യിർപ്പ് പ്രത്യാശയുടെ പ്രതീകമാണ്. യേശുവിനെ ഉയിർപ്പിച്ചതിലൂടെ നമ്മെ എല്ലാവരെയും ഉയിർപ്പിക്കാമെന്ന് ദൈവം ഉറപ്പു തരുന്നു. ജീവിതമെന്ന നിഗൂഢതയിൽ ഉത്ഥാനം പ്രതീക്ഷ ചൊരി യുന്നു. സത്യവും സാഹോദര്യവും സ്നേഹവും നിലനിർത്താൻ ശ്രമിക്കുന്നവരെ ദൈവം മഹത്വ മണിയിക്കും. മറ്റുള്ളവർക്കു സ്നേഹം നിറഞ്ഞ സേവനം നല്‌കാൻ നിങ്ങൾ ആത്മാർത്ഥമായി സന്നദ്ധരാവുക. നിങ്ങളുടെ ജീവൻ നിങ്ങൾ അനശ്വരമായി സൂക്ഷിക്കുക-ഇത്തരം വാഗ്ദാനങ്ങ ളാണ് ദൈവം യേശുവിനെ ഉയർപ്പിക്കുക വഴി നമുക്ക് തന്നത്. ദൈവത്തിൻ്റെ രക്ഷാകരപദ്ധതി യിൽ സഹനവും മരണവുമല്ല അന്തിമപദങ്ങൾ. ദുഃഖവെള്ളിക്കു ശേഷം എപ്പോഴും ഉയിർപ്പു ഞായർ ഉണ്ട്. ഉയിർപ്പ് തകർച്ചയിൽ നിന്നുള്ള ഉയർച്ചയാണ്. ശത്രുക്കൾ തകർത്ത യേശുവിനെ ദൈവം മഹ ത്ത്വത്തോടെ ഉയിർപ്പിച്ചു. യേശുവിൻ്റെ മരണത്തോടെ എല്ലാം നശിച്ചു എന്നു ധരിച്ചു ഒളിച്ചിരിക്കു കയായിരുന്ന ശിഷ്യന്മാർക്കു ശക്തിയും ധൈര്യവും പകർന്നത് ഉത്ഥാനമായിരുന്നു. സമാധാനം ആശംസിച്ചു കൊണ്ടു പ്രത്യക്ഷപ്പെട്ട യേശു വേദനിക്കുന്നവരെ ആശ്വസിപ്പിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടാണ് സ്വർഗ്ഗാരോപണം ചെയ്യുന്നത്. “മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാന മായ ഏക സംഭവം” എന്നാണ് വില്യം ബാർ ക്ലെ യേശുവിൻ്റെ ഉയിർപ്പിനെ വിശേഷിപ്പിക്കുന്നത്. നമ്മിലെ നന്മയുടെ ശക്തികൾ ഉയിർത്തെഴുന്നേറ്റ് മറ്റുള്ളവരെ തകർച്ചയിൽ നിന്നു രക്ഷിക്കു മ്പോൾ മാത്രമേ ഉയിർപ്പിൻ്റെ സന്ദേശം സാർത്ഥകമാവുകയുള്ളൂ. സ്വാർത്ഥതയിൽ നിന്നും സ്നേഹരാഹിത്യത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് കർമ്മനിരതരാ കാനുള്ള ആഹ്വാനമാണ് ഉയിർപ്പ് നമുക്ക് നല്‌കുന്നത്. ഉയിർത്തെഴുന്നേല്‌പ് നമ്മെ സംബന്ധിച്ചി ടത്തോളം മരണശേഷം മാത്രം സംഭവിക്കുന്ന ഒരു യാഥാർത്ഥ്യമല്ല. ഉയിർപ്പിൻ്റെ അനുഭവം നമ്മുടെ അനുദിന ജീവിതത്തിലേക്കു കടന്നു വരണം. പുനരുദ്ധാനം സംഭവിച്ചത് പീഡാനുഭവത്തിന്റെയും കുരിശുമരണത്തിൻ്റെയും അന്ത്യത്തിലാണ്. ഉദാരത സ്വാർത്ഥത്തേക്കാളും സ്നേഹം വിദ്വേഷ ത്തേക്കാളും ശക്തമാണെന്ന ഉത്ഥാനസത്യം നാം മനസ്സിലാക്കണം. മറ്റുള്ളവരുടെ ജീവിതം വളർത്താനോ തളർത്താനോ നമുക്കു സാധിക്കും. പരസ്‌പരം കാവൽക്കാരും സംരക്ഷകരും ആകേണ്ടവരാണു നമ്മൾ. ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനും രോഗികളുടെ മേൽ കൈവച്ച് അവരെ സുഖപ്പെടുത്താനും പിശാചുക്കളെ ബഹിഷ്‌കരിക്കാനും ഉത്ഥിതനായ നാഥൻ ശിഷ്യരെ നിയോഗിക്കുന്നു. പരസ്‌പരം കരുതലുള്ളവരായി ജീവിക്കാനുള്ള ആഹ്വാനമാണ് ഈശോ നമുക്ക് നല്‌കുന്നത്. ചത്തതും സ്വാർത്ഥപരവുമായ അവസ്ഥയിൽ നിന്നുമുള്ള മോചനമാണ് ഉത്ഥാ നം. മനുഷ്യൻ തൻ്റെ സർവ്വസാധ്യതകളും ഉപയോഗിച്ച് പരസ്‌പരം വളർത്തണം.
