അനു ഗ്രഹം പ്രാപിക്കുന്നു. നമുക്ക് എന്തെല്ലാം ഉണ്ടെങ്കിലും ഇല്ലെങ്കിലും, നാം ഏതു കാഴ്ചപ്പാടിലും സംവിധാനത്തിലുമിരിക്കുന്ന വ്യക്കിയായാലും നാമോരോരുത്തരും ക്രിസ്തു വിനു പ്രിയപ്പെട്ട വ്യക്തികളാണ്. ദൈവത്തിനു പ്രധാനപ്പെട്ടവരാണ്. ഇതു പറയുമ്പോൾ ഇതിനോടു ചേർന്ന് മറ്റൊരു വശവും കൂടിയുണ്ട്. ഞാൻ ദൈവ ത്തിനു പ്രധാനപ്പെട്ട വ്യക്തിയാണെങ്കിൽ ചുറ്റുമുള്ള ഓരോ വ്യക്തിയും അതു പോലെ തന്നെ ദൈവത്തിന് പ്രധാനപ്പെട്ട വ്യക്തിയാണ്. ഒരു വ്യക്തിക്കെ തിരെ ദൈവം മറ്റൊരു വ്യക്തിയെ സൃഷ്ടിച്ചിട്ടില്ല. ഒരു വ്യക്തിയും മറ്റൊരു വ്യക്തിക്ക് എതിരല്ല. അതുകൊണ്ട്, ഒരിക്കലും മറ്റൊരു വ്യക്തിയെ നമുക്കെ തിരായി കാണാൻ പാടില്ല. അങ്ങനെ കണ്ടാൽ അത് ദൈവത്തിൽ നിന്നുള്ള ചിന്തയല്ല. ദൈവത്തിൻ്റെ പദ്ധതി മനസ്സിലാക്കാത്തതു കൊണ്ട്, ദൈവത്തിന്റെ അരൂപിയെ സ്വീകരിക്കാത്തതു കൊണ്ട്, നമ്മുടെ മനസ്സ് വളരെയധികം മത്സ് രവേദികളിൽ കുടുങ്ങിക്കിടക്കുകയാണ്. ലക്ഷ്യബോധം തന്നെ വ്യതിചലി ച്ചു. മറ്റുള്ളവരേക്കാൾ കേമനാകുക, അവരെ പരാജയപ്പെടുത്തുക, അവരുടെ മേൽ ആധിപത്യം പുലർത്തുക, അവരെ പീഡിപ്പിക്കുക, അവരെക്കൊണ്ട് അംഗീകരിപ്പിക്കുക, അവരുടെ ശ്രദ്ധ പിടിച്ചു പറ്റുക-ഇവയാണ് പലരുടെയും മനസ്സിൽ കിടക്കുന്നത്. എന്നാൽ, നാമറിയണം. ഒരു വ്യക്തിയെയും മറ്റൊരു വ്യക്തിക്കെതിരായിട്ടല്ല ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ഓരോ വ്യക്തിയും ദൈവത്തിന്റെ ദാനമാണ്. അനുഗ്രഹമാണ്. ദൈവസാന്നിധ്യം നിറഞ്ഞു നിൽക്കുന്നതാണ്. അതുകൊണ്ട്, വ്യക്തികൾ ഒന്നിച്ചു കൂടുന്നിടത്ത് ദൈവാ നുഗ്രഹം ഒഴുകും.
