ആ അത്തി നീയാണ്

(ക്രിസ്തീയ ആദ്ധ്യാത്മി കതയുടെ അടിസ്ഥാനം, നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന തോ, ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പ്‌പരം സ്നേഹിക്കുക എന്നതോ അല്ല. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ പരസ്പ‌രം സ്നേഹി ക്കാൻ നിങ്ങൾ രൂപാന്തരപ്പെടുക-ഇതാണ് (ക്രിസ്തീയ ആത്മീയതയുടെ അടിസ്ഥാനം

ഈശോ അത്തിവൃക്ഷത്തെ ശപി ക്കുന്ന സംഭവം വി. മത്തായിയും (21:18-22) വി. മർക്കോസും (11:12-24) വിവരിക്കുന്നു.
ഈശോ ഒരു അത്തിവൃക്ഷത്തെ സമീപി ക്കുന്നു. ഇലകൾ നിറഞ്ഞ അത്തിയിൽ ഫലം ഉണ്ടായിരുന്നില്ല. ഫലം കിട്ടാത്തതുകൊണ്ട് ശപിച്ചു. ഇതാണ് വി. മത്തായിയുടെ വിവര ണത്തിന്റെ ചുരുക്കം. വി. മർക്കോസ് ഒരു വിശ ദാംശം കൂടി തരുന്നു. അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. അപ്പോൾ എന്തേ യേശു ആ വൃക്ഷത്തെ ശപിച്ചു. സ്വഭാവികമായി ആരും സംശയിക്കും. ഈ സംഭവത്തിലൂടെ ഒരു അത്തിയുടെ കഥയല്ല ഈശോ പറയു ന്നത്. അത്തിയെ അവിടുന്നു ഒരു പ്രതീകമാ ക്കുകയാണ്. മനുഷ്യൻ്റെ പ്രതീകം. ഈശോ ആഗ്രഹിക്കുന്ന നന്മയും, സ്നേഹവും ഇല്ലാത്ത വ്യക്തിയുടെ പ്രതീകമാണ് ആ മരം. നന്മയും സ്നേഹവും ഇല്ലാതാക്കുന്നത് തിന്മ യുടെ സ്വാധീനമാണ്. ഈ തിന്മയും പാപവും അവനെ നശിപ്പിക്കും എന്നാണ് അത്തിമരക്ക ഥയിലൂടെ ഈശോ പറയുന്നത്.

Read more