

വിശുദ്ധിയിലേക്കുള്ള വിളിയാണ് സഹനം. വിശ്വാസത്തിന്റെ ഉരകല്ലും ദൈവമനുഷ്യബ ന്ധത്തെ ദൃഢപ്പെടുത്തുന്നതുമാണത്. സഹന ത്തിന്റെ പെരുവെള്ളപ്പാച്ചിലിൽ പ്രത്യാശ നഷ്ടപ്പെ ടാതെ പിടിച്ചു നിൽക്കുന്നവരെത്തേടി ഉപരികൃപ കളെത്തുമെന്നതിൻ്റെ തെളിവാണ്. പഴയനിയമഗ്ര ന്ഥത്തിലെ ജോബിൻ്റെ ജീവിതം. താത്കാലിക തിരിച്ചടികളിലും വിപരീതാനുഭവങ്ങളിലും മനമി ടിയുന്നവർക്കുള്ള ധ്യാനവും പാഠവുമാണ് പഴയ നിയമത്തിലെ ജോബിൻ്റെ സമാനതകളില്ലാത്ത ജീവിതം. പിറുപിറുപ്പും പല്ലുകടിയുമില്ലാതെ അപ്രി യവും അസന്തുഷ്ട്ടിയുമില്ലാതെ എല്ലാം ദൈവഹി തമെന്നു കരുതി അവൻ സഹിച്ചു. ദൈവഹിതമറി യാൻ പ്രാർത്ഥനയോടെ കാതോർത്തു. അചഞ്ചല മായ വിശ്വാസത്തിലൂടെ ജോബ് സഹനത്തെ അഭി മുഖീകരിച്ചു. അതിജീവിച്ചു. കർത്താവിന്റെ ഭക്ത നായിരുന്നതുകൊണ്ട് അവൻ പരിത്യക്തനായതു മില്ല. കുറച്ചു കാലത്തേക്ക് മാത്രമാണ് പലരേയും സഹനം വേട്ടയാടുക. പ്രഭാ ഷകന്റെ പുസ്തകത്തിൽ ഇങ്ങനെ വായിക്കാം: “ക്ഷമാശീലനു കുറച്ചു കാലത്തേക്കു മാത്രമേ സഹിക്കേണ്ടി വരികയുള്ളൂ. അതു കഴിഞ്ഞാൽ അവന്റെ മുമ്പിൽ സന്തോഷം പൊട്ടി വിടരും” (പ്രഭാ. 1:23). ജോബ് സഹനത്തിന്റെ ദിന ങ്ങളിൽ ദൈവോന്മുഖ നായി. ദൈവോന്മുഖത ജോബിന്റെ പ്രത്യാശ വളർത്തി, വിശ്വാസത്തിൽ ആഴപ്പെട്ടു. സ്വന്തം പാപ മാണ് ഒരുവന് സഹനമൊ രുക്കുന്നത് എന്ന ചിന്താഗ തിയാണ് പഴയ നിയമ കാല ത്തുണ്ടായി രുന്നത്. എന്നാൽ പാപിക്ക് മാത്രമല്ല, നീതിമാന്റെ ജീവിതത്തിലും സഹനങ്ങളുണ്ടാവാമെ ന്നാണ് ജോബിന്റെ പുസ്തകം നമ്മെ ബോധ്യ പ്പെടുത്തുന്നത്. ജോബിന്റെ ജീവിത ത്തിലും സഹ നങ്ങളു ണ്ടായി എന്നതല്ല സഹ നത്തെ ജോബ് അഭിമുഖീ കരിച്ച രീതിയാണ് നമുക്ക് മാതൃകയാവേണ്ടത്. ജോബ് സമ്പന്നനും സൗഭാഗ്യ വാനും സർവ്വോപരി ദൈവ ഭക്തനു മായിരുന്നു. എങ്കിലും അപ്രതീക്ഷിത മായി സഹനത്തിൻറെ തീനാമ്പുകൾ ശാന്തമായ ആ ജീവിതത്തെയും ഉരുക്കി. എന്നാൽ, സഹന ച്ചുളയിൽ ഉരുകിയപ്പോഴും വിപരീതാനുഭവങ്ങളാൽ ജീവിതനൗക ആടിയുല ഞ്ഞപ്പോഴും തന്റെ വിശ്വാ സത്തെ മുറുകെപ്പിടിച്ച്, പ്രത്യാശയോടെ ദൈവത്തെ നോക്കിയ ജോബിനെയാണ് ബൈബിൾ നമ്മെ പരിചയപ്പെടുത്തു ന്നത്. മനുഷ്യബുദ്ധിക്ക് ദുർഗ്രഹമായ ദൈവനീതിയുടെ നിദർശനമായി ജോബിന്റെ ജീവിതം വിശകലനം ചെയ്യപ്പെടുന്നു.
