ക്കാലം യേശു ജറീക്കോയിലുണ്ടായിരുന്നു. ജറുസലേമിലേക്കുള്ള യാത്രയിലായിരുന്നു അവി ടുന്നും ശിഷ്യന്മാരും. വലിയൊരു ജനക്കൂട്ടം ഒപ്പമു ണ്ടായിരുന്നു. ഒരു സിക്കമൂർ മരത്തിന് ചുവട്ടിലെ ത്തിയ യേശു മരത്തിനു മുകളിലേക്കു നോക്കിപ്പറ ഞ്ഞു. “സക്കേവൂസ്, വേഗം ഇറങ്ങി വരുക, ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു” (ലൂക്ക 19:5).
ജറീക്കോയിലെ ചുങ്കക്കാരിൽ പ്രധാനിയും ധനി കനുമായിരുന്നു സക്കേവൂസ്. നാടും നഗരവും ഇളക്കി, പാപികളെ മാനസാന്തരത്തിലേക്കും രോഗികളെ സൗഖ്യത്തിലേക്കും നയിച്ച് കടന്നു പോകുന്ന യേശു വിനെ ഒരു നോക്കു കാണാനുള്ള അദമ്യമായ ദാഹ മാണ് അവനെ സിക്കമൂർ മരത്തിന്റെ മുകളിലെത്തി ച്ചത്. തന്റെ ഉയരക്കുറവ് മരത്തിൽ കയറാനൊരു ന്യായീകരണമായി. താൻ യേശുവിനെ കാണുന്നത് മറ്റുള്ളവർ കണ്ടോട്ടെയെന്ന മനോഭാവമൊന്നും സക്കേവൂസിനുണ്ടായിരുന്നില്ല. ഒരു പക്ഷേ, മറ്റാരു ടെയും കണ്ണിൽപ്പെടാതെ യേശുവിനെ കാണാനായി രിക്കണം മരത്തിൽ കയറിയത്. അല്ലെങ്കിൽ, ഏതെ ങ്കിലും മട്ടുപ്പാവിലോ ഉയർന്ന സ്ഥലത്തോ യേശു വിനെ കാത്തിരുന്നേനേ. ചുങ്കക്കാരനും ധനികനുമായ തന്നോട് ജനക്കൂട്ടത്തിനുള്ള സമീപനമെന്തായിരിക്കു മെന്ന ധാരണയും സക്കേവുസിനെ അലട്ടിയിരിക്കണം. താൻ സ്വരൂപിച്ചു വച്ചിരിക്കുന്ന ഭീമമായ സമ്പത്ത് തനിക്കും യേശുവിനുമിടയിലുള്ള തടസ്സമായി സക്കേ വുസിനു തോന്നിയിരിക്കണം. ചിലപ്പോൾ അതുതന്നെ യാവാം സക്കേവൂസ് മറഞ്ഞിരിക്കാനുണ്ടായിരുന്ന കാരണവും. എന്നാൽ സക്കേവൂസിന്റെ ഈ വിധത്തിലുള്ള കുറവുകളൊന്നും യേശു ഗൗനിക്കുന്നില്ല. അവന്റെ മനസ്സ് യേശു വായിക്കുന്നു. അയോഗ്യത കളോടെ അവൻ സ്വീകരി ക്കപ്പെട്ടു. ആ സ്വീകരണ മാണ് അവനെ ഏറ്റു പറച്ചി ലിലേക്കും പശ്ചാത്താപത്തി ലേക്കും സർവ്വോപരി ജീവിത പരിവർത്തനത്തി ലേക്കും നയിച്ചത്. സക്കേ വൂസ് യേശു അനുഭവത്തി ലൂടെ ഒരു പുതിയ മനുഷ്യ നാവുകയായിരുന്നു. അവി ശ്വാസിയായ സക്കേവൂസ് വിശ്വാസിയായി മാറി.
യേശുവുമായുള്ള കൂടി ക്കാഴ്ച അവന് ഒരു വഴിത്തി രിവായി. ദ്രവ്യാഗ്രഹിയും സ്വാർത്ഥനും ജീവിതവ്യഗ്ര തയുള്ളവനുമായിരുന്നു സക്കേവൂസ്. താൻ അന്യാ യമായി സ്വരൂപിച്ച സമ്പത്തും തജ്ജന്യമായ ആർഭാടങ്ങളും സൗകര്യ ങ്ങളും സ്വാസ്ഥ്യദായകമ ല്ലെന്ന് അവന് ബോധ്യമാ യീ. അസ്വസ്ഥതകളും അശാന്തിയുമാണ് അവനെ സിക്കമൂർ മരത്തിൻ്റെ ശിഖ രങ്ങളിലെത്തിച്ചത്. അതിന്റെ ഫലം പൗലോസ് അപ്പ‌സ്തോലൻ പറയുന്നു ണ്ട്. “കർത്താവായ യേശു വിൽ വിശ്വസിക്കുക. നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും.” (അപ്പ് 16:31).