സ്വർഗ്ഗാരോഹണം വഴി യേശു നമ്മെ തനിച്ചാക്കിയിട്ട് സ്ഥലം വിടുകയല്ല ചെയ്തത്. “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായി രിക്കും” (മത്താ. 28:20). ഉയിർത്തെഴുന്നേറ്റ കർത്താവ് ആദിമക്രൈസ്‌തവരോടു കൂടെ പ്രവർത്തിച്ച് അടയാളങ്ങൾ കൊണ്ട് അവരെ ശക്തിപ്പെടുത്തി. നമ്മിലും നാം വഴിയായും അവിടുന്ന് തുടർന്നും പ്രവർത്തിക്കുന്നു. യേശുവിൻ്റെ കൃപയിൽ ആശ്രയിച്ചു കൊണ്ട് നമ്മുടെയും മറ്റുള്ളവരുടെയും ഉയിർത്തെഴുന്നേല്പ്‌പിനായി പരിശ്രമിച്ചാൽ നമ്മുടെ അദ്ധ്വാനങ്ങൾ ഫലമണിയും, ജീവിതം ധന്യ മാകും.
യേശുവിന്റെ പരസ്യജീവിതകാലത്ത് അനേകർ അവിടുത്തെ സ്‌പർശിച്ച് രോഗശാന്തിയും ദൈവി കാനുഭവങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷം 14-ാം അദ്ധ്യായം 34 മുതലുള്ള തിരുവചനങ്ങളിൽ ഇപ്രകാരം വായിക്കുന്നു: “അവൻ കടൽ കടന്നു ഗനേസറത്തിലെത്തി. അവി ടെയുള്ള ജനങ്ങൾ അവനെ തിരിച്ചറിഞ്ഞ് ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച് സകല രോഗിക ളെയും അവന്റെ അടുത്തു കൊണ്ടു വന്നു. അവൻ്റെ വസ്ത്രത്തിൻ്റെ വിളുമ്പിൽ ഒന്നു തൊടാനെ ങ്കിലും അനുവദിക്കണമെന്ന് അവർ അവനോടപേക്ഷിച്ചു. സ്‌പർശിച്ചവരെല്ലാം സുഖപ്പെടുകയും ചെയ്തു.” മറ്റൊരു സന്ദർഭത്തിൽ രക്തസ്രാവക്കാരിയായ ഒരു സ്ത്രീ, അവൻ്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചാൽ മതി സൗഖ്യം കിട്ടും എന്നു ഹൃദയത്തിൽ വിശ്വസിച്ചു കൊണ്ട് അവനെ സ്‌പർശിച്ചു. അവളുടെ രക്തസ്രാവം നിലച്ചു. അവൾ സൗഖ്യമുള്ളവളായി. “അനേകം ജനങ്ങൾ അവനെ തിക്കിത്തിരക്കിയിരുന്നു” എന്നു നാം വായിക്കുന്നു. എന്നിട്ടും അവർക്കൊന്നും സൗഖ്യാ നുഭവം ലഭിച്ചില്ല. ദൈവാനുഭവം ലഭിച്ചില്ല. ഇവിടെ സൗഖ്യാനുഭവം ഉണ്ടാകുവാൻ രണ്ടു കാരണ ങ്ങളുണ്ട്. അവൾ വിശ്വാസത്തോടെ അവിടുത്തെ തൊട്ടു. രണ്ടാമതായി, അവൾക്ക് ഉൽക്കടമായ ആഗ്രഹം ഉണ്ടായിരുന്നു. സൗഖ്യം പ്രാപിക്കുവാനായി അപ്പോൾ മാത്രമാണ് നമുക്കും ദൈവാനു ഭവം ഉണ്ടാകുന്നത്.
