അഞ്ചലോട്ടം ഔസേപ്പച്ചൻ

ദൈവത്തിന് ജീവിതം കൊടുത്താൽ ഇരട്ടിയല്ല, നൂറിരട്ടി തിരിച്ചു കിട്ടും

“ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകാനും അതു സമൃദ്ധ മായി ഉണ്ടാകാനുമാണ്” (യോഹ. 10:10)

ഡിവൈൻ ധ്യാനകേന്ദ്രം ലോകത്തിലെ സവിശേഷമായ ഒരു ആത്മവിദ്യാലയമാണ്. ഒരു കോടി യോളം വ്യക്തികൾ ഏഴ് ഭാഷകളിലായി നടത്തുന്ന ധ്യാനസുവിശേഷ വചനം കേട്ടും ആരാധനയിലും വിശുദ്ധ ബലിയിലും പങ്കെടുത്തും പൂർണ്ണ മനുഷ്യത്വം പ്രാപിക്കുകയും മറ്റുള്ളവരെ സഹായിക്കാനുള്ള പരസ്നേഹ സംസ്ക്‌കാരം ഉൾക്കൊള്ളുകയും ചെയ്‌ത്‌ പുറത്തിറങ്ങി പോയ ഈ ആത്മീയ സർവ്വകലാശാല യിൽ സേവനം ചെയ്യുന്ന നൂറുകണക്കിന് പ്രേഷിതരുണ്ട്.
ചെസ് കളിക്കാനുള്ള കരുക്കൾ സൂക്ഷിച്ചു വയ്ക്കുന്ന പെട്ടി പോലെയാണ് ഡിവൈൻ ധ്യാനകേ ന്ദ്രത്തിലെ ആത്മീയശ്രേഷ്‌ഠന്മാരും പ്രേഷിതരും. ആ പെട്ടിയിൽ നിന്ന് രാജാവിനെയും രാജ്ഞിയെയും രഥത്തെയും കുതിരയെയും എടുത്ത് ചെസ് ബോർഡിൽ നിരത്തും. കളി കഴിഞ്ഞാൽ രാജാവും രാജ്ഞിയും കുതിരയും കാലാളും അതേ പെട്ടിയിൽ തന്നെ സൂക്ഷിക്കപ്പെടും. ഈ കരുക്കൂട്ടത്തിൽ ഞങ്ങൾ ഒരു കരുവിന്റെ സ്ഥാനക്കാരനെ കണ്ടെത്തിയിട്ടുണ്ട്. അത് കുതിരയാണ്. നടക്കാനറിയാത്ത കുതിക്കാൻ മാത്രം അറിയുന്ന കുതിരയാണ് ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഔസേപ്പച്ചൻ. 33 വർഷം മുമ്പ് പൂനയിലെ ലോ കോളേജിൽ നിയമബിരുദത്തിന് പഠിക്കുമ്പോൾ ഒരു ധ്യാനത്തിന് വന്നതാണ്. പിന്നെ ഇവിടെ നിന്ന് പോയിട്ടില്ല
അതിനിടയിൽ വിവാഹിതനായി. റവ. ഡോ. വല്ലൂരാനച്ചനാണ് വിവാഹം ആശീർവദിച്ചത്. ജ്യോതി മേരി എന്നാണ് ഭാര്യയുടെ പേര്. ഇപ്പോൾ ഡിവൈൻ വോയ്‌സിൻ്റെ മാനേജരും ഡിവൈൻ ധ്യാനകേന്ദ്ര ത്തിന്റെ പിആർഒയുമാണ്. കഴിഞ്ഞ 33 വർഷക്കാലം വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന പതിവ് ഇന്നു വരെ തെറ്റിച്ചിട്ടില്ല. ഈ ധ്യാനമന്ദിരത്തിൻ്റെ വളർച്ചയുടെ ഓരോ ചുവടുകളിലും പാദമുദ്ര പതിപ്പിച്ച ഔസേ പ്പച്ചനെ ദൈവം അനുഗ്രഹിച്ചു. ഹെൽത്ത് സർവീസിൽ ജോലി കിട്ടിയ ഔസേപ്പച്ചന്റെ ഭാര്യ, മിടുക്കരായ രണ്ട് ആൺമക്കൾ അഭിഷേകും അർപ്പിതും. അഭിഷേക് ഡോക്‌ടറായി. ഇംഗ്ലണ്ടിൽ ജോലി കിട്ടി. അഭിഷേ കിന്റെ വിവാഹം നടന്നു. നവവധുവും ഒരു ഡോക്‌ടർ തന്നെയാണ്. പേര് അത്യപൂർവ്വമാണ്. ഡിവൈൻ എന്നാണ് വധുവിൻ്റെ പേര്. അവരുടെ വിവാഹംസ്വീകരണം ഡിവൈൻ ധ്യാനമന്ദിരത്തിൻ്റെ വലിയ ഓഡി റ്റോറിയത്തിൽ നടന്നു. നൂറുകണക്കാനാളുകളാണ് അതിൽ പങ്കെടുത്തത്.
ഇരിഞ്ഞാലക്കുട രൂപത മെത്രാൻ വധുവരന്മാരെ അനുഗ്രഹിച്ചു. രണ്ടുപേരുടെയും മാതാപിതാ ക്കളെ ആശീർവദിച്ചു. മാത്യു നായ്ക്കംപറമ്പിലച്ചനടക്കം പനയ്ക്കലച്ചന്റെയും, മാത്യു തടത്തിലച്ചന്റെയും നേതൃത്വത്തിൽ 22 ബഹു. വൈദികർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങ് കഴിഞ്ഞ് പിരിഞ്ഞു പോകുമ്പോൾ ധ്യാനമന്ദിരത്തിന്റെ ഊട്ടുശാലയിൽ ഭക്ഷണം വിളമ്പുന്ന ഒരു സഹോദരി ഉറക്കെ പറഞ്ഞു. ദൈവത്തിന് ജീവിതം കൊടുത്താൽ ഇരട്ടിയല്ല, നൂറിരട്ടി തിരിച്ചു കിട്ടും.
നമുക്ക് ഒരിക്കൽ മാത്രം കിട്ടുന്ന ഇഹ ജീവിതം കൊണ്ട് കർത്താവിനെയും കർത്താവ് കാണിച്ചു തരുന്നവരെയും ഔസേപ്പച്ചനെ പോലെ സ്നേഹിക്കാനും പരിചരിക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നു.