സുഖലോലുപനും ധനി കനുമായ സക്കേവൂസ് യേശുവിനെക്കണ്ട് മാനസാ ന്തരപ്പെടുന്നതോടെ രക്ഷയി ലാവുകയാണ്. രക്ഷയെ ന്നാൽ പൂർണ്ണമായും ദൈവ ത്തിൻ്റെ സംരക്ഷണ വലയ ത്തിലാവുകയെന്നല്ലേ അർത്ഥം.! അത്തരമൊരു അവസ്ഥയിൽ ധനവും തദ്വാര ലഭിക്കുന്ന ലൗകിക സുഖസൗകര്യങ്ങളും അപ്ര സക്തമായി അനുഭവപ്പെടും. യേശു അനുഭവത്തോടെ അന്യായമായി സ്വരുക്കൂട്ടിയ തെല്ലാം കൈവെടിയാൻ സക്കേവൂസ് തയ്യാറാവുന്നു. സ്വാസ്ഥ്യം പകരാത്തസമ്പത്ത് അവനെ സംബന്ധിച്ച് അപ്രസക്തമാവുകയാണ്. താൻ യേശു വിനെക്കാണുമ്പോൾ യേശു തന്നെക്കാണുമെന്ന് സക്കേവൂസ് വിചാരിച്ചിരി ക്കുന്നില്ല. എന്നാൽ യേശു അവനെ കാണുക മാത്രമല്ല, പേരുചൊല്ലി വിളി ് ക്കുകയും ചെയ്‌തു. അതു മാത്രവുമല്ല രാത്രി അവനോടൊത്ത് വസിക്കാൻ ആഗ്രഹിക്കുന്നതായി യേശു പറയുന്നു. അതോടെ അവൻ പൂർണ്ണമായി സ്വയം യേശുവിന് സമർപ്പിക്കുന്നു. സ്വാർത്ഥം അടിയറവെച്ച് പശ്ചാത്താപത്തിന്റെയും പരസ്നേഹത്തിൻ്റെയും ആ മുഹൂർത്തത്തിൽ സക്കേവൂസ് പ്രഖ്യാപിക്കുക യാണ്. “ഇതാ, എൻ്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചു കൊടു ക്കുന്നു.” തൻ്റെ കൈവശമുള്ള സ്വത്തിൻ്റെ പകുതി, ജനിച്ചു പോയതുകൊണ്ട് ജീവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ അവകാശമാണെന്ന തിരിച്ചറിവ് സക്കേവൂസിനേകിയത് യേശു അനുഭവമാണ്. ദരിദ്രർക്ക് സക്കേവൂസ് ഒന്നും കൊടുക്കാനില്ല. കാരണം, ദരിദ്രർ സക്കേവൂസിന് ചുങ്കം കൊടുത്തവരായി രുന്നില്ലല്ലോ. എങ്കിലും, യേശു അനുഭവം സക്കേവൂസിനെ ദയാലുവും ഹൃദ യാലുവും ആക്കി മാറ്റുകയാണ്. തൻ്റെ ഭാരിച്ച സ്വത്തിൽ പകുതി നിരുപാ ധികം നിർധനർക്കു വേണ്ടി നീക്കിവയ്ക്കുന്നതിലൂടെ താൻ വഞ്ചിച്ചെടുത്ത സ്വത്തുക്കൾ യഥാർത്ഥ ഉടമകൾക്ക് നാലിരട്ടിയായി തിരിച്ചുകൊടുത്തപ്പോൾ സമ്പന്നനായ സക്കേവൂസ് നിർധനനായി മാറിയിരിക്കാം. എടുത്തു ചാട്ടമെ ന്നോ ഭോഷത്തമെന്നോ ലോകം വിശേഷിപ്പിക്കാവുന്ന തീരുമാനത്തിലേക്ക് സക്കേവുസിനെ നയിച്ചത് യേശു അനുഭവമായിരുന്നു. പശ്ചാത്താപ പ്രേരി തമായ ആ തീരുമാനം സക്കേവൂസിനെ ഒന്നുമില്ലാത്തവനാക്കിയേക്കാം. എങ്കിലും, സക്കേവൂസ് മടിക്കുന്നില്ല. ബന്ധുക്കൾ അവനെ തള്ളിപ്പറഞ്ഞ ക്കാം. സമൂഹത്തിൽ ഒരു പക്ഷേ സ‌ക്കേവൂസ് പാർശ്വവത്കരിക്കപ്പെട്ടേക്കാം. രോഗങ്ങളും, പട്ടിണിയും അവനെ പില്ക്കാലത്ത് വേട്ടയാടിയിരിക്കാം. പക്ഷേ, ഇത്തരം