ഉത്ഥിതനായ യേശുവിനെ മറ്റു ശിഷ്യന്മാർ കണ്ടു എന്നു പറഞ്ഞപ്പോൾ തോമാശ്ലീഹ ശാഠ്യം പിടിച്ചതു നമുക്കറിയാം. “ഞാൻ അവൻ്റെ ആണിപ്പഴുതുകൾ കാണുകയും അവയിൽ എന്റെ വിര ലുകൾ ഇടുകയും അവൻ്റെ പാർശ്വത്തിൽ കൈവയ്ക്കുകയും ചെയ്‌തല്ലാതെ വിശ്വസിക്കുകയില്ല” (യോഹ. 20:25) എന്നായിരുന്നു തോമസിൻ്റെ പ്രഖ്യാപനം. തോമസിൻ്റെ ആഗ്രഹം മനസ്സിലാ ക്കിയ ദൈവപുത്രൻ വീണ്ടും പ്രത്യക്ഷപ്പെട്ട് തോമസിനെ അടുത്തുവിളിച്ച് തന്റെ ആണിപ്പഴുതു കൾ കാണാനും വിരൽ ഇടാനും പാർശ്വത്തിലെ മുറിവിൽ കൈയിടാനും അനുവദിച്ചത് തോമാ ശ്ലീഹായുടെ വിശ്വാസ തീക്ഷ്‌ണത മൂലമായിരുന്നു. അവനെ കാണാനും തൊടാനും അവനെ തൊട്ട് അവനിൽ ലയിച്ചു ചേരാനുമുള്ള അഭിവാഞ്ച തോമസിനെ യേശുവിൻ്റെ ഉത്തമ ശിഷ്യനാ ക്കി. മറ്റാർക്കും പത്രോസിനു പോലും ലഭിക്കാതെ പോയ വലിയ ദൈവാനുഭവം തോമസിനു മാത്രം നല്കാൻ അവിടുന്ന് തിരുമനസ്സായി. തോമസിൻ്റെ മറുപടി ഏറ്റവും തീക്ഷ്‌ണമായ വിശ്വാ സത്തിൽ നിന്നും ഉയർന്നതായിരുന്നു. ‘എൻ്റെ കർത്താവേ, എൻ്റെ ദൈവമേ’ (യോഹ. 20:28).
ഇന്നു നമുക്കും അവിടുത്തെ തൊടാനവസരം ലഭിക്കും, നാമാഗ്രഹിക്കുകയും വിശ്വസിക്കു കയും ചെയ്യുമ്പോൾ മാത്രം. പാപത്തെ വെറുക്കാതെ യേശുക്രിസ്‌തുവിൻ്റെ രക്ഷാകര സ്നേഹം അനുഭവിക്കാനാവില്ല. പാപങ്ങളെ ഓർത്ത് കണ്ണീരോടെ അനുതപിച്ചിട്ട് അവിടുത്തെ തൊടാൻ ശ്രമിക്കുക. ധൂർത്തപുത്രനെ പിതാവ് കെട്ടിപ്പിടിച്ച് ഉമ്മവച്ചതുപോലെ അവിടുന്ന് നമ്മോടും ചെയ്യും. ഒരിക്കലും തള്ളിക്കളയാതിരിക്കുന്നതിനായി അവിടുത്തെ തിരുവിലാവിൽ നമ്മെയും ചേർക്കും. വിശ്വാസത്തോടെ നമുക്കവിടുത്തെ മുമ്പിലണയാം. പാപത്തോടു സന്ധി ചെയ്യാതിരിക്കാം. പാപത്തെ ഉപേക്ഷിക്കാം. അങ്ങനെ വലിയ ദൈവാനുഭവങ്ങൾ സ്വന്തമാക്കാം.