ജോബിന്റെ വിശ്വാസത്തിനും ദൈവത്തോടുള്ള വിശ്വസ്തതയ്ക്കും കാരണം അവന്റെ സമ്പത്ത് ദൈവം സംരക്ഷിക്കുന്നതിനാലാണെന്ന വാദം സാത്താൻ ഉയർത്തുന്നുണ്ട്. “അവൻ്റെ സമ്പത്തിന്മേൽ കൈവച്ചാൽ അവൻ അങ്ങയെ ദുഷിക്കുന്നതു കാണാം” (ജോബ്. 111). ജോബ് സത്യസന്ധനും നിഷ്കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനുമായിരുന്നതിനാൽ, ദൈവം സാത്താൻ ഉയർത്തിയ വെല്ലുവിളി അനുവദിക്കുന്നു. ദൈവം അരുളിച്ചെയ്തു: “അവനുള്ള സകലത്തിന്മേലും ഞാൻ നിനക്ക് അധികാരം നല്കുന്നു. എന്നാൽ, അവനെ മാത്രം ഉപദ്രവിക്കരുത്” (ജോബ്. 1:12). സാത്താന്റെ കുതന്ത്രങ്ങളും കെണികളും ജോബിൻ്റെ ജീവിതത്തിൽ സഹനപരമ്പരയൊ രുക്കി. ജോബിന്റെ വേലക്കാരെ ഷേബാക്കാർ വാളിനിരയാക്കി. ആടുകളെയും ഇടയന്മാരെയും ആകാശത്തു നിന്നിറങ്ങിയ അഗ്നി ദഹിപ്പിച്ചു കളഞ്ഞു. കൽദായർ ഒട്ടകങ്ങളെ അപഹരിച്ചു. മരുഭൂമിയിൽ നിന്നു വീശിയടിച്ച കൊടു ങ്കാറ്റ് ജോബിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും ജീവനപഹരിച്ചു. ആരും തകരുകയും തളരുകയും ദൈവത്തോട് പരിഭവം പറയുകയും ചെയ്യുന്ന അവസ്ഥ. ജോബ് എഴുന്നേറ്റ് അങ്കി വലിച്ചു കീറി, ശിരസ്സു മുണ്ഡനം ചെയ്തുതു. അവൻ സാഷ്ടാംഗം ദൈവത്തെ നമസ്കരിച്ചു. കഷ്ട ങ്ങളും നഷ്ടങ്ങളും ജോബിൻ്റെ വിശ്വാസത്തെ ഉലച്ചില്ല. അവൻ പറഞ്ഞു: കർത്താവ് തന്നു. കർത്താവ് എടുത്തു. കർത്താവിൻ്റെ നാമം മഹത്ത്വപ്പെടട്ടെ.
മക്കളും സമ്പത്തും ആടുമാടുകളും നഷ്ടപ്പെട്ടിട്ടും ആ സഹനങ്ങളെ ദൈവപദ്ധതിയായി കണക്കാക്കിയ ജോബിന് സാത്താൻ കടുത്ത പരീക്ഷ കളൊരുക്കി. സാത്താൻ ദൈവത്തോട്; “അങ്ങ് അവൻ്റെ മാംസത്തിലും അസ്ഥിയിലും കൈവയ്ക്കുക, അപ്പോൾ അവൻ അങ്ങയെ ദുഷിക്കും” ദൈവം: “ഇതാ അവനെ നിനക്ക് വിട്ടുതരുന്നു. അവന്റെ ജീവനിൽ മാത്രം കൈവയ്ക്കരുത്” (ജോബ് 2:6). സാത്താൻ ജോബിൻന്റെ ശരീരം അടിമുടി വ്രണങ്ങൾ കൊണ്ട് നിറച്ചു. ജോബ് ചാരത്തിൽ ഇരുന്ന് ഓട്ടുകഷണം കൊണ്ട് ദേഹം ചുരണ്ടിക്കൊണ്ടിരുന്നു. ഈ ഘട്ടത്തിൽ ഭാര്യ പോലും നിന്ദിച്ചു. ഭാര്യ ജോബിനോട് ചോദിച്ചു: “ഇനിയും ദൈവഭക്തിയിൽ ഉറച്ചു നിൽക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക” ജോബ് പറഞ്ഞു: ഭോഷത്തം പറയുന്നോ, ദൈവകരങ്ങളിൽ നിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരി ക്കാൻ മടിക്കുകയോ.”
തനിക്കുണ്ടായ സഹനം ദൈവം അനുവദിച്ചതാണെന്നും അത് മഹ ത്തായ ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന ബോധ്യവും തിരിച്ചറിവും ജോബിനുണ്ടായിരുന്നു. അതുകൊണ്ടാണ് ഭാര്യിയുടെ പ്രേരണയ്ക്ക് വഴ ങ്ങാതിരുന്നത്. അനർത്ഥങ്ങളുടെ സമയത്തും ജോബ് ദൈവത്തെ തള്ളിപ്പ റഞ്ഞില്ല. വിശ്വാസത്തോടെ അവൻ പശ്ചാത്തപിച്ചു, പ്രാർത്ഥിച്ചു. ദൈവ ത്തിൽ പ്രത്യാശയർപ്പിച്ചു. അവൻ്റെ പ്രാർത്ഥന സഫലമായി. ജോബിന്റെ നഷ്ടമായ സൗഭാഗ്യങ്ങളെല്ലാം ദൈവം തിരികെ നല്കി. സഹോദരന്മാരും സഹോദരിമാരും മുൻപരിചയക്കാരും സ്വർണ്ണവും പണവുമായി ജോബിനെ തേടിയെത്തി. “കർത്താവ് അവൻ്റെ ശേഷിച്ച ജീവിതം മുമ്പിലത്തേതിനെ ക്കാൾ ധന്യമാക്കി.
കർത്താവേ, സഹനങ്ങളുടെ തീച്ചൂളയിൽ നീറിപ്പിടയുന്നവർക്ക് വിശ്വാസത്തിന്റെ മഹാ പ്രകാശം കൊടുക്കണമേ. അങ്ങനെ, അതിലൂടെ അവിടുന്ന് ഒരുക്കുന്ന വിജയത്തിൽ ഞങ്ങൾ പങ്കാളികളാകാട്ടെ. ആമ്മേൻ.