ചിന്തകളൊന്നും അവനെ നഷ്ട്‌ടധൈര്യനാക്കുന്നില്ല. നഷ്‌ടസാധ്യ തകളെല്ലാം അവൻ തൃണവൽഗണിക്കുന്നു. സക്കേവൂസിനെ സംബന്ധിച്ചിട് ത്തോളം അവൻ്റെ നഷ്‌ടങ്ങളെല്ലാം നേട്ടങ്ങളാവുകയാണ്. കാരണം അനേകം സമ്പന്നഗൃഹങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും ഫരിസേയരും നിയമജ്ഞരും സദുക്കായരും മറ്റ് പ്രാദേശിക പ്രമുഖരുമൊക്കെ പല്ലുകടി ക്കുകയും പിറുപിറുക്കുകയും ചെയ്തിട്ടും യേശു അന്നു രാത്രി സക്കേവൂ സിനൊപ്പം വസിക്കാനിഷ്‌ടപ്പെട്ടു. സക്കേവൂസിൻ്റെ പശ്ചാത്താപഭരിതമായ മനസ്സ് യേശു തിരിച്ചറിഞ്ഞു. യേശു അവന് രക്ഷ പ്രദാനം ചെയ്യുകയായിരു ന്നു. കാരണം അവിടുന്നു വ്യക്തമാക്കിയിട്ടുണ്ട്. “നഷ്‌ടപ്പെട്ടു പോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിയ്ക്കുന്നത്.” (ലൂക്ക 19:10) ഒരിക്കൽ യേശു പറഞ്ഞില്ലേ, “ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേയ്ക്ക് ക്ഷണിയ്ക്കാനാണ്” (ലൂക്ക 5:32).
സക്കേവൂസ് പാപിയായിരുന്നു. സ്വാർത്ഥതയും ദ്രവ്യാഗ്രഹവും വഞ്ചനയും ജീവിതവ്യഗ്രതയുമൊക്കെ അവൻറെ പാപങ്ങളായിരുന്നു. എന്നാൽ, ഏറ്റുപറ ച്ചിലിനും പശ്ചാത്താപത്തിനും പ്രായശ്ചിത്തത്തിനും അവസരമുണ്ടായപ്പോൾ യാതൊരു നിഷേധാത്മകസമീപനവും അവനിലുണ്ടായില്ല. ഇരു കൈകളും നീട്ടി യേശുവിനെ സ്വീകരിച്ച സക്കേവൂസ്, ചരിത്രവും പാരമ്പര്യവും പൂർവ്വി കരുടെ നിയമങ്ങളും നിർവ്വചിക്കുകയും അനുശാസിക്കുകയും ചെയ്തിരി ക്കുന്ന പ്രായശ്ചിത്തം അക്ഷരാർത്ഥത്തിൽ സ്വജീവിതത്തിൽ പകർത്തുക യായിരുന്നു. ഒരു പുരുഷനോ സ്ത്രീയോ മനുഷ്യസഹജമായ ഏതെങ്കിലും തെറ്റ് ചെയ്‌ത് കർത്താവിനോടുള്ള വിശ്വസ്ത‌തത് ലംഘിച്ചാൽ തന്റെ തെറ്റ് ഏറ്റുപറയണം. മുഴുവൻ മുതലും അതിൻ്റെ അഞ്ചിലൊന്നും കൂടി താൻ ദ്രോഹിച്ച വ്യക്തിക്ക് തിരിച്ചുകൊടുത്ത് അവൻ പൂർണ്ണ നഷ്‌ടപരിഹാരം ചെയ്യ ണം. (സംഖ്യ 5:5-7).
സംഖ്യാ പുസ്ത‌കത്തിലെ അനുശാസനം പാലിക്കുന്നതിലൂടെ ഏറ്റു പറ ച്ചിലിന്റെയും പശ്ചാത്താപത്തിൻ്റെയും പ്രായശ്ചിത്തത്തിന്റെയും പടവുകൾ കയറി സക്കേവുസ് രക്ഷ തൻ്റെ അവകാശമാക്കുകയാണ്. പലതും സക്കേ വൂസിന് കൈവിട്ടു പോയിരിക്കാം. പക്ഷേ, രക്ഷയെന്ന നേട്ടത്തിനുമുന്നിൽ അവൻ തൻ്റെ നഷ്‌ടങ്ങളെല്ലാം നിസ്സാരമായി കണക്കാക്കി. യേശുവിലുള്ള വിശ്വാസമാണ്. പ്രതീക്ഷയാണ് അനുപമമായ യേശു അനുഭവമാണ് സക്കേ വൂസിനെ രക്ഷയിലേക്കു നയിച്ചത്.