സ്നേഹത്തിന്റെ ആത്മാവ്

മനുഷ്യൻ്റെ ബലഹീനത കളിൽ അവനെ ശക്തി പ്പെടുത്തുന്നതിനാണ് ഈ അത്മാവ് എപ്പോഴും പ്രവർത്തി ക്കുകയും കൂടെ നടക്കുകയും നമ്മുടെ ഒപ്പമായിരിക്കുകയും ചെയ്യുന്നത്. ഇനി ഈ സഹായകൻ്റെ മൂന്നാ മത്തെ പ്രത്യേകത, ഈ സഹായകൻ ധൈര്യത്തിൻറെ ആത്മാവാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ വ്യത്യസ്തമായ ഭയങ്ങളുണ്ട്

യോഹന്നാന്റെ സുവിശേഷത്തിൽ പതിനാലാം അദ്ധ്യായത്തിന്റെ പതിനാറാം തിരുവചനത്തിൽ പറയുന്നു: “ഞാൻ പിതാവിനോട് അപേ ക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടെയായിരിക്കുവാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്ക് തരുകയും ചെയ്യും.” എപ്പോഴും കൂടെയായിരിക്കുവാൻ ദൈവം നമുക്ക് തരുന്ന പരിശുദ്ധാത്മാവായ സഹാ യകന്റെ മൂന്ന് പ്രത്യേകതകൾ. ഒന്നാമത്തെ പ്രത്യേകത, ഈ സഹായ കൻ സ്നേഹത്തിന്റെറെ ആത്മാവാണ്. എന്താണ് സ്നേഹത്തിന്റെ ആത്മാവ് നമുക്കുവേണ്ടി ചെയ്യുന്നത്. നമ്മളൊക്കെ മനുഷ്യജീവിത ത്തിൽ ഏതെല്ലാം മനുഷ്യവ്യക്തികളിൽ നിന്ന് സ്നേഹം ആഗ്രഹിച്ചാലും ഒരിക്കലും മനുഷ്യവ്യക്തികളുടെ സ്നേഹം കൊണ്ട് നമ്മുടെ ആരുടെയും മനസ്സ് നിറയ്ക്കാൻ പറ്റുകയില്ല. അതുകൊണ്ട് മനുഷ്യവ്യക്തികളിൽ നിന്നാഗ്രഹിച്ചിട്ട് കിട്ടാതെ പോകുന്ന. കുറഞ്ഞു പോകുന്ന എല്ലാ സ്നേഹവും എപ്പോഴും തരുന്ന ആത്മാവാണ് ഈ സ്നേഹത്തിന്റെ ആത്മാവ് സ്നേഹത്തിൻ്റെ മേഖലയിൽ നമ്മളെയെപ്പോഴും ഈ സ്നേഹ ത്തിന്റെ ആത്മാവ് സഹായിക്കും. അതുകൊണ്ടാണ് കർത്താവ് പറഞ്ഞത്. ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകം നാല്പത്തിമൂന്നാം അദ്ധ്യായം നാലാ തിരുവചനം: “നീയെനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്

